- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രധാനപ്പെട്ട കേസുകളില്ലാതെ മുഷിഞ്ഞോ? സോളിസിറ്റർ ജനറൽ രഞ്ജിത്കുമാർ രാജി വച്ചു; രാജി വ്യക്തിപരമെന്നും സർക്കാരുമായി നല്ല ബന്ധത്തിലെന്നും വിശദീകരണം
ന്യൂഡൽഹി: സോളിസിറ്റർ ജനറൽ രഞ്ജിത് കുമാർ രാജി വച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജി.സർക്കാരുമായി നല്ല ബന്ധത്തിലാണെന്നും അദ്ദേഹം വിശദീകരിച്ചു. 2014 ൽ നരേന്ദ്ര മോദി സർക്കാർ അധികാരത്തിലേറിയ ഉടനാണ് രഞ്ജിത് കുമാറിനെ സോളിസിറ്റർ ജനറലായി നിയമിച്ചത്. മുകുൾ രോഹ്ത്തഗിയെ അറ്റോർണി ജനറലായി നിയമിച്ചതും ആ കാലഘട്ടത്തിലാണ്. രോഹ്ത്തഗി ഈ വർഷം ജൂണിലാണ് രാജി വച്ചത്. അദ്ദേഹവും വ്യക്തിപരമായ കാരണങ്ങളാലാണ് സ്ഥാനമൊഴിഞ്ഞത്. കെ.കെ.വേണുഗോപാലാണ് തുടർന്ന് അറ്റോർണി ജനറലായത്.രോഹ്ത്തഗി രാജി വച്ചപ്പോൾ, രഞ്ജിത് കുമാറും പുറത്തുപോകുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. അടുത്ത കാലത്തായി സുപ്രീം കോടതിയിൽ പ്രധാനപ്പെട്ട കേസുകളൊന്നും അദ്ദേഹം കൈകാര്യം ചെയ്തിരുന്നില്ല.
ന്യൂഡൽഹി: സോളിസിറ്റർ ജനറൽ രഞ്ജിത് കുമാർ രാജി വച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജി.സർക്കാരുമായി നല്ല ബന്ധത്തിലാണെന്നും അദ്ദേഹം വിശദീകരിച്ചു.
2014 ൽ നരേന്ദ്ര മോദി സർക്കാർ അധികാരത്തിലേറിയ ഉടനാണ് രഞ്ജിത് കുമാറിനെ സോളിസിറ്റർ ജനറലായി നിയമിച്ചത്. മുകുൾ രോഹ്ത്തഗിയെ അറ്റോർണി ജനറലായി നിയമിച്ചതും ആ കാലഘട്ടത്തിലാണ്. രോഹ്ത്തഗി ഈ വർഷം ജൂണിലാണ് രാജി വച്ചത്. അദ്ദേഹവും വ്യക്തിപരമായ കാരണങ്ങളാലാണ് സ്ഥാനമൊഴിഞ്ഞത്. കെ.കെ.വേണുഗോപാലാണ് തുടർന്ന് അറ്റോർണി ജനറലായത്.രോഹ്ത്തഗി രാജി വച്ചപ്പോൾ, രഞ്ജിത് കുമാറും പുറത്തുപോകുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. അടുത്ത കാലത്തായി സുപ്രീം കോടതിയിൽ പ്രധാനപ്പെട്ട കേസുകളൊന്നും അദ്ദേഹം കൈകാര്യം ചെയ്തിരുന്നില്ല.
Next Story