- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അസാധു നോട്ടുകൾ കൈവശംവച്ചാൽ ജയിലിൽ പോകേണ്ടിവരില്ല; കുറഞ്ഞ പിഴശിക്ഷ 10,000 രൂപ; നോട്ട് നിരോധനത്തിൽ വീണ്ടും പുതിയ നിയമവുമായി കേന്ദ്ര സർക്കാർ
ന്യൂഡൽഹി: റദ്ദാക്കിയ നോട്ടുകൾ മാർച്ച് 31നു ശേഷം കൈവശം വച്ചാൽ ജയിലിൽ പോകേണ്ടിവരില്ല. എന്നാൽ കുറഞ്ഞത് 10,000 രൂപ പിഴയൊടുക്കേണ്ടിവരും. നേരത്തെ റദ്ദാക്കിയ നോട്ടുകൾ മാർച്ച് 31നു ശേഷം കൈവശം വയ്ക്കുന്നതു നിയമവിരുദ്ധമായി കണക്കാക്കുന്ന ഓർഡിനൻസിനു കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകിയിരുന്നു. പഴയ 1000 രൂപ, 500 രൂപ നോട്ടുകൾ കൈവശം വയ്ക്കുന്നതു പിഴയും നാലു വർഷം വരെ തടവ് ശിക്ഷയും ലഭിക്കാവുന്ന കുറ്റകൃത്യമായി കണക്കാക്കുമെന്നായായിരുന്നു സൂചന. എന്നാൽ ജയിൽ ശിക്ഷയുണ്ടാവില്ലെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന. ഓർഡിനൻസ് കേന്ദ്ര സർക്കാർ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയച്ചിരിക്കുകയാണ്.
ന്യൂഡൽഹി: റദ്ദാക്കിയ നോട്ടുകൾ മാർച്ച് 31നു ശേഷം കൈവശം വച്ചാൽ ജയിലിൽ പോകേണ്ടിവരില്ല. എന്നാൽ കുറഞ്ഞത് 10,000 രൂപ പിഴയൊടുക്കേണ്ടിവരും. നേരത്തെ റദ്ദാക്കിയ നോട്ടുകൾ മാർച്ച് 31നു ശേഷം കൈവശം വയ്ക്കുന്നതു നിയമവിരുദ്ധമായി കണക്കാക്കുന്ന ഓർഡിനൻസിനു കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകിയിരുന്നു.
പഴയ 1000 രൂപ, 500 രൂപ നോട്ടുകൾ കൈവശം വയ്ക്കുന്നതു പിഴയും നാലു വർഷം വരെ തടവ് ശിക്ഷയും ലഭിക്കാവുന്ന കുറ്റകൃത്യമായി കണക്കാക്കുമെന്നായായിരുന്നു സൂചന. എന്നാൽ ജയിൽ ശിക്ഷയുണ്ടാവില്ലെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന. ഓർഡിനൻസ് കേന്ദ്ര സർക്കാർ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയച്ചിരിക്കുകയാണ്.
Next Story