- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമല സ്ത്രീ പ്രവേശനത്തിനായി പോരാടി വിധി നേടിയത് ഫെമിനിച്ചികളല്ല 'കുലസ്ത്രീകളും' 'സംഘിണികളും' തന്നെ! ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷനിലെ അഞ്ച് അഭിഭാഷകരും ആർഎസ്എസ് അനുഭാവികളും മോദി ഭക്തരും; ഹരജിക്കാർ ഉയർത്തിപ്പിടിച്ചത് പുരുഷൻ കയറുന്നിടത്തൊക്കെ സ്ത്രീക്കും കയറാമെന്ന് ആർഎസ്എസ് വാദം; ശബരിമല വിധിക്കു പിന്നിൽ ഇടതുപക്ഷവുമാണെന്ന ആരോപിച്ച് നാമജപഘോഷമായി പടർത്തുന്നത് രാഷ്ട്രീയ നേട്ടത്തിന് തന്നെ
തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിൽ പ്രായഭേദമെന്യേ സ്ത്രീപ്രവേശമാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി നൽകിയത് ഫെമിനിച്ചികളാണെന്നാണ് രാഹുൽ ഈശ്വറും ശശികല ടീച്ചറും തൊട്ട് പി സി ജോർജ് വരെയുള്ളവർ പ്രചരിപ്പിക്കുന്നത്. സംഘപരിവാർ സംഘടനകളാകട്ടെ അതിൽ മാർക്‌സിസ്റ്റ് ഗൂഢാലോചനയും കണ്ടെത്തുന്നു. എന്നാൽ ശബരിമലയിൽ സ്ത്രീപ്രവശം ആവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തെ പിന്തുണക്കുയല്ലാതെ ഈ ആവശ്യം ഉന്നയിച്ച് മുഖ്യധാര ഫെമിനിസ്റ്റ് സംഘടനയും കോടതിയിൽ പോയിട്ടില്ല. വിഷയം സുപ്രീം കോടതിയുടെ ശ്രദ്ധയിൽപെടുത്തി അനകൂല വിധി വാങ്ങിയ ഇന്ത്യൻ യങ്ങ് ലോയേഴ്സ് അസോസിയേഷന്റെ പ്രവർത്തകർ ആവട്ടെ ഹിന്ദുമതത്തിലെ പരിഷ്‌ക്കരണ സംഘടയാണെന്നാണ് സ്വയം അവകാശപ്പെടുന്നത്. ഈ സംഘടനയിലെ ഹരജിക്കാർ ഉൾപ്പെടയുള്ള ഭൂരിഭാഗംപേരും ആർഎസ്എസ് -ബിജെപി അനുഭാവികളുമാണ്. ആർഎസ്എസിന്റെ താൽപ്പര്യമനുസരിച്ച് നടന്ന കേസിലെ വിധിക്കെതിരെ ആർഎസ്എസ് തന്നെ സമരത്തിനെത്തുന്ന കാഴ്ചയാണ് ഇപ്പോൾ കേരളത്തിലുള്ളത്. ഉത്തരേന്ത്യയിൽ അയോധ്യക്ക് സമാനമായ രാഷ്ട്രഏയ നേട്ടം ദക്ഷിണേന്ത്യയിലും ശബരിമല സമരത
തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിൽ പ്രായഭേദമെന്യേ സ്ത്രീപ്രവേശമാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി നൽകിയത് ഫെമിനിച്ചികളാണെന്നാണ് രാഹുൽ ഈശ്വറും ശശികല ടീച്ചറും തൊട്ട് പി സി ജോർജ് വരെയുള്ളവർ പ്രചരിപ്പിക്കുന്നത്. സംഘപരിവാർ സംഘടനകളാകട്ടെ അതിൽ മാർക്‌സിസ്റ്റ് ഗൂഢാലോചനയും കണ്ടെത്തുന്നു. എന്നാൽ ശബരിമലയിൽ സ്ത്രീപ്രവശം ആവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തെ പിന്തുണക്കുയല്ലാതെ ഈ ആവശ്യം ഉന്നയിച്ച് മുഖ്യധാര ഫെമിനിസ്റ്റ് സംഘടനയും കോടതിയിൽ പോയിട്ടില്ല. വിഷയം സുപ്രീം കോടതിയുടെ ശ്രദ്ധയിൽപെടുത്തി അനകൂല വിധി വാങ്ങിയ ഇന്ത്യൻ യങ്ങ് ലോയേഴ്സ് അസോസിയേഷന്റെ പ്രവർത്തകർ ആവട്ടെ ഹിന്ദുമതത്തിലെ പരിഷ്‌ക്കരണ സംഘടയാണെന്നാണ് സ്വയം അവകാശപ്പെടുന്നത്.
