കോഴിക്കോട്: സംസ്ഥാനത്തെ കുട്ടിക്കള്ളന്മാരുടെ എണ്ണം പെരുകുകയണ്. ആധുനിക സാങ്കേതിക വിദ്യകൾ എളുപ്പത്തിൽ സ്വായക്തമാക്കാൻ സാധിക്കുന്ന കൗമാരക്കാർ തങ്ങളുടെ കഴിവുകൾ ദുരുപയോഗം ചെയ്താണ് തട്ടിപ്പു നടത്തുന്നത്. ഇതിന്റെ ഒടുവിലെ ഉദാഹരണമായി പുറത്തുവന്നത് ഒരു പതിനേഴുകാരൻ എടിഎം മോഷണ കേസിൽ അറസ്റ്റിലായപ്പോഴാണ്. കാസർകോട് വച്ചാണ് 17കാരനായ കൗമാരക്കാരൻ പിടിയിലായത്. കേസുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയപ്പോൾ ശരിക്കും എല്ലാവരും ഞെട്ടുകയായിരുന്നു. ചെറുപ്രായത്തിൽ റോബിൻഹുഡാകാൻ ശ്രമിച്ച കൗമാരക്കാരനാണ് പിടിയിലായത്.

എടിഎം മോഷണം പതിവാക്കിയ ആഡംബര ജീവിതം നയിക്കാനായിരുന്നു ഈ 17കാരന്റെ പദ്ധതി. ആദ്യ എം ടി.എം മോഷണം പിടിക്കപ്പെട്ടപ്പോൾ കുട്ടിയല്ലേ എന്നുകരുതി കോംപ്രമൈസ് ചെയ്തു വിട്ടത് കൗമാരക്കാരൻ അവസരമാക്കുകയായിരുന്നു. എന്നാൽ, ഒന്നു രക്ഷപെട്ടപ്പോൾ അതിനെ അവസരമാക്കി മാറ്റുകയാണ് ഈ കുട്ടിക്കള്ളൻ ചെയ്തത്. ഈ ധൈര്യം ഉപയോഗിച്ച് അടുത്ത എ.ടി.എം തട്ടിപ്പ് നടത്തിയപ്പോൾ ഇത്ര വലിയ കേസാവുമെന്ന് അന്ന് പ്രതീക്ഷിച്ചിരുന്നില്ല.

കാസർഗോഡ് വെച്ച് തിരുവള്ളൂർ സ്വദേശിയായ കൗമാരക്കാരനാണ് എടിഎം മോഷണ കേസിൽ അറസ്റ്റിലായത്. പെറ്റിക്കേസെന്ന് പൊലീസ് കരുതിയതെങ്കിലും അന്വേഷണം ഊർജ്ജിതമാക്കിയതോടെ എല്ലാവരുടെയും ധാരണ തെറ്റി. ആർഭാടവും സുഭിക്ഷമായതുമായ ജീവിതത്തിന് മോഷണമാണ് നല്ല വഴി എന്ന് കരുതിയാണ് ഇയാൾ മോഷണം തുടങ്ങിയത്. മുൻപ് വടകരയിൽ വെച്ച് മറ്റാരു എ.ടി.എം തട്ടിപ്പ് നടത്തിയപ്പോൾ പൊലീസ് പിടിച്ചപ്പോൾ പ്രായം പരിഗണിച്ച് താക്കീത് നൽകി വിട്ടയച്ചു. എന്നാൽ രണ്ടാമത്തെ തട്ടിപ്പിന് ഇത് വളമായി കരുതുകയായിരുന്നു യുവാവ്.

എടിഎമ്മിലെ ക്യാമറയിൽ നിന്ന് പ്രതിയുടെ ചിത്രങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. പിന്നിട് പ്രതിയുടെ വിവരങ്ങൾ ശേഖരിച്ച പൊലീസ് അന്വേഷണത്തിൽ പ്രതി വീട്ടിൽ നിന്ന് പോയി നാളുകളേറെയായെന്ന് മനസ്സിലായി. തുടർന്ന് മൊബൈൽ സിഗ്‌നൽ വഴിയുള്ള അന്വേഷണത്തിലാണ് കുട്ടിക്കള്ളനെ കാസർഗോഡ് നിന്ന് അറസ്റ്റ് ചെയ്തത്.

പേരാമ്പ്രയിലെ ടാക്‌സി സ്റ്റാന്റിന് സമീപത്തെ എ.ടി.എമ്മിലായിരുന്നു തട്ടിപ്പ് നടന്നത്. എ.ടി.എം ഉപയോഗിക്കാനറിയാത്ത മോളിയും ഭർത്താവും പണമെടുക്കാനായി യുവാവിന്റെ സഹായം തേടുകയായിരുന്നു. ഇവർ പറഞ്ഞ പ്രകാരം 20000 രൂപ പിൻവലിച്ച് മോളിക്കും ഭർത്താവിനും നൽകിയ യുവാവ് പിന്നീട് സ്ലിപ്പ് എടുക്കാൻ വീണ്ടും എ.ടി.എം കാർഡ് സ്വന്തമാക്കി വിദഗ്ദമായി മുങ്ങുകയായിരുന്നു. പിന്നീട് പരാതി നൽകുമ്പോഴേക്കും അക്കൗണ്ടിൽ നിന്നും 35000 രൂപ നഷ്ടപ്പെട്ടിരുന്നു.