ലക്‌നൗ: ഇന്ത്യയുടെ സ്വാതന്ത്യ ദിനാഘോഷവും അനുബന്ധ ചടങ്ങുകളും ലക്‌നൗവിലെ ദാരുൽ ഉലൂം മദ്രസയും വളരെ പ്രൗഡിയോടെയാണ് ആഘോഷിക്കുന്നത്. ആഘോഷങ്ങൾക്കും മറ്റ് പരിപാടികൾക്കും അദ്ധ്യാപകരും കുട്ടികളും വളരെ ഉത്സാഹത്തോടെയാണ് എത്തുന്നത്. എന്നാൽ ദേശിയ ഗാനം ആലപിക്കാൻ ഈ മദ്രസയിലെ അദ്ധ്യാപകരും കുട്ടികളും തയ്യാറല്ല.

അതിന് ഇവർ നിരത്തുന്ന ന്യായീകരണം ഇതാണ്. ദേശിയഗാനമായ ജനഗണ മനയിലുള്ള സിന്ധ് ഇപ്പോൾ പഞ്ചാബിലാണ്. ഇന്ത്യക്കാരായ നമ്മൾ അപ്പോൾ എന്തിന് ദേശിയ ഗാനത്തിലൂടെ പാക്കിസ്ഥാനെ സ്മരിക്കണം. ജനഗണമന ചൊല്ലി പാക്കിസ്ഥാനു വേണ്ടി പ്രാർത്ഥിക്കാൻ തങ്ങൾ തയ്യാറല്ലെന്നും ഇവർ പറയുന്നു. ദേശിയ ഗാനം ആലപിക്കണമെങ്കിൽ ഇതിൽ നിന്ന് സിന്ധ് എന്ന വാക്ക് എടുത്ത് മാറ്റണമെന്നുമാണ് ഇവരുടെ ആവശ്യം.

ഉത്തർപ്രദേശിലെ ദാരുൽ ഉലൂം നദ്വാത്തുൽ ഉലേമാ മദ്രസയാണ് വിചിത്ര നിലപാടെടുത്തിരിക്കുന്നത്. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ ഇവർ ദേശിയ ഗാനത്തിന് പകരം ചൊല്ലുന്നത് മുഹമ്മദ് ഇഖ്ബാൽ രചിച്ച സാരെ ജഹാംസേ അച്ഛ എന്ന് തുടങ്ങുന്ന ദേശഭക്തി തുളുമ്പി നിൽക്കുന്ന ഗാനമാണ്.

1947 മുതൽ എല്ലാ സ്വാതന്ത്ര്യ ദിനത്തിലും എല്ലാ ഇടത്തും ദേശിയ ഗാനം മുഴങ്ങുമ്പോൾ ഇവിടെ മാത്രം എല്ലാ വർഷവും സാരേ ജഹാംസെ അച്ഛ എന്ന ഗാനം ചൊല്ലും.