- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റോഡ് അധികാരികളുടെ അശ്രദ്ധയും പാളിച്ചകളും മനുഷ്യ ജീവനുകൾക്ക് വിലപറയുന്നു;പരിക്കേറ്റവർക്ക് ചികിത്സനൽകാനുള്ള താമസവും ഗതാഗതക്കുരുക്കും മരണത്തിലെക്ക് വഴി വെയ്ക്കുന്നു;ദേശീയപാതകളിൽ പൊലിയുന്ന മനുഷ്യജീവനുകൾ.
തിരുവനന്തപുരം:ദേശീയപാതകളിലെ അശാസ്ത്രീയമായ സംവിധാനങ്ങളും അധികാരികളുടെ അലംഭാവം മൂലവും പാതകളിൽ പൊലിയുന്നത് നിരവധി മനുഷ്യജീവനുകൾ. പരിക്കേറ്റു കിടപ്പിലാകുന്നത് ആയിരക്കണക്കിന് യാത്രക്കാർ.യാത്രക്കാരുടെ അശ്രദ്ധയെക്കാളും അധികാരികളുടെ അലംഭാവമാണ് റോഡിനെ കൊലക്കളമാക്കുന്നത്. മതിയായ ട്രാഫിക്ക് സംവിധാനങ്ങളില്ല എന്ന് കാലങ്ങളായി ജനങ്ങളുയർത്തുന്ന ആക്ഷേപത്തിന് പരിഹാരം കാണാൻ റോഡ് അതോറിറ്റുകൾക്ക് കഴിയുന്നില്ല. അശാസ്ത്രീയമായി സ്ഥാപിച്ചിട്ടുള്ള മീഡിയനുകളിൽ വാഹനങ്ങൾ വന്നിടിച്ചാണ് കൂടുതൽ അപകടങ്ങൾ നടക്കുന്നത്. ഗതാഗതക്കുരുക്ക് കാരണം അപകടത്തിനിരയാകുന്നവരെ ആശുപത്രിയിൽ എത്തിക്കുവാൻ കാലതാമസം നേരിടുന്നു. ആംബുലൻസ് കിട്ടുന്നതിനുള്ള കാലതാമസം കാരണം പലപ്പോഴും പൊലീസ് ജീപ്പിലാണ് ആശുപത്രിയിൽ എത്തിക്കുന്നത്. ഇത് അപകടത്തിൽപെട്ടയാളുടെ ആന്തരിക അവയവങ്ങൾക്ക് ക്ഷതം സംഭവിച്ച പരുക്ക് ഗുരുതരമാകുന്നതിന് കാരണമാകാറുണ്ട്.
വലിയ തിരക്കുള്ള സ്ഥലങ്ങളിൽ മിക്കവാറും ഒരു ഹോംഗാർഡ് മാത്രമായിരിക്കും റോഡ് നിയന്ത്രിക്കുവാനായി ഉണ്ടായിരിക്കുന്നത്. നാലുപാടു നിന്നും വാഹനങ്ങൾ വരുമ്പോൾ ഒരാൾക്ക് എന്ത് ചെയ്യാൻ സാധിക്കും. നിയമങ്ങൾ അനുസരിക്കാതെ റോഡിൽ മത്സരങ്ങൾ നടത്തുന്ന ബൈക്ക് യാത്രികരും അപകടങ്ങളുടെ ഉത്തരവാദികളാണ്. എന്നാൽ ഈ തെറ്റുകൾക്ക് വാഹനത്തിന്റെ ഉടമയെ കണ്ട് പിടിച്ച് മാതൃകാപരമായ ശിക്ഷാ നടപടികൾ നൽകിയാൽ ഈ പ്രവണതകൾ ഒരു പരിധി വരെ അവസാനിപ്പിക്കാം സാധിക്കും എങ്കിലും നിസാരമായ പെറ്റി കേസുകൾ ചുമത്തി ഇത്തരക്കാരെ വിട്ടയക്കുകയാണ് പൊലീസും മോട്ടോർ വാഹനവകുപ്പും ചെയ്യുന്നത്.
