- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
വാട്സാപ്പ് കോളും മെസഞ്ചർ കോളും വിലക്കിയവർക്ക് മലയാളിയുടെ മൊബൈൽ ആപ്പുകൾ ഉപകരിക്കും; നാട്ടിലേക്ക് വിളിക്കാനുള്ള ആപ്പ് പ്രവാസികൾക്കിടയിൽ സൂപ്പർ ഹിറ്റ്
പ്രവാസികളായ ഒരു സംഘം മലയാളികൾ വികസിപ്പിച്ച മൊബൈൽ ആപ്ലിക്കേഷൻ പ്രവാസികൾക്കിടയിൽ സൂപ്പർ ഹിറ്റാകുന്നു. വാട്‌സാപ്പും മെസഞ്ചറും സൗജന്യ ഫോൺ സർവീസ് തുടങ്ങിയെങ്കിലും ചില ഗൾഫ് രാജ്യങ്ങളിൽ അതിന് വിലക്കേർപ്പെടുത്തിയ സാഹചര്യത്തിലാണ് വളരെ ചെറിയ നിരക്ക് മാത്രം ഈടാക്കിക്കൊണ്ടുള്ള മലയാളികളുടെ മൊബൈൽ ആപ്പ് ശ്രദ്ധ നേടുന്നത്. നിങ്ങളുടെ മൊബൈൽ
പ്രവാസികളായ ഒരു സംഘം മലയാളികൾ വികസിപ്പിച്ച മൊബൈൽ ആപ്ലിക്കേഷൻ പ്രവാസികൾക്കിടയിൽ സൂപ്പർ ഹിറ്റാകുന്നു. വാട്‌സാപ്പും മെസഞ്ചറും സൗജന്യ ഫോൺ സർവീസ് തുടങ്ങിയെങ്കിലും ചില ഗൾഫ് രാജ്യങ്ങളിൽ അതിന് വിലക്കേർപ്പെടുത്തിയ സാഹചര്യത്തിലാണ് വളരെ ചെറിയ നിരക്ക് മാത്രം ഈടാക്കിക്കൊണ്ടുള്ള മലയാളികളുടെ മൊബൈൽ ആപ്പ് ശ്രദ്ധ നേടുന്നത്. നിങ്ങളുടെ മൊബൈൽ ഫോണിലെ ഇന്റർനെറ്റ് കണക്ഷനെ ആശ്രയിച്ചാണ് ഈ സൗകര്യം എന്നതിനാൽ ചെറിയ നിരക്കിൽ നാട്ടിലേക്ക് സൗണ്ട് ക്ലാരിറ്റിയോടെ വിളിക്കാം.
പരീക്ഷണാർത്ഥം രജിസ്റ്റർ ചെയ്ത് 30 മിനിട്ട് സൗജന്യമായി ഉപയോഗിച്ച ശേഷം മാത്രം സൈൻ അപ് ചെയ്താൽ മതിയെന്നാണ് റിങ് ടു ഇന്ത്യ എന്ന കമ്പനിയുടെ അവകാശവാദം. അമേരിക്കയിലും ബ്രിട്ടണിലും അടക്കം അനേകം രാജ്യങ്ങളിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ അക്‌സസ് നമ്പർ വഴി ടെലിഫോൺ സൗകര്യം ഒരുക്കുന്ന കമ്പനിയാണ് റിങ് ടു ഇന്ത്യ. വർഷങ്ങളായി ടെലികോം സേവന രംഗത്തുള്ളതാണ് ഈ കമ്പനി. അതുകൊണ്ട് തന്നെ പറ്റിപ്പാണോ എന്ന് സംശയവും വേണ്ട.
