- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടിമാർ പോക്കാണെന്നാണ് പൊതു ടാഗ് ലൈൻ, ഈ കാഴ്ച്ചപ്പാട് എന്നെങ്കിലും മാറുമായിരിക്കും.. എനിക്കും ഒരു പ്രണയമുണ്ടായിരുന്നു; രമ്യ നമ്പീശൻ തുടരുന്നു
സിനിമയെക്കുറിച്ചു പറഞ്ഞു കൊണ്ടിരുന്നപ്പോൾ രമ്യ വാചാലയായി...എന്തിനോടും വളരെ ബോൾഡായി മാത്രം പ്രതികരിക്കുന്ന രമ്യ മറുനാടൻ മലയാളിയോടു മനസ്സു തുറക്കുകയായിരുന്നു.....രമ്യ നമ്പീശനെ അടുത്ത അറിയുന്ന ചില ആളുകൾ പറഞ്ഞു കേട്ടിട്ടുണ്ട്...' അവളുടെ ലുക്കിൽ മാത്രമേ ചെയിഞ്ച് വന്നിട്ടുള്ളു...അവൾ ഇന്നും വീട്ടിലെ പാവം കുട്ടിയാണെന്ന്' ഒരു കുട്ടിയെപ്
സിനിമയെക്കുറിച്ചു പറഞ്ഞു കൊണ്ടിരുന്നപ്പോൾ രമ്യ വാചാലയായി...എന്തിനോടും വളരെ ബോൾഡായി മാത്രം പ്രതികരിക്കുന്ന രമ്യ മറുനാടൻ മലയാളിയോടു മനസ്സു തുറക്കുകയായിരുന്നു.....രമ്യ നമ്പീശനെ അടുത്ത അറിയുന്ന ചില ആളുകൾ പറഞ്ഞു കേട്ടിട്ടുണ്ട്...' അവളുടെ ലുക്കിൽ മാത്രമേ ചെയിഞ്ച് വന്നിട്ടുള്ളു...അവൾ ഇന്നും വീട്ടിലെ പാവം കുട്ടിയാണെന്ന്' ഒരു കുട്ടിയെപ്പോലെ വളരെ നിഷ്‌കളങ്കമായി തുറന്നു പറച്ചിലുകളും ഭാവ ചേഷ്ടകളും ഇടക്ക് മുഖത്ത് മിന്നി മറഞ്ഞു കൊണ്ടേ ഇരുന്നു...ഒരു സാധാരണ പെൺകുട്ടിക്ക് തോന്നാവുന്ന ഒരു പ്രണയം തനിക്കും തോന്നിയിട്ടുണ്ട് എന്ന് രമ്യ പറഞ്ഞു. പക്ഷെ സിനിമയെ തന്റെ ജീവിതത്തിന്റെ പ്രധാന ഭാഗമായി ചേർത്തു നിർത്തേണ്ടി വന്നപ്പോൾ ജീവിതത്തിൽ നിന്നും പ്രണയത്തെ പടിയിറക്കേണ്ടി വന്നു...രമ്യ ഒരു തുറന്നു പറച്ചിലിനൊരുങ്ങുകയാണ്...ആദ്യമായി ഇവിടെ...മറുനാടൻ മലയാളിയുമായി പങ്കിട്ട സൗഹൃദ നിമിഷങ്ങളിൽ ന്യൂ ജനറേഷൻ സിനിമകളിൽ വന്ന വിവാദങ്ങളെക്കുറിച്ചും പ്രണയത്തെക്കുറിത്തുമെല്ലാം ഒരു മനസ്സു തുറക്കൽ.....
- മലയാളത്തിൽ അടുത്തിടെ ഇറങ്ങിയ ന്യൂജനറേഷൻ സിനിമകളെ ചുറ്റിപ്പറ്റി കുറെ വിവാദങ്ങൾ കേൾക്കാറുണ്ട്? പുതിയ സിനിമയുടെ ഭാഗമെന്ന നിലയിൽ രമ്യ ഈ അഭിപ്രായങ്ങളെ എങ്ങനെ വിലയിരുത്തുന്നു?