ഡിവൈഡറുകളിൽ സിഗ്‌നൽ,റിഫ്ലക്ടർ സംവിധാനങ്ങൾ ഏർപ്പെടുത്തുക. മീഡിയന്റെ വീതി കുറയ്ക്കുക.സ്പീഡ് ബ്രേക്കറുകൾ ഘടിപ്പിക്കുക,
വഴി വിളക്കുകൾ തെളിയിക്കുക, അശാസ്ത്രീയമായ റോഡുകളെ ശാസ്ത്രീയമായി പുനർനിർമ്മിക്കുക. സ്‌കൂളുകളും ആരാധനാലയങ്ങളുമടക്കം തിരക്കുള്ള ഭാഗങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുക. ഈ കാര്യങ്ങൾ നടപ്പാക്കിയാൽ തന്നെ ദേശീയപാതയിലടക്കം അപകടങ്ങളുടെ എണ്ണം കുറയ്ക്കാൻ സാധിക്കും എന്നിരിക്കേ റോഡ് അഥോറിറ്റികൾ പാലിക്കുന്ന നിസംഗത കുറ്റകരമാണ്. ഗതാഗതക്കുരുക്കുള്ള ഭാഗങ്ങളിലെക്ക് 108 ആംബുലൻസിന്റെ സേവനം കൂടുതൽ അനുവദിക്കുക എന്ന ആവിശ്യം കാലങ്ങളായി ഉയർന്നു കേൾക്കുന്നു എങ്കിലും അധികാരികൾ ഇത് ശ്രദ്ധിക്കുന്നതേ ഇല്ല.
ടോൾ കൊടുക്കുന്നത് ഒഴിവാക്കാനായി യാത്രക്കാർ ടോളിന് സമാന്തരമായ പാതകളിലൂടെ വാഹനവുമായി കടന്നു പോകാൻ ശ്രമിക്കുന്നത് അപകടങ്ങൾക്കും ഗതാഗതകുരുക്കിനും വഴിവെയ്ക്കുന്നു. പാലിയേക്കരയിലും കുമ്പളത്തും കൊല്ലം ബൈപാസിലും ഇത്തരം അപകടങ്ങൾ നിരവധിയായി സംഭവിക്കുന്നുണ്ട്. കുമ്പളത്ത് തിങ്കളാഴ്ച രാവിലെയും വൈകിട്ടുമായുണ്ടായ രണ്ട് അപകടങ്ങളിൽ ബൈക്ക് യാത്രക്കാർക്കു പരുക്കേറ്റു. അപകടത്തിന്റെ വിഡിയോദൃശ്യങ്ങൾ പുറത്തുവന്നു. രാവിലെയുണ്ടായ അപകടത്തിൽ പറവൂർ സ്വദേശി പോളി പാപ്പച്ചനാണ് പരുക്കേറ്റത്. വൈകിട്ടത്തെ അപകടത്തിൽ കുമ്പളം സ്വദേശിയാണ് അപകടത്തിൽപെട്ടത്. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.രാവിലെ വൈറ്റില ഭാഗത്തുനിന്നു വന്ന ഗുഡ്സ് വണ്ടി ടോൾ കൊടുക്കാതിരിക്കാൻ വേണ്ടി തിരിച്ചപ്പോളാണ് അപകടമുണ്ടായത്. അപകടത്തിൽപെട്ടയാളെ ആശുപത്രിയിൽ എത്തിക്കാൻ പത്തു മിനിറ്റ് കാത്തുനിന്നിട്ടും ആംബുലൻസ് കിട്ടാതായതോടെ ഓട്ടോറിക്ഷയിലാണ് ആശുപത്രിയിൽ എത്തിച്ചത്. ടോൾ പ്ലാസയോടനുബന്ധിച്ചു ടോൾ കൊടുക്കുന്ന റോഡുകളിൽ ആംബുലൻസ് വേണമെന്നാണു നിയമെങ്കിലും കുമ്പളത്ത് ടോൾ പ്ലാസയുടെ തൊട്ടുമുന്നിൽ അപകടമുണ്ടായാലും ആംബുലൻസ് കിട്ടാത്തതു സ്ഥിരം സംഭവമാണ്.