റിങ് ടു ഇന്ത്യ വികസിപ്പിച്ച മൊബൈൽ ആപ്ലിക്കേഷനുകൾവഴി വളരെക്കുറഞ്ഞ നിരക്കിൽ നാട്ടിലേക്ക് നിങ്ങളുടെ മൊബൈൽ ഫോൺ വഴി വിളിക്കാം. നിങ്ങളുടെ വൈഫൈ അല്ലെങ്കിൽ മൊബൈൽ നെറ്റ് വഴിയാണ് വിളിക്കുന്നത് എന്നതിനാൽ ചെലവ് വളരെ കുറവായിരിക്കും. ഐ ഫോൺ, ആഡ്രോയിഡ് ഫോണുകൾക്കായിട്ടാണ് ഇപ്പോൾ റിങ് ടു ഇന്ത്യ മൊബൈൽ ആപുകൾ വികസിപ്പിച്ചിരിക്കുന്നത്. ഈ ഐ ഫോൺ, ആഡ്രോയിഡ് ഫോൺ ആപ്പുകൾ വഴി കുറഞ്ഞ നിരക്കിലും സൗണ്ട് ക്വാളിറ്റിയിലും ഇന്റർനാഷണൽ കോളുകൾ ചെയ്യാം. വൈ ഫൈയോ മൊബൈൽ ഇന്റർനെറ്റോ ഉപയോഗിക്കുമ്പോൾ മികച്ച വോയിസ് ക്വാളിറ്റിയും ലഭിക്കുന്നുവെന്നതും റിങ് ടു ഇന്ത്യയുടെ മേന്മയാണ്.
പത്തുവർഷത്തോളമായി ഫോൺ സേവനങ്ങൾ മലയാളികൾക്ക് എത്തിക്കുന്നതിൽ റിങ് ടു ഇന്ത്യ മികച്ച് നിൽകുന്നുണ്ട്. 2006ലാണ് വോയിസ് ഓവർ ഐപിയുമായി റിങ് ടു ഇന്ത്യ എത്തിയത്. യുകെയിൽ ആരംഭിച്ച റിങ് ടു ഇന്ത്യ യുഎസ്എ, കാനഡ, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലെ ഉപഭോക്താക്കൾക്കെല്ലാം സേവനം നൽകി മുന്നേറുകയാണ്. ഉന്നത ഗുണനിലവാരം, താങ്ങാനാവുന്ന ചെലവ് എന്നിവയാണ് റിങ് ടു ഇന്ത്യയുടെ പ്രത്യേകത. അതിനാൽ തന്നെയാണ് കുറഞ്ഞ കാലം കൊണ്ട് തന്നെ മലയാളി സമൂഹത്തിൽ റിങ് ടു ഇന്ത്യ ശ്രദ്ധേയമായത്.
ഇപ്പോൾ യൂറോപിൽ മാത്രമല്ല ലോകമെമ്പാടും റിങ് ടു ഇന്ത്യയുടെ സേവനം ലഭ്യമാണ്. പുതിയ മൊബൈൽ ആപ്ലിക്കേഷനുകളും ഇറക്കിയതോടെ മിഡിൽ ഈസ്റ്റിലും റിങ് ടു ഇന്ത്യ സേവനം മെച്ചപ്പെടുത്തിയിരിക്കുകയാണ്. സൈൻ അപ് ചെയ്യുമ്പോൾ ഇന്ത്യയിലേക്ക് ഫോൺ ചെയ്യാനായി 30 മിനിറ്റ് ഫ്രീ മിനിറ്റും റിങ് ടു നൽകുന്നുണ്ട്. ഇതിലൂടെ സൗണ്ട് ക്വാളിറ്റി പരിശോധിക്കാനുള്ള അവസരം കൂടിയാണ് റിങ് ടു ഇന്ത്യ നല്കുന്നത്.
കൂടുതൽ വിവരങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
ഫോൺ നമ്പർ- 02071835955; ഇമെയിൽ- support@ringtoindia.com
വിഷു പ്രമാണിച്ച് നാളെ (15.4.2015) ഓഫീസിന് അവധിയായതിനാൽ മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല. വായനക്കാർക്ക് വിഷു ആശംസകൾ-എഡിറ്റർ