- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോതമംഗലം മാർ തോമ ചേറിയപള്ളിയലെ കന്നി 20 പെരുന്നാളിന് ഇന്ന് കൊടിയേറും
കോതമംഗലം; മാർ തോമ ചേറിയപള്ളിയലെ ചരിത്ര പ്രസിദ്ധമായ കന്നി 20 പെരുന്നാളിന് ഇന്ന് കൊടിയേറും.വൈകിട്ട് 5 -ന് വികാരി ഫാ. ജോസ് പരത്തുവയലിൽ കൊടി ഉയർത്തും.
പള്ളിയിൽ കബർ അടങ്ങിയിട്ടുള്ള പരിശുദ്ധ യൽദോ മാർ ബസേലിയോസ് ബാവായുടെ സ്മരണ പുതുക്കലാണ് കന്നി 20 പെരുന്നാൾ ആഘോഷം.ഇത്തവണ 338-ാമത് ഓർമ്മപ്പെരുന്നാളാണ് ആഘോഷിക്കുന്നത്.
കോഴിപ്പിള്ളി ചക്കാലക്കുടി ചാപ്പലിൽ നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി ആരംഭിക്കുന്ന പ്രദക്ഷിണം ചെറിയ പള്ളിയിൽ എത്തി ,കബറിങ്കലെ പ്രാർത്ഥനയ്ക്ക് ശേഷമാണ് കൊടിയേറ്റ് നടക്കുക.ചടങ്ങിൽ പങ്കാളികളാവാൻ നാടിന്റെ നാനാഭാഗത്തുനിന്നായി പള്ളിയിലേയ്ക്ക് വിശ്വാസികൾ ഒഴുകിയെത്തും.
ഇന്നുമുതൽ മുതൽ ഒക്ടോബർ 5 വരെ കോതമംഗലവും പരിസര പ്രദേശങ്ങളും സർക്കാർ ഫെസ്റ്റിവൽ ഏരിയയായി പ്രഖ്യാപിച്ചിട്ടുണ്ട്.
ഇക്കുറി പെരുന്നാളിനോടനുബന്ധിച്ച് ഫെസ്റ്റിവൽ എക്സിബിഷനും സംഘടിപ്പിച്ചിട്ടുണ്ട്.കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കീഴിലുള്ള പൊതുമേഖല സ്ഥാപനങ്ങളും സ്വകാര്യ വ്യക്തികളുടെ സ്ഥാപനങ്ങളും എക്സിബിഷനിൽ പങ്കെടുക്കും.പ്രവേശനം സൗജന്യം ആണ്.
പള്ളി വക സെന്റ് തോമസ് വലിയ ഓഡിറ്റോറിയത്തിലാണ് എക്സിബിഷൻ ഒരുക്കിയിട്ടുള്ളത്.പെരുന്നാൾ കൊടിയേറ്റ് കഴിഞ്ഞ്,5.30 തോടെ ഉൽഘാടന ചടങ്ങുകൾ നടക്കും.
വികാരി ഫാ. ജോസ് പരത്തുവയലിൽ , ട്രസ്റ്റിമാരായ സി ഐ ബേബി,ബിനോയ് മണ്ണംഞ്ചേരി എന്നിവർക്ക് പുറമെ വൈദീക ശ്രേഷ്ഠരും എംപിമാരും എംഎൽഎമാരും രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരും യുവജന സംഘടന പ്രതിനിധികളും ചടങ്ങുകളിൽ പങ്കാളികളാവും.