- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിങ്കം പിടികൂടിയത് 3000 വൈദ്യുതി മോഷണം; കെഎസ്ഇബിക്ക് കൈനനയാതെ കിട്ടിയത് 100 കോടിയും; 40 ശതമാനമായിരുന്ന മോഷണം പത്തായി; എന്നിട്ടും ഋഷിരാജ് സിംഗിനെ ചിട്ടിക്കമ്പനി മുതലാളിക്കായി സർക്കാർ കൈവിട്ടു
ആലപ്പുഴ : സർവീസിൽ മികവ് കാട്ടിയാൽ ഏതു കൊലകൊമ്പനെയും ഒതുക്കുന്ന പ്രവണതയാണ് കേരളത്തിൽ. ഖജനാവ് ചോർന്നൊലിച്ചാലും ഉന്നതനെ രക്ഷിക്കുകയെന്ന സർക്കാരിന്റെ ആത്യന്തിക നടപടി പതിവുപോലെ നടക്കും. ഋഷിരാജ് സിങ് എന്ന ഭീമനെ ഇന്നലെ ഒതുക്കിയത് വൈദ്യുതി മോഷ്ടിച്ച വി ഐ പിയെ തൊട്ടതിന്. പതിനൊന്നു മാസത്തിനിടയിൽ വൈദ്യുതി മോഷണത്തിന്റെ പേരിൽ ഉന്നതരിൽനിന
ആലപ്പുഴ : സർവീസിൽ മികവ് കാട്ടിയാൽ ഏതു കൊലകൊമ്പനെയും ഒതുക്കുന്ന പ്രവണതയാണ് കേരളത്തിൽ. ഖജനാവ് ചോർന്നൊലിച്ചാലും ഉന്നതനെ രക്ഷിക്കുകയെന്ന സർക്കാരിന്റെ ആത്യന്തിക നടപടി പതിവുപോലെ നടക്കും. ഋഷിരാജ് സിങ് എന്ന ഭീമനെ ഇന്നലെ ഒതുക്കിയത് വൈദ്യുതി മോഷ്ടിച്ച വി ഐ പിയെ തൊട്ടതിന്.
പതിനൊന്നു മാസത്തിനിടയിൽ വൈദ്യുതി മോഷണത്തിന്റെ പേരിൽ ഉന്നതരിൽനിന്നും പിടികൂടിയത് 100 കോടി. ആകെ 900 പരിശോധനകൾ. ചെറുതും വലുതുമായ 3000 മോഷണങ്ങൾ. ഋഷിരാജിന്റെ മികവിൽ കെ എസ് ഇ ബിക്ക് കൈനനയാതെ കിട്ടിയത് 100 കോടി. വീണിടം വിഷ്ണുലോകമാക്കുന്ന ഋഷിരാജിനെ മികച്ച സേവനത്തിന്റെ പേരിൽ തരം താഴത്തുന്നത് ഇത് മൂന്നാം തവണ. സംസ്ഥാനത്ത് 40 ശതമാനവും വൈദ്യുതി മോഷ്ടിക്കപ്പെടുന്നുവെന്ന് പ്രഖ്യാപിച്ച വൈദ്യൂതി വിജിലൻസ് ചീഫ് ഋഷിരാജ് സിങ് ചുരുങ്ങിയ നാൾകൊണ്ട് മുഖം നോക്കാതെ നടപടിയെടുത്ത് ഇതു 10 ശതമാനമായി കുറച്ചു. ഇതിൽ ഏറ്റവും അധികം മോഷണം നടന്നത് മലപ്പുറത്തും എറണാകുളത്തുമാണെന്നാണ് സിങ് അറിയിച്ചത്.
