- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓട്ടോ തിരിച്ചപ്പോൾ പാൽക്കാരന്റെ ബൈക്കിൽ മുട്ടിയതിനെച്ചൊല്ലിയുണ്ടായ തർക്കം അവസാനിച്ചത് ഓട്ടോക്കാരന്റെ കൊലപാതകത്തിൽ; ഡ്രൈവിങ്ങിനിടയിൽ റോഡിൽ അലമ്പുണ്ടാക്കുന്നവർ രാജസ്ഥാനിൽനിന്നുള്ള ഈ വീഡിയോ കാണുക
ഇടുങ്ങിയ റോഡിൽ ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചപ്പോൾ പാൽക്കാരന്റെ ബൈക്കിൽത്തട്ടിയെന്നതിനെച്ചൊല്ലിയാണ് തർക്കം തുടങ്ങിയത്. അവസാനിച്ചത് ഓട്ടോക്കാരന്റെ കൊലപാതകത്തിലും. 36-കാരനായ മുഷ്താഖ് നിവാരിയയാണ് കൊല്ലപ്പെട്ടത്. ഇയാളെ ഹീരാലാൽ എന്നയാൾ ഫുട്പാത്തിൽക്കിടന്ന സിമന്റ് കഷ്ണം ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തിരക്കേറിയ റോഡിൽ മുഷ്താഖ് ഓട്ടോ ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചപ്പോഴാണ് ഹീരാലാലിന്റെ ബൈക്കിൽ ഉരസിയത്. ഇതേച്ചൊല്ലിയാണ് തർക്കം തുടങ്ങിയത്. രാജസ്ഥാനിലെ ചുരു മാർക്കറ്റിലാണ് സംഭവം. ഇരുവരും തമ്മിൽ വഴക്കാവുകയും ആളുകൂടുകയും ചെയ്തതോടെ ഹീരാലാൽ കൂടുതൽ പ്രകോപിതനാവുകയായിരുന്നു. വണ്ടിയിലുണ്ടായിരുന്ന സ്‌ക്രൂഡ്രൈവർ ഉപയോഗിച്ച് ഹീരാലാലിനെ കുത്തി മുറിവേൽപ്പിക്കാൻ മുഷ്താഖ് ശ്രമിച്ചു. ഇതോടെ കൂടുതൽ പ്രകോപിതനായ ഹീരാലാൽ സ്ഥലത്തുണ്ടായിരുന്ന സിമന്റ് കട്ടയെടുത്ത് മുഷ്താഖിന്റെ തലയ്ക്കടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മുഷ്താഖിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആളുകൾ വിവരമറിയിച്ചതിനെ
ഇടുങ്ങിയ റോഡിൽ ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചപ്പോൾ പാൽക്കാരന്റെ ബൈക്കിൽത്തട്ടിയെന്നതിനെച്ചൊല്ലിയാണ് തർക്കം തുടങ്ങിയത്. അവസാനിച്ചത് ഓട്ടോക്കാരന്റെ കൊലപാതകത്തിലും. 36-കാരനായ മുഷ്താഖ് നിവാരിയയാണ് കൊല്ലപ്പെട്ടത്. ഇയാളെ ഹീരാലാൽ എന്നയാൾ ഫുട്പാത്തിൽക്കിടന്ന സിമന്റ് കഷ്ണം ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
തിരക്കേറിയ റോഡിൽ മുഷ്താഖ് ഓട്ടോ ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചപ്പോഴാണ് ഹീരാലാലിന്റെ ബൈക്കിൽ ഉരസിയത്. ഇതേച്ചൊല്ലിയാണ് തർക്കം തുടങ്ങിയത്. രാജസ്ഥാനിലെ ചുരു മാർക്കറ്റിലാണ് സംഭവം. ഇരുവരും തമ്മിൽ വഴക്കാവുകയും ആളുകൂടുകയും ചെയ്തതോടെ ഹീരാലാൽ കൂടുതൽ പ്രകോപിതനാവുകയായിരുന്നു.
വണ്ടിയിലുണ്ടായിരുന്ന സ്‌ക്രൂഡ്രൈവർ ഉപയോഗിച്ച് ഹീരാലാലിനെ കുത്തി മുറിവേൽപ്പിക്കാൻ മുഷ്താഖ് ശ്രമിച്ചു. ഇതോടെ കൂടുതൽ പ്രകോപിതനായ ഹീരാലാൽ സ്ഥലത്തുണ്ടായിരുന്ന സിമന്റ് കട്ടയെടുത്ത് മുഷ്താഖിന്റെ തലയ്ക്കടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മുഷ്താഖിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആളുകൾ വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസ് സ്ഥലത്തെത്തുകയും ഹീരാലാലിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
ഹീരാരാൽ ബൈക്കിൽ ഇരിക്കുകയായിരുന്നുവെന്നും മുഷ്താഖ് സ്‌ക്രൂഡ്രൈവർ ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചപ്പോൾ സ്വയരക്ഷയ്ക്കുവേണ്ടിയാണ് സിമന്റ് കട്ടയെടുത്ത് പ്രത്യാക്രമണം നടത്തിയതെന്നും ദക്‌സാക്ഷികൾ പറയുന്നു. ഹീരാലാലിനെ കോടതി റിമാൻഡ് ചെയ്ത് ജയിലിലടച്ചു. പത്തുദിവസത്തിനകം കുറ്റപത്രം നൽകുമെന്ന് പൊലീസ് പറഞ്ഞു.
റോഡിൽ പലവിധ കാരണങ്ങളാൽ ജീവൻ നഷ്ടപ്പെടുന്നവരുടെ എണ്ണതത്തിൽ ലോകത്തിൽ ഒന്നാം സ്ഥാനത്താണ് ഇന്ത്യ. ഓരോ 3.6 മിനിറ്റിലും ഒരാൾ വീതം റോഡിൽ മരിക്കുന്നുവെന്നാണ് കണക്ക്. 2016-ലെ കണക്കനുസരിച്ച് ദിവസേന ഇന്ത്യൻ റോഡുകളിൽ മരിക്കുന്നത് 400 പേരാണ്.