- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിനിമാ ലോകത്തെ കള്ളപ്പണ ഇടപാടുകളും റിയൽ എസ്റ്റേറ്റ് നിക്ഷേപവും എത്തി നിൽക്കുന്നത് റിമി ടോമിയിലോ? നടിയെ ആക്രമിച്ച കേസുമായി ഗായികയക്ക് ഒരു ബന്ധവും ഇല്ലെങ്കിലും ദിലീപുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ ചോദ്യം ചെയ്യേണ്ടി വരുമെന്ന സൂചന നൽകി പൊലീസ്; അക്രമിക്കപ്പെട്ട നടിയുമായുള്ള അനിഷ്ടവും അന്വേഷണ കാരണമാകും
കൊച്ചി: നടിയെ ആക്രമിക്കപ്പെട്ട ഗൂഢാലോചനയിൽ ഗായികയും അവതാരികയുമായ റിമി ടോമിക്ക് പങ്കുണ്ടെന്ന് പൊലീസ് കരുതുന്നില്ല. എന്നാൽ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് പൊലീസിന് ചില സംശയങ്ങളുണ്ട്. ഈ സാഹചര്യത്തിലാണ് റിമിയെ ചോദ്യം ചെയ്യാൻ പെരുമ്പാവൂർ സിഐ ബൈജു പൗലോസ് തയ്യാറെടുക്കുന്നത്. ദിലീപിന്റെ സാമ്പത്തിക ഇടപാടുകളിൽ സുഹൃത്തായ റിമിക്കുള്ള പങ്കാണ് അന്വേഷിക്കുന്നത്. ഹവാല ഇടപാടുമായി റിമിക്ക് ബന്ധമുണ്ടെന്ന് ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു. ഈ കേസിൽ റിമിയുടെ വീട്ടിൽ ആദായ നികുതി വകുപ്പ് റെയ്ഡു നടത്തിയിരുന്നു. ഈ അന്വേഷണത്തിൽ ചില ഞെട്ടിക്കുന്ന വിവരങ്ങൾ ആദായ നികുതി വകുപ്പിന് ലഭിച്ചിരുന്നു. ഇതിന്റെ വിശദാംശങ്ങൾ പൊലീസിനും അറിയാം. അതുകൊണ്ടാണ് റിമിയെ ചോദ്യം ചെയ്യാൻ പൊലീസ് ഒരുങ്ങുന്നത്. നടി ആക്രമിക്കപ്പെട്ട കേസിൽ ചില സംശയങ്ങളുണ്ട്. സാമ്പത്തിക ഇടപാടുകൾ ദിലീപുമായി ഉണ്ടെന്നും വിലയിരുത്തുന്നു. ചില സംശയങ്ങളുണ്ട്. ഇത് പരിഹരിക്കാനാണ് ശ്രമം. ദിലീപും കാവ്യയുമായി അടുത്ത ബന്ധം റിമിക്കുണ്ട്. ആക്രമിക്കപ്പെട്ട നടിയുമായി ച
കൊച്ചി: നടിയെ ആക്രമിക്കപ്പെട്ട ഗൂഢാലോചനയിൽ ഗായികയും അവതാരികയുമായ റിമി ടോമിക്ക് പങ്കുണ്ടെന്ന് പൊലീസ് കരുതുന്നില്ല. എന്നാൽ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് പൊലീസിന് ചില സംശയങ്ങളുണ്ട്. ഈ സാഹചര്യത്തിലാണ് റിമിയെ ചോദ്യം ചെയ്യാൻ പെരുമ്പാവൂർ സിഐ ബൈജു പൗലോസ് തയ്യാറെടുക്കുന്നത്. ദിലീപിന്റെ സാമ്പത്തിക ഇടപാടുകളിൽ സുഹൃത്തായ റിമിക്കുള്ള പങ്കാണ് അന്വേഷിക്കുന്നത്. ഹവാല ഇടപാടുമായി റിമിക്ക് ബന്ധമുണ്ടെന്ന് ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു. ഈ കേസിൽ റിമിയുടെ വീട്ടിൽ ആദായ നികുതി വകുപ്പ് റെയ്ഡു നടത്തിയിരുന്നു. ഈ അന്വേഷണത്തിൽ ചില ഞെട്ടിക്കുന്ന വിവരങ്ങൾ ആദായ നികുതി വകുപ്പിന് ലഭിച്ചിരുന്നു. ഇതിന്റെ വിശദാംശങ്ങൾ പൊലീസിനും അറിയാം. അതുകൊണ്ടാണ് റിമിയെ ചോദ്യം ചെയ്യാൻ പൊലീസ് ഒരുങ്ങുന്നത്.
