- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർക്കാർ പടുത്തുയർക്കുന്ന നവോത്ഥാന മതിൽ വർഗീയ മതിൽ ആണോ? മുനീർ സഭയിൽ ഉയർത്തിയ തീപ്പൊരി മറ്റു സമുദായങ്ങളിലേക്കും വ്യാപിക്കുന്നു; മതിൽ വർഗീയ മതിൽ ആണെന്ന് കത്തോലിക്കാ സഭയും; കേരളത്തിൽ നവോത്ഥാനം സൃഷ്ടിക്കാനായി പള്ളിക്കൂടങ്ങൾ സൃഷ്ടിച്ചത് കത്തോലിക്കാ സഭ; ഒഴിച്ച് നിർത്തിയതിൽ സഭയ്ക്കകത്തും രോഷം പതയുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ജനുവരി ഒന്നിന് സർക്കാർ പടുത്തുയർക്കുന്ന നവോത്ഥാന മതിൽ വർഗീയ മതിൽ ആണോ? സർക്കാർ പടുത്തുയർക്കുന്ന മതിൽ വർഗീയ മതിൽ ആണെന്ന് മുസ്ലിം ലീഗ് നിയമസഭാ കക്ഷിനേതാവ് എം.കെ.മുനീറിന്റെ പ്രസ്താവനയോടെ ഈ വിവാദം ചൂടുപിടിച്ചിരിക്കെ ഇതേ ആക്ഷേപവുമായി കേരളത്തിലെ കത്തോലിക്കാ സഭയും. കത്തോലിക്കാ സഭയിലെ മെത്രാന്മാരുടെ ഉപദേശക സമിതി എക്‌സിക്യൂട്ടിവ് അംഗമായ ജോണി നെല്ലൂരാണ് സർക്കാർ മതിൽ വർഗീയ മതിൽ എന്ന ആക്ഷേപവുമായി രംഗത്ത് വന്നത്. സർക്കാർ നവോത്ഥാന മതിലിന്റെ കാര്യത്തിൽ യോഗം വിളിച്ചപ്പോൾ കത്തോലിക്കാ സമുദായത്തെ ക്ഷണിക്കാത്തതിൽ സഭാ നേതാക്കൾക്ക് കടുത്ത അമർഷമുണ്ട്. കേരളത്തിൽ നവോത്ഥാനം സൃഷ്ടിച്ചതിൽ വലിയ പങ്കു കേരളത്തിലെ കത്തോലിക്കാ സമുദായത്തിനുണ്ട്. കേരളത്തിന്റെ നവോത്ഥാന കാലഘട്ടത്തിന്റെ ചരിത്രം എടുത്താൽ ഏറ്റവും കൂടുതൽ സംഭാവനകൾ നൽകിയിട്ടുള്ള സഭകളിലൊന്നാണ് ക്രിസ്ത്യൻ കത്തോലിക്കാ സമുദായം. ആ സമുദായത്തിനെ സർക്കാർ യോഗത്തിനു ക്ഷണിച്ചില്ല. കേരളത്തിൽ പള്ളിക്കൂടങ്ങൾ എന്ന കൺസെപ്റ്റ് ഉണ്ടായത് കുര്യാക്കോസ് മാർ ഏ
തിരുവനന്തപുരം: സംസ്ഥാനത്ത് ജനുവരി ഒന്നിന് സർക്കാർ പടുത്തുയർക്കുന്ന നവോത്ഥാന മതിൽ വർഗീയ മതിൽ ആണോ? സർക്കാർ പടുത്തുയർക്കുന്ന മതിൽ വർഗീയ മതിൽ ആണെന്ന് മുസ്ലിം ലീഗ് നിയമസഭാ കക്ഷിനേതാവ് എം.കെ.മുനീറിന്റെ പ്രസ്താവനയോടെ ഈ വിവാദം ചൂടുപിടിച്ചിരിക്കെ ഇതേ ആക്ഷേപവുമായി കേരളത്തിലെ കത്തോലിക്കാ സഭയും. കത്തോലിക്കാ സഭയിലെ മെത്രാന്മാരുടെ ഉപദേശക സമിതി എക്‌സിക്യൂട്ടിവ് അംഗമായ ജോണി നെല്ലൂരാണ് സർക്കാർ മതിൽ വർഗീയ മതിൽ എന്ന ആക്ഷേപവുമായി രംഗത്ത് വന്നത്. സർക്കാർ നവോത്ഥാന മതിലിന്റെ കാര്യത്തിൽ യോഗം വിളിച്ചപ്പോൾ കത്തോലിക്കാ സമുദായത്തെ ക്ഷണിക്കാത്തതിൽ സഭാ നേതാക്കൾക്ക് കടുത്ത അമർഷമുണ്ട്.