ന്യൂ ജനറേഷൻ എന്നുള്ള ടാഗിലൊന്നും സിനിമകളെ പറയുന്നതിനോടെനിക്കു താത്പര്യമില്ല. പക്ഷെ ഇപ്പോഴത്തെ ആളുകളുടെ നല്ല ജീവിതം പറയുന്ന സിനിമകളെല്ലാം എനിക്ക് ഇഷ്ടമാണ്. അങ്ങനെ എടുത്ത് പറയാൻ പറ്റില്ല. ഒഴിമുറി എന്ന സിനിമ ഇഷ്ടപ്പെട്ട ഒരു സിനിമയാണ്. പിന്നെ ചില സിനിമകളിൽ കഞ്ചാവു വലിക്കുന്നു എന്നൊക്കെയുള്ള സീനുകൾ ഉണ്ടെന്നു പറഞ്ഞു കേൾക്കാം. ന്യൂ ജനറേഷൻ സിനിമകളൊക്കെ അങ്ങനെയാണ് അത് ആളുകളെ ചീത്തയാക്കുന്നു എന്ന കിംവദന്തി പോലുമുണ്ട്. പക്ഷെ ഒരാൾ അങ്ങനെ കഞ്ചാവ് ഉപയോഗിക്കുന്ന ക്യാരക്ടർ ആണെങ്കിൽ കഞ്ചാവ് ഉപയോഗിച്ചല്ലേ പറ്റൂ.
ഒരാൾ അത് ഉപയോഗിക്കുന്നത് കണ്ട് മറ്റുള്ളവർ അതുപോലെ ചെയ്യണമെന്നില്ലല്ലോ. ക്യാരക്ടറിന്റെ സ്വഭാവം എങ്ങനെയാണോ അതുപോലെ നമുക്ക് അഭിനയിച്ചല്ലേ മതിയാകൂ. ഇപ്പോ പക്കാ ഫോർട്ട് കൊച്ചിക്കാരനായിട്ടുള്ള റോളാണ് ചെയ്യെണ്ടതെങ്കിൽ അങ്ങനെയല്ലാതെ ഒരു നടനെങ്ങനെ അഭിനയിക്കാനും സംസാരിക്കാനുമൊക്കെ കഴിയും. ഒരുവിഭാഗം ആൾക്കാരെങ്കിലും വിചാരിക്കുന്നുണ്ട്, ഇങ്ങനെ അഭിനയിക്കുന്നവരെല്ലാം പേഴ്‌സണൽ ലൈഫിലും ഇങ്ങനെ തന്നെയായിരിക്കും എന്ന്. നടന്മാരാണെങ്കിൽ പുകവലിക്കുന്നവരും കഞ്ചാവടിക്കുന്നവരുമൊക്കെ നായികമാർ കുറച്ച് ഇന്റിമേറ്റ് സീനുകളിലഭിനയിച്ചാൽ അവൾ അങ്ങയൊക്കെത്തന്നെയായിരിക്കും എന്നുള്ള ഒരു തെറ്റായ ചിന്താഗതി കണ്ടിട്ടുണ്ട്. അവൾ ആ സിനിമയെ എത്ര നന്നായി ചെയ്യുന്നുണ്ട് എന്നവർ ചിന്തിച്ചിരുന്നെങ്കിൽ.
നടിമാർ എന്നു പറയുമ്പോൾ തന്നെ പോക്കാണ് എന്നുള്ള ടാഗ് ലൈനാണ്. പക്ഷെ നമുക്കും അച്ഛനമ്മമാരുണ്ട്, ഇമോഷൻസുണ്ട് എന്ന് നമ്മളെ ചീത്ത പറയുന്നവരോർത്താൽ മതി. പിന്നെ എല്ലാവരുടെയും വായടക്കാൻ പറ്റില്ല. പിന്നെ നമ്മൾ സിനിമാ ലോകത്ത് അങ്ങനെ ഇൻ വോൾവഡ് ആയി സിനിമാ ലോകം എന്നു പറയുന്നത് കുറച്ച് ഗ്ലാമർ ലോകമാണ്, അപ്പോ ആളുകൾക്ക് അതൊക്കെ പറഞ്ഞു ചിരിക്കുന്ന ഒരു തമാശയൊക്കെയാകാം, പക്ഷെ അതു കേൾക്കുന്ന നമ്മൾക്ക് ആ ഒരു മൊമെന്റിൽ വളരെ വിഷമം ഒക്കെ തോന്നും. എല്ലാത്തിലും മാറ്റങ്ങൾ വരുന്നുണ്ട്. ഈ ചിന്താഗതിയെല്ലാം എന്നെങ്കിലും മാറുമെന്ന് പ്രതീക്ഷിക്കാം. എല്ലാം നെഗറ്റീവായി മാത്രം ചിന്തിക്കുന്ന ആൾക്കാരുണ്ട്. അവരെ നമ്മൾ ഇഗ്നോർ ചെയ്താൽ മതിയാകും. അല്ലാണ്ട് അവരെ തിരുത്താൻ നമുക്ക് കഴിയില്ല. എല്ലാത്തിലും മാറ്റം വരുന്നുണ്ടല്ലോ ഈ ഒരു ചിന്താഗതിയിലും മാറ്റം വരട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം. ഒരു വിരൽ അവര നമ്മളിലേക്കു ചൂണ്ടുമ്പോൾ ബാക്കി നാല് വിരൽ അവരിലേക്കു തന്നെയാണ് ചൂണ്ടുന്നതെന്നു കരുതിയാൽ മതി.
