- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർക്കാരിന്റെ വിരട്ടലിൽ സിങ്കവും ബെഹ്‌റയും വീണു; പരാതിയില്ലാതെ ഇരുവരും ചുമതല ഏറ്റെടുത്തു; നിലപാടിൽ ഒരു വിട്ടു വീഴ്ച്ചയ്ക്കും തയ്യാറാകാതെ ജേക്കബ് തോമസ്; സർക്കാരിന് വഴങ്ങാതെ ഡിജിപി നിയമനടപടിയ്ക്കെന്ന് സൂചന
തിരുവനന്തപുരം : ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ഭീഷണി ഏറ്റു. അങ്ങനെ ഡിജിപിമാരായ ഋഷിരാജ് സിങ് ജയിൽ മേധാവിയായും ലോക്‌നാഥ് ബെഹ്‌റ ഫയർഫോഴ്‌സ് മേധാവിയായും ചുമതലയേറ്റു. സ്ഥാനം ഏറ്റെടുത്തില്ലെങ്കിൽ പകരം ആളുകളെ നിയമിക്കുമെന്ന് ചെന്നിത്തല പറഞ്ഞിരുന്നു. ഐപിഎസ് ഉദ്യോഗസ്ഥർ എവിടെ ജോലി ചെയ്യണമെന്ന് സർക്കാർ തീരുമാനിക്കുമെന്നായിരുന
തിരുവനന്തപുരം : ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ഭീഷണി ഏറ്റു. അങ്ങനെ ഡിജിപിമാരായ ഋഷിരാജ് സിങ് ജയിൽ മേധാവിയായും ലോക്‌നാഥ് ബെഹ്‌റ ഫയർഫോഴ്‌സ് മേധാവിയായും ചുമതലയേറ്റു. സ്ഥാനം ഏറ്റെടുത്തില്ലെങ്കിൽ പകരം ആളുകളെ നിയമിക്കുമെന്ന് ചെന്നിത്തല പറഞ്ഞിരുന്നു. ഐപിഎസ് ഉദ്യോഗസ്ഥർ എവിടെ ജോലി ചെയ്യണമെന്ന് സർക്കാർ തീരുമാനിക്കുമെന്നായിരുന്നു ചെന്നിത്തലയുടെ നിലപാട്. നിയമസഭയിൽ ഇത് പ്രഖ്യാപിച്ചതോടെ ഉദ്യോഗസ്ഥർ പ്രതിസന്ധിയിലുമായി. അവർ വഴങ്ങുകയും ചെയ്തു.
ഋഷിരാജ് സിങിനെ ഡിജിപിയായി സ്ഥാനക്കയറ്റം നൽകി ജയിൽ മേധാവിയയും ലോക്‌നാഥ് ബഹ്‌റയെ ഫയർഫോഴ്‌സ് മേധാവിയായും നിയമിച്ച് ഈ മാസം ഒന്നിനായിരുന്നു സർക്കാർ ഉത്തരവിറക്കിയത്. എന്നാൽ, സർവീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി പരാതി നൽകിയിരുന്ന ഇരുവരും ഇന്നലെ വരെ ചുമതലയേൽക്കാൻ തയ്യാറായിരുന്നില്ല. ഇതേതുടർന്ന് ഉടൻ ചുമതലയേറ്റില്ലെങ്കിൽ പകരം ആളെ നിയമിക്കുമെന്ന് വ്യക്തമാക്കി ആഭ്യന്തര വകുപ്പ് ഇരുവർക്കും അന്ത്യശാസനം നൽകിയിരുന്നു. ഐപിഎസ് അസോസിയേഷൻ ഉപദേശം കൂടിയായപ്പോൾ ഇരുവരും ചുതമത ഏറ്റു. എന്നാൽ മറ്റൊരു ഡിജിപിയായ ജേക്കബ് തോമസിനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങൾ ഫലം കാണാത്തത് സർക്കാരിനെ പ്രതിസന്ധിയിലാക്കുന്നുണ്ട്.
ഫയർഫോഴ്‌സ് മേധാവിയായിരിക്കെ ജേക്കബ് തോമസിന്റെ നടപടികളിൽ പരസ്യമായി എതിർപ്പ് പ്രകടിപ്പിച്ച് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രംഗത്ത് എത്തിയിരുന്നു. എന്നാൽ തുടർന്ന് എത്തിയ എഡിജിപി അനിൽകാന്തും ജേക്കബ് തോമസിന്റെ നടപടികളെ ശരിവച്ച് റിപ്പോർട്ട് നൽകി. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് എതിരെ നിയമനടപടിക്ക് ജേക്കബ് തോമസ് സമ്മതം ചോദിച്ചിരുന്നു. ഇതിൽ എതിർ നിലപാടാണ് ചീഫ് സെക്രട്ടറി എടുത്തത്. ഫയൽ മുഖ്യമന്ത്രിയുടെ മുന്നിലുമാണ്. പത്ത് ദിവസത്തിനകം മാപ്പ് പറഞ്ഞെില്ലെങ്കിൽ കേസ് കൊടുക്കുമെന്നാണ് ജേക്കബ് തോമസിന്റെ നിലപാട്. ഇതോടെ സർക്കാർ വെട്ടിലായി. രാജിവച്ചും ജേക്കബ് തോമസ് നിയമയുദ്ധത്തിന് പോകുമെന്ന സൂചനയുമെത്തി.
ഇതിന് ശേഷം നിയമസഭയിൽ ജേക്കബ് തോമസിനെ കുറ്റപ്പെടുത്താതെ മുഖ്യമന്ത്രി സംസാരിക്കുകയും ചെയ്തു. എങ്കിലും ഡിജിപി വഴങ്ങിയിട്ടില്ല. തന്റെ മുന്നിൽ ജേക്കബ് തോമസിന്റെ അപേക്ഷ വന്നാൽ നിമിഷങ്ങൾക്കുള്ള നിയമ പോരാട്ടത്തിന് അനുമതി നൽകുമെന്ന് മുഖ്യമന്ത്രിയും പറഞ്ഞിരുന്നു. എന്നിട്ടും ഇത്രയും ദിവസമായിട്ടും മറുപടി നൽകിയില്ലെന്നാണ് സൂചന. ഇതിനിടെയാണ് ഋഷിരാജ് സിംഗും ബെഹ്‌റയും കലാപക്കൊടിയുമായെത്തിയത്. തുടർന്ന് ഐപിഎസ് യോഗം ചേർന്ന് കാര്യങ്ങൾ വിശദമായി ചർച്ച ചെയ്തു. അവിടേയും ജേക്കബ് തോമസിനെ സർക്കാരിന് അനുകൂലമാക്കാനുള്ള നടപടികൾ ഫലം കാണുകയും ചെയ്തില്ല.
വിവാദ പ്രസ്താവനകളിൽ ജേക്കബ് തോമസിനെതിരെ അച്ചടക്ക നടപടി വേണ്ടെന്ന് സർക്കാർ തീരുമാനിച്ചതും ഒത്തു തീർപ്പിന്റെ ഭാഗമായിട്ടായിരുന്നു. ഡിജിപി സെൻകുമാറിന്റെ നിഗമനങ്ങളെ തള്ളിയായിരുന്നു ചീഫ് സെക്രട്ടറിയുടെ ഇതിനുള്ള നിലപാട്. ഇപ്പോഴത്തെ സാഹചര്യത്തിൽ പരസ്യ പ്രകടനമൊന്നും നടത്താതെ കാര്യങ്ങൾ വരുതിയിലാക്കാനാണ് ജേക്കബ് തോമസിന്റെ ശ്രമമെന്നാണ് സൂചന.