കേരളത്തിൽ നവോത്ഥാനം സൃഷ്ടിച്ചതിൽ വലിയ പങ്കു കേരളത്തിലെ കത്തോലിക്കാ സമുദായത്തിനുണ്ട്. കേരളത്തിന്റെ നവോത്ഥാന കാലഘട്ടത്തിന്റെ ചരിത്രം എടുത്താൽ ഏറ്റവും കൂടുതൽ സംഭാവനകൾ നൽകിയിട്ടുള്ള സഭകളിലൊന്നാണ് ക്രിസ്ത്യൻ കത്തോലിക്കാ സമുദായം. ആ സമുദായത്തിനെ സർക്കാർ യോഗത്തിനു ക്ഷണിച്ചില്ല. കേരളത്തിൽ പള്ളിക്കൂടങ്ങൾ എന്ന കൺസെപ്റ്റ് ഉണ്ടായത് കുര്യാക്കോസ് മാർ ഏലീയാസിന്റെ കാലത്താണ്. ചാവറ അച്ചൻ പള്ളിയോടൊപ്പം പള്ളിക്കൂടം എന്ന കൺസെപ്റ്റ് ഉണ്ടാക്കി. അതുകൊണ്ട് പള്ളികൾക്കൊപ്പം പള്ളിക്കൂടം കൂടി വന്നു. ഇത്തരം പള്ളിക്കൂടങ്ങൾ അനേകായിരങ്ങൾക്ക് അറിവ് പകർന്നു കൊടുത്തു. ഇതൊക്കെയാണ് നവോത്ഥാന കാലഘട്ടത്തെ സംബന്ധിച്ച് ഏറ്റവും പരമപ്രധാനം. പിന്നീടാണ് മറ്റു സമുദായങ്ങൾ സ്‌കൂളുകളിലേക്ക് വന്നത്. അതൊരു നവോത്ഥാനമാണ്. ഇങ്ങിനെ നവോത്ഥാനം സൃഷ്ടിച്ച കത്തോലിക്കാ സഭയെ യോഗത്തിലേക്ക് വിളിച്ചില്ല. മുസ്ലിം കമ്മ്യൂണിറ്റിയെ വിളിച്ചില്ല. അവരെയും മാറ്റി നിർത്തി. ഇവിടെ ജാതീയമായി ന്യൂനപക്ഷങ്ങളെ മാറ്റി നിർത്തി ഒരു മനുഷ്യ മതിൽ സൃഷ്ടിക്കുകയാണ്.