- പ്രണയത്തെക്കുറിച്ച്?
പ്രണയം....അതു വളരെ മനോഹരമായ ഒരു ഫീലിങ്ങാണ്...പ്രണയമില്ലാത്ത ജീവിതം ഉപ്പില്ലാത്ത കഞ്ഞി പോലെയാണ്.....(ചിരിക്കുന്നു)എപ്പോഴും പ്രണയിക്കുന്നതു തന്നെയാണ് നല്ലത്. പക്ഷെ, പ്രൊഫഷണൽ ഫീൽഡിൽ നിൽക്കുമ്പോൾ പ്രണയം കുറച്ചു കോംപ്‌ളിക്കേറ്റഡ് ആണ്. നമ്മളെ മനസ്സിലാക്കുന്ന ഒരാളെ കിട്ടുന്നതുവരെ നമ്മൾ വെയ്റ്റ് ചെയ്യണം. പക്ഷെ എനിക്കും ഒരു പ്രണയമുണ്ടായിരുന്നു. ഒരേ ഒരു പ്രണയമേ ഇതു വരെ ഉണ്ടായിട്ടുള്ളു. അത് ഈ പറയുന്ന പ്രശ്‌നങ്ങൾ കൊണ്ടു തന്നെ അതൊരു മ്യൂച്ചൽ റെസ്ട്രിക്ഷൻ ഉണ്ടായപ്പോൾ പരസ്പരമുള്ള അണ്ടർസ്റ്റാന്റിങ്ങിൽ അവസാനിപ്പിക്കുകയായിരുന്നു. പക്ഷെ ഇന്നും എന്റെ സുഹൃത്തുക്കളുടെ കൂട്ടത്തിൽ അയാളുണ്ട്, പ്രണയമില്ലെന്നേ ഉള്ളു. ഇപ്പോൾ എനിക്ക് പ്രൊഫഷൻ ആണ് ഏറ്റവും വലുത്. നല്ല സിനിമകൾ ചെയ്യുക, നല്ല സിനിമകളുടെ ഭാഗമാകുക ഇതൊക്കെയാണ് എന്നെ മുന്നോട്ടു കൊണ്ടു പോകുന്നത്. പിന്നെ ഭാവിയിൽ എന്തു സംഭവിക്കും എന്ന് ഇപ്പോൾ ഒന്നും പറയാൻ എനിക്ക് കഴിയില്ല. വിവാഹം ചെയ്യുകയാണെങ്കിലും നമ്മളെ മനസ്സിലാക്കുന്ന എന്റെ കരിയറിനെ മുന്നോട്ടു കൊണ്ടുപോകാൻ സഹായിക്കുന്ന ഒരാൾ വന്നാൽ എന്റെ വീട്ടുകാരുടെ പൂർണ്ണ അഭിപ്രായങ്ങളിൽ മാത്രം എന്റെ വിവാഹം നടക്കും...അതിപ്പോഴൊന്നും ഉണ്ടാകില്ല, ഇപ്പോൾ സിനിമ മാത്രം.
- ചില നായികമാർ വിവാഹശേഷം അപ്രത്യക്ഷരാകാറുണ്ട്. ഒരു നടി എന്ന നിലയിൽ അതേപ്പറ്റി രമ്യയുടെ അഭിപ്രായം എന്താണ്?