ഈ സംഘടനയിലെ ഹരജിക്കാർ ഉൾപ്പെടയുള്ള ഭൂരിഭാഗംപേരും ആർഎസ്എസ് -ബിജെപി അനുഭാവികളുമാണ്. ആർഎസ്എസിന്റെ താൽപ്പര്യമനുസരിച്ച് നടന്ന കേസിലെ വിധിക്കെതിരെ ആർഎസ്എസ് തന്നെ സമരത്തിനെത്തുന്ന കാഴ്ചയാണ് ഇപ്പോൾ കേരളത്തിലുള്ളത്. ഉത്തരേന്ത്യയിൽ അയോധ്യക്ക് സമാനമായ രാഷ്ട്രഏയ നേട്ടം ദക്ഷിണേന്ത്യയിലും ശബരിമല സമരത്തിലൂടെ ഉണ്ടാക്കിയെടുക്കാം എന്ന ചില തീവ്ര സംഘപരിവാർ നേതാക്കളുടെ അജണ്ടക്ക് ആർഎസ്എസ് വഴങ്ങിയിരക്കയാണ്.ശബരിമല ഹർജിക്കും വിധി്ക്കും പിന്നിൽ ഫെമിനിച്ചികളും ഇടതുപക്ഷവുമാണെന്ന ആരോപണം നാമജപഘോഷമായ് കേരളത്തിന്റെ തെരുവുകളിൽ ഉയരുത്തുന്നത് രാഷ്ട്രീയ നേട്ടത്തിനായുള്ള തന്ത്രം മാത്രമാണെന്നതാണ് സത്യം.
സ്ത്രീപ്രവേശം ആവശ്യപ്പെട്ട് 2006 ജൂലൈ 28ന് സുപ്രീംകോടതിയിൽ ഹർജി നൽകിയ അഞ്ച് വനിതാ അഭിഭാഷകർ ആർഎസ്എസ്, ബിജെപി, വിഎച്ച്പി സംഘടനകളുമായി അടുത്ത ബന്ധം പുലർത്തുന്നവരാണ്. നടി ജയമാല ശബരിമലക്ഷേത്രത്തിൽ വന്നതുമായി ബന്ധപ്പെട്ട ഉണ്ടായ വിവാദമാണ് ഇവരെ കേസിലക്ക് നയിച്ചത്. പുരുഷനു കയറുന്നിടത്തൊക്കെ സ്ത്രീക്കും കയറാം എന്ന വാദവും ഹിന്ദുമതത്തെ അനാചാര വിമുക്തമാക്കുക എന്ന ആശയവും മൂൻനിർത്തിയാണ് ഇവർ കേസിനുപോയത്. ദലിതർ തൊട്ട് ബ്രാഹ്മണർവരെയുള്ള സകലരുടെയും ഏകീകരണത്തിലൂടെ ഹിന്ദുമതത്തെ സെമിറ്റിക്ക് മതങ്ങളെപ്പോലുള്ള ഉറച്ച രാഷ്ട്രീയ ശക്തിയാക്കുക ്എന്ന ആർഎസ്എസിന്റെ അജണ്ടായായിരുന്നു ഹരജിക്കുള്ള മൂലകാരണം. അക്കാലത്ത് ഹരജിക്കാരായ യുവതികൾ ഇക്കാര്യം പരസ്യമായി വ്യക്തമാക്കിയിരുന്നു.
ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷൻ സെക്രട്ടറി ഭക്തി പസ്രീജ സേഥി, പ്രേരണകുമാരി, ലക്ഷ്മി ശാസ്ത്രി, അൽക്കശർമ, സുധപാൽ എന്നിവരാണ് 12 വർഷം നീണ്ട കേസിനാധാരമായ ഹർജി നൽകിയത്. ഇവരെല്ലാം ആർഎസ്എസുമായി ബന്ധമുള്ള രാഷ്ട്രസേവികാ സമിതിയുടെ പ്രവർത്തകരാണ്. ഇവർ നാലുപേരും ആശയപരമായ സംഘപരിവാർ അനുകൂലികളാണെന്ന് വരുടെ ഫേസ്‌ബുക്ക് പോസ്ററുകൾ നോക്കിയാൽ വ്യക്തമാണ്. താനും ഭർത്താവും ആർഎസ്എസ് ബന്ധമുള്ളവരാണെന്ന് പ്രേരണകുമാരി ഇന്നലെ ഡൽഹിയിൽ മാധ്യമങ്ങളോട് സമ്മതിച്ചു.സാമൂഹ്യമാധ്യമങ്ങളിൽ ഉൾപ്പെടെ സംഘപരിവാർ ആശയങ്ങളുടെ തീവ്രവക്താവായ പ്രേരണകുമാരിയുടെ ഭർത്താവ് സിദ്ധാർഥ് ശംഭു ആർഎസ്എസിന്റെയും ബിജെപിയുടെയും സജീവപ്രവർത്തകനാണ്. സിദ്ധാർഥ് ശംഭു ബിജെപി അധ്യക്ഷൻ അമിത് ഷായോടൊപ്പം വേദി പങ്കിടുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നു. ഹരിയാന റോത്തക്ക് സ്വദേശിയായ ഭക്തി സേഥിയും സംഘപരിവാറിന്റെയും മോദിസർക്കാരിന്റെയും വക്താവാണ്.
