- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർക്കാരിനെ പുകഴ്ത്തിയവർ കൈവശം വച്ചിരിക്കുന്നത് ഏക്കർ കണക്കിന് ഭൂമി; ഗോയെങ്ക ഗ്രൂപ്പും ഹാരിസൺ മലയാളവും ഒരേ തൂവൽ പക്ഷികൾ; ഗോയെങ്ക, ഹാരിസൺ ഗ്രൂപ്പുകളുടെ 59,363 ഏക്കറിന് രേഖകളില്ല; ഇതിൽ 12,568 ഏക്കറിന് വ്യാജ രേഖകളും; ആ സർക്കാർ സ്തുതിക്ക് പിന്നിലെ കഥ
തിരുവനന്തപുരം: സംസ്ഥാന സർക്കാർ തങ്ങൾക്ക് വലിയ പിന്തുണ നൽകുന്നുവെന്ന ഗോയെങ്ക ഗ്രൂപ്പിന്റെ അഭിന്ദന ട്വീറ്റും കേരളം മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനമാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടിയും ഇതിനോടകം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. കേരള സർക്കാറിനെ പിന്തുണച്ചു കൊണ്ടു എന്തിനാണ് ഗോയങ്കെ ഗ്രൂപ്പ് വന്നത് എന്ന ചോദ്യവും ശ്ക്തമാണ്. അതിന് കാരണം സിംപിളാണ്. ആർപി ഗോയങ്കെ ഗ്രൂപ്പിന്റെ കൈയിലുള്ളത് എസ്റ്റേറ്റുകളാണ്. ഇതിൽ പലരും പാട്ടക്കാലാവധി കഴിഞ്ഞതും മതിയായ രേഖകൾ ഇല്ലാത്തതുമാണ്.
ഇത് സോഷ്യൽ മീഡിയാ ചർച്ചകലിൽ തന്നെ വ്യക്തമാകുന്നുണ്ട്. ഇത് പുതിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവയ്ക്കുകയാണ്. സർക്കാരിനെ പുകഴ്‌ത്തിയ ആർ.പി. ഗോയെങ്ക ഗ്രൂപ്പും ഹാരിസൺ മലയാളം ലിമിറ്റഡും തമ്മിലുള്ള ബന്ധമാണ് ഇപ്പോൾ ചർച്ചയാവുന്നത്. ഹാരിസൺ മലയാളം കൈവശം വെച്ചിരിക്കുന്ന ഭൂമി തിരിച്ചു പിടിക്കാൻ സംസ്ഥാന സർക്കാർ ഒരുങ്ങുന്നതായ വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു.
ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ചൂണ്ടിക്കാട്ടുകയാണ് കുടിയേറ്റ തൊഴിലാളികളുടെ അവകാശ സംരക്ഷകനും സ്വതന്ത്ര പത്രപ്രവർത്തകനുമായ റെജിമോൻ കുട്ടപ്പൻ. ആർ.പി. ഗോയെങ്ക ഗ്രൂപ്പ് ഹാരിസൺ മലയാളം ലിമിറ്റഡ് എന്ന പേരിൽ കൈവശം വച്ചിരിക്കുന്നത് 76,756 ഏക്കർ ഭൂമിയാണ്. ഇതിൽ 59,363 ഏക്കറിന് രേഖകളില്ല. ഇതിൽ 12,568 ഏക്കറിന് വ്യാജ രേഖകളാണെന്നും 29,000 ഏക്കറിൽ നിന്നും ഒഴിഞ്ഞ് പോകാൻ കേസ് നടക്കുന്നുണ്ടെന്നും റജിമോൻ ഫേസ്‌ബുക്കിൽ കുറിച്ചു. ഇതെല്ലാം രാജമാണിക്യം റിപ്പോർട്ടിൽ ഉണ്ടെന്നും അദ്ദേഹം പറയുന്നു.
