- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചുംബനസമര നായിക.. കേരളത്തിലെ ആദ്യത്തെ ബിക്കിനി മോഡൽ; ഫേസ്‌ബുക്കിൽ ചൂടൻ ചിത്രങ്ങൾ പോസ്റ്റ് ചെയ്തു വിമർശനവും കൈയടിയും ഒരുപോലെ നേടി: പെൺവാണിഭത്തിന് അറസ്റ്റിലായ രശ്മി ആർ നായരെ അറിയാം..
തിരുവനന്തപുരം: ഭർത്താവ് രാഹുൽ പശുപാലനെ പോലെ കൊച്ചി മറൈൻ ഡ്രൈവിൽ സംഘടിപ്പിച്ച ചുംബന സമരവുമായി ബന്ധപ്പെട്ട് തന്നെയാണ് രശ്മി ആർ നായരും പ്രശസ്തയായത്. ഫേസ്‌ബുക്ക് തന്നെയായിരുന്നു ഇവരുടെ പ്രധാന മീഡിയവും. ഫേസ്‌ബുക്ക് വഴിയാണ് രശ്മി ആരാധകരെയും വിമർശകരെയും ഒരുപോലെ ക്ഷണിച്ചു വരുത്തിയത്. ചുംബന സമരത്തിലെ നായിക ആയ ശേഷം രശ്മിയുടെ പ്രശസ്തി അ
തിരുവനന്തപുരം: ഭർത്താവ് രാഹുൽ പശുപാലനെ പോലെ കൊച്ചി മറൈൻ ഡ്രൈവിൽ സംഘടിപ്പിച്ച ചുംബന സമരവുമായി ബന്ധപ്പെട്ട് തന്നെയാണ് രശ്മി ആർ നായരും പ്രശസ്തയായത്. ഫേസ്‌ബുക്ക് തന്നെയായിരുന്നു ഇവരുടെ പ്രധാന മീഡിയവും. ഫേസ്‌ബുക്ക് വഴിയാണ് രശ്മി ആരാധകരെയും വിമർശകരെയും ഒരുപോലെ ക്ഷണിച്ചു വരുത്തിയത്. ചുംബന സമരത്തിലെ നായിക ആയ ശേഷം രശ്മിയുടെ പ്രശസ്തി അതിവേഗമാണ വളർന്നത്. സോഷ്യൽ മീഡിയക്കാലത്ത് കേരളത്തിൽ ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെട്ട മോഡലായി ഇവർ വളർന്നു
ഓൺലൈനിൽ രശ്മി നായർ നടത്തിയ സെൽഫ് മാർക്കറ്റിങ് തന്നെയാണ് രശ്മി നടത്തിയതും. ഇത് വളരെ ഫലപ്രദമാകുകയും ചെയ്തു. ചുംബന സമരം എന്ന മേൽവിലാസത്തിന്റെ പുറത്തായിരുന്നു രശ്മിയുടെ സോഷ്യൽ മീഡിയാ വിപ്ലവവും. കേരളത്തിലെ ആദ്യത്തെ ബിക്കിനി മോഡൽ താനാണെന്ന് അവകാശപ്പെട്ടായിരുന്നു രശ്മി രംഗത്തെത്തിയത്. ഫേസ്‌ബുക്കിൽ അനേകം ടോപ്ലസ് ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് രശ്മി സ്വയം വിവാദം ക്ഷണിച്ചു വരുത്തി. വിവാദങ്ങളെ ആഘോഷമാക്കി സ്വയം വളരുകയും മാർക്കറ്റ് ചെയ്യുകയും ചെയ്യുന്ന തന്ത്രമായിരുന്നു രശ്മി പിന്തുടർന്നു പോന്നതും. ഇങ്ങനെ സെൽഫ് മാർക്കറ്റിംഗിന് പിന്നിലുള്ള ലക്ഷ്യം കൂടി വെളിപ്പെടുത്തുന്നതായിരുന്നു രശ്മിയും ഭർത്താവും പെൺവാണിഭത്തിന് അറസ്റ്റിലായി എന്നത്.