നടി ആക്രമിക്കപ്പെട്ട കേസിൽ ചില സംശയങ്ങളുണ്ട്. സാമ്പത്തിക ഇടപാടുകൾ ദിലീപുമായി ഉണ്ടെന്നും വിലയിരുത്തുന്നു. ചില സംശയങ്ങളുണ്ട്. ഇത് പരിഹരിക്കാനാണ് ശ്രമം. ദിലീപും കാവ്യയുമായി അടുത്ത ബന്ധം റിമിക്കുണ്ട്. ആക്രമിക്കപ്പെട്ട നടിയുമായി ചില പ്രശ്‌നവും ഉണ്ട്. ഇതിലും വ്യക്തത വരണം. ഗൂഢാലോചനക്കേസിലെ മാഡം റിമിയാണെന്ന് പൊലീസ് കരുതുന്നില്ല. ചോദ്യം ചെയ്യലിൽ റിമിയുടെ ഭാഗത്ത് നിന്ന് സഹകരണം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ചോദ്യങ്ങൾക്ക് വ്യക്തത വരുത്താനായാൽ റിമിക്ക് പിന്നാലെ പൊലീസ് പോകില്ല. എന്നാൽ കാവ്യാ മാധവനും അമ്മ ശ്യാമളയും സംശയ നിഴലിലാണ്. അതിനിടെ എല്ലാ കുറ്റവും താനേറ്റെടുത്തോളാമെന്നും കാവ്യയേയും റിമിയേയും ഉപദ്രവിക്കരുതെന്ന നിലപാടിൽ ദിലീപും എത്തിയതായി സൂചനയുണ്ട്. നഷ്ടപ്പെട്ടുവെന്ന് കരുതുന്ന പീഡന ദൃശ്യങ്ങൾ പകർത്തിയ മെമ്മറി കാർഡ് കണ്ടെത്താൻ ദിലീപ് നിർണ്ണായക മൊഴി നൽകുമെന്നാണ് പൊലീസിന്റെ ഈ ഘട്ടത്തിലെ പ്രതീക്ഷ. റിമിയെ ചോദ്യം ചെയ്യുന്നതോടെ ദിലീപിന്റെ സാമ്പത്തിക ഇടപാടുകളിൽ വ്യക്തത വരും.
ഒരു കാലത്തുകൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിയും റിമി ടോമിയും കാവ്യയുമൊക്കെ കട്ട ഫ്രണ്ട്സ് ആയിരുന്നു. വിദേശ സ്റ്റേജ് ഷോയ്ക്ക് ശേഷം മൂവരും കറങ്ങി നടക്കുന്ന ഫോട്ടോയും മറ്റും ഇന്റർനെറ്റിൽ അക്കാലത്ത് വൈറലായിരുന്നു. പിന്നീട് എപ്പോഴോ ആണ് ആ ബന്ധം അകന്നു പോയത്. എങ്ങനെയാണ് ഇവർ ശത്രുക്കളായതെന്ന് പലരും ചോദിച്ചിട്ടുമുണ്ട്. എന്നാൽ സംഗതി രഹസ്യമായി തന്നെ തുടർന്നു. ഒരു സ്റ്റേജ് ഷോയ്ക്ക് വിദേശത്ത് പോയപ്പോഴാണ് ഈ സൗഹൃദവും ദിലീപിന്റെ ദാമ്പത്യവും തകർന്നത് എന്നാണ് കേൾക്കുന്നത്. ഈ സ്റ്റേജ് ഷോ കഴിഞ്ഞ് വരുമ്പോഴേക്കും കാവ്യയും റിമിയും ആക്രമിക്കപ്പെട്ട നടിക്ക് ശത്രുക്കളായി കഴിഞ്ഞിരുന്നു. അവിടെ സംഭവിച്ചത് എന്താണ് എന്നത് ഇപ്പോൾ പരസ്യമായ രഹസ്യവും. മീശമാധവൻ സിനിമയിൽ തുടങ്ങിയ സൗഹൃദമാണ് കാവ്യയും റിമിയും തമ്മിൽ. അത് ഇന്നും തുടർന്ന് പോരുന്നു. പെട്ടെന്ന് എല്ലാവരോടും കമ്പനിയാകുന്ന റിമി പിന്നീട് ആക്രമിക്കപ്പെട്ട നടിയുമായും ബന്ധം സ്ഥാപിച്ചു.
