- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉള്ളാളിൽ ഇപ്പോഴും ഗോഹത്യയും ലൗ ജിഹാദും വ്യാപകം; ഇത് പാക്കിസ്ഥാനല്ലെങ്കിൽ എങ്ങനെ ഇതൊക്കെ സംഭവിക്കുമെന്നും ആർഎസ്എസ് നേതാവ്; ഇനി ഒരു ഹിന്ദുവിനെ നിയമസഭയിലേക്ക് അയക്കണമെന്നും കല്ലട്ക പ്രഭാകർ ഭട്ട്
മംഗളൂരു: കർണാടകയിലെ ഉള്ളാളിനെ വീണ്ടും പാക്കിസ്ഥാനോടുപമിച്ച് ആർഎസ്എസ് നേതാവ് കല്ലട്ക പ്രഭാകർ ഭട്ട്. പ്രദേശത്ത് ഗോഹത്യയും ലൗ ജിഹാദും വ്യാപകമാണെന്നും ഇദ്ദേഹം ആരോപിച്ചു. രണ്ടാം തവണയാണ് മംഗളൂരുവിലെ ഉള്ളാളിനെ ഇദ്ദേഹം പാക്കിസ്ഥാനോടുപമിക്കുന്നത്. നേരത്തെ പ്രദേശത്തെ ജനസംഖ്യ ചൂണ്ടിക്കാട്ടി ഉള്ളാൾ പാക്കിസ്ഥാന് തുല്യമാണെന്ന് പ്രഭാകർ ആരോപിച്ചിരുന്നു.
'വിഭജന ശേഷവും പാക്കിസ്ഥാന്റെ മാനസികാവസ്ഥയിലാണ് ഉള്ളാൾ എന്നും അദ്ദേഹം ആരോപിച്ചു. പ്രദേശത്ത് ഹിന്ദുക്കളെ മുസ്ലീങ്ങളേക്കാൾ വളരാൻ അനുവദിക്കുന്നില്ല. ഗോഹത്യയും ലൗജിഹാദും ഉള്ളാളിൽ നടക്കുന്നു. ഇത് പാക്കിസ്ഥാനല്ലെങ്കിൽ എങ്ങനെ ഇതൊക്കെ സംഭവിക്കും. പാക്കിസ്ഥാനും ഉള്ളാളും തമ്മിൽ എന്താണ് വ്യത്യാസം. ഇവിടത്തെ മുസ്ലീങ്ങൾക്ക് വോട്ട് ചെയ്യുന്നതിന് പകരം ഹിന്ദുക്കൾക്ക് വോട്ട് ചെയ്യണം. പ്രദേശത്തെ മുസ്ലിം ജനസംഖ്യ വർധിക്കുകയാണ്. ഹിന്ദു ജനസംഖ്യ കുറയുകയുമാണ്. ഉള്ളാളിൽ പോകുകയാണെങ്കിൽ നമ്മളെന്തിന് പാക്കിസ്ഥാനിലും ബംഗ്ലാദേശിലും പോകണം'- പ്രഭാകർ ഭട്ട് ചോദിച്ചു.
പാക്കിസ്ഥാൻ എന്നറിയപ്പെടുന്ന ഭൂമി ഇന്ത്യയുടെ ഭാഗമാണെന്നും അവിടെ താമസിക്കുന്നവർ എല്ലാവരും ഇന്ത്യക്കാരാണെന്നും ആർഎസ്‌എസ് നേതാവ് മാധ്യമങ്ങളോട് പറഞ്ഞു. വിഭജനത്തിനുശേഷം അവിടെ താമസിക്കുന്ന ആളുകൾ അവരുടെ മനോനിലയിൽ മാറ്റം വരുത്തിയെന്നും അദ്ദേഹം പറഞ്ഞു, അതേ മനോഭാവം ഇപ്പോൾ ഉള്ളാളിലും കാണുന്നു.പ്രദേശത്തെ ഹിന്ദുക്കൾ മുസ്‌ലിംകളെക്കാൾ ഉയർന്നില്ലെങ്കിൽ, ആദിമ നിവാസികൾക്ക് മേൽ പിന്നീട് വന്നവരുടെ ആധിപത്യം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
എല്ലായ്‌പ്പോഴും ഒരു മുസ്ലിം നിയമസഭാംഗത്തെ തിരഞ്ഞെടുക്കുന്നതിന് പകരം ഒരു ഹിന്ദു സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യണമെന്ന് അദ്ദേഹം പ്രദേശത്തെ ജനങ്ങളോട് ആവശ്യപ്പെട്ടു. മംഗളൂരു നിയോജകമണ്ഡലം എന്ന് പുനർനാമകരണം ചെയ്ത ഉള്ളാൾ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത് കോൺഗ്രസ് നേതാവ് യു.ടി. ഖാദറാണ്.
കഴിഞ്ഞ വർഷം നവംബറിലും ആർഎസ്‌എസ് നേതാവ് മുസ്ലീങ്ങൾക്കെതിരെ രംഗത്തെത്തിയിരുന്നു. "ആരാണ് നമ്മുടെ ക്ഷേത്രങ്ങളെ സംരക്ഷിക്കുക, ആരാണ് നമ്മുടെ പാരമ്പര്യങ്ങളെ സംരക്ഷിക്കുക? നമ്മുടെ എണ്ണം കുറയുകയും അവരുടെ എണ്ണം വർദ്ധിക്കുകയും ചെയ്തു, അതിനാലാണ് നമുക്ക് പാക്കിസ്ഥാനും ബംഗ്ലാദേശും ലഭിച്ചത്- അദ്ദേഹംപറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