- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തുണിയുടുക്കാതെ വാരിവിതറിയ നോട്ടുകൾക്കിടയിൽ ഉറക്കം; നഗ്നനായി തെരുവിലൂടെ ഡ്രൈവിങ്; കോടികൾ മുടക്കിയുള്ള പാർട്ടികൾ; സിംഗപ്പൂരിലെ സമ്പന്നരുടെ മക്കളുടെ ജീവിതം ഇങ്ങനെ
പണമുണ്ടെന്ന് പൊങ്ങച്ചം പ്രകടിപ്പിക്കുന്നതിനും വമ്പ് നടിക്കുന്നതിനുമായി പലരും പുതുമയുള്ള വഴികൾ തേടിക്കൊണ്ടിരിക്കുന്ന കാലമാണിത്. എന്നാൽ ലോകത്തിലെ ഏറ്റവും സമ്പന്നമായ നഗരങ്ങളിലൊന്നായ സിംഗപ്പൂരിലെ സമ്പന്നരുടെ മക്കൾ തങ്ങളുടെ ധനാഢ്യത പ്രകടിപ്പിക്കുന്നതിനായി തികച്ചും വേറിട്ട വഴികളാണ് പരീക്ഷിക്കുന്നത്. ഇവരിൽ ചിലർ വാരിവിതറിയ നോട്ടുകൾക്കിടയിൽ തുണിയുടുക്കാതെയാണ് ഉറങ്ങുന്നതെന്ന് വെളിപ്പെടുത്തുന്ന ചിത്രങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ഇതിന് പുറമെ നഗ്‌നരായി തെരുവിലൂടെ ഡ്രൈവിങ് ചെയ്യുന്നതും ഇവരിൽ പലർക്കും ഹരമുള്ള കാര്യമാണ്. കോടികൾ മുടക്കിയുള്ള പാർട്ടികൾ നടത്തുന്നതായണ് സിംഗപ്പൂരിലെ ധനികമക്കളുടെ മറ്റൊരു പതിവ് വിനോദം. റിച്ച് കിഡ്സ് ഓഫ് സിംഗപ്പൂർ എന്ന പുതിയ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ഇത്തരത്തിലുള്ളവരുടെ ധൂർത്ത ജീവിതത്തിന്റെ ഞെട്ടിപ്പിക്കുന്ന ചിത്രങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ഈ അക്കൗണ്ടിൽ വന്ന ഒരുചിത്രത്തിലാണ് ഒരു യുവതി നൂൽബന്ധമില്ലാതെ നോട്ടുകൾക്കിടയിൽ ഉറങ്ങുന്നത് വെളിപ്പെട്ടിരിക്കുന്നത്. മറ്റൊരു യുവതി ഒരു സൂപ്പർ
പണമുണ്ടെന്ന് പൊങ്ങച്ചം പ്രകടിപ്പിക്കുന്നതിനും വമ്പ് നടിക്കുന്നതിനുമായി പലരും പുതുമയുള്ള വഴികൾ തേടിക്കൊണ്ടിരിക്കുന്ന കാലമാണിത്. എന്നാൽ ലോകത്തിലെ ഏറ്റവും സമ്പന്നമായ നഗരങ്ങളിലൊന്നായ സിംഗപ്പൂരിലെ സമ്പന്നരുടെ മക്കൾ തങ്ങളുടെ ധനാഢ്യത പ്രകടിപ്പിക്കുന്നതിനായി തികച്ചും വേറിട്ട വഴികളാണ് പരീക്ഷിക്കുന്നത്. ഇവരിൽ ചിലർ വാരിവിതറിയ നോട്ടുകൾക്കിടയിൽ തുണിയുടുക്കാതെയാണ് ഉറങ്ങുന്നതെന്ന് വെളിപ്പെടുത്തുന്ന ചിത്രങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ഇതിന് പുറമെ നഗ്‌നരായി തെരുവിലൂടെ ഡ്രൈവിങ് ചെയ്യുന്നതും ഇവരിൽ പലർക്കും ഹരമുള്ള കാര്യമാണ്. കോടികൾ മുടക്കിയുള്ള പാർട്ടികൾ നടത്തുന്നതായണ് സിംഗപ്പൂരിലെ ധനികമക്കളുടെ മറ്റൊരു പതിവ് വിനോദം. റിച്ച് കിഡ്സ് ഓഫ് സിംഗപ്പൂർ എന്ന പുതിയ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ഇത്തരത്തിലുള്ളവരുടെ ധൂർത്ത ജീവിതത്തിന്റെ ഞെട്ടിപ്പിക്കുന്ന ചിത്രങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
ഈ അക്കൗണ്ടിൽ വന്ന ഒരുചിത്രത്തിലാണ് ഒരു യുവതി നൂൽബന്ധമില്ലാതെ നോട്ടുകൾക്കിടയിൽ ഉറങ്ങുന്നത് വെളിപ്പെട്ടിരിക്കുന്നത്. മറ്റൊരു യുവതി ഒരു സൂപ്പർകാറിൽ നഗ്‌നയായി ഡൈവിങ് ചെയ്യുന്ന ചിത്രവും ഈ അക്കൗണ്ടിലൂടെ പരസ്യമായിട്ടുണ്ട്. ധനികരുടെ പെൺമക്കൾ ആഡംബരഹോട്ടലുകളിലും യാട്ടുകളിലും ഷാംപയിൻ നുകർന്ന് കൊണ്ടും ആഡംബര വാച്ചുകൾ ധരിച്ചും നിൽക്കുന്ന ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. ഇവരിൽ ചിലർ നഗ്‌നരോ അൽപവസ്ത്രധാരിണികളോ ആണ്.