ഇരുവരും നല്ല സുഹൃത്തുക്കളുമായി. ആദ്യമൊക്കെ സമയം കിട്ടുമ്പോഴൊക്കെ ഇരുവരും കണ്ടുമുട്ടുമായിരുന്നു. വീടുകളിലും എപ്പോഴും എത്തും. പിന്നീട് അത് നഷ്ടപ്പെട്ടു. വലിയ ശത്രുക്കളൊന്നുമല്ല. കാണുമ്പോൾ ഒരു ഹായ് പറയുന്ന നിലയിലേക്ക് ഒതുങ്ങിപ്പോയി എന്ന് റിമി ടോമി തന്നെ പറഞ്ഞിരുന്നു. അപ്പോഴും എന്താണ് സൗഹൃദത്തിൽ സംഭവിച്ചത് എന്ന് പറയാൻ റിമി തയ്യാറായിട്ടില്ല. ഇത് റിമിയോട് പൊലീസ് ചോദിച്ചറിയും. വിവാദ സ്റ്റേജ് ഷോയ്ക്ക് ശേഷം കാവ്യ, റിമി പോലുള്ള തന്റെ ജെനറേഷൻ സുഹൃത്തുക്കളിൽ നിന്ന് തെറ്റിപ്പിരിഞ്ഞ ആക്രമിക്കപ്പെട്ട മുതിർന്ന നായികമാരുമായി അടുപ്പത്തിലായി. മഞ്ജു വാര്യർ, സംയുക്ത വർമ്മ, ഗീതു മോഹൻദാസ്, പൂർണിമ എന്നിവരുടെ സൗഹൃദ വലയത്തിലേക്ക് എത്തിപ്പെട്ടു്. ആ വിദേശ ഷോയിൽ ദിലീപും കാവ്യയുമായുള്ള ബന്ധത്തെ കുറിച്ച് മഞ്ജുവിനോട് ഈ നടി പറഞ്ഞുകൊടുത്തു എന്നാണ് കഥ. നടിയെ ആക്രമിക്കപ്പെട്ട ഗൂഢാലോചന തിയറിയിൽ പൊലീസും നിരത്തുന്നത് ഈ വാദമാണ്. അതുകൊണ്ടാണ് റിമിയെ ചോദ്യം ചെയ്യേണ്ടി വരുന്നതും.
ദിലീപും റിമിയും തമ്മിൽ നിരവധി റിയൽ എസ്റ്റേറ്റ് ബന്ധങ്ങളുമുണ്ടെന്നും പൊലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യംചെയ്യൽ. ചോദ്യംചെയ്യാൻ തീരുമാനിച്ചതോടെ റിമി ടോമിയോട് വിദേശത്തേക്ക് പോകരുതെന്നും ഷോകൾ റദ്ദാക്കണമെന്നും അന്വേഷണസംഘം നിർദ്ദേശിച്ചിട്ടുണ്ട്. നേരത്തെ കള്ളപ്പണക്കേസിൽ റിമിടോമിയുടെ വീട്ടിൽ റെയ്ഡ് നടക്കുകയും കണക്കിൽ പെടാത്ത കോടിക്കണക്കിന് രൂപ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഈ പണം ദിലീപിന്റേതാണെന്നും സൂചനയുണ്ടായിരുന്നു. മാത്രമല്ല വിദേശ ഹവാല ഇടപാടുകളിലും സ്വർണക്കടത്തിലും ദിലീപിന് ഒപ്പം റിമിക്കും ബന്ധമുണ്ട്. ആഴ്ചകൾക്ക് മുൻപ് ദിലീപിന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് റെയ്ഡ് നടത്തിയപ്പോൾ റിമിയുടെ വീട്ടിലും റെയ്ഡ് നടന്നിരുന്നു. ഈ പരിശോധനയിൽ നിരവധി രേഖകളും ഉദ്യോഗസ്ഥസംഘം കണ്ടെടുത്തിരുന്നു. ഇരുവരുടെയും ഭൂമിയിടപാടുകൾ സംബന്ധിച്ച് നേരത്തെയും നിരവധി പരാതികൾ എൻഫോഴ്സ്മെന്റിന് ലഭിച്ചിരുന്നു.
