- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റിപ്പബ്ലിക്ക് ദിനത്തിൽ ഇസ്ലാമിക തീവ്രവാദ സംഘടനയും മാവോയിസ്റ്റുകളും കൊച്ചിയിൽ സ്‌ഫോടനം നടത്താൻ സാധ്യത; മിലിറ്ററി ഇന്റലിജൻസിന്റെ മുന്നറിയിപ്പ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പൊലീസിന് കൈമാറി; നിലമ്പൂർ മാവോയിസ്റ്റ് കൊലപാതകത്തിന് തിരിച്ചടിക്ക് ശ്രമം; വൻകിട ഹോട്ടലുകൾക്കും റെയിൽവേ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും സുരക്ഷ ശക്തമാക്കി
കൊച്ചി: റിപ്പബ്ലിക്ക് ദിനത്തിൽ ഇസ്ലാമിക തീവ്രവാദ സംഘടനയും മാവോയിസ്റ്റുകളും കൊച്ചിയിൽ സ്‌ഫോടനം നടത്താൻ സാധ്യതയെന്ന് ഇന്റലിജന്റ്‌സ് മുന്നറിയിപ്പ്. കേന്ദ്രപ്രതിരോധ മന്ത്രാലയം ഇക്കാര്യം ആഭ്യന്തരമന്ത്രാലയത്തിന് കൈമാറി. കൊച്ചിയുടെ തീരദേശത്ത് ഉൾപ്പടെ കനത്ത സുരക്ഷ ഒരുക്കാൻ സംസ്ഥാന പൊലീസിന് ആഭ്യന്തരമന്ത്രാലയം നിർദ്ദേശം നൽകി. കേരളത്തിന്റെ രഹസ്യാന്വേഷണ വിഭാഗം ഇനിയും ഉറക്കം നടിക്കരുതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അതീവ രഹസ്യ സന്ദേശത്തിൽ പറയുന്നു. കടൽകടന്നെത്തുന്ന തീവ്രവാദികൾ മുബൈ താജ് ആക്രമണത്തിന് സമാനമായ സ്‌ഫോടനം നടത്തുമെന്നാണ് മിലിറ്ററി ഇന്റലിജൻസിന്റെ മുന്നറിയിപ്പ്. തീരദേശത്ത് സ്ഥിതി ചെയ്യുന്ന വൻകിട ഹോട്ടലുകൾക്ക് പ്രത്യേക സുരക്ഷ ഉറപ്പുവരുത്തണമെന്നും, മുന്നറിയിപ്പുകളെ തമാശയായി കാണരുതെന്നും കേരളത്തിന് നൽകിയ അതീവരഹസ്യവിവരത്തിൽ ഉള്ളതായാണ് സൂചന. നിലമ്പൂരിൽ നടത്തിയ മാവോയിസ്റ്റ് അറ്റാക്കിന് മറുപടി നൽകാൻ റിപബ്ലിക്ക് ദിനമാണ് മാവോയിസ്റ്റുകൾ തിരെഞ്ഞെടുത്തതെന്നാണ് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന് ലഭ
കൊച്ചി: റിപ്പബ്ലിക്ക് ദിനത്തിൽ ഇസ്ലാമിക തീവ്രവാദ സംഘടനയും മാവോയിസ്റ്റുകളും കൊച്ചിയിൽ സ്‌ഫോടനം നടത്താൻ സാധ്യതയെന്ന് ഇന്റലിജന്റ്‌സ് മുന്നറിയിപ്പ്. കേന്ദ്രപ്രതിരോധ മന്ത്രാലയം ഇക്കാര്യം ആഭ്യന്തരമന്ത്രാലയത്തിന് കൈമാറി. കൊച്ചിയുടെ തീരദേശത്ത് ഉൾപ്പടെ കനത്ത സുരക്ഷ ഒരുക്കാൻ സംസ്ഥാന പൊലീസിന് ആഭ്യന്തരമന്ത്രാലയം നിർദ്ദേശം നൽകി. കേരളത്തിന്റെ രഹസ്യാന്വേഷണ വിഭാഗം ഇനിയും ഉറക്കം നടിക്കരുതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അതീവ രഹസ്യ സന്ദേശത്തിൽ പറയുന്നു. കടൽകടന്നെത്തുന്ന തീവ്രവാദികൾ മുബൈ താജ് ആക്രമണത്തിന് സമാനമായ സ്‌ഫോടനം നടത്തുമെന്നാണ് മിലിറ്ററി ഇന്റലിജൻസിന്റെ മുന്നറിയിപ്പ്. തീരദേശത്ത് സ്ഥിതി ചെയ്യുന്ന വൻകിട ഹോട്ടലുകൾക്ക് പ്രത്യേക സുരക്ഷ ഉറപ്പുവരുത്തണമെന്നും, മുന്നറിയിപ്പുകളെ തമാശയായി കാണരുതെന്നും കേരളത്തിന് നൽകിയ അതീവരഹസ്യവിവരത്തിൽ ഉള്ളതായാണ് സൂചന.
