- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സോളാർ കേസിൽ ശിക്ഷിച്ച ഹേമചന്ദ്രനെ വിശ്വസ്തനായ തച്ചങ്കരിയുടെ പദവിയിലേക്ക് മാറ്റിയത് കോടിയേരിയുടെ കടുത്ത സമ്മർദ്ദം മൂലം; ശങ്കർ റെഡ്ഡിയോടുള്ള കലിപ്പ് ഇനിയും മാറാതെ സർക്കാർ; കേന്ദ്രം റാഞ്ചും മുമ്പ് ഋഷിരാജ് സിംഗിനെ വിജിലൻസ് ഡയറക്ടറാക്കി പൊലീസിന്റെ പ്രതിച്ഛായ വീണ്ടെടുക്കാനും നീക്കം
തിരുവനന്തപുരം: പൊലീസ് സേനയിൽ പിണറായിയുടെ വിശ്വസ്തരിൽ മുൻനിരയിലുള്ള തച്ചങ്കരി വഹിച്ചിരുന്ന പദവിയിലേക്ക് കോടിയേരിയുടെ വിശ്വസ്തനായ ഹേമചന്ദ്രൻ എത്തുന്നു. പൊലീസ് സേനയുടെ തലപ്പത്ത് കഴിഞ്ഞദിവസത്തെ മന്ത്രിസഭാ തീരുമാനത്തിലാണ് തച്ചങ്കരിയെ ഒരേസമയം കെഎസ്ആർടിസി ചെയർമാൻ കം മാനേജിങ് ഡയറക്ടറുടെയും ക്രൈം റെക്കോഡ് ബ്യൂറോയുടേയും ചുമതല നൽകി തന്ത്രപ്രധാന സ്ഥാനങ്ങൾ നൽകി പിണറായി നിയമിച്ചത്. ഇത്തരമൊരു ആലോചന നേരത്തേ പുറത്തുവന്നെങ്കിലും ആരാകും തച്ചങ്കരി വഹിച്ചിരുന്ന ഫയർഫോഴ്‌സ് മേധാവിയുടെ ചുമതലയിലേക്ക് എന്നതായിരുന്നു ഉയർന്ന ചോദ്യം. എന്നാൽ യൂണിയനുകളിൽ നിന്ന് എതിർപ്പ് നേരിട്ട് കെഎസ്ആർടിസി എംഡിയായി തുടരുന്ന ഹേമചന്ദ്രനെ ഫയർഫോഴ്‌സിന്റെ മേധാവിയായി മാറ്റുകയായിരുന്നു. പിണറായിക്ക് അത്ര താൽപര്യമില്ലാത്ത ഉദ്യോഗസ്ഥൻ എന്ന നിലയിൽ ഏറെ ചർച്ചചെയ്യപ്പെട്ട പേരായിരുന്നു ഹേമചന്ദ്രന്റേത്. സോളാർ കേസ് ഒതുക്കാൻ കൂട്ടുനിന്നു എന്ന രീതിയിൽ സോളാർ അന്വേഷണ കമ്മിഷൻ റിപ്പോർട്ടിൽ രൂക്ഷ വിമർശനം നേരിട്ട ഡിജിപിയാണ് ഹേമചന്ദ്രൻ. പിണറായി അധികാരമേറ്റശേഷ
തിരുവനന്തപുരം: പൊലീസ് സേനയിൽ പിണറായിയുടെ വിശ്വസ്തരിൽ മുൻനിരയിലുള്ള തച്ചങ്കരി വഹിച്ചിരുന്ന പദവിയിലേക്ക് കോടിയേരിയുടെ വിശ്വസ്തനായ ഹേമചന്ദ്രൻ എത്തുന്നു. പൊലീസ് സേനയുടെ തലപ്പത്ത് കഴിഞ്ഞദിവസത്തെ മന്ത്രിസഭാ തീരുമാനത്തിലാണ് തച്ചങ്കരിയെ ഒരേസമയം കെഎസ്ആർടിസി ചെയർമാൻ കം മാനേജിങ് ഡയറക്ടറുടെയും ക്രൈം റെക്കോഡ് ബ്യൂറോയുടേയും ചുമതല നൽകി തന്ത്രപ്രധാന സ്ഥാനങ്ങൾ നൽകി പിണറായി നിയമിച്ചത്. ഇത്തരമൊരു ആലോചന നേരത്തേ പുറത്തുവന്നെങ്കിലും ആരാകും തച്ചങ്കരി വഹിച്ചിരുന്ന ഫയർഫോഴ്‌സ് മേധാവിയുടെ ചുമതലയിലേക്ക് എന്നതായിരുന്നു ഉയർന്ന ചോദ്യം. എന്നാൽ യൂണിയനുകളിൽ നിന്ന് എതിർപ്പ് നേരിട്ട് കെഎസ്ആർടിസി എംഡിയായി തുടരുന്ന ഹേമചന്ദ്രനെ ഫയർഫോഴ്‌സിന്റെ മേധാവിയായി മാറ്റുകയായിരുന്നു.
