- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുശാന്ത് സിംഗിന്റെ മരണത്തെ തുടർന്നുണ്ടായ പരീക്ഷണ കാലം കഴിഞ്ഞു; ജയിൽവാസത്തിനു മാധ്യമ വേട്ടകൾക്കും ശേഷം തിരികെ അഭിനയത്തിൽ സജീവമാകാൻ റിയ ചക്രവർത്തി; രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം അഭിനയത്തിലേക്ക് മടങ്ങിയെത്തി അമിതാഭ് ബച്ചൻ ചിത്രത്തിലൂടെ
മുംബൈ: സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിന് രണ്ട് വർഷത്തിന് ശേഷം കാമുകിയും ബോളിവുഡ് താരവുമായ റിയാ ചക്രവർത്തി അഭിനയത്തിലേക്ക് തിരിച്ചെത്തുന്നു. താൻ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുന്ന വിവരം താരം തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. അമിതാഭ് ബച്ചൻ നായകനായ ചെഹ്രയിലാണ് റിയ അവസാനമായി അഭിനയിച്ചത്.
സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസിൽ റിയയെ നാാർകോർടിക്സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തിരുന്നു ഒരുമാസത്തോളം ബൈകുള ജയിലിൽ കഴിഞ്ഞ റിയ 2020 ഒക്ടോബറിലാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്. സമാന കേസിൽ റിയയുടെ സഹോദരൻ ഷോക് ചക്രവർത്തിയേയും എൻ സി ബി അറസ്റ്റ് ചെയ്തിരുന്നു. സുശാന്തിന്റെ മരണശേഷം റിയ സിനിമരംഗത്ത് സജീവമായിരുന്നില്ല. സിനിമാവാർത്തകളേക്കാൾ സുശാന്തുമായുള്ള പ്രണയ വാർത്തകളിലായിരുന്നു റിയ നിറഞ്ഞുനിന്നിരുന്നത്.
കർണാടകയിലെ ബെംഗളൂരുവിലുള്ള ഒരു ബംഗാളി കുടുംബത്തിലാണ് റിയയുടെ ജനിച്ചത്. പിതാവ് ഇന്ത്യൻ സൈന്യത്തിൽ ഓഫിസർ ആയിരുന്നതിനാൽ ആർമി പബ്ലിക് സ്‌കൂളിലായിരുന്നു പഠനം. എംടിവി ടാലന്റ് ഹണ്ടിൽ റണ്ണർ അപ്പായതിനു പിന്നാലെ നിരവധി ടിവി ഷോകളിൽ അവതാരകയായിമാറിയ താരം 2013-ൽ 'മേരേ ഡാഡ് കി മാരുതി' എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. 2012-ൽ പുറത്തിറങ്ങിയ 'തുനീഗ തുനീഗ' എന്ന തെലുങ്ക് ചിത്രത്തിലും റിയ അഭിനയിച്ചിരുന്നു.
2014ൽ റിലീസായ സൊനാലി കേബിൾ എന്ന ചിത്രത്തിലും 2018ലെ ജലേബി എന്ന ചിത്രത്തിലും റിയ അഭിനയിട്ടുണ്ട് . യാഷ്രാജ് ഫിലിംസിന്റെ ബാനറിൽ പുറത്തിറങ്ങിയ 'ബാങ്ക്‌ചോർ', 'ഹാഫ് ഗേൾഫ്രണ്ട്്' എന്നീ സിനിമകളിലും റിയ വേഷമിട്ടിട്ടുണ്ട്. യാഷ്രാജ് ഫിലിംസിന്റെ ചിത്രത്തിൽ അഭിനയിക്കുന്നതിനിടെയാണ് റിയ സുശാന്തുമായി അടുപ്പത്തിലാകുന്നത്.
മറുനാടന് ഡെസ്ക്