- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കലാഭവൻ മണിയുടെ മരണത്തിൽ ദിലീപിനെതിരെ ആരോപണം; 'ദിലീപുമായി കലാഭവൻ മണിക്ക് ഭൂമിയിടപാടുകൾ ഉണ്ടായിരുന്നു; മണിയുടെ മരണശേഷം ദിലീപ് വീട്ടിൽ വന്നത് ഒരേയൊരു തവണ; ദിലീപിന്റെ പങ്കിനെ കുറിച്ച് നേരത്തെ കേസന്വേഷിച്ച പൊലീസിനെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല'; സിനിമാ ലോകത്തെ ഞെട്ടിച്ച് ആർഎൽവി രാമകൃഷ്ണന്റെ ആരോപണം
തൃശൂർ: നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ ദിലീപിനെതിരെ എല്ലാ കോണുകളിൽ നിന്നും ആക്രമണം ഉണ്ടാകുകയാണ്. ഒരുക്കലും ദിലീപിനെ തള്ളിപ്പറയില്ലെന്ന് കരുതിയവർ പോലും അദ്ദേഹത്തിനെതിരെ കല്ലെറിയുന്ന അവസ്ഥ ഇപ്പോഴുണ്ട്. കൊച്ചിയിലെ റിയൽ എസ്‌റ്റേറ്റ് രാജാവായി കഴിഞ്ഞ ദിലീപിനെതിര ഏറ്റവും ഒടുവിൽ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത് കലാഭവൻ മണിയുടെ സഹോദരനാണ്. അതും അദ്ദേഹത്തിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട്. ദിലീപുമായി മണിക്ക് ഭൂമിയിടപാടുകൾ ഉണ്ടായിരുന്നതായി സഹോദരൻ ആർഎൽവി രാമകൃഷ്ണൻ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് ചാനലിനോടാണ് മണിയുടെ സഹോദരന്റെ തുറന്നുപറച്ചിൽ. മണിയുടെ മരണശേഷം ദിലീപ് വീട്ടിൽ വന്നത് ഒരേയൊരു തവണയാണെന്ന് സഹോദരൻ പറഞ്ഞു. ദിലീപിന്റെ പങ്കിനെ കുറിച്ച് സിബിഐയെ അറിയിച്ചുവെന്നും രാമകൃഷ്ണൻ പറഞ്ഞു. ഇക്കാര്യത്തിൽ നേരത്തെ സംശയമുണ്ടായിരുന്നു. നേരത്തെ കേസന്വേഷിച്ച പൊലീസിനെ ഇക്കാര്യം അറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്നും രാമകൃഷ്ണൻ വ്യക്തമാക്കി. ദിലീപിന്റെ പങ്കിനെ കുറിച്ച് സിബിഐ അന്വേഷണം തുടങ്ങി. സിനിമാരംഗത്തെ പ്രമുഖരിൽ നി
തൃശൂർ: നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ ദിലീപിനെതിരെ എല്ലാ കോണുകളിൽ നിന്നും ആക്രമണം ഉണ്ടാകുകയാണ്. ഒരുക്കലും ദിലീപിനെ തള്ളിപ്പറയില്ലെന്ന് കരുതിയവർ പോലും അദ്ദേഹത്തിനെതിരെ കല്ലെറിയുന്ന അവസ്ഥ ഇപ്പോഴുണ്ട്. കൊച്ചിയിലെ റിയൽ എസ്‌റ്റേറ്റ് രാജാവായി കഴിഞ്ഞ ദിലീപിനെതിര ഏറ്റവും ഒടുവിൽ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത് കലാഭവൻ മണിയുടെ സഹോദരനാണ്. അതും അദ്ദേഹത്തിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട്.
ദിലീപുമായി മണിക്ക് ഭൂമിയിടപാടുകൾ ഉണ്ടായിരുന്നതായി സഹോദരൻ ആർഎൽവി രാമകൃഷ്ണൻ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് ചാനലിനോടാണ് മണിയുടെ സഹോദരന്റെ തുറന്നുപറച്ചിൽ. മണിയുടെ മരണശേഷം ദിലീപ് വീട്ടിൽ വന്നത് ഒരേയൊരു തവണയാണെന്ന് സഹോദരൻ പറഞ്ഞു. ദിലീപിന്റെ പങ്കിനെ കുറിച്ച് സിബിഐയെ അറിയിച്ചുവെന്നും രാമകൃഷ്ണൻ പറഞ്ഞു. ഇക്കാര്യത്തിൽ നേരത്തെ സംശയമുണ്ടായിരുന്നു. നേരത്തെ കേസന്വേഷിച്ച പൊലീസിനെ ഇക്കാര്യം അറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്നും രാമകൃഷ്ണൻ വ്യക്തമാക്കി. ദിലീപിന്റെ പങ്കിനെ കുറിച്ച് സിബിഐ അന്വേഷണം തുടങ്ങി. സിനിമാരംഗത്തെ പ്രമുഖരിൽ നിന്ന് മൊഴിയെടുത്തു.
