- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പട്ടാപ്പകൽ നടുറോഡിൽ വയോധികന്റെ വിരൽ മുറിച്ച് സ്വർണമോതിരം കവർന്നു; വിരൽ മുറിച്ചത് ഊരിയെടുക്കാൻ തുനിഞ്ഞ് പരാജയപ്പെട്ടപ്പോൾ; വേദന കൊണ്ട് പിടയുന്നതിനിടെ മോഷ്ടാവ് മോതിരം ഊരി സ്ഥലം വിട്ടു; മണിക്കൂറുകൾക്കകം പ്രതിയെ പിടിച്ച് കേരളാ പൊലീസിന്റെ കാര്യക്ഷമത; സംഭവം കോന്നിക്ക് സമീപം കൂടലിൽ
പത്തനംതിട്ട: വയോധികന്റെ സ്വർണമോതിരം ബലം പ്രയോഗിച്ച് കവരാൻ ശ്രമം. മോതിരം ഊരാതെ വന്നപ്പോൾ വിരൽ മുറിച്ച് കവർച്ച നടത്തി. പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ അറസ്റ്റ് ചെയ്ത് പൊലീസിന്റെ കാര്യക്ഷമത. ഇന്ന് രാവിലെ 10 ന് കൂടൽ സെന്റ് മേരീസ് പള്ളിക്കു സമീപമായിരുന്നു സംഭവം. കൂടൽ തേമ്പാവ് മണ്ണിൽ ജോൺസൺ (42) ആണ് അറസ്റ്റിലായത്. മരോട്ടി മൂട്ടിൽ ദാനിയലിന്റെ (85) മോതിരമാണ് കവർന്നത്. ദാനിയൽ നടന്നു പോകുമ്പോൾ ജോൺസൺ പിടിച്ചു നിർത്തുകയും ഇടതു കൈയുടെ മോതിരവിരലിൽ കിടന്ന നാല് ഗ്രാമിന്റെ സ്വർണ മോതിരം ഊരിയെടുക്കാൻ ശ്രമിക്കുകയുമായിരുന്നു. ഇത് ദാനിയൽ എതിർത്തപ്പോൾ പിടിവലിയായി. മോതിരം ഊരാനാവാതെ വന്നപ്പോൾ കൈയിൽ സൂക്ഷിച്ചിരുന്ന അലൂമിനിയം ഷീറ്റിന്റെ കഷണം കൊണ്ട് വിരൽ മുറിക്കുകയായിരുന്നു. ദാനിയൽ വേദന കൊണ്ട് പിടയുന്നതിനിടെ ജോൺസൺ മോതിരം ഊരി സ്ഥലം വിട്ടു. മുറിവേറ്റ ദാനിയേൽ നേരെ കൂടൽ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. തുടർന്ന് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കപ്പെട്ട ഇദ്ദേഹത്തിന്റെ വിരലിൽ ആറ് തുന്നൽ ഇടേണ്ടി വന്നു. പൊലീസ് പ്രതി
പത്തനംതിട്ട: വയോധികന്റെ സ്വർണമോതിരം ബലം പ്രയോഗിച്ച് കവരാൻ ശ്രമം. മോതിരം ഊരാതെ വന്നപ്പോൾ വിരൽ മുറിച്ച് കവർച്ച നടത്തി. പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ അറസ്റ്റ് ചെയ്ത് പൊലീസിന്റെ കാര്യക്ഷമത. ഇന്ന് രാവിലെ 10 ന് കൂടൽ സെന്റ് മേരീസ് പള്ളിക്കു സമീപമായിരുന്നു സംഭവം.
കൂടൽ തേമ്പാവ് മണ്ണിൽ ജോൺസൺ (42) ആണ് അറസ്റ്റിലായത്. മരോട്ടി മൂട്ടിൽ ദാനിയലിന്റെ (85) മോതിരമാണ് കവർന്നത്. ദാനിയൽ നടന്നു പോകുമ്പോൾ ജോൺസൺ പിടിച്ചു നിർത്തുകയും ഇടതു കൈയുടെ മോതിരവിരലിൽ കിടന്ന നാല് ഗ്രാമിന്റെ സ്വർണ മോതിരം ഊരിയെടുക്കാൻ ശ്രമിക്കുകയുമായിരുന്നു. ഇത് ദാനിയൽ എതിർത്തപ്പോൾ പിടിവലിയായി.
മോതിരം ഊരാനാവാതെ വന്നപ്പോൾ കൈയിൽ സൂക്ഷിച്ചിരുന്ന അലൂമിനിയം ഷീറ്റിന്റെ കഷണം കൊണ്ട് വിരൽ മുറിക്കുകയായിരുന്നു. ദാനിയൽ വേദന കൊണ്ട് പിടയുന്നതിനിടെ ജോൺസൺ മോതിരം ഊരി സ്ഥലം വിട്ടു. മുറിവേറ്റ ദാനിയേൽ നേരെ കൂടൽ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. തുടർന്ന് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കപ്പെട്ട ഇദ്ദേഹത്തിന്റെ വിരലിൽ ആറ് തുന്നൽ ഇടേണ്ടി വന്നു.
പൊലീസ് പ്രതിക്ക് വേണ്ടി ഊർജിതമായി തെരച്ചിൽ നടത്തുന്നതിനിടെ വൈകിട്ട് അഞ്ചരയോടെ കലഞ്ഞൂർ ജങ്ഷന് സമീപത്തു നിന്നുമാണ് ജോൺസണിനെ എസ്.ഐ. ശ്യാം മുരളി, എസ്.ഐ. കെ.വി.തോമസ്, എഎസ്ഐ ഷിബു, മനോജ് കുമാർ, എ.കെ.സജീവ് എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്.