- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കടലിന് നടുക്ക് ഒറ്റപ്പെട്ട ദ്വീപ്; എത്തപ്പെടണമെങ്കിൽ പ്രൈവറ്റ് ജെറ്റ് മാത്രം; ചുറ്റിനും നീണ്ട് കിടക്കുന്ന ബീച്ചും അപൂർവ കടൽക്കാഴ്ചയും; ലോകത്തെ ഏറ്റവും സുന്ദരമായ റിസോർട്ട് ഫിലിപ്പീൻസിൽ
ലോകത്തിലെ ഏറ്റവും സുന്ദരമായ ദ്വീപ് റിസോർട്ട് ഏതാണെന്നറിയാമോ..? ഫിലിപ്പീൻസിലെ പാമലികൻ ദ്വീപിലുള്ള അമൻപുലോ റിസോർട്ടാണിത്.ഫിലിപ്പീൻസ് തലസ്ഥാനായ മനിലയിൽ നിന്നും പ്രൈവറ്റ് ജെറ്റ് വഴി മാത്രമേ കടലിന് നടുക്കുള്ള ഒറ്റപ്പെട്ട ഈ ദ്വീപിലെത്താൻ സാധിക്കുകയുള്ളൂ. ചുറ്റിനും നീണ്ട് കിടക്കുന്ന ബീച്ചും അപൂർവ കടൽക്കാഴ്ചയും ഇവിടം സ്വപ്നസമാനമാക്കുന്നു.പസിഫിക്ക് സമുദ്രത്തിൽ നിലകൊള്ളുന്ന 1.5 മൈൽ നീളമുള്ള ദ്വീപിലാണീ റിസോർട്ട് സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ മിക്ക കോടീശ്വരന്മാരുടെയും ഇഷ്ടകേന്ദ്രമാണിത്. നിരവധി സെലിബ്രിറ്റികളും ഇവിടെ ചെലവഴിക്കാനെത്താറുണ്ട്. റിസോർട്ട് തന്നെ ഏർപ്പെടുത്തുന്ന പ്രൈവറ്റ്ജെറ്റുകളാണ് മനിലയിൽ നിന്നും മിക്കവാറുമുള്ളത്. 70 മിനുറ്റാണ് മനിലയിൽ നിന്നും ഈ ദ്വീപിലേക്കുള്ള യാത്രാ സമയം. അൽപം സാഹസികത നിറഞ്ഞ യാത്രക്കിടയിൽ ചിലർ പരിഭ്രമിക്കാറുണ്ട്. വിമാനം ഈ ദ്വീപിലിറങ്ങുന്നതിന് മുമ്പുള്ള കാഴ്ചയാണ് ചേതോഹരമായിട്ടുള്ളത്. വെള്ളമണൽ തീരങ്ങളും പവിഴപ്പുറ്റുകളും ഇവിടുത്തെ സസ്യലതാദികളും ഏവരെയും മറ്റൊരു ലോകത്തെത്തിക
ലോകത്തിലെ ഏറ്റവും സുന്ദരമായ ദ്വീപ് റിസോർട്ട് ഏതാണെന്നറിയാമോ..? ഫിലിപ്പീൻസിലെ പാമലികൻ ദ്വീപിലുള്ള അമൻപുലോ റിസോർട്ടാണിത്.ഫിലിപ്പീൻസ് തലസ്ഥാനായ മനിലയിൽ നിന്നും പ്രൈവറ്റ് ജെറ്റ് വഴി മാത്രമേ കടലിന് നടുക്കുള്ള ഒറ്റപ്പെട്ട ഈ ദ്വീപിലെത്താൻ സാധിക്കുകയുള്ളൂ. ചുറ്റിനും നീണ്ട് കിടക്കുന്ന ബീച്ചും അപൂർവ കടൽക്കാഴ്ചയും ഇവിടം സ്വപ്നസമാനമാക്കുന്നു.പസിഫിക്ക് സമുദ്രത്തിൽ നിലകൊള്ളുന്ന 1.5 മൈൽ നീളമുള്ള ദ്വീപിലാണീ റിസോർട്ട് സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ മിക്ക കോടീശ്വരന്മാരുടെയും ഇഷ്ടകേന്ദ്രമാണിത്. നിരവധി സെലിബ്രിറ്റികളും ഇവിടെ ചെലവഴിക്കാനെത്താറുണ്ട്. റിസോർട്ട് തന്നെ ഏർപ്പെടുത്തുന്ന പ്രൈവറ്റ്ജെറ്റുകളാണ് മനിലയിൽ നിന്നും മിക്കവാറുമുള്ളത്. 70 മിനുറ്റാണ് മനിലയിൽ നിന്നും ഈ ദ്വീപിലേക്കുള്ള യാത്രാ സമയം. അൽപം സാഹസികത നിറഞ്ഞ യാത്രക്കിടയിൽ ചിലർ പരിഭ്രമിക്കാറുണ്ട്.