കേരളത്തിലെ 67 ശതമാനം വൈദ്യുതിമോഷണവും വീടുകളിലാണ് നടക്കുന്നതെന്ന് കണ്ടെത്തിയായിരുന്നു ഋഷിരാജ് സിംഗിന്റെ ഇടപെടൽ. കാർഷികമേഖലയിൽ 24 ശതമാനം, വാണിജ്യസ്ഥാപനങ്ങൾ ഏഴുശതമാനം, ഫാക്ടറികൾ രണ്ടുശതമാനം എന്നിങ്ങനെയാണ് മോഷണത്തിന്റെ കണക്ക്. മറ്റുസംസ്ഥാനങ്ങളിൽ ഇത് നേരെ തിരിച്ചാണ്. ഉദ്യോഗസ്ഥർക്ക് മോഷണം പിടികൂടാൻ വാശിഇല്ലാത്തതായിരുന്നു പ്രശ്‌നമെന്നും തിരിച്ചറിഞ്ഞു. ഇതിന് ഋഷിരാജ് സിങ് മാറ്റം വരുത്തി. മോഷ്ടാക്കൾ ഏറെ സാങ്കേതിതപരിജ്ഞാനം നേടിയവരാണ്. റിമോട്ട് ഉപയോഗിച്ച് വൈദ്യുതിമീറ്ററിന്റെ പ്രവർത്തനം മരവിപ്പിക്കുന്ന പദ്ധതി പത്തുവർഷംമുന്പ് അവർ നടത്തുന്നുണ്ട്. ഇപ്പോൾ എന്തൊക്കെ സൗകര്യങ്ങളുണ്ടാകുമെന്ന് പറയാനാകില്ല. വൈദ്യുതിമോഷണത്തിനുള്ള സൗകര്യമൊരുക്കാൻ മുംബൈയിൽനിന്ന് വിമാനടിക്കറ്റ് കൊടുത്ത് ആളെ നിയോഗിക്കുന്ന സ്ഥിതിയാണെന്നും തിരിച്ചറിഞ്ഞു. അതിന് ശേഷമാണ് കരുതലോടെ ഇടപെടൽ നടത്തിയത്. അഥ് ഫലം കാണുകയും ചെയ്തു. വമ്പന്മാരിലേക്കും ഇടപെടൽ നീണ്ടു.
ഇതൊന്നും പലർക്കും പിടിച്ചില്ല. സിംഗിന്റെ പുറത്തേക്കുള്ള വഴി അന്നേ തുറക്കപ്പെട്ടതാണ്. ഉന്നതന്മാരുടെ വൻശ്രേണിയുള്ള ഈ ജില്ലകളിൽ സിംഗിന്റെ കൈകടത്തലും അപമാനിക്കലും സഹിക്കാൻ കഴിയാതെ വി ഐ പികളുടെ കൂട്ടായ്മ നേരത്തെതന്നെ പുകയ്ക്കാൻ തീരുമാനിച്ചിരുന്നു. ഇപ്പോൾ സംസ്ഥാനത്തെ ഒരു പ്രമുഖ ചിട്ടികമ്പനിയുടെ ആലയത്തിൽ റെയ്ഡ് നടത്തി അതിർത്തി ലംഘിച്ചപ്പോൾ ഇളക്കംവച്ച സർക്കാരിന് സിംഗിന്റെ സേവനത്തിന് കടിഞ്ഞാണിടേണ്ടിവന്നു. ഇന്നലെ കെടുകാര്യസ്ഥത നിറഞ്ഞ കേരള ആംഡ് പൊലീസ് ബറ്റാലിയന്റെ ചുമതല നൽകി സിംഗിനെ ഒതുക്കി.