എനിക്ക് സിനിമയിൽ തന്നെ നിൽക്കുന്നതാണ് ഇഷ്ടം. അത് മരിക്കുന്നതു വരെ സിനിമയിൽ തന്നെ നിൽക്കാനാണ് ആഗ്രഹം. പിന്നെ, ഫാമിലി എന്ന് പറയുന്നത് നമ്മളുടെ കൾച്ചറൽ അനുസരിച്ച് സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്. അവിടെ നമ്മൾ കുറച്ച് സ്വാർത്ഥരാകുന്നതിൽ തെറ്റില്ല. അങ്ങനെ സെൽഫിഷാകുന്നതിന്റെ ഭാഗമായിട്ടാണ് എല്ലാവരും മാറി നിൽക്കുന്നത്. അങ്ങനൊരു ഇടവേള എടുക്കുന്നതിൽ തെറ്റില്ല എന്നാണ് എന്റെ അഭിപ്രായം. എനിക്കും ഇൻഡിപ്പെന്റന്റ് ആയി ചിന്തിക്കാൻ സ്വാതന്ത്ര്യം നൽകുന്ന ഒരാളെയായിരിക്കും ഞാനും സെലക്ട് ചെയ്യുക. അങ്ങനെ ഒരവസ്ഥ വന്നാൽ മാത്രം ഞാൻ വിവാഹം ചെയ്യും.
- വിവാഹത്തോടെ അഭിനയം നിർത്തിയ മഞ്ജു വാര്യരുടെ തിരിച്ച് വരവിനെ എങ്ങനെ കാണുന്നു?
ദൈവത്തിന്റെ സ്വന്തം സൃഷ്ടിയാണ് മഞ്ജു ചേച്ചി എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. മലയാളികളുടെ എല്ലാവിധ സപ്പോർട്ടും സ്‌നേഹവും മഞ്ജു ചേച്ചിയുടെ കൂടെയുണ്ട്. ആയിരത്തിലൊരാൾക്ക് കിട്ടുന്ന ഭാഗ്യമാണത്. മഞ്ജുവാര്യർ എന്നത് മലയാളികളായ നമ്മളുടെ അഹങ്കാരമാണെന്ന് പറയാം. എല്ലാവരേയും ഇനിയും അത്ഭുതപ്പെടുത്താൻ മഞ്ജുചേച്ചിക്ക് കഴിയട്ടെ എന്ന് ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. അവരുടെ കഴിവുകൾ ഇനിയും അഭിനയത്തിലൂടെ പ്രകടിപ്പിക്കാൻ കഴിയട്ടെ എന്നു പ്രാർത്ഥിക്കുന്നു.
- രമ്യയുടെ സ്വഭാവവുമായി അടുത്ത് നിൽക്കുന്ന ഏതെങ്കിലും കഥാപാത്രം ചെയ്തിട്ടുണ്ടോ?
ഞാൻ വളരെ കുറച്ചേ റിലേറ്റ് ചെയ്ത് അഭിനയിക്കാറുള്ളൂ. പിന്നെ, ആരങ്ങനെ ഇല്ല എന്നു പറഞ്ഞാലും നമ്മുടെ കുറെയൊക്കെ മാനറിസംസ് ഒക്കെ നമ്മുടെ കഥാപാത്രങ്ങളിൽ ഷേഡ്‌സ് ഉണ്ടാകും അല്ലെങ്കിൽ, ലാലേട്ടന്റെയോ, കമൽ ഹാസന്റെയോ ഒക്കെ ലെവലിൽ പോകണം. അല്ലാതെ എന്നെ സംബന്ധിച്ചിടത്തോളം നമ്മൾ എങ്ങനെ അഭിനയിച്ചാലും നമ്മുടെ എകസ്പ്രഷൻസ് കുറച്ചെങ്കിലും ആ കഥാപാത്രത്തിൽ റിഫ്‌ളക്ട് ചെയ്യാറുണ്ട്. ഡയറക്ടർ പറയുന്നത് പോലെ കഥാപാത്രത്തിന് അനുസരിച്ച് അഭിനയിക്കുന്ന ആളാണ് ഞാൻ. എന്റേതായിട്ടുള്ള എക്‌സ്പ്രഷൻസ് എപ്പോഴും വരാറുണ്ട്. അത് വിരസതയുണ്ടാക്കുന്നതായി തോന്നിയാൽ അവർ പറയും ഒഴിവാക്കാൻ പറയും ഒഴിവാക്കാറുമുണ്ട്.
- പബ്ലിക്കിന്റെ ഇടയിലേക്ക് പോകുമ്പോൾ എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടായിട്ടുണ്ടോ?
