- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രതിഫല തർക്കത്തെ തുടർന്ന് ഭാമ ടെക്സ്റ്റെയിൽ ഷോറൂം ഉദ്ഘാടനം ചെയ്താതെ മടങ്ങിയോ? രണ്ടര ലക്ഷം പ്രതിഫലം ആവശ്യപ്പെട്ട് ലഭിക്കാതിരുന്നതിനാൽ നടി തിരിച്ചുപോകാൻ കാറിൽ കയറിയെന്ന് പ്രചരണം; ആശയ വിനിമയത്തിലെ പ്രശ്നങ്ങളെന്ന് സൂചന
മൂവാറ്റുപുഴ: പ്രതിഫലം കുറഞ്ഞുപോയെന്ന് പറഞ്ഞ് തുണിക്കട ഉദ്ഘാടനം ചെയ്യാതെ മടങ്ങാനൊരുങ്ങിയ സിനിമാ നടി ഭാമയെ നാട്ടുകാർ തടഞ്ഞുവെന്ന് സോഷ്യൽ മീഡിയ പ്രചരണം. മൂവാറ്റുപുഴ പി.ഒ ജങ്ഷനിൽ ശനിയാഴ്ച തുറന്ന രേവതി വെഡ്ഡിംഗം സെന്ററിന്റെ ഉദ്ഘാടന ചടങ്ങിലാണ് സംഭവമെന്നാണ് സോഷ്യൽ മീഡിയകൾ വഴി പ്രചരിക്കുന്നത്. കടയുടെ ഉദ്ഘാടനത്തിനായി നടിയെ ക്ഷണിച്ചിരുന്നത് ഒരു ലക്ഷം രൂപ പ്രതിഫലം നൽകാമെന്ന കരാറിൽ ആയിരുന്നു. അഡ്വാൻസായി അമ്പതിനായിരം രൂപ നൽകുകയും ചെയ്തു. അഡ്വാൻസായി 50000 രൂപ നൽകുകയും ചെയ്തിരുന്നു. എന്നാൽ ഉദ്ഘാടന സമയമായപ്പോൾ കാറിലെത്തിയ നടി പ്രതിഫലം ആവശ്യപ്പെടുകയായിരുന്നു. രണ്ടര ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. എന്നാൽ അഡ്വാൻസ് തുകയിൽ നിന്ന് കുറച്ച് ബാക്കി തുക നൽകാമെന്ന് ഉടമ അറിയിച്ചെങ്കിലും നടി സമ്മതിച്ചില്ല. ഒടുവിൽ ഒന്നരലക്ഷം രൂപ വരെ നൽകാമെന്ന് ഉടമ പറഞ്ഞെങ്കിലും നടി വഴങ്ങിയില്ല. മുൻസിപ്പൽ ചെയർപേഴ്‌സൺ ഉഷ ശശിധരൻ പ്രശ്‌നത്തിൽ ഇടപെട്ട് ഒത്തുതീർപ്പാക്കാൻ ശ്രമിച്ചെങ്കിലും തയ്യാറാകാതെ നടി തിരിച്ചു പോകാൻ ഒരുങ്ങി. ഉദ്ഘാടനം വൈകിയ
മൂവാറ്റുപുഴ: പ്രതിഫലം കുറഞ്ഞുപോയെന്ന് പറഞ്ഞ് തുണിക്കട ഉദ്ഘാടനം ചെയ്യാതെ മടങ്ങാനൊരുങ്ങിയ സിനിമാ നടി ഭാമയെ നാട്ടുകാർ തടഞ്ഞുവെന്ന് സോഷ്യൽ മീഡിയ പ്രചരണം. മൂവാറ്റുപുഴ പി.ഒ ജങ്ഷനിൽ ശനിയാഴ്ച തുറന്ന രേവതി വെഡ്ഡിംഗം സെന്ററിന്റെ ഉദ്ഘാടന ചടങ്ങിലാണ് സംഭവമെന്നാണ് സോഷ്യൽ മീഡിയകൾ വഴി പ്രചരിക്കുന്നത്. കടയുടെ ഉദ്ഘാടനത്തിനായി നടിയെ ക്ഷണിച്ചിരുന്നത് ഒരു ലക്ഷം രൂപ പ്രതിഫലം നൽകാമെന്ന കരാറിൽ ആയിരുന്നു. അഡ്വാൻസായി അമ്പതിനായിരം രൂപ നൽകുകയും ചെയ്തു. അഡ്വാൻസായി 50000 രൂപ നൽകുകയും ചെയ്തിരുന്നു.