സംസ്ഥാനത്ത് പടുത്തുയർത്തുന്ന വനിതാ മതിൽ വഴി കേരളത്തിൽ ജാതീയമായ വേർതിരിവ് സൃഷ്ടിക്കാൻ മുഖ്യമന്ത്രി ശ്രമിക്കുന്നു. നവോത്ഥാനമതിൽ എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ മതിലിനെ വിശേഷിപ്പിച്ചത്. നവോത്ഥാന മതിലിനായി യോഗം വിളിക്കുമ്പോൾ എല്ലാ നവോത്ഥാനത്തിനു സംഭാവനകൾ അർപ്പിച്ച എല്ലാ സംഘടനകളെയും വിളിക്കണമായിരുന്നു. എന്നാൽ സമുദായ സംഘടനകളെ സർക്കാർ മാറ്റി നിർത്തുക തന്നെ ചെയ്തു. ഇവിടെ ജാതീയമായി ന്യൂനപക്ഷങ്ങളെ മാറ്റി നിർത്തി ഒരു മനുഷ്യ മതിൽ സൃഷ്ടിക്കുകയാണ്. ഈ മതിൽ കേരളത്തിൽ ജാതീയമായി വേർതിരിവ് സൃഷ്ടിക്കാൻ മാത്രം ഉദ്ദേശിച്ചാണ്. അതിനു സർക്കാരിന്റെ തുക ചിലവഴിക്കാൻ പാടില്ല. വനിതാ മതിൽ സംഘാടക സമിതിയിൽ വെള്ളാപ്പള്ളി നടേശൻ. മുഖ്യമന്ത്രി തന്നെ പലതവണ പറഞ്ഞിട്ടുണ്ട് വെള്ളാപ്പള്ളി വർഗീയ വാദിയാണെന്ന്. ഇപ്പോൾ ആ അഭിപ്രായം മാറിയിട്ടുണ്ടോ എന്ന് അറിയണം. കൺവീനർ സി.പി.സുഗതൻ തീവ്രവാദ പ്രവർത്തനം പോലും ആരോപിക്കപ്പെട്ട നേതാവാണ്- ജോണി നെല്ലൂർ പറയുന്നു.
നവോത്ഥാന, മതിലുമായി ബന്ധപ്പെട്ട് വിവാദം പുകയവേ ക്രിസ്ത്യൻ സഭകളും സർക്കാർ നടപടിയിൽ അതൃപ്തരാണെന്നു വ്യക്തമാകുന്നു. നവോത്ഥാന മതിലിനായി സമുദായ സംഘടനകളുടെ യോഗം വിളിക്കും എന്നാണ് സർക്കാർ വ്യക്തമാക്കിയത്. പക്ഷെ ഹിന്ദു സംഘടനകളെ മാത്രമാണ് വിളിച്ചത്. പക്ഷെ നവോത്ഥാനമതിലിനു സർക്കാർ ഫണ്ട് ചെലവിടുകയും വെള്ളാപ്പള്ളിയെപോലുള്ള, സി.പി.സുഗതൻ പോലുള്ള ഹിന്ദു നേതാക്കളെ തലപ്പത്തുകൊണ്ടുവരികയും ചെയ്തിട്ടുണ്ട്. ഇതിനെയാണ് നിയമസഭയിൽ എം.കെ.മുനീർ എതിർത്തത്. മുനീർ നിയമസഭയെ ശബ്ദാമാനമാക്കിയതോടെ മറ്റു സമുദായ സംഘടനകളിൽനിന്നുള്ള അതൃപ്തിയും വെളിയിൽ വരുകയാണ്. വർഗീയ മതിൽ സംഘടിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത ചർച്ച ചെയ്യണമെന്നായിരുന്നു എം.കെ. മുനീറിന്റെ അടിയന്തര പ്രമേയ നോട്ടിസ്. ഇതിനെതിരെ മുഖ്യമന്ത്രി തന്നെ രംഗത്ത് വന്നതോടെ സഭ ബഹളത്തിൽ മുങ്ങി. മുനീറിനു സ്ഥലജല വിഭ്രാന്തിയാണെന്ന് മുഖ്യമന്ത്രി മറുപടി നൽകിയതോടെ പ്രശ്‌നം വഷളാവുകയും ചെയ്തു. പക്ഷെ സഭയിലെ രോഷത്തിന്റെ ഉമിത്തീ പുറത്തേക്കും വ്യാപിപ്പിക്കുകയാണ് എന്നതിന്റെ തെളിവാണ് കൃസ്ത്യൻ സഭകളുടെ കൂടിയുള്ള രംഗപ്രവേശം,