കൊച്ചി നഗരത്തിലെ വൻകിട ഹോട്ടലുകൾ കേന്ദ്രീകരിച്ച എസ്‌കോർട്ട് നടത്തുകയായിരുന്നു രശ്മിയെന്നാണ് പൊലീസിന്റെ വാദം. ഇതിനായി കൊച്ചു സുന്ദരി എന്ന ഫേസ്‌ബുക്ക് കമ്മ്യൂണിറ്റി പേജും ഇവർ ഉപയോഗപ്പെടുത്തിയെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു.പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ ഫോട്ടോകളും അശ്ലീല കഥകളും കമന്റുകളുമാണ് പേജിൽ ഉണ്ടായിരുന്നത്.
ഫേസ്‌ബുക്കാണ് തട്ടകം സോഷ്യൽ മീഡിയ സൈറ്റായ ഫേസ്‌ബുക്കിലാണ് രശ്മി ആർ നായരുടെ ചിത്രങ്ങൾ കൂടുതലും ഇറങ്ങുക. ഹോട്ടസ്റ്റ് വൺ എന്ന ആൽബത്തിൽ രശ്മി ആർ നായരുടെ ഒഫീഷ്യൽ പേജ് ചേർത്ത ഈ ഫോട്ടോ വലിയ വിവാദമായിരുന്നു. ആരാധകർ ഇഷ്ടം പോലെ രശ്മിയുടെ ഭാവത്തിൽ എന്തോ കുറവ് തോന്നുന്നു എന്ന തരത്തിലാണ് ആളുകൾ ഫോട്ടോയ്ക്ക് കമന്റ് ചെയ്യുന്നത്. തങ്ങളുടെ ഇൻസ്പിറേഷനായിരുന്നു എന്ന് പറഞ്ഞു കൊണ്ടാണ് പലരും രശ്മിയെ പ്രോത്സാഹിപ്പിച്ചത്.
ബിക്കിനി മോഡൽ എന്നാണ് രശ്മി ആർ നായർ അറിയപ്പെടുന്നത്. പ്ലേബോയുടെ മോഡലായിരുന്നു താനെന്നും രശ്മി അവകാശപ്പെടുന്നു. കൊല്ലം സ്വദേശിനിയാണ് രശ്മി. പത്തനാപുരത്ത് നിന്നും ചെന്നൈയിൽ എത്തിയപ്പോഴാ മോഡലിംഗിൽ സജീവമായിത്. മോഡൽസ് വ്യൂ എന്ന ഇന്റർനാഷണൽ മാഗസിനിൽ സൗത്ത് ഇന്ത്യൻ മോഡലിന്റെ ചിത്രമാണ് ആദ്യം ക്ലിക്കായത്. അത് കരിയറിൽ ഒരു ബ്രേക്കായി മാറുകയാരുന്നു. ഉയരം കുറവ് പക്ഷേ അഞ്ചടി ഉയരക്കാരിയാണ് രശ്മി. ഉയരമൊന്നും മോഡലിങിൽ പ്രശ്‌നമില്ല എന്നാണ് രശ്മി പറയുന്നത്. ഐ ടി ജോലി ഉപേക്ഷിച്ചത് മോഡലിങിൽ സജീവമാകാൻ വേണ്ടിയാണെന്നുമാണ് രശ്മി പറഞ്ഞിരുന്നത്.
വിവാദങ്ങൾക്ക് തിരി കൊളുത്തുമ്പോഴും രശ്മിക്ക് അതിലൊന്നും അല്പം പോലും ഭയമില്ലാതെ നേരിടുന്ന പ്രകൃതക്കാരിയാണ് രശ്മി. മറ്റേതൊരു പ്രൊഫഷനേയും പോലെയാണ് മോഡലിംഗും. തൊഴിലിന്റെ ഭാഗമായുള്ള ചിത്രങ്ങൾ ഞാൻ പേജിൽ അപ് ലോഡ് ചെയ്യാറുണ്ട്. എല്ലാ ചിത്രങ്ങളും ഞാൻ ഇതിന് മുമ്പും പോസ്റ്റ് ചെയ്തിട്ടുണ്ട്. മോഡലിങ് എന്റെ ജോലിയാണെന്നുമായിരുന്നു രശ്മി വാദിച്ചിരുന്നത്.
