- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാറുകൾ പൂട്ടിയതോടെ കോളടിച്ചത് പാറ-മണ്ണ് മാഫിയയ്ക്ക് തന്നെ; മെട്രിക് ടണ്ണിന് സർക്കാരിൽ അടക്കേണ്ടത തുക 200ൽ നിന്നും 50 ആക്കി കുറച്ച് അവസാന സഹായം; ഈ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയപാർട്ടികളുടെ ബജറ്റ് നിയന്ത്രിക്കുന്നത് ഭൂമി കവർന്ന് തിന്നുന്ന പിശാചുക്കൾ തന്നെ
തിരുവനന്തപുരം: മെത്രാൻ കായൽ, കരുണ എസ്റ്റേറ്റുകൾ തീറെഴുതാനുള്ള സർക്കാർ ശ്രമം പൂർണ്ണമായും വിജയിച്ചില്ല. എന്നാൽ കോടതിയിൽ നിന്ന് അനുകൂല വിധിയുണ്ടാക്കാൻ വേണ്ടതെല്ലാം സ്വകാര്യ മുതലാളിമാർക്ക് സർക്കാർ ചെയ്തുകൊടുക്കുകയും ചെയ്തു. എല്ലാം തെരഞ്ഞെടുപ്പ് ഇഫക്ടാണ്. പ്രതിപക്ഷം പോലും ഈ നീക്കങ്ങളെ വേണ്ട രീതിയിൽ പ്രതിരോധിച്ചില്ല. കാരണം ആർക്കും ആരേയും പിണക്കാൻ കഴയില്ല. തെരഞ്ഞെടുപ്പിൽ പെരുമാറാൻ കാശുവേണം. അഞ്ചുകൊല്ലം മുമ്പും പാർലമെന്റെ തെരഞ്ഞെടുപ്പിലുമെല്ലാം ബാറുടമകളായിരുന്നു ഫണ്ട് നൽകിയത്. എന്നാൽ ബാറുകൾക്ക് നിരോധനം വന്നതോടെ അങ്ങോട്ട് പോകാൻ കഴയില്ല. അങ്ങനെ പാറ-മണ്ണ് മാഫിയ രാഷ്ട്രീയക്കാരുടെ പ്രധാന സുഹൃത്തുക്കളായി. എന്തും ഏതും സർക്കാർ ചെയ്തുകൊടുത്തു. പ്രതിപക്ഷം വിവാദമുണ്ടാകാതിരിക്കാൻ മൗനം പൂണ്ടു. കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ എതിർപ്പുകൾ മെത്രാൻ കായലിലും കരുണയിലും പ്രശ്‌നമായി. ഇതോടെ ഭൂമി ദാനത്തിന് കടമ്പകളുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും തിരിച്ചറിഞ്ഞിരിക്കണം. അതുകൊണ്ട് പുതിയ സഹായം ചെയ്ത് പാറ-മണ്ണ് മാഫ
തിരുവനന്തപുരം: മെത്രാൻ കായൽ, കരുണ എസ്റ്റേറ്റുകൾ തീറെഴുതാനുള്ള സർക്കാർ ശ്രമം പൂർണ്ണമായും വിജയിച്ചില്ല. എന്നാൽ കോടതിയിൽ നിന്ന് അനുകൂല വിധിയുണ്ടാക്കാൻ വേണ്ടതെല്ലാം സ്വകാര്യ മുതലാളിമാർക്ക് സർക്കാർ ചെയ്തുകൊടുക്കുകയും ചെയ്തു. എല്ലാം തെരഞ്ഞെടുപ്പ് ഇഫക്ടാണ്. പ്രതിപക്ഷം പോലും ഈ നീക്കങ്ങളെ വേണ്ട രീതിയിൽ പ്രതിരോധിച്ചില്ല. കാരണം ആർക്കും ആരേയും പിണക്കാൻ കഴയില്ല. തെരഞ്ഞെടുപ്പിൽ പെരുമാറാൻ കാശുവേണം. അഞ്ചുകൊല്ലം മുമ്പും പാർലമെന്റെ തെരഞ്ഞെടുപ്പിലുമെല്ലാം ബാറുടമകളായിരുന്നു ഫണ്ട് നൽകിയത്. എന്നാൽ ബാറുകൾക്ക് നിരോധനം വന്നതോടെ അങ്ങോട്ട് പോകാൻ കഴയില്ല. അങ്ങനെ പാറ-മണ്ണ് മാഫിയ രാഷ്ട്രീയക്കാരുടെ പ്രധാന സുഹൃത്തുക്കളായി.