ഇല്ല അത്തരം അനുഭവങ്ങൾ ഇതുവരെ ഉണ്ടായിട്ടില്ല. ഞാൻ മാക്‌സിമം ഇൻട്രോവേർട്ട് ആയി നടക്കുന്ന ആളാണ്. തിരിച്ചറിയുന്നതൊക്കെ ഇഷ്ടമാണ്. എന്നാലും പേഴ്‌സണൽ സ്വാതന്ത്ര്യം ആസ്വദിക്കാൻ ഇഷ്ടമുള്ള ആളാണ് ഞാൻ. ഇൻട്രോവേർട്ട് ആയി നടക്കാനാണ് എനിക്കിഷ്ടം. എന്നെ ആരെങ്കിലും ഡിസ്റ്റർബ് ചെയ്താൽ എങ്ങനെ പ്രതികരിക്കണം എന്ന് എനിക്ക് നന്നായി അറിയാം. പേടിച്ചാൽ നമുക്കൊളിക്കാൻ കാടില്ല...ഭയമില്ല എന്ന് കരുതി ജീവിക്കുക.
- സിനിമയിൽ നല്ലവശങ്ങൾ മാത്രമെടുത്ത് കൊണ്ട് അത് ജനങ്ങളെ ബോധ്യപ്പെടുത്താൻ വേണ്ടി സിനിമ ചെയ്യണമെന്നു ആഗ്രഹമുണ്ടെന്നു രമ്യ പണ്ടു പറഞ്ഞിരുന്നല്ലോ?
സിനിമയെ ജനങ്ങൾ അപ്രോച്ച് ചെയ്യുന്ന രീതി ഒന്നു മാറ്റാൻ വേണ്ടി മാത്രമാണ്. അത് നടക്കുമോ എന്നറിയില്ല. സിനിമയിൽ ഒരു നെഗറ്റീവിസം ഉണ്ടെങ്കിൽ മാത്രമാണ് അതൊരു സിനിമാറ്റിക് ലെവലിൽ എത്തിക്കാൻ കഴിയുക. അങ്ങനൊരു സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. എല്ലാ സാഹചര്യവും ഒത്തു വന്നാൽ മാത്രം ചെയ്യും.
- അഭിനയം, പാട്ട് ഇതിൽ ഏറ്റവും ഇഷ്ടം ഏതാന്ന് ചോദിച്ചാൽ മറുപടി പറയാൻ കഴിയുമോ?
അത് എനിക്കൊരിക്കലും പറയാൻ പറ്റില്ല. സിനിമ ഒരു സമ്പൂർണ്ണ കലയായി വിശ്വസിക്കുന്ന ആളാണ് ഞാൻ. ഒരു കലാകാരിയാകുന്നതാണ് എനിക്ക് ഏറ്റവും ഇഷ്ടം. അത് സിനിമയിലൂടെ ആകുമ്പോൾ കൂടുതൽ സന്തോഷം. സിനിമയിൽ വന്നില്ലായിരുന്നെങ്കിൽ ഒരിക്കലും എന്നെ ആരും പാടാൻ വിളിക്കില്ലായിരുന്നു. അത് വേറൊരു കാര്യം. മറ്റുള്ളവർക്ക് സന്തോഷം പകരാൻ പറ്റുന്നെങ്കിൽ അതാണ് എന്റെ ഏറ്റവും വലിയ സന്തോഷം. പാട്ടിലൂടെയായാലും നൃത്തത്തിലൂടെയാലും. ഇതൊന്നും ഇല്ലെങ്കിൽ ശരിക്കും പറഞ്ഞാൽ ഞാനും ഇല്ല.
- ഒഴിവു സമയങ്ങൾ? യാത്ര ഇഷ്ടമുള്ള കൂട്ടത്തിലാണോ രമ്യ?
യാത്ര പണ്ടെല്ലാം ഇഷ്ടമേ അല്ലാരുന്നു. എന്നാൽ ഇപ്പോൾ നമ്മുടെ ജോലിയുടെ ഭാഗമായി ഇഷ്ടപ്പെടുന്നു. വീട്ടുകാരും കൂട്ടുകാരും എല്ലാം ചേർന്ന് എന്തെങ്കിലും ഒക്കെ പ്ലാൻ ചെയ്യുമ്പോൾ അതിന് ഞാനും കൂടാറുണ്ട്. ചെറിയ ഷോപ്പിങ്ങിനും മറ്റുമൊക്കെ കൂടാറുണ്ട്. അടുത്തിരുന്ന് മൊബൈൽ റിങ് ചെയ്തു....'മുത്തുച്ചിപ്പി പോലൊരു കത്തിന്നുള്ളിൽ വന്നൊരു കിന്നാരം.....' (അവസാനിച്ചു)