- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാഹനത്തിനു പുറകിൽ നിന്നും വസ്ത്രം മാറിയപ്പോൾ പറ്റില്ലെന്ന് പറഞ്ഞ് അവർ തടഞ്ഞു; തോക്കിൽ നിന്നും വെടിപൊട്ടിയത് മൽപിടുത്തത്തിനിടെ; വെടിപൊട്ടിയതോടെ അക്രമികൾ ഓടി രക്ഷപ്പെട്ടു: ഓണനാളിൽ ചെറായി ബീച്ചിൽ നടന്ന സംഭവത്തെ കുറിച്ച് കുടുംബനാഥൻ പറയുന്നു..
മുനമ്പം: 'വാഹനത്തിനു പുറകിൽനിന്ന് വസ്്ത്രം മാറിയപ്പോൾ പറ്റില്ലെന്നു പറഞ്ഞ് രണ്ടുപേരെത്തി. തുണി മാറുന്നതൊക്കെ ഹോട്ടലിൽ മുറിയെടുത്തുശേഷം മതിയെന്ന് നിർദ്ദേശിച്ച് ആഗതർ വിരട്ടി. ഇതിനെ ചോദ്യം ചെയ്തപ്പോൾ ഇവർ കയ്യേറ്റത്തിന് മുതിർന്നു. മൽപ്പിടുത്തത്തിനിടയിൽ കൈയിലിരുന്ന പിസ്റ്റളിൽ നിന്നും അബദ്ധത്തിൽ വെടിപൊട്ടിയതോടെ അക്രമികൾ ഓടി രക്ഷപ്പെട്ടു...' ഓണം നാളിൽ ചെറായി ബീച്ചിൽ പരിഭ്രാന്തി പരത്തിയ നിറയൊഴിക്കൽ സംഭവത്തിൽ പൊലീസ് ചോദ്യം ചെയ്ത കോതമംഗലം ഇരുമലപ്പടി കല്ലുങ്കൽ രാജുപോളിന്റെ( 62) മൊഴി ഇങ്ങനെ. പിടിവലിക്കിടയിൽ മൂർച്ചയേറിയ ആയുധം കൊണ്ട് രാജുവിന്റെ ഇടതുകൈയിലെ വിരലിന് മുറിവേറ്റിരുന്നെന്നും അക്രമികളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കിയെന്നും മുനമ്പം പൊലീസ് അറിയിച്ചു. തിരുവോണനാളിൽ ഉച്ചക്ക് ഒരു മണിയോടെ ബീച്ച് വിട്ട് ഒന്നരകിലോമീറ്ററോളം വടക്കോട്ടുമാറി മുനമ്പത്തേക്കു പോകുന്ന ഭാഗത്തെ തീരപ്രദേശത്തായിരുന്നു സംഭവം. ഭാര്യയ്ക്കും മകനുമൊപ്പമാണ് രാജു ബീച്ചിലെത്തിയത്. വെടിയൊച്ച കേട്ട് ബീച്ചിലെത്തിയ സന്ദർശകർ പരിഭ്രാന്തിയി
മുനമ്പം: 'വാഹനത്തിനു പുറകിൽനിന്ന് വസ്്ത്രം മാറിയപ്പോൾ പറ്റില്ലെന്നു പറഞ്ഞ് രണ്ടുപേരെത്തി. തുണി മാറുന്നതൊക്കെ ഹോട്ടലിൽ മുറിയെടുത്തുശേഷം മതിയെന്ന് നിർദ്ദേശിച്ച് ആഗതർ വിരട്ടി. ഇതിനെ ചോദ്യം ചെയ്തപ്പോൾ ഇവർ കയ്യേറ്റത്തിന് മുതിർന്നു. മൽപ്പിടുത്തത്തിനിടയിൽ കൈയിലിരുന്ന പിസ്റ്റളിൽ നിന്നും അബദ്ധത്തിൽ വെടിപൊട്ടിയതോടെ അക്രമികൾ ഓടി രക്ഷപ്പെട്ടു...'