എന്തും ഏതും സർക്കാർ ചെയ്തുകൊടുത്തു. പ്രതിപക്ഷം വിവാദമുണ്ടാകാതിരിക്കാൻ മൗനം പൂണ്ടു. കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ എതിർപ്പുകൾ മെത്രാൻ കായലിലും കരുണയിലും പ്രശ്‌നമായി. ഇതോടെ ഭൂമി ദാനത്തിന് കടമ്പകളുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും തിരിച്ചറിഞ്ഞിരിക്കണം. അതുകൊണ്ട് പുതിയ സഹായം ചെയ്ത് പാറ-മണ്ണ് മാഫിയയെ സഹായിക്കുകയാണ് സർക്കാർ. തെരഞ്ഞെടുപ്പ് അടുത്തതോടെ സംസ്ഥാനത്തെ ക്വാറി ഉടമകൾക്കും വഴിവിട്ട സഹായം ചെയ്യുന്നത് സർക്കാർ തുടരുന്നു. ക്വാറി ഉടമകളിൽനിന്നു സർക്കാരിനു ലഭിച്ചിരുന്ന റോയൽറ്റി (നഷ്ടപരിഹാരത്തുക) നാലിലൊന്നായി വെട്ടിക്കുറച്ചു.
ഇതിനായി 2015ൽ പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ ഭേദഗതി വരുത്തി അതീവരഹസ്യമായി പുതിയ വിജ്ഞാപനം റവന്യൂ വകുപ്പ് പുറത്തിറക്കി. ഇതിലൂടെ കോടിക്കണക്കിനു രൂപയുടെ നേട്ടമാണു ക്വാറി ഉടമകൾക്കുണ്ടാകുന്നത്. സർക്കാർ ഖജനാവിനു വൻവരുമാനനഷ്ടവും. ചെങ്കല്ല് ഒഴികെ കെട്ടിടനിർമ്മാണത്തിന് ഉപയോഗിക്കുന്ന കല്ലിനും മണ്ണ്, പാറ, മണൽ, മെറ്റൽ, എംസാന്റ് എന്നിവയ്ക്കുമുള്ള റോയൽറ്റിയാണു നാലിനൊന്നായി വെട്ടിക്കുറച്ചത്. ഒരു മെട്രിക് ടണ്ണിന് 200 രൂപയാണ് ഇപ്പോൾ റോയൽറ്റിയായി സർക്കാരിനു നൽകേണ്ടത്. ഇതു മെട്രിക് ടണ്ണിന് 50 രൂപയായി കുറച്ചു.
2015ൽ അസാധാരണ ഗസറ്റ് 232ൽ പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിലെ ആർട്ടിക്കിൾ ഒന്നിലെ വ്യവസ്ഥ രണ്ട്, എ ഉപവ്യവസ്ഥയിലാണു മാറ്റം വരുത്തിയത്. സംസ്ഥാനത്തെ സാമ്പത്തികപ്രതിസന്ധി മറികടക്കാനും സാമ്പത്തിക ഉറവിടങ്ങളിൽനിന്നുള്ള വരുമാനം വർധിപ്പിക്കാനുമാണ് 2015ൽ റോയൽറ്റി വർധിപ്പിച്ചത്. സ്വകാര്യഭൂമിയിലെ ക്വാറിയാണെങ്കിലും പാറ, മണൽ, ചരൽ, കല്ല് എന്നിവ വിൽക്കുമ്പോൾ സർക്കാരിനു നൽകേണ്ട തുകയാണിത്. അതായത് ഭൂമി നശിപ്പിക്കാനും നീക്കം ചെയ്യാനും വിനിയോഗിക്കുന്നതിനു പകരം സർക്കാരിനു നൽകുന്ന നഷ്ടപരിഹാരം. കേരള ഭൂസംരക്ഷണനിയമപ്രകാരം സംസ്ഥാനസർക്കാരിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ചാണു റോയൽറ്റി പിരിക്കുന്നത്.