കണക്കിൽപ്പെടാത്ത പണം വിദേശത്തുനിന്ന് കടത്തിയെന്ന പരാതിയെത്തുടർന്ന് ലക്ഷക്കണക്കിന് രൂപ പിഴയടച്ചാണ് റീമ ഈ കേസിൽ നിന്നും രക്ഷപ്പെട്ടത്. കാവ്യാ മാധവനുമായി അടുത്ത ബന്ധം പുലർത്തുന്ന റിമി ടോമി അക്രമിക്കപ്പെട്ട നടിയുമായുള്ള സൗഹൃദം നേരത്തെ തന്നെ ഒഴിവാക്കിയിരുന്നു. ദിലീപ് കാവ്യ ബന്ധത്തിന് കൂട്ടുനിന്നതിനാണ് റിമിയുമായി നടി തെറ്റിപ്പിരിഞ്ഞതെന്നാണ് റിപ്പോർട്ടുകൾ. സിനിമാ മേഖലയിൽ ഉള്ളവർക്കിടയിൽ ഇത് രഹസ്യമായ ഒരു പരസ്യമാണ്. വിവാഹത്തിന് മുൻപുതന്നെ കാവ്യമാധവന്റെ പേരിൽ കോടിക്കണക്കിന് രൂപയുടെ വസ്തു ദിലീപ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. കാവ്യയുടെ പല ബന്ധുക്കളുടെ പേരിലും ഇതുപോലെ നിക്ഷേപമുണ്ട്. ഇതൊക്കെ അന്വേഷണ പരിധിയിലാണ്.
ദിലീപിനേയും കാവ്യാ മാധവനേയും നായികാനായകന്മാരാക്കി ലാൽ ജോസ് സംവിധാനം ചെയ്ത മീശമാധവൻ എന്ന ചിത്രത്തിലൂടെയാണ് റിമി ടോമി ചലച്ചിത്രപിന്നണിഗാന രംഗത്തേക്ക് കടന്നുവന്നത്. ആദ്യത്തെ പിന്നണിഗാനം ''ചിങ്ങമാസം വന്നുചേർന്നാൽ'' എന്നു തുടങ്ങുന്ന ഗാനമായിരുന്നു. നിരൂപക പ്രശംസയും അനുമോദനങ്ങളും പിടിച്ചുപറ്റിയ ആദ്യഗാനത്തിനുശേഷം റിമി ടോമി ടി.വി. ചാനലുകളിൽ അവതാരകയായും ശ്രദ്ധേയയായി. പിന്നണി പാടുന്നതിനു പുറമേ മലയാള സിനിമ അഭിനയത്തിലും റിമിടോമി തന്റെ പ്രാവീണ്യം തെളിയിച്ചു. ഇതോടെ വിദേശത്ത് ധാരളം സ്‌റ്റേജ് ഷോകളും കിട്ടി.
നടിയെ അക്രമിച്ച സംഭവത്തിൽ ദിലീപിന് ഹൈക്കോടതി ജാമ്യം നിഷേധിച്ചതോടെ അറസ്റ്റിലായതോടെ കൂടുതൽ പേരെ ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് പൊലീസ്. കേസുമായി ബന്ധപ്പെട്ട് രാഷ്ട്രീയ - സിനിമാ മേഖലയിലുള്ള പലരേയും ഇതിനോടകം ചോദ്യം ചെയ്തു കഴിഞ്ഞു. ഇനിയും നിരവധി പേരെ ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് പൊലീസ് എന്നാണ് റിപ്പോർട്ടുകൾ.