എന്നാൽ ഉദ്ഘാടന സമയമായപ്പോൾ കാറിലെത്തിയ നടി പ്രതിഫലം ആവശ്യപ്പെടുകയായിരുന്നു. രണ്ടര ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. എന്നാൽ അഡ്വാൻസ് തുകയിൽ നിന്ന് കുറച്ച് ബാക്കി തുക നൽകാമെന്ന് ഉടമ അറിയിച്ചെങ്കിലും നടി സമ്മതിച്ചില്ല. ഒടുവിൽ ഒന്നരലക്ഷം രൂപ വരെ നൽകാമെന്ന് ഉടമ പറഞ്ഞെങ്കിലും നടി വഴങ്ങിയില്ല.
മുൻസിപ്പൽ ചെയർപേഴ്‌സൺ ഉഷ ശശിധരൻ പ്രശ്‌നത്തിൽ ഇടപെട്ട് ഒത്തുതീർപ്പാക്കാൻ ശ്രമിച്ചെങ്കിലും തയ്യാറാകാതെ നടി തിരിച്ചു പോകാൻ ഒരുങ്ങി. ഉദ്ഘാടനം വൈകിയതോടെ സ്ഥലത്ത് തടിച്ചു കൂടിയ നാട്ടുകാർ പ്രശ്‌നത്തിൽ ഇടപെടുകയും നടി സഞ്ചരിച്ച കാർ തടയുകയുമായിരുന്നു. നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് ഭാമ കാറിൽ നിന്നും ഇറങ്ങി പിന്നീട് ചടങ്ങിൽ പങ്കെടുത്തു. എന്നാൽ ഉദ്ഘാടനം ചെയ്യാൻ നടി വിസമ്മതിച്ചു. തുടർന്ന് മുൻസിപ്പൽ ചെയർപേഴ്‌സൺ ഉഷ ശശിധരൻ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു.
അതേസമയം ഉദ്ഘാടനം ബുക്ക് ചെയ്തയാളോട് രണ്ടര ലക്ഷം രൂപയാണ് ആവശ്യപ്പെട്ടിരുന്നതെന്ന് ഭാമയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ പറയുന്നു. ഇക്കാര്യം ഇടനിലക്കാരനായ ആൾ സമ്മതിച്ചു. ഇയാൾ അഡ്വാൻസായി 15,000 രൂപ ബാങ്ക് അക്കൗണ്ടിൽ ഇട്ടിരുന്നു. ബാക്കി ഉദ്ഘാടനത്തിന്റെ തലേദിവസം നൽകാമെന്നാണ് ഏറ്റിരുന്നത്. എന്നാൽ പിന്നീട് വിളിച്ച് ഉദ്ഘാടന സമയത്തിന് മുൻപായി കടയിൽ വച്ച് തരാമെന്ന് പറഞ്ഞിരുന്നുവെങ്കിലും ഇയാൾ മുങ്ങുകയായിരുന്നു. കടയുടമയോട് ബുക്ക് ചെയ്തയാൾ ഇക്കാര്യം അറിയിച്ചില്ലായിരുന്നുവെന്ന് പിന്നീടാണ് അറിഞ്ഞതെന്ന് ഇവർ പറയുന്നു. ആശയവിനിമയത്തിലെ കുഴപ്പമാണ് പ്രശ്‌നങ്ങൾക്ക് ഇടയാക്കിയതെന്നാണ് അറിയുന്നത്.