1977ൽ പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ മാറ്റം വരുത്തിയാണു കഴിഞ്ഞവർഷം ഫെബ്രുവരിയിൽ റോയൽറ്റി തുക വർധിപ്പിച്ചത്. ഇതനുസരിച്ചു കേരള ഭൂസംരക്ഷണനിയമത്തിന്റെ വ്യവസ്ഥകളിൽ മാറ്റം വരുത്തി. ഇതോടെ ക്വാറി ഉടമകളുടെ വരുമാനത്തിൽ വൻകുറവുണ്ടായി. ്വാറികളിൽനിന്നുള്ള പുതിയ ഉൽപന്നങ്ങളായ എംസാന്റിനും ഇതു ബാധകമായതോടെ സർക്കാരിന്റെ വരുമാനത്തിൽ വൻവർധനയുമുണ്ടായി. എന്നാൽ തെരഞ്ഞെടുപ്പ് അടുത്തതോടെ ക്വാറികൾക്ക് അനുകൂലമായി സർക്കാർ രഹസ്യതീരുമാനമെടുക്കുകയായിരുന്നു. ഒരു മെട്രിക് ടണ്ണിന് 150 രൂപയുടെ കുറവുണ്ടാകുന്നതോടെ ക്വാറികൾക്കു വൻലാഭമുണ്ടാകും.
കെട്ടിടനിർമ്മാണസാമഗ്രികൾക്കു റോയൽറ്റി വർധിപ്പിച്ചതിലൂടെ പൊതുജനങ്ങൾക്കു ബുദ്ധിമുട്ടുണ്ടായതായി വിജ്ഞാപനത്തിനൊപ്പമുള്ള വിശദീകരണക്കുറിപ്പിൽ പറയുന്നു. വർധിപ്പിച്ച നിരക്ക് കുറയ്ക്കണമെന്നാവശ്യപ്പെട്ടു നിരവധി അപേക്ഷകൾ സർക്കാരിനു ലഭിച്ച സാഹചര്യത്തിലാണു വിജ്ഞാപനത്തിൽ മാറ്റം വരുത്തുന്നതെന്നും സർക്കാർ വിദശീകരിക്കുന്നു.2016 ഫെബ്രുവരി 18നു പുറപ്പെടുവിച്ച വിജ്ഞാപനം കഴിഞ്ഞദിവസമാണു പുറത്തിറങ്ങിയത്. എന്നാൽ ആരാണ് അപേക്ഷ നൽകിയതെന്നോ എന്നാണ് ഇതുസംബന്ധിച്ച് സർക്കാർ തീരുമാനമെടുത്തതെന്നോ വ്യക്തതയില്ല. ഇതിൽ നിന്ന് തന്നെ കള്ളക്കളികൾ വ്യക്തമാണ്.
പാറമട ഉടമകൾക്ക് അനുകൂലമായി സംസ്ഥാനസർക്കാർ കഴിഞ്ഞയാഴ്ച സുപ്രീം കോടതിയെ സമീപിച്ചിരുന്നു. അഞ്ചു ഹെക്ടറിൽ താഴെയുള്ള പാറമടകൾക്കു ലൈസൻസ് പുതുക്കിനൽകാൻ പാരിസ്ഥിതികാനുമതി വേണമെന്ന ഹൈക്കോടതി വിധിക്കെതിരേയായിരുന്നു അപ്പീൽ. ഇതിന് പിന്നാലെയാണ് പുതിയ സഹായം കൂടി വാർത്തകളിൽ എത്തുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് തന്നെ പരമാവധി സഹായങ്ങൾ പാറ-മണ്ണ് മാഫിയയ്ക്ക് ഉമ്മൻ ചാണ്ടി സർക്കാർ ചെയ്തിരുന്നുവെന്ന് തന്നെയാണ് ഇത് വ്യക്തമാക്കുന്നത്.