റജിമോൻ കുട്ടപ്പന്റെ ഫേസ്‌ബുക്ക് പോസ്റ്റ്
മുഖ്യമന്ത്രിയെ പുകഴ്‌ത്തിയ മുഖ്യമന്ത്രി തിരിച്ചുനന്ദി പറഞ്ഞ RP ഗോയെങ്ക ഗ്രൂപ്പിന്റെ ഹാരിസൺ മലയാളം ലിമിറ്റഡിന്റെ സ്ഥല കേസ് എന്താണ്RP ഗോയെങ്ക ഗ്രൂപ് ഹാരിസൺ മലയാളം ലിമിറ്റഡ് എന്ന പേരിൽ കേരളത്തിൽ കയ്യിൽ വെച്ചിരിക്കുന്നത് 76,769 ഏക്കർ. അതിൽ 59,363 ഏക്കറിനു രേഖകൾ ഇല്ല. ഒപ്പം 12,568 ഏക്കറിനു വ്യാജ രേഖകൾ ആണ്. 29,000 ഏക്കറിൽ നിന്ന് ഒഴിഞ്ഞു പോകാൻ കേസ് നടക്കുന്നുണ്ട്. ഇതെല്ലാം രാജമാണിക്യം റിപ്പോർട്ടിൽ ഉണ്ട് കേട്ടോ.ഇനി RPG ചരിത്രം (Court Papers)
1) 1800 ലണ്ടൻ ആസ്ഥാനമായ Malayalam Rubber & Produce Co. Ltd. (MPRL) നു തിരുവതാംകൂർ രാജ്യത്ത് സ്ഥലം കിട്ടുന്നു.
2) 14.07.1921, പുതിയ കമ്പനി 'Malayalam Plantations Ltd.' (MP (UK) Ltd) യിലേക്ക് MRPL സ്ഥലം കൈമാറുന്നു.
3) 'Malayalam Plantations Ltd.' (MP (UK) Ltd) രെജിസ്‌ട്രേഷൻ ലണ്ടൻ തന്നെ.
4) തിരുവിതാംകൂർ കൊട്ടാരം 'Malayalam Plantations Ltd. UK ' നെ അംഗീകരിക്കുന്നു. കച്ചവടം ചെയ്യാൻ.
5) സ്വാതന്ത്ര്യത്തിനു ശേഷവും 'Malayalam Plantations Ltd UK .' സ്ഥലം കയ്യടക്കി വെച്ചിരിക്കുന്നു ഓർക്കുക ലണ്ടൻ ആണ് രെജിസ്‌ട്രേഷൻ.
6) കേരള ഭൂപരിക്ഷണ നിയമത്തിൽ പോലും 'Malayalam Plantations Ltd. UK ' ഇളവുകൾ കിട്ടുന്നു.
7) 1973 ഇൽ ഫെറ വരുന്നു. വിദേശ നാണയ വിനിമയ ചട്ടം. അപ്പോൾ 'Malayalam Plantations Ltd. UK ' റിസർവ് ബാങ്കിൽ നിന്നും പ്രത്യേക അനുമതി വാങ്ങുന്നു കച്ചവടം നടത്തുന്നു.
8) 5.01.1978 Malayalam Plantations India Ltd. (MP (India) Ltd) എന്ന പുതിയ കമ്പനി ഉണ്ടാക്കുന്നു. അതിലേക്കു 'Malayalam Plantations Ltd. UK ' ലയിപ്പിക്കുന്നു
9) RBI സമ്മതം വേണമായിരുന്നു. 20.02.1979 RBI സമ്മതിക്കുന്നു. 04.04.1979 കോടതി ലയനം ശരിവെക്കുന്നു.
10) ഇതിനിടയിൽ കൊച്ചിയിൽ 1978 ഇൽ Harrisons & Crossfield (India) Ltd കൊച്ചിയിൽ ഉണ്ടാകുന്നു.
11) 1984 ഇൽ Harrisons & Crossfield (India) Ltd MP (India) Ltd ലയനം ഉണ്ടാകുന്നു.
12) Harrisons & Crossfield (India) Ltd അപ്പോൾ തന്നെ പല കച്ചവടം ഉണ്ടായിരുന്നു. Harrisons & Crossfield (India) Ltd പിന്നീട് The East India Tea & Produce Co., Ltd., Wynaad Tea Co. Ltd., Mooply Valley Tea Co. Ltd., Malayalam Rubber & Produce Co. Ltd., Wallardie Tea Estate Ltd എന്നി കമ്പനികളെ വിഴുങ്ങി.
13) ശേഷം 1984 ഇൽ .Harrisons & Crossfield (India) Ltd + MP (India) Ltd = Harrisons Malayalam Limited (HML) ആകുന്നു.
മറുനാടന് ഡെസ്ക്