- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
67 അടി ഉയരത്തിൽ നിന്ന് 112 മൈൽ വേഗത്തിൽ താഴേയ്ക്ക് പറക്കാനുള്ള ധൈര്യം നിങ്ങൾക്കുണ്ടോ...? യൂറോപ്പിലെ ഏറ്റവും വലിയ റോളർ കോസ്റ്റർ സ്പെയിനിൽ തുറക്കുമ്പോൾ ത്രിൽ വേണ്ടവർക്കൊക്കെ ആവേശം
മാഡ്രിഡ്: യൂറോപ്പിലെ ഏറ്റവും ഉയരവും വേഗവുമുള്ള റോളർ കോസ്റ്ററിൽ കയറാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ..? എന്നാൽ ഉടൻ സ്പെയിനിലേക്ക് വിമാനം കയറുക. ഇവിടെയുള്ള സലൗവിലെ ഫെറായ് ലാൻഡിലെ റെഡ് ഫോഴ്സിലാണീ റോളർ കോസ്റ്റർ ഇന്ന് ആരംഭിക്കുന്നത്. പക്ഷേ 367 അടി ഉയരത്തിൽ നിന്ന് 112 മൈൽ വേഗത്തിൽ താഴേയ്ക്ക് പറക്കാനുള്ള ധൈര്യമുണ്ടെങ്കിൽ മാത്രമേ ഈ റോളർ കോസ്റ്ററിൽ നിങ്ങൾക്ക് കയറാൻ സാധിക്കുകയുള്ളുവെന്ന് പ്രത്യേകം ഓർക്കുക. ഇത്തരത്തിൽ യൂറോപ്പിലെ ഏറ്റവും വലിയ റോളർ കോസ്റ്റർ ഇന്ന് സ്പെയിനിൽ തുറക്കുമ്പോൾ ത്രില്ലിന്റെ അങ്ങേയറ്റം ആഗ്രഹിക്കുന്നവരൊക്കെ കടുത്ത ആവേശത്തിലാണ്. ഇതിന്റെ ടെസ്റ്റ് റൈഡിംഗിൽ കയറിയ ചിലർ പേടിച്ചരണ്ടിരിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ഇവർ ഭയവിഹ്വലരായി ഉച്ചത്തിൽ കരയുന്നതും കേൾക്കാം. ഇതിലെ സീറ്റുകളിൽ ഘടിപ്പിച്ചിരിക്കുന്ന ക്യാമറകൾ ഇതിൽ സഞ്ചരിക്കുന്നവരുടെ മുഖഭാവങ്ങൾ വ്യക്തമായി ഒപ്പിയെടുത്തിട്ടുണ്ട്. 367 അടി ഉയരത്തിൽ നിന്ന് 112 മൈൽ വേഗത്തിൽ അത് താഴോട്ട് കുതിക്കുന്നത് ക്യാമറയിൽ കാണാം. കുത്തനെ
മാഡ്രിഡ്: യൂറോപ്പിലെ ഏറ്റവും ഉയരവും വേഗവുമുള്ള റോളർ കോസ്റ്ററിൽ കയറാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ..? എന്നാൽ ഉടൻ സ്പെയിനിലേക്ക് വിമാനം കയറുക. ഇവിടെയുള്ള സലൗവിലെ ഫെറായ് ലാൻഡിലെ റെഡ് ഫോഴ്സിലാണീ റോളർ കോസ്റ്റർ ഇന്ന് ആരംഭിക്കുന്നത്. പക്ഷേ 367 അടി ഉയരത്തിൽ നിന്ന് 112 മൈൽ വേഗത്തിൽ താഴേയ്ക്ക് പറക്കാനുള്ള ധൈര്യമുണ്ടെങ്കിൽ മാത്രമേ ഈ റോളർ കോസ്റ്ററിൽ നിങ്ങൾക്ക് കയറാൻ സാധിക്കുകയുള്ളുവെന്ന് പ്രത്യേകം ഓർക്കുക. ഇത്തരത്തിൽ യൂറോപ്പിലെ ഏറ്റവും വലിയ റോളർ കോസ്റ്റർ ഇന്ന് സ്പെയിനിൽ തുറക്കുമ്പോൾ ത്രില്ലിന്റെ അങ്ങേയറ്റം ആഗ്രഹിക്കുന്നവരൊക്കെ കടുത്ത ആവേശത്തിലാണ്.