പിണറായിക്ക് അത്ര താൽപര്യമില്ലാത്ത ഉദ്യോഗസ്ഥൻ എന്ന നിലയിൽ ഏറെ ചർച്ചചെയ്യപ്പെട്ട പേരായിരുന്നു ഹേമചന്ദ്രന്റേത്. സോളാർ കേസ് ഒതുക്കാൻ കൂട്ടുനിന്നു എന്ന രീതിയിൽ സോളാർ അന്വേഷണ കമ്മിഷൻ റിപ്പോർട്ടിൽ രൂക്ഷ വിമർശനം നേരിട്ട ഡിജിപിയാണ് ഹേമചന്ദ്രൻ. പിണറായി അധികാരമേറ്റശേഷം ഹേമചന്ദ്രനെ സസ്‌പെൻഡ് ചെയ്യുന്നകാര്യം പോലും സോളാർ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ആലോചിച്ചിരുന്നു. അതിനാൽ ഹേമചന്ദ്രനെ ഫയർഫോഴ്‌സ് മേധാവിയാക്കുമെന്ന് ആരും കരുതിയിരുന്നില്ല.
എന്നാൽ കോടിയേരിയുടെ വിശ്വസ്തനായി കഴിഞ്ഞ വി എസ് സർക്കാരിന്റെ കാലത്ത് അറിയപ്പെട്ടയാളാണ് ഹേമചന്ദ്രൻ. ഇപ്പോൾ അദ്ദേഹത്തിന് ഫയർഫോഴ്‌സ് മേധാവി സ്ഥാനം ലഭിച്ചതും കോടിയേരിയുടെ സമ്മർദ്ദം മൂലമാണെന്ന സൂചനകളാണ് ലഭിക്കുന്നത്. ഹേമചന്ദ്രനെ കെഎസ്ആർടിസി എംഡി ആക്കിയപ്പോൾ തന്നോട് ആലോചിച്ചില്ലെന്ന പരിഭവം കോടിയേരി ഉയർത്തിയിരുന്നു. വിജിലൻസ് ഡയറക്ടറാക്കാൻ നേരത്തേ കോടിയേരി നിർദ്ദേശിച്ചെങ്കിലും അതും നടന്നില്ല. ഇത്തരത്തിൽ കോടിയേരിയുടെ വിശ്വസ്തനെ അവഗണിച്ചു എന്ന നില വീണ്ടും വരാതിരിക്കാൻ തച്ചങ്കരി വഹിച്ചിരുന്ന പദവിതന്നെ ഹേമചന്ദ്രന് നൽകുകയായിരുന്നു.
ഇതോടൊപ്പം നല്ല പദവികളൊന്നും ലഭിക്കാതെ കേരളംമടുത്ത് സ്ഥലംവിടാൻ ഒരുങ്ങുന്ന ഋഷിരാജ് സിംഗിനെ അനുനയിപ്പിക്കാൻ സംസ്ഥാന സേനയിലെ പ്രധാന പദവികളൊന്നായ വിജിലൻസ് ഡിജിപി സ്ഥാനം നൽകാനാണ് സർക്കാർ ആലോചിക്കുന്നത്. പൊലീസ് ഡിജിപിക്കൊപ്പം തന്നെ നിൽക്കുന്ന ഈ പദവി നൽകിയാൽ ഋഷിരാജ് സിങ് കേരളത്തിൽ തന്നെ തുടർന്നേക്കും എന്നതാണ് സർക്കാർ പരിഗണിക്കുന്നത്. മികച്ച ഉദ്യോഗസ്ഥനെ കൈവിട്ടുകളയുന്നത് ശരിയല്ലെന്ന വാദം പലകോണിൽ നിന്നും ഉയർന്നു. എക്‌സൈസ് കമ്മിഷണർ സ്ഥാനത്തുനിന്ന് മാറ്റരുതെന്ന് എക്‌സൈസ് മന്ത്രി രാമകൃഷ്ണനും ആവശ്യപ്പെട്ടിട്ടുണ്ട്.
ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടർ ആയിരുന്നപ്പോഴത്തെ പ്രതിച്ഛായ വീണ്ടെടുക്കാൻ ഋഷിരാജ് അവിടെയെത്തിയാൽ കഴിയുമെന്നാണ് പിണറായിയുടെ വിലയിരുത്തൽ. പൊലീസിലും മറ്റു വകുപ്പുകളിലും അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ എണ്ണം വർധിക്കുന്നുവെന്ന റിപ്പോർട്ടുകളുണ്ട്. അഴിമതി വിരുദ്ധ പ്രതിച്ഛായ സൃഷ്ടിച്ച് അധികാരത്തിലേറിയ ഇടതുപക്ഷത്തിന് ഇപ്പോഴത്തെ അവസ്ഥ വളരെ ക്ഷീണമുണ്ടാക്കുന്നുണ്ട്. ഇത് മറികടക്കാനും ഋഷിരാജിനെ തൃപ്തിപ്പെടുത്താനും ഈ ഒറ്റനീക്കത്തിലൂടെ കഴിയുമെന്ന് സർക്കാർ കണക്കുകൂട്ടുന്നു. ഈ മാസം 18 നു വിജിലൻസ് ഡയറക്ടർ എൻ.സി. അസ്താനയ്ക്ക് ഡെപ്യൂട്ടേഷനിൽ കേരളത്തിൽ എത്താൻ കേന്ദ്രസർക്കാർ നിശ്ചയിച്ച കാലാവധി പൂർത്തിയാകും. അസ്താനയുടെ കാര്യത്തിൽ സർക്കാർ സ്വീകരിക്കുന്ന നടപടിയുടെ അടിസ്ഥാനത്തിലായിരിക്കും സിങ്ങിന്റെ നിയമനം.
കേന്ദ്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഡയറക്ടർ ജനറൽ പദവിയിൽ നിയമിക്കാൻ കേന്ദ്രസർക്കാർ തയാറാക്കിയ ആദ്യപട്ടികയിൽ ഇടംപിടിച്ച ഏക കേരളാ കേഡർ ഐ.പി.എസ്. ഉദ്യോഗസ്ഥനാണ് ഋഷിരാജ് സിങ്. ഇന്റലിജൻസ് ബ്യൂറോ, സിബിഐ, എൻ.ഐ.എ, റോ, സിആർപിഎഫ്, ബി.എസ്.എഫ്. തുടങ്ങിയ ഉന്നത സ്ഥാപനങ്ങളിൽ ഒന്നിന്റെ മേധാവിയായി ഋഷിരാജ് സിങ് നിയമിതനായേക്കും. ആ നിലയിൽ സിങ് കേരളംവിട്ടുപോകുമെന്ന സ്ഥിതിയാണുള്ളത്. ഈ സാഹചര്യത്തിലാണ് സിംഗിനെ വിജിലൻസിന്റെ ചുമതല നൽകി കേരളത്തിൽ തന്നെ നിർത്താനാവുമോ എന്ന് സർക്കാർ നോക്കുന്നത്. സീനിയോറിറ്റിയിൽ തനിക്കു മുകളിലുള്ള സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ, ജേക്കബ് തോമസ് എന്നിവരെ പിന്തള്ളിയാണ് ഋഷിരാജ് സിങ് കേന്ദ്രസർക്കാരിന്റെ ഒന്നാം പട്ടികയിൽ ഇടംപിടിച്ചതെന്നതും ശ്രദ്ധേയമാണ്.
1985 ബാച്ച് കേരള കേഡർ ഐ.പി.എസ്. ഉദ്യോഗസ്ഥനായ ഇദ്ദേഹത്തിന് ആദ്യ പട്ടികയിൽ അഞ്ചാം സ്ഥാനമാണുള്ളത്. കഴിവും സീനിയോറിറ്റിയും അടിസ്ഥാനമാക്കിയാണ് കേന്ദ്രം പട്ടിക തയാറാക്കിയത്. ഡയറക്ടർ ജനറൽ പദവിയിലും ഡയറക്ടർ ജനറലുടെ തത്തുല്യ പദവിയിലും നിയമിക്കാൻ അർഹരായവരുടെ രണ്ട് പട്ടികയാണ് കേന്ദ്രസർക്കാർ അംഗീകരിച്ചത്. പട്ടികയിൽ ഇടംപിടിച്ചതിന് പിന്നാലെ കേന്ദ്ര ഡെപ്യൂട്ടേഷന് ഋഷിരാജ് സിങ് അപേക്ഷ നൽകിയിരുന്നു. ഡയറക്ടർ ജനറലിന്റെ തത്തുല്യ തസ്തികകളിൽ നിയമിക്കാൻ അർഹരായവരുടെ രണ്ടാം പട്ടികയിൽ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുമുണ്ട്.
ഇടതുപക്ഷം ഏറ്റവും വലിയ വിഷയമായി ഉന്നയിച്ച ബാർ കോഴ കേസിലൂടെ പിണറായി അനഭിമതരുടെ പട്ടികയിൽ ഉൾപ്പെടുത്തിയ ഡിജിപി എൻ ശങ്കർ റെഡ്ഡിക്ക് പൊലീസ് ഹൗസിങ് കോർപ്പറേഷൻ എംഡിയായി നിയമനം നൽകിയതും എന്നാൽ അതുപോലെ തന്നെ കണക്കാക്കപ്പെട്ട ഹേമചന്ദ്രന് തച്ചങ്കരി വഹിച്ചിരുന്ന പദവി നൽകിയതും ഇതോടൊപ്പം ചർച്ചയാവുന്നുണ്ട്.