- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്നു മാസത്തിനിടെ 600 സത്രീകൾ പ്രസവിച്ചു; 20,000 യുവതികൾ ഗർഭിണികൾ; അഭയാർത്ഥി ക്യാമ്പിലെ ജനപ്പെരുപ്പം നിയന്ത്രിക്കാനാവാതെ വന്ധീകരണവുമായി സർക്കാർ; റോഹിങ്യകൾക്ക് അഭയം നൽകി ബംഗ്ലാദേശ് പെട്ടുപോയത് ഇങ്ങനെ
പലോങ്ഖലി: ജനനനിയന്ത്രണത്തിന് നടപ്പാക്കിയ പദ്ധതികളെല്ലാം പരാജയപ്പെട്ടതോടെ റോഹിങ്യൻ അഭയാർഥിക്യാമ്പുകളിൽ വന്ധ്യംകരണം നടപ്പാക്കാൻ ബംഗ്ലാദേശ് സർക്കാർ. ആറ് ലക്ഷത്തോളം റോഹിങ്യകളാണ് മ്യാന്മാറിൽ നിന്ന് അഭയംതേടി ബംഗ്ലാദേശിലെത്തിയിട്ടുള്ളത്. ക്യാമ്പുകളിൽ ഇപ്പോൾ 20,000 ഗർഭിണികളുണ്ട്. മൂന്നുമാസത്തിനിടെ 600 പ്രസവങ്ങളും നടന്നതായി അധികൃതർ പറയുന്നു. ആവശ്യത്തിന് ഭക്ഷണവും വെള്ളവും ആരോഗ്യപരിചരണവും ഇല്ലാതെ ഏറ്റവും മോശം സാഹചര്യങ്ങളിലാണ് ഇവർ കഴിയുന്നത്. കുടുംബാസൂത്രണം നടപ്പാക്കിയില്ലെങ്കിൽ സ്ഥിതി ഗുരുതരമാകും. ഇത് മനസ്സിലാക്കിയാണ് നീക്കം. സ്വയം തയ്യാറാകുന്നവരെ മാത്രമേ വന്ധ്യംകരണത്തിന് വിധേയരാക്കൂവെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ നിർബന്ധപൂർവ്വവും വന്ധീകരണം നടക്കുന്നതായി പരാതിയുണ്ട്. കോക്സ് ബസാറിലാണ് റോഹിങ്യൻ ക്യാമ്പുകളുള്ളത്. അഭയാർഥികൾക്കിടയിൽ ജനന നിയന്ത്രണത്തെക്കുറിച്ച് വേണ്ടത്ര ബോധവത്കരണം നടന്നിട്ടില്ലെന്ന് ബംഗ്ലാദേശ് സർക്കാർ വിശദീകരിക്കുന്നു. അഭയാർഥികൾക്ക് ഗർഭനിരോധന ഉറ വിതരണം ചെയ്തിരുന്നു. എന്നാൽ, ഉറ ഉപയോഗ
പലോങ്ഖലി: ജനനനിയന്ത്രണത്തിന് നടപ്പാക്കിയ പദ്ധതികളെല്ലാം പരാജയപ്പെട്ടതോടെ റോഹിങ്യൻ അഭയാർഥിക്യാമ്പുകളിൽ വന്ധ്യംകരണം നടപ്പാക്കാൻ ബംഗ്ലാദേശ് സർക്കാർ. ആറ് ലക്ഷത്തോളം റോഹിങ്യകളാണ് മ്യാന്മാറിൽ നിന്ന് അഭയംതേടി ബംഗ്ലാദേശിലെത്തിയിട്ടുള്ളത്.
ക്യാമ്പുകളിൽ ഇപ്പോൾ 20,000 ഗർഭിണികളുണ്ട്. മൂന്നുമാസത്തിനിടെ 600 പ്രസവങ്ങളും നടന്നതായി അധികൃതർ പറയുന്നു. ആവശ്യത്തിന് ഭക്ഷണവും വെള്ളവും ആരോഗ്യപരിചരണവും ഇല്ലാതെ ഏറ്റവും മോശം സാഹചര്യങ്ങളിലാണ് ഇവർ കഴിയുന്നത്. കുടുംബാസൂത്രണം നടപ്പാക്കിയില്ലെങ്കിൽ സ്ഥിതി ഗുരുതരമാകും. ഇത് മനസ്സിലാക്കിയാണ് നീക്കം. സ്വയം തയ്യാറാകുന്നവരെ മാത്രമേ വന്ധ്യംകരണത്തിന് വിധേയരാക്കൂവെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ നിർബന്ധപൂർവ്വവും വന്ധീകരണം നടക്കുന്നതായി പരാതിയുണ്ട്.
കോക്സ് ബസാറിലാണ് റോഹിങ്യൻ ക്യാമ്പുകളുള്ളത്. അഭയാർഥികൾക്കിടയിൽ ജനന നിയന്ത്രണത്തെക്കുറിച്ച് വേണ്ടത്ര ബോധവത്കരണം നടന്നിട്ടില്ലെന്ന് ബംഗ്ലാദേശ് സർക്കാർ വിശദീകരിക്കുന്നു. അഭയാർഥികൾക്ക് ഗർഭനിരോധന ഉറ വിതരണം ചെയ്തിരുന്നു. എന്നാൽ, ഉറ ഉപയോഗിക്കാൻ റോഹിങ്യകൾ തയ്യാറാവുന്നുമില്ല. ഇതേത്തുടർന്നാണ് ക്യാമ്പുകളിലെ പുരുഷന്മാരെയും സ്ത്രീകളെയും വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയരാക്കാൻ കുടുംബാസൂത്രണ വകുപ്പ് സർക്കാരിനോട് നിർദേശിച്ചത്.
ഗർഭനിരോധനമാർഗങ്ങൾ ഉപയോഗിക്കുന്നത് വിശ്വാസത്തിന് എതിരാണെന്നാണ് റോഹിങ്യകൾ പറയുന്നു. ദിവസേന ഭക്ഷണത്തിനും വെള്ളത്തിനുംവേണ്ടി പോരാട്ടം നടത്തേണ്ടിവരുമ്പോൾ വലിയ കുടുംബങ്ങളായതിനാലാണ് തങ്ങൾ രക്ഷപ്പെടുന്നതെന്നാണ് അവർ പറയുന്നത്. അധികൃതർ വിതരണം ചെയ്യുന്ന സഹായങ്ങൾ വാങ്ങാൻ കുട്ടികളെയാണ് അയക്കുന്നത്. ഗർഭനിരോധനം പാപമാണെന്ന് കരുതുന്ന സ്ത്രീകളാണ് ക്യാമ്പിൽ കൂടുതലുള്ളത്. അതുകൊണ്ട് തന്നെ ബംഗ്ലാദേശ് സർക്കാരിന്റെ നീക്കം ഫലിക്കുമോ എന്ന് അറിയില്ല.
മ്യാന്മാറിലെ റാഖിൻ പ്രവിശ്യയിൽ ഭൂസ്വത്തുണ്ടെന്നും കൂടുതൽ കുട്ടികൾ വേണമെന്നും ഭർത്താവ് പറഞ്ഞതായി ഏഴ് കുട്ടികളുടെ അമ്മ സബൂറ പറയുന്നു. അഭയാർഥി ക്യാമ്പുകളിലെല്ലാം വലിയ കുടുംബങ്ങളാണ്. പലർക്കും ഒന്നിലേറെ ഭാര്യമാരുണ്ട്. ചില കുടുംബങ്ങളിൽ 19 കുട്ടികൾ വരെയുണ്ട്.