കൊച്ചി: മരിച്ച മക്കളുടെ മയ്യത്ത് രണ്ടാമത് തോണ്ടുന്ന പണി ഉണ്ടാക്കി വയ്ക്കരുതെന്ന് പ്രവാസി സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശ്ശേരി. ഒരാൾ മരിച്ചാൽ എത്രയും പെട്ടെന്ന് മൃതദേഹം നാട്ടിലെത്തിക്കുന്ന സംവിധാനമാണ് യുഎഇയിലുള്ളത്. ഇവിടെ മരിച്ചാൽ ഫോറൻസിക് സംഘം പരിശോധന നടത്തും. അവർക്ക് സംശയം തോന്നിയാൽ മാത്രമെ പോസ്റ്റുമോർട്ടമുൾപ്പടെയുള്ള നടപടികളിലേക്ക് കടക്കേണ്ടതുള്ളൂ. റിഫയുടേത് ആത്മഹത്യയാണെന്ന ഫോറൻസിക് റിപ്പോർട്ടുണ്ടെന്നും അഷ്റഫ് താമരശ്ശേരി പറഞ്ഞു.

ഇതിനൊന്നും താനിതുവരെ ഒരു പൈസ പോലും വാങ്ങിയിട്ടില്ലെന്നും അത് പ്രതീക്ഷിക്കുന്നില്ലെന്നും അഷ്റഫ് താമരശ്ശേരി പറഞ്ഞു. ഒരു രൂപ വാങ്ങിച്ചാണ് താൻ ഇക്കാര്യങ്ങളെല്ലാം ചെയ്തതെന്ന് തെളിയിച്ചാൽ ഈ പണി അവസാനിപ്പിക്കുമെന്നും അഷ്റഫ് താമരശ്ശേരി വ്യക്തമാക്കി. റിഫയുടേത് സ്വാഭാവിക മരണമാണെന്നാണ് താമരശേരി പറയുന്നത്. കുടുംബക്കാരുടെ സംശയം പൊലീസ് ഗൗരവത്തിൽ എടുത്താണ് കോഴിക്കോട് പോസ്റ്റ്‌മോർട്ടം നടത്തിയത്. ദുബായിൽ പോസ്റ്റ് മോർട്ടം നടത്താത്തത് ദുരൂഹമാണെന്ന് അവർ പറഞ്ഞിരുന്നു. ഇതിനെയാണ് താമരശ്ശേരി വിമർശിക്കുന്നത്.

കോഴിക്കോട് പൊലീസ് നടത്തിയ പോസ്റ്റ്‌മോർട്ടവും ആത്മഹത്യയാണെന്ന സൂചനയാണ് നൽകിയത്. ഇതിന് പിന്നാലെയാണ് വിമർശനവുമായി അഷ്‌റഫ് താമരശ്ശേരി എത്തിയത്. കോഴിക്കോട് ജില്ലയിലെ റിഫ മെഹ്നു ഇവിടുന്ന് ആത്മഹത്യ ചെയ്തിട്ട് അവരുടെ മൃതദേഹം നാട്ടിലേക്ക് കയറ്റിവിട്ടു. ഓൺലൈൻ മീഡിയക്കാർ പലതും പറഞ്ഞിട്ട് ബോഡി രണ്ടാമതും പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്തു. ആ റിപ്പോർട്ട് പുറത്ത് വന്നു. ഒരാൾ മരണപ്പെട്ടാൽ എത്രയും പെട്ടെന്ന് ബോഡി നാട്ടിലെത്തിക്കുന്ന സംവിധാനം ജിസിസിയിലുണ്ട്. ഫോറൻസിക്കുകാർ പരിശോധന നടത്തിയാൽ പിന്നെ അതിൽ അപ്പീൽ ഇല്ല. നൂറ് ശതമാനം ശരിയായിരിക്കും.

നമ്മുടെ നാട്ടിലെ പോലെയല്ല, ഇവിടെ മരിച്ചാൽ ഫോറൻസിക് സംഘം പരിശോധന നടത്തും. അവർക്ക് സംശയം തോന്നിയാൽ മാത്രമെ പോസ്റ്റുമോർട്ടമുൾപ്പടെയുള്ള നടപടികളിലേക്ക് കടക്കേണ്ടതുള്ളൂ. റിഫയുടേത് ആത്മഹത്യയാണെന്ന തെളിവ് ഇവർക്ക് ലഭിച്ചിരുന്നു. അവർ ഒരു ചതിയും ചെയ്യില്ല. അവരുടെ മനസ് അതിന് അനുവദിക്കില്ല. എന്നാൽ നമ്മുടെ നാട്ടിലാണെങ്കിൽ പൊലീസും കോടതിയും ഒന്നോ രണ്ടോ മാധ്യമങ്ങളുടെ സമ്മർദത്തിൽ മൃതദേഹം മാന്തും. ഇതിലെല്ലാം അഷ്റഫ് താമരശ്ശേരി വിശദീകരണം നൽകിയാൽ പിൻവലിക്കാമെന്ന് പറഞ്ഞാണ് കാദർ കരിപ്പടി അന്ന് പറഞ്ഞത്. എന്നാൽ അത് ചെയ്തില്ല. ഇതിനൊന്നും താനിത് വരെ ഒരു പൈസപോലും വാങ്ങിയിട്ടില്ല ഇത്തരം കാര്യങ്ങൾ ചെയ്തത്.

ഒരാൾ മരിച്ചാൽ എത്രയും പെട്ടെന്ന് മൃതദേഹം നാട്ടിലെത്തിക്കാനാണ് ശ്രമിക്കുന്നത്. ഫോറൻസിക് റിപ്പോർട്ടും മരണസർട്ടിഫിക്കറ്റും ആർക്കും നൽകേണ്ടതില്ലെന്നുള്ള തീരുമാനമെടുക്കുന്നത് മരിച്ചവരുടെ കുടുംബത്തെ ഓർത്താണ്. ഇന്ത്യൻ എംബസിയും കോൺസുലേറ്റ് അടക്കമുള്ളവർ കൃത്യമായ രേഖകൾ പരിശോധിച്ചാണ് ഓരോ കാര്യങ്ങളിലും അനുമതി നൽകുന്നത്. യുഎഇയ്ക്ക് ഈ രാജ്യത്തിന്റേതായ നിയമമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു രൂപ വാങ്ങിച്ചാണ് താൻ ഈ കാര്യങ്ങൾ ചെയ്തതെന്ന് തെളിയിച്ചാൽ പറയുന്ന പണി ചെയ്യുമെന്നും അഷ്‌റഫ് വിശദീകരിക്കുന്നു.

മരിച്ച മക്കളുടെ മയ്യത്ത് രണ്ടാമത് തോണ്ടുന്ന പണി ഉണ്ടാക്കി വയ്ക്കരുതെന്ന അപേക്ഷമാത്രമെയുള്ളൂ എന്ന് പറഞ്ഞാണ് അഷ്റഫ് താമരശേരി വീഡിയോ അവസാനിപ്പിക്കുന്നത്.