ഇതിന്റെ ടെസ്റ്റ് റൈഡിംഗിൽ കയറിയ ചിലർ പേടിച്ചരണ്ടിരിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ഇവർ ഭയവിഹ്വലരായി ഉച്ചത്തിൽ കരയുന്നതും കേൾക്കാം. ഇതിലെ സീറ്റുകളിൽ ഘടിപ്പിച്ചിരിക്കുന്ന ക്യാമറകൾ ഇതിൽ സഞ്ചരിക്കുന്നവരുടെ മുഖഭാവങ്ങൾ വ്യക്തമായി ഒപ്പിയെടുത്തിട്ടുണ്ട്. 367 അടി ഉയരത്തിൽ നിന്ന് 112 മൈൽ വേഗത്തിൽ അത് താഴോട്ട് കുതിക്കുന്നത് ക്യാമറയിൽ കാണാം. കുത്തനെ താഴോട്ട് വന്ന റൈഡ് വീണ്ടും സ്റ്റാർട്ടിങ് പോയിന്റിലേക്ക് അതിവേഗത്തിൽ കുതിച്ചുയരുമ്പോൾ എത്ര ധൈര്യമുള്ളവരും പകച്ച് പോകുമെന്നുറപ്പാണ്.
ന്യൂഫെറാരി ലാൻഡിന്റെ ഏറ്റവും വലിയ ആകർഷണങ്ങളിൽ ഒന്നാണീ റൈഡ്. ഏതാണ്ട് 80 മില്യൺ പൗണ്ട് അഥവാ 100 മില്യൺ യൂറോ ചെലവഴിച്ചാണീ പാർക്ക് സജ്ജമാക്കിയിരിക്കുന്നത്. നിലവിലുള്ള പോർട്ട് അവൻച്വറ വേൾഡിന്റെ ഭാഗമായിട്ടാണിത് നിർമ്മിച്ചത്. പഴുതടച്ച സുരക്ഷ ഉറപ്പാക്കിക്കൊണ്ടാണീ റൈഡ് സജ്ജമാക്കിയിരിക്കുന്നത്. മാസങ്ങളോളം നിരവധി വിദഗ്ദ്ധർ മാന്വലായിട്ടാണിത് ഘട്ടംഘട്ടമായി ഉറപ്പിച്ചിരിക്കുന്നത്. തുടർന്ന് സുരക്ഷ ഉറപ്പാക്കാനായി നിരവധി തവണ ടെസ്റ്റുകൾ നടത്തുകയും ചെയ്തിരുന്നു. പാർക്കിലെ മറ്റൊരു റോളർ കോസ്റ്ററായ ഷാംബലയായിരുന്നു ഇതുവരെ യൂറോപ്പിലെ ഏറ്റവും വലിയ റോളർ കോസ്റ്റർ. എന്നാൽ ഫെരാറി ലാൻഡ് ഇതിനെയും കടത്തി വെട്ടി ഒന്നാം സ്ഥാനം അടിച്ചെടുത്തിരിക്കുകയാണ്.
ഇതിന്റെ ഓപ്പണിങ് സെറിമണി ഈ ആഴ്ച ഫെരാരി ലാൻഡിൽ നടന്നിരുന്നു. നിരവധി പ്രമുഖർ ഇതിൽ പങ്കെടുത്തു. 750,000 സ്‌ക്വയർ ഫീറ്റിലാണീ പാർക്ക് വ്യാപിച്ച് കിടക്കുന്നത്. കുടുംബങ്ങൾക്കുള്ള 11 ആകർഷകമായ റൈഡുകളാണ് പുതിയ പാർക്കിലുള്ളത്. ഏറ്റവും പുതിയ സാങ്കേതിക വിദ്യകളെയും സാഹസികതകളെയും അടിസ്ഥാനമാക്കിയാണിവ തയ്യാറാക്കിയിരിക്കുന്നത്. ഇതിന് പുറമെ ഇവിടെ വൈവിധ്യമൊരുക്കുന്ന റസ്റ്റോറന്റുകളും ഷോപ്പുകളും സന്ദർശകരെ കാത്തിരിക്കുന്നുണ്ട്. പോർട്ട് അവൻച്വറ വേൾഡ് റിസോർട്ടിന്റെ ഏറ്റവും വലിയ പ്രൊജക്ടാണ് ഫെരാരി ലാൻഡ്. ഇത് സ്പെയിനിലെ ഏറ്റവും ജനകീയമായ തീം പാർക്കാണ്.