എഞ്ചിനിയറിങ് ബിരുദധാരി കൂടിയാണ് രശ്മി നായർ. ആ ജോലി ഉപേക്ഷിച്ചാണ് മോഡലിങ് ഒരു പ്രൊഫഷനായി സ്വീകരിച്ചത്. അവസരം വന്നപ്പോൾ ചെയ്തുവെന്ന് മാത്രമാണ് രശ്മി ഇതേക്കുറിച്ച് പറയുന്നത്. തമിഴിലെ ഒരു സിനിമയിൽ ചെറിയൊരു മോഡൽ വേഷം ചെയ്തിരുന്നു. സിനിമയിൽ ചെയ്യാമെങ്കിൽ പിന്നെ എന്തുകൊണ്ട് എനിക്കിതിനെ ഒരു പ്രൊഫഷനായി സ്വീകരിച്ചുകൂടാ എന്ന തോന്നലിൽ നിന്നുമാണ് ബിക്കിനി അണിഞ്ഞത്. നമ്മൾ സ്വയം മാറിയിട്ട് സമൂഹത്തോട് മാറ്റം കൊണ്ടുവരാൻ പറയുന്നതല്ലേ നല്ലത്. അതിനുള്ള ധൈര്യമുണ്ടെങ്കിൽ പിന്നെ എന്തുകൊണ്ട് ചെയ്തൂകൂടാ എന്നായി. എപ്പോഴും വിപ്ലവം പറയുന്നതിനേക്കാൾ നല്ലത് പ്രവർത്തിക്കുന്നതല്ലേ.- രശ്മി ഒരു അഭിമുഖത്തിൽ പറഞ്ഞത് ഇങ്ങനെയാണ്.
വിവാഹം കഴിഞ്ഞിട്ടാണ് ഞാൻ മോഡലിങ് പ്രൊഫഷനാക്കിയതെന്നുമാണ് രശ്മി പറഞ്ഞിരുന്നത്. വിവാഹം കഴിഞ്ഞ് ആറ് വർഷം പിന്നിട്ട ഇവർക്ക് ഒരു മകനും ഉണ്ടത്. മോഡലിങ് പ്രൊഫഷനാക്കിയപ്പോൾ കുറേപ്പേർ പിണങ്ങിപ്പോയെന്നും രശ്മി തന്നെ പറഞ്ഞിട്ടുണ്ട്. വിമർശനങ്ങളെ വളരെ പോസിറ്റീവായി കാണാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ക്രൂരമായ കമന്റുകളെ അവഗണിക്കുക, ജോലിയിൽ ശ്രദ്ധിക്കുക ഇതാണ് എന്റെ പോളിസി. മനഃപൂർവ്വം തേജോ വധം ചെയ്യുന്നതിന് വേണ്ടി മാത്രം ഒത്തിരിപേർ ഇറങ്ങിയിട്ടുണ്ട്. എതിർക്കുമ്പോൾ കൂടുതൽ റീച്ച് കിട്ടുന്നുണ്ടെന്നത് അവർ അറിയാതെ പോകുന്നു. ഏതു കാര്യത്തിലായാലും അങ്ങനെയാണല്ലോ, വിമർശിക്കുന്തോറും അതിന് പബ്ലിസിറ്റി കൂടും. കിസ് ഒഫ് ലവിന് റീച്ച് കിട്ടിയതും ഇതേ കാരണം കൊണ്ടാണെന്നും രശ്മി നേരത്തെ വ്യക്തമാക്കിയിരുന്നു.
രശ്മി ആദ്യമായി ചിത്രം വന്നത് മോഡൽസ് വ്യൂ എന്ന ഇന്റർനാഷണൽ മാഗസിനിലാണ്. ആദ്യമായിട്ടാണ് അവർ ഒരു സൗത്തിന്ത്യന്റെ ചിത്രം നൽകുന്നത്. പിന്നീട് പ്ലേബോയി മാഗസിൻ ഉൾപ്പെടെ പല ഇന്റർനാഷണൽ മാഗസിനുകളിലും മോഡലായിരുന്നു രശ്മി. ഫേസ്‌ബുക്കിൽ സജീവമായിരുന്ന രശ്മി ഒടുവിൽ ഓൺലൈൻ പെൺവാണിഭത്തിന്റെ പേരിൽ അറസ്റ്റിലായി എന്നത് യാദൃശ്ചികതയായും കാണം..