ഇത്തരം ചില ഗ്ലാമർ ഫോട്ടോകളിൽ പ്രത്യക്ഷപ്പെടുന്നവരുടെ ലഘു ജീവചരിത്രവും ഇതോടൊപ്പം ചേർത്തിട്ടുണ്ട്. ഇത്തരത്തിലുള്ള ഒരു യുവതിയാണ് മായ് ടാൻ. സിംഗപ്പൂരിലെ ധനാഢ്യനായ ഒരു ബിസിനസുകാരന്റെ മകളാണിവർ. ഫാർ ഈസ്റ്റ് പ്ലാസ, സാറ എന്നിവിടങ്ങളിൽ നിന്നാണിവർ വിലകൂടിയ തുണിത്തരങ്ങൾ വാങ്ങുന്നതെന്നും ഫോട്ടോയ്ക്കൊപ്പം വിവരണമുണ്ട്. എക്സ്- മീഡികോർപ് നടിയായ ഫിയോന ക്സി അടക്കമുള്ള പ്രമുഖർ ഇവരുടെ സുഹൃത്തുക്കളിൽ പെടുന്നു.
ഇത്തരത്തിലുള്ള ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ട മറ്റൊരു യുവതിയാണ് 23കാരിയായത കിം ലിം. പീറ്റർ ലിം എന്ന ബിസിനസ് ഭീമന്റെ പുത്രിയാണിവർ. കഴിഞ്ഞ ഒക്ടോബറിൽ സ്പാനിഷ് ഫുട്ബോൾ ക്ലബായ വലെൻസിയ വിലക്ക് വാങ്ങിയ പ്രമുഖനാണിദ്ദേഹം. ചെലവേറിയ ഫാൻസി പാർട്ടികൾ നടത്തുകയും വിലയേറിയ ബാഗുകൾ വാങ്ങുകയുമാണ് യുവതിയുടെ ഹോബികൾ. ഡേവിഡ് ബെക്കാം അടക്കമുള്ള പ്രമുഖരാണ് കിം ലിമിന്റെ സുഹൃത്തുക്കൾ.
ഇത്തരം ആഡംബരജീവിതം നയിക്കുന്നതിൽ സിംഗപ്പൂരിലെ പണക്കാരുടെ ആൺമക്കളും പുറകിലല്ല. ഇക്കൂട്ടത്തിൽ പെട്ട ഒരാളാണ് 19കാരനായ ഡില്ലൻ ലീ. സിംഗപ്പൂരിലെ ശതകോടീശ്വരന്റെ മകനാണിയാൾ.തന്റെ ആഡംബര വിദേശ യാത്രകളുടെ ചിത്രങ്ങൾ തുടർച്ചയായി ഈ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലിടുന്നത് ലീയുടെ ഹോബിയാണ്. ചെലവേറിയ ക്ലബുകളിലും ഹൈ പ്രൊഫൈൽ ഇവന്റുകളിലും സുന്ദരികളൊടൊപ്പം അടിച്ച് പൊളിക്കുന്നതാണ് ലീയുടെ മറ്റൊരു വിനോദം. റിച്ച് കിഡ്സ് ഇൻസ്റ്റാഗ്രാം അക്കൗണ്ടിന് നിലവിൽ 5700 ഫോളോവേഴ്സാണുള്ളത്.