നേരത്തെ മൂന്നാറിൽ പുലിയായി വിലസിയ സിംഗിനെ തരംതാഴ്‌ത്തി ഒതുക്കിയിരുന്നു. മാറിവന്ന യു ഡി എഫ് സർക്കാർ സിംഗിനെ ഒരിടത്തും തൊടുവിക്കാതെ വകുപ്പുകൾ മാറ്റി പരീക്ഷണം നടത്തിക്കൊണ്ടിരുന്നു. ഏറ്റവും ഒടുവിൽ ഗതാഗത വകുപ്പിന്റെ തലപ്പത്തെത്തിയ സിംഗിനെ വകുപ്പ് മന്ത്രിക്ക് പിടക്കാതായതോടെ വൈദ്യുതി വകുപ്പിലേക്ക് പറിച്ചുനട്ടു. ഇവിടെ സിങ് തന്റെ പതിവ് പണി തുടർന്നപ്പോൾ വീണ്ടും പണികിട്ടി. വൈദ്യുത വകുപ്പിൽ ആരേയും തൊടാൻ സിംഗിന് കഴിയില്ലെന്നായിരുന്നു കണക്കുകൂട്ടൽ. മോട്ടോർ വാഹന കമ്മീഷണറായിരുന്ന ഋഷിരാജ് സിംഗിനെ തന്ത്രത്തിലൂടെയാണ് വൈദ്യുത ബോർഡിലെത്തിച്ചത്.
പൊലീസിലേക്ക് തിരിച്ചു വരണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അഭ്യർത്ഥിച്ചു. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട നിർണ്ണായക പദ്ധതി ഋഷിരാജ് സിങ് തന്നെ ഏൽക്കണമെന്നായിരുന്നു ചെന്നിത്തലയുടെ നിലപാട്. ഇത് വിശ്വസിച്ച് മോട്ടോർ വാഹന വകുപ്പിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് കത്ത് ഋഷിരാജ് സിങ് തന്നെ നൽകി. ഇതോടെ അവിടെ നിന്ന് ഒഴിവാക്കി. പൊലീസിൽ തിരിച്ചെത്താൻ ആഗ്രഹിച്ച മുതിർന്ന ഐപിഎസുകാരനെ വൈദ്യുത ബോർഡിലേക്ക് മാറ്റി. പിന്നീട് കാര്യങ്ങൾ മാറ്റിയെടുത്തു. കെഎസ്ഇബിയുടെ വിജിലൻസ് ഓഫീസർ പദവിയും ആളുകൾ ഭയന്ന് തുടങ്ങി. മുൻ മന്ത്രി ടിഎച്ച് മുസ്തഫ ഉൾപ്പെടെയുള്ളവരുടെ കള്ളക്കളികൾ കൈയോടെ പിടിച്ചു. കുടിശിഖ പിരിച്ചെടുക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ ഋഷിരാജ് സിംഗിനെ അടുത്തറിയാവന്ന സർക്കാർ ആ അധികാരം നൽകിയില്ല.
കെ എസ് ഇ ബിയുടെ ചീഫ് വിജിലൻസ് ഓഫീസർ സ്ഥാനത്ത് ഋഷിരാജ് സിങ് ഈ സ്ഥാനത്തെത്തിയതോടെ വൈദ്യുതി മോഷ്ടാക്കൾക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിച്ചു വരികയായിരുന്നു. ഇതിനിടെയാണ് അദ്ദേഹത്തെ നീക്കിയത്. കെ എസ് ഇ ബിക്ക് സംസ്ഥാനത്ത് വൈദ്യുതി ചാർജ് കുടിശികയിനത്തിൽ ലഭിക്കാനുള്ളത് 3000 കോടിയാണ്. ഈ പണം നൽകാനുള്ളത് വൻകിടക്കാരും കുത്തകകളുമാണ്. ഇതു തിരിച്ചുപിടിക്കാനും വീഴ്ചവരുത്തിയവരെ കണ്ടെത്താനുമുള്ള അധികാരം ഈ ഐ പി എസ് സിംഹത്തിനു സർക്കാർ നൽകിയിരുന്നില്ല.