വിമാനം ഈ ദ്വീപിലിറങ്ങുന്നതിന് മുമ്പുള്ള കാഴ്ചയാണ് ചേതോഹരമായിട്ടുള്ളത്. വെള്ളമണൽ തീരങ്ങളും പവിഴപ്പുറ്റുകളും ഇവിടുത്തെ സസ്യലതാദികളും ഏവരെയും മറ്റൊരു ലോകത്തെത്തിക്കുമെന്നുറപ്പാണ്. സാധാരണയായി നാല്ദിവസത്തെ ട്രിപ്പാണ് ഇവിടേക്ക് പ്ലാൻ ചെയ്യാറുള്ളത്. 40 റൂമുകളാണ് ഇവിടെയെത്തുന്ന സഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്നത്. ആധുനികസൗകര്യങ്ങളും സാങ്കേതികതകളും ലഭ്യമായ ആഡംബര റുമുകളാണിവ. ഇവിടെ ക്ലബ് ഹൗസ്, ലഗൂൺ ബാർ, സ്പാ, ബീച്ച് ബാർ തുടങ്ങിയവയെല്ലാം ഒരുക്കിയിട്ടുണ്ട്. ഏറ്റവും ധനാഢ്യർക്കായി ഇവിടെ പ്രൈവറ്റ് വില്ലകൾ ഒരുക്കിയിട്ടുണ്ട്. ഇവിടെയുള്ള നാല് ബെഡ്റൂം വില്ലയിൽ ഒരു മാസം മുഴുവൻ കഴിയുന്നവർക്ക് 6.2 മില്യൺ ഡോളർ ചെലവാകും.
ഇത്തരം പ്രൈവറ്റ് വില്ലകൾക്കോരോന്നിനും പ്രത്യേകമായി പ്രൈവറ്റ് ബീച്ച് സൗകര്യവും സജ്ജമാക്കിയിരിക്കുന്നു. വില്ലകളുടെ ഇന്റീരിയർ ബീച്ചിന്റെ പരിസ്ഥിതിയോട് ചേരുന്ന വിധത്തിൽ ആധുനിക സൗകര്യങ്ങളോടെയാണ് ഒരുക്കിയിരിക്കുന്നത്. ഓരോന്നിനും ഔട്ട്ഡോർ ഷവറും , പൂന്തോട്ടവും മരം കൊണ്ടുള്ള ഡക്കുമുണ്ട്. ഇവിടുത്തെ ബീച്ചിൽ ഓരോ കാസിറ്റയിലും രണ്ട് സിങ്കിങ് സൺബെഡുകളുണ്ട്. ഈ ദ്വീപിന്റെ മറുവശത്ത് മറ്റ് നിരവധി ആക്ടിവിറ്റികൾ സന്ദർശകർക്കായി ഒരുക്കിയിരിക്കുന്നു. ഇവിടെയുള്ള ക്ലബ് ഹൗസിലെ ദീർഘ ചതുരാകൃതിയായ സ്വിമ്മിങ് പൂളിലും ഇവിടെയെത്തുന്നവർക്ക് സൺബാത്ത് ചെയ്യാവുന്നതാണ്. കൂടാതെ വിൻഡ് സർഫിങ്, പാഡിൽ-ബോർഡിങ്, കയാക്കിങ്, സ്നോർകെല്ലിങ്, ഡൈവിങ്, തുടങ്ങിയ ആകർഷകങ്ങളായ നിരവധി ആക്ടിവിറ്റികൾ ഇവിടെയുണ്ട്.
ഇവിടെ നിന്നും ദിവസം തോറുമുള്ള രണ്ട് സ്നോർകെല്ലിങ് ട്രിപ്പുകൾ തികച്ചും സൗജന്യമാണ്. കുട്ടികൾക്കൊപ്പമെത്തുന്ന കുടുംബങ്ങൾക്ക് ഇത് വളരെ ആസ്വാദ്യകരമാണ്. ഇതിനിടെ മത്സ്യങ്ങളുമായും മറ്റ് കടൽ ജീവികളുമായും അടുത്തിടപഴകാൻ സാധിക്കുന്നതാണ്. മൂന്ന് ടെന്നീസ്‌കോർട്ടുകൾ, ജിം, ട്രീ ടോപ്പ് സ്പാ തുടങ്ങിയ സൗകര്യങ്ങളും ഇവിടം കൂടുതൽ ആകർഷകമാക്കുന്നു. ദമ്പതികൾക്കായി ഇവിടെയുള്ള സ്റ്റീം റൂം, തണുപ്പേറിയ പൂൾ തുടങ്ങിയവ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമെ മസാജ് സൗകര്യവും ഇവിടെയുണ്ട്. നിങ്ങൾക്കിഷ്ടമുള്ള ലേപനങ്ങൾ തെരഞ്ഞെടുത്താൽ അതുപയോഗിച്ച് ഇവിടുത്തെ തെറാപ്പിസ്റ്റുകൾ മസാജ് ചെയ്ത് തരുന്നതാണ്. ഇവിടുത്തെ സ്വാദിഷ്ടവും തനതായതുമായ ഭക്ഷ്യവിഭവങ്ങൾ എടുത്ത് പറയേണ്ടതാണ്. റൂമിൽ വച്ചോ, ക്ലബ് ഹൗസിൽവച്ചോ, ലഗൂൺ ക്ലബിൽ വച്ചോ ഭക്ഷണത്തിന്റെ രുചി നുകരാവുന്നതാണ്. പാൻകേക്കുകൾ, ഫ്രഷ് ഗ്രീൻ ജ്യൂസുകൾ, പ്രാദേശികമായി ലഭിക്കുന്ന കോഫി, തുടങ്ങിയവ ചില വിഭവങ്ങൾ മാത്രമാണ്. വിൻഡ്സർഫ് ഹട്ടിൽ നിന്നും ലഞ്ച് കഴിക്കാനുള്ള സൗകര്യമുണ്ട്.