നിലമ്പൂരിൽ നടത്തിയ മാവോയിസ്റ്റ് അറ്റാക്കിന് മറുപടി നൽകാൻ റിപബ്ലിക്ക് ദിനമാണ് മാവോയിസ്റ്റുകൾ തിരെഞ്ഞെടുത്തതെന്നാണ് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരം. ഹൈക്കോടതി, കലട്രേറ്റ്, റെയിൽവേ സ്റ്റേഷൻ എന്നിവയടങ്ങുന്ന തന്ത്രപ്രധാന സ്ഥലത്ത് ചെറിയ സ്‌ഫോടനം ഉണ്ടാക്കി ഭയപ്പെടുത്തുകയാണ് ഇവരുടെ ലക്ഷ്യമെന്നും കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. ആൾനാശം ഉണ്ടാകുന്ന തരത്തിലുള്ള സ്‌ഫോടനം മാവോയിസ്റ്റുകൾ നടത്തില്ല. പൊലീസ് എത്ര സുരക്ഷ ഒരുക്കിയാലും സ്‌ഫോടനം നടത്താൻ തീരുമാനിച്ചാൽ, മാവോയിസ്റ്റുകൾ അത് നടത്തുകതന്നെ ചെയ്യുമെന്ന സന്ദേശം നൽകൽ മാത്രമാണ് ഇവർക്കുള്ളതെന്നാണ് രഹസ്യാന്വേഷണ വിഭാഗം മനസ്സിലാക്കുന്നത്.
കൊച്ചിയുടെ നഗരപരിധിയിലും തീര ദേശങ്ങളും റെയിൽവെ സ്റ്റേഷനുകളിലും സുരക്ഷ ശക്തിപ്പെടുത്തിയിട്ടുണ്ട്. നൈറ്റ് പട്രോളിംഗും തീരദേശത്ത് കൂടുതൽ നിരീക്ഷണവും ഏർപ്പെടുത്തിയതായി ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. എന്നാൽ ഇത്തവണത്തെ റിപബ്ലിക് ദിനാഘോഷങ്ങൾക്ക് യാതൊരുതരത്തിലുമുള്ള സുരക്ഷ ഭീഷണി ഇല്ലെന്ന് കൊച്ചി സ്‌പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷ്ണർ മറുനാടൻ മലയാളിയോട് പറഞ്ഞു. ക്രിസ്മസ് ന്യൂ ഇയർ ആഘോഷനാളുകളിൽ ഐഎസ് കൊച്ചി കേന്ദ്രീകരിച്ച് ആക്രമണത്തിനു പദ്ധതിയിട്ടിരുന്നു. എന്നാൽ സുരക്ഷ ശക്തമാക്കിയതിനെ തുടർന്ന് ആക്രമണ പദ്ധതിയിൽ നിന്നും ഐസ് പിന്മാറുകയായിരുന്നു. റിപ്പബ്ലിക് ദിനത്തിൽ രാജ്യവ്യാപകമായി ഐസ് ഭീകരർ ആക്രമണത്തിനു പദ്ധതിയിട്ടിരിക്കുന്ന നഗരങ്ങളിൽ കൊച്ചിയും ഉൾപ്പെട്ടിട്ടുണ്ടെന്നതാണ് കേന്ദ്ര ഏജൻസികൾക്ക് ലഭിച്ചിരിക്കുന്ന വിവരം.
നേരത്തെ എറണാകുളം ഹൈക്കോർട്ട് ജംക്ഷനിൽ നടക്കാനിരുന്ന പൊതുപരിപാടിയിൽ ഫ്രാൻസ് മോഡൽ ആക്രമണത്തിന് ഐഎസ് പദ്ധതിയിട്ടിരുന്നു. എൻഐഎയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ, മണിക്കൂറുകൾക്ക് മുൻപാണ് പദ്ധതി പൊളിച്ചത്. കേരളത്തിൽ നിന്നും കാണാതായ മലയാളികളിൽ ചിലർ, ഐഎസ് ക്യാംപിൽ പരിശീലനം പൂർത്തീകരിച്ച് മടങ്ങിയെത്തിയിട്ടുള്ളതായും ഇവർ തമിഴ്‌നാട്ടിലെ രഹസ്യ കേന്ദ്രങ്ങളിൽ തങ്ങുന്നതായും സംശയിക്കപ്പെടുന്നുണ്ട്.
കൊല്ലം മലപ്പുറം കോടതി വളപ്പുകളിലെ സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ട് മലയാളികൾ ഉൾപ്പെടെ എട്ടോളം പേരാണ് എൻഐഎയുടെ കസ്റ്റഡിയിലുള്ളത്. ഐഎസ് കേന്ദ്രങ്ങളിലെ പരിശീലനം കഴിഞ്ഞ് മടങ്ങിയെത്തിയവരായിരുന്നു ഇവരിൽ ഏറെയും. സംഘത്തിലെ പ്രധാനികൾ ഇപ്പോഴും ഒളിവിൽ കഴിയവെയാണ് വീണ്ടും ഐഎസ് ഭീഷണി നഗരത്തെ നടുക്കുന്നത്.