മണിയുടെ മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്ന കാര്യത്തിൽ പോലും വ്യക്തത വന്നിട്ടില്ല. മണി കൊല്ലപ്പെട്ടതു തന്നെയാവാമെന്നാണ് കുടുംബാംഗങ്ങൾ ഉറച്ചുവിശ്വസിക്കുന്നത്. മണിയുടെ സുഹൃത്തുക്കളെ ചോദ്യം ചെയ്തു. ചിലരെ നുണപരിശോധനയ്ക്ക് വിധേയരാക്കി. എന്നിട്ടും ഒന്നും ലഭിച്ചില്ല. സിനിമാ മേഖലയിൽ മണിയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളാണ് ദിലീപും നാദിർഷയും. സത്യത്തിലേയ്ക്ക് നയിക്കുന്ന ഒരു തുമ്പും അന്വേഷണോദ്യോഗസ്ഥർക്ക് ലഭിച്ചില്ല. ഒടുവിൽ കേസ് സിബിഐക്ക് വിട്ടു. പൊലീസിന് കണ്ടെത്താൻ കഴിയാത്തത് സിബിഐക്ക് കഴിയുമെന്ന് കരുതി. എന്നാൽ, അതും ഉണ്ടായില്ല.
ഓർഗാനോഫോസ്ഫേറ്റ് ഇനത്തിൽപ്പെട്ട ക്ലോർപൈറിഫോസ് എന്ന കീടനാശിനി, എഥനോൾ, അപകടകരമായ അളവിൽ മെഥനോൾ എന്നിവ മണിയുടെ ശരീരത്തിൽ കണ്ടെത്തിയെന്ന് രാസപരിശോധനയിൽ തെളിഞ്ഞിരുന്നു. എന്നാൽ, ഈ വിഷാംശം എങ്ങനെ ഉള്ളിലെത്തിയെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ പൊലീസിനായില്ല. കീടനാശിനിയുടെ തെളിവുകൾക്കായി പുഴയിലും തിരച്ചിൽ നടത്തി. വ്യാജമദ്യത്തിൽ വിഷം ഉണ്ടെന്നുവരെ പ്രചാരണം ഉണ്ടായി.
എന്നിട്ടും സത്യത്തിലേയ്ക്ക് നയിക്കുന്ന ഒരു തുമ്പും അന്വേഷണോദ്യോഗസ്ഥരുടെ കൈയിൽ തടഞ്ഞില്ല. ഒടുവിൽ പൊലീസിന്റെ അനാസ്ഥയ്ക്കെതിരെ മണിയുടെ കുടുംബം നിരാഹാരമിരിക്കുന്ന അവസ്ഥ വരെ ഉണ്ടായി. സഹോദരൻ ആർ.എൽ.വി. രാമകൃഷ്ണന്റെ ഹരജിയിൽ ഹൈക്കോടതി കേസ് സിബിഐ.ക്ക് വിട്ടു. പൊലീസിന് കിട്ടാത്ത തെളിവുകൾ സിബിഐ.യ്ക്ക് കിട്ടുമെന്നാണ് കോടതിവിധിക്കുശേഷം രാമകൃഷ്ണൻ പ്രതികരിച്ചത്. എന്നാൽ, കോടതിവിധി വന്ന് മാസം മൂന്നായിട്ടും സിബിഐ. കേസിൽ എന്തെങ്കിലും തുമ്പുണ്ടാക്കിയോ എന്നറിയില്ല.
മണി ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ പിന്തുണയ്ക്കുമായിരുന്നുവെന്ന്, പൊലീസ് ചോദ്യംചെയ്യലിനുശേഷം നാദിർഷ ഒരു വൈകാരികമായൊരു ഫേസ്‌ബുക്ക് പോസ്റ്റിട്ടിരുന്നു. എന്നാൽ, ഈ നാദിർഷയും ദിലീപും പോലും മണിയുടെ മരണത്തെക്കുറിച്ച് കാര്യമായി ഒന്നും മിണ്ടിയിരുന്നില്ല എന്നതാണ് പരാതി. ഏറ്റവും ഒടുവിൽ കലാഭവൻ മണിയെ കൂട്ടുപിടിച്ച് ദിലീപ് സംഭവത്തിൽ വിവാദങ്ങളിൽ നിന്നും രക്ഷപെടാൻ നാദിർഷാ ശ്രമം നടത്തിയിരുന്നു. ഇത് കടുത്ത വിമർശനങ്ങൾക്കും ഇടകാക്കി.