മുത്തൂറ്റ് സ്‌കൈ ഷെഫ് വ്യവസായ ശാലയിലേക്ക് വൈദ്യുതി മോഷ്ടിച്ചത് ഋഷിരാജ് സിഗം നേരത്തെ പിടികൂടിയിരുന്നു. കലാഭവൻ മണി, മുന്മന്ത്രി ടി എച്ച് മുസ്തഫ തുടങ്ങിയവരും ഋഷിരാജ് സിംഗിന്റെ കണിശത അറിഞ്ഞവരാണ്. സംസ്ഥാനത്തെ പ്രമുഖ പത്രസ്ഥാപനങ്ങളും കമ്പനികളും വൈദ്യുതി കുടിശ്ശിക വരുത്തിയ വിവരം നേരത്തെ മറുനാടൻ മലയാളി പുറത്തുവിട്ടിരുന്നു. മാതൃഭൂമി പത്രവും മംഗളവും ടാറ്റാ റ്റീയും അടങ്ങുന്ന വമ്പന്മാർ ഇങ്ങനെ വൈദ്യുതി കുടിശ്ശിക വരുത്തിയിവരുടെ പട്ടികയിൽ ഉണ്ടായിരുന്നു. കൂടാതെ കേരള ഫുട്‌വെയേഴ്‌സും ശ്രീധരീയം ആശുപത്രിയും വൈദ്യുതി ബില്ലിന്റെ കാര്യത്തിൽ കുടിശ്ശിക വരുത്തിയിരുന്നു. ട്രാവൻകൂർ റയോൺസ് നൽകാനുള്ള കുടിശിക 48 കോടിയാണ്. ഇവർക്കെതിരെയൊക്കെ നടപടിയെടുക്കാൻ ഋഷിരാജ് സിങ് ഒരുങ്ങുന്നുവെന്ന സംശയം ഉയർന്നതോടെയാണ് ഋഷിരാജ് സിംഗിനെ രാഷ്ട്രീയക്കാർ ഇടപെട്ട് തെറിപ്പിച്ചത്.
ട്രാവൻകൂർ സിമന്റ്‌സ്, പ്രിൻസ് റോളിങ്‌സ്, ഇടപ്പള്ളി കാർബറണ്ടം യൂണിവേഴ്‌സൽ ലിമിറ്റഡ്, ശ്രീ പത്മബാലാജി അലോയ്‌സ്, എസ് ആർ ഇലക്ട്രോപ്രൊഡക്ട്‌സ്, കേരള സ്പിന്നേഴ്‌സ്, ഹിന്ദുസ്ഥാനി സിലിൻഡർ, ഭഗവതി ടെക്‌സ്, മലയാളം കെമിക്കൽസ്, മധുരൈ കോട്ട്‌സ്, മാസ് റബേഴ്‌സ്, കല്ലുങ്കൽ ക്രംബ് റബർ ഫാക്ടറി, ആർണക്കൽ എസ്‌റ്റേറ്റ്, പാരഗൺ സ്റ്റീൽ, ഗ്രോവ് സ്‌നാക്‌സ് ്രൈപവറ്റ് ലിമിറ്റഡ്, എംഎ സ്റ്റീൽസ്, വെസ്റ്റ് കോസ്റ്റ് റബർ ഇന്ത്യ ലിമിറ്റഡ്, സരോജ് സ്റ്റീൽസ്, മിറാക്കിൾ റബേഴ്‌സ്, സതേൺ ഇസ്പാറ്റ് ലിമിറ്റഡ്, പൊന്മുടി പേപ്പർമിൽസ്, ടിസിഎം കുണ്ടറ, ഒബ്‌റോൺ എസ്‌റ്റേറ്റ്‌സ്, ടിസിഎം ലിമിറ്റഡ്, പെരിയാർ അഗ്രോ ഫുഡ് ഇൻഡസ്ട്രീസ് തുടങ്ങി നിരവധി സ്ഥാപനങ്ങളും വൈദ്യുതി കുടിശ്ശിക വരുത്തിയിരുന്നു.