- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
റോമിങ്ങിൽ സൗജന്യ കോളുകളുമായി ബിഎസ്എൻഎൽ; പുതിയ പ്ലാനായ എസ്ടിവി 93ൽ രണ്ടു മണിക്കൂർ ഫ്രീ കോൾ
കൊച്ചി: സംസ്ഥാനാന്തര യാത്ര ചെയ്യുന്നവർക്ക് ആശ്വാസമായി ബിഎസ്എൻഎലിന്റെ പുതിയ പ്ലാൻ. റോമിങ്ങിൽ രണ്ടു മണിക്കൂർ സൗജന്യ സംസാര സമയം നൽകുന്ന എസ്ടിവി 93 പ്ലാൻ നിലവിൽ വന്നു. ഒരു മാസത്തേക്ക് 120 മിനിറ്റ് സൗജന്യമായി ഏതു നെറ്റ്‌വർക്കിലേക്കും വിളിക്കാൻ അവസരമൊരുക്കിയാണ് പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്. 40 എസ്എംഎസുകളും ഈ ഓഫറിൽ സൗജന്യമാണ്. ആദ്യമായാ
കൊച്ചി: സംസ്ഥാനാന്തര യാത്ര ചെയ്യുന്നവർക്ക് ആശ്വാസമായി ബിഎസ്എൻഎലിന്റെ പുതിയ പ്ലാൻ. റോമിങ്ങിൽ രണ്ടു മണിക്കൂർ സൗജന്യ സംസാര സമയം നൽകുന്ന എസ്ടിവി 93 പ്ലാൻ നിലവിൽ വന്നു.
ഒരു മാസത്തേക്ക് 120 മിനിറ്റ് സൗജന്യമായി ഏതു നെറ്റ്‌വർക്കിലേക്കും വിളിക്കാൻ അവസരമൊരുക്കിയാണ് പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്. 40 എസ്എംഎസുകളും ഈ ഓഫറിൽ സൗജന്യമാണ്. ആദ്യമായാണു റോമിങിൽ പുറത്തേക്കുള്ള കോൾ പൂർണമായും സൗജന്യമാക്കുന്ന ഓഫർ അവതരിപ്പിക്കുന്നത്.
ഇൻകമിങ് റോമിങ് കോളുകൾ രാജ്യത്തൊട്ടാകെ സൗജന്യമാക്കിയതിനു പിന്നാലെയാണു റോമിങിൽ ഔട്ട്‌ഗോയിങ് കോളുകളും സൗജന്യമാക്കുന്ന ഓഫർ ബിഎസ്എൻഎൽ കൊണ്ടുവരുന്നത്. സ്ഥിരമായി യാത്ര ചെയ്യുന്ന ഉപയോക്താക്കളെ ലക്ഷ്യമിട്ടാണു ബിഎസ്എൻഎലിന്റെ പുതിയ പ്ലാൻ.
ഒരു മാസം വാലിഡിറ്റിയുണ്ടെങ്കിലും ചെറിയ സന്ദർശനത്തിനായി സംസ്ഥാനം വിട്ടു പോകുന്നവർക്ക് ഈ ഓഫർ കൂടുതൽ ഉപയോഗപ്പെടും. STV ROAM93 എന്നു 123ലേക്ക് മെസേജ് അയച്ചും ഓഫർ ആക്ടിവേറ്റ് ചെയ്യാം.