ഓണം നാളിൽ ചെറായി ബീച്ചിൽ പരിഭ്രാന്തി പരത്തിയ നിറയൊഴിക്കൽ സംഭവത്തിൽ പൊലീസ് ചോദ്യം ചെയ്ത കോതമംഗലം ഇരുമലപ്പടി കല്ലുങ്കൽ രാജുപോളിന്റെ( 62) മൊഴി ഇങ്ങനെ. പിടിവലിക്കിടയിൽ മൂർച്ചയേറിയ ആയുധം കൊണ്ട് രാജുവിന്റെ ഇടതുകൈയിലെ വിരലിന് മുറിവേറ്റിരുന്നെന്നും അക്രമികളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കിയെന്നും മുനമ്പം പൊലീസ് അറിയിച്ചു.
തിരുവോണനാളിൽ ഉച്ചക്ക് ഒരു മണിയോടെ ബീച്ച് വിട്ട് ഒന്നരകിലോമീറ്ററോളം വടക്കോട്ടുമാറി മുനമ്പത്തേക്കു പോകുന്ന ഭാഗത്തെ തീരപ്രദേശത്തായിരുന്നു സംഭവം. ഭാര്യയ്ക്കും മകനുമൊപ്പമാണ് രാജു ബീച്ചിലെത്തിയത്. വെടിയൊച്ച കേട്ട് ബീച്ചിലെത്തിയ സന്ദർശകർ പരിഭ്രാന്തിയിലായി. വിവരമറിഞ്ഞ് മുനമ്പം സ്റ്റേഷനിൽ നിന്നെത്തിയ പൊലീസ് സംഘം തോക്കുമായി നിന്നിരുന്ന രാജുവിനെ കസ്റ്റഡിയിലെടുത്തു.
തുടർന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് താൻ നിറയൊഴിച്ചതല്ലെന്നും പിടിവലിക്കിടയിൽ ട്രിഗറിൽ വിരൽ അമർന്നതിനെത്തുടർന്ന് അബദ്ധത്തിൽ വെടിപൊട്ടുകയായിരുന്നെന്നും രാജു മൊഴി നൽകിയത്. തോക്കിന് ലൈസൻസ് ഉണ്ടെന്നുള്ള രാജുവിന്റെ അവകാശവാദം ശരിയാണെന്ന പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. മറ്റാരും പരാതിക്കാരില്ലാത്ത സാഹചര്യത്തിൽ നിറയൊഴിക്കൽ സംഭവത്തിന്റെ പേരിൽ കൂടുതൽ നടപടികൾ വേണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. തോക്ക് ഇപ്പോഴും പൊലീസ് കസ്റ്റഡിയിലാണ്.
അവധിദിനങ്ങളിൽ ബീച്ചിൽ തിരക്കു വർദ്ധിക്കുന്ന സമയങ്ങളിൽ പുറമേ നിന്നെത്തുന്നവർ സമീപത്തെ മണൽ തീരത്തേക്ക് കുളിക്കാനും മറ്റും മാറുന്നത് പതിവായിട്ടുണ്ട്. ബീച്ച് വിട്ടുള്ള തീരദേശത്ത് അടുത്തടുത്ത് വീടുകളുമുണ്ട്. വിനോദ സഞ്ചാരികളുടെ ഈ കടന്നുകയറ്റം തങ്ങളുടെ ദൈനംദിന ജീവിതത്തിൽ വൈഷമ്യങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്ന് പ്രദേശവാസികൾ ആരോപണമുന്നയിക്കാൻ തുടങ്ങിയിട്ട് ഏറെ നാളുകളായിരുന്നു. ഈ വസ്തുത കണക്കിലെടുക്കുമ്പോൾ തീരദേശവാസികൾ തന്നെയാവാം രാജുവിനെ ആക്രമിക്കാനെത്തിയതെന്നാണ് പൊലീസ് അനുമാനം. കവർച്ചയോ മറ്റു ലക്ഷ്യങ്ങളോ ആക്രമണത്തിന് പിന്നിലില്ലെന്നാണ് പ്രാഥമികാന്വേഷണങ്ങളിൽ നിന്നും വ്യക്തമായിട്ടുള്ളതെന്നും സംഭവത്തിനു ശേഷം ബീച്ചിലും പരിസരത്തും നിരീക്ഷണം ശക്തമാക്കിയതായും മുനമ്പം പൊലീസ് അറിയിച്ചു.