ഭക്തി സേഥിയുടെ കുടുംബത്തിനും ആർഎസ്എസ് ബന്ധമുണ്ട്. ഇവർ റോത്തക്കിലെ റിട്ടയെർട് കോളേജ് അദ്ധ്യാപകൻ ശ്യാം സുന്തർ പ്രസീജയുടെ മകളാണ്. ബിജെപി യുടെ നേത്യനിരയിൽ പ്രവർത്തിക്കുന്ന ഇദ്ദേഹം ഹരിയാന ബിജെപിയിലെ പ്രധാന നേതാവ് ലക്ഷ്മൺ സിംഗിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനായി അറിയപ്പെടുന്നു. സമാനമാണ് അഞ്ചംഗ വനിത അഭിഭാഷക സംഘത്തിലെ മറ്റ് അംഗങ്ങളുടെയും രാഷ്ട്രീയ-സാമൂഹ്യ പശ്ചാത്തലം. സുധാപാൽ, ലക്ഷ്മി ശാസ്ത്രി എന്നിവർ സുപ്രീംകോടതിയിലെ അറിയപ്പെടുന്ന തീവ്ര മോദി ഭക്തരായ അഭിഭാഷക ഗണത്തിൽ പെടുന്നു.ജയമാല വിവാദത്തെ തുടർന്നാണ് ശബരിമലയിൽ സ്ത്രീപ്രവേശം ആവശ്യപ്പെട്ട് ഹർജി നൽകാൻ തീരുമാനിച്ചതെന്ന് ഹരജിക്കാരിൽ ഒരാളായ പ്രേരണകുമാരി ആവർത്തിക്കുന്നു. ഇപ്പോഴത്തെ കോടതിവിധി അംഗീകരിക്കുന്നതായും അവർ ഇപ്പോഴും പറയുന്നു.
ഇന്ത്യൻ ലോയേഴ്സ് അസോസിയേഷനിൽനിന്ന് തെറ്റിപ്പിരിഞ്ഞ് ഇന്ത്യൻ യങ്ങ് ലോയേഴസ് അസോസിയഷൻ 2004ൽ രൂപീകരിച്ചതും സംഘപരിവാറിന്റെ ആശയപ്രകാരം ആയിരുന്നു.ഹിന്ദുമതത്തിലെ പരിഷ്‌ക്കരണ ശക്തിയായി അറിയപ്പെടാനാണ് ഇവരുടെ താൽപ്പര്യം.ലോയേഴ്സ് അസോസിയേഷൻ അടക്കമുള്ള അഭിഭാഷക സംഘടകളിൽ കോൺഗ്രസിന്റെയും മാർക്വിസ്റ്റ് പാർട്ടിയുടെ സ്വാധീനമുണ്ടെന്ന് പറഞ്ഞാണ് ഇവർ പുതിയ സംഘടനയുണ്ടാക്കിയത്. അയായത് ഫെമിനിച്ചികളല്ല 'കുലസ്ത്രീകളും' 'സംഘിണികളും' തന്നെയാണ് ഈ സംഘടനയുടെ അ്ടിത്തറ. അവർ കൊടുത്ത കേസിലാണ് വിധിയുണ്ടായത്.ശബരിമലയിലെ പ്രായഭേദമന്യേയുള്ള സ്ത്രീ പ്രവേശനത്തിനായി പ്രക്ഷോഭം നടത്തിയതിലും ഫെമിനിസ്റ്റുകളേക്കാൾ കൂടുതൽ വിശ്വാസികളായ സ്ത്രീകൾ ആയിരുന്നു.
രാഷ്ട്രീയ നേട്ടത്തിനായി മലക്കം മറിഞ്ഞ് ആർഎസ്എസ്
കേസ് സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെ, ലിംഗം, മതവിശ്വാസം, ജാതി എന്നിവ കണക്കിലെടുക്കാതെ ക്ഷേത്രത്തിൽ എല്ലാവർക്കും പ്രവേശനം നൽകണമെന്ന് ആർഎസ്എസ് ജനറൽ സെക്രട്ടറി ഭയ്യാജി ജോഷി വ്യക്തമാക്കിയിരുന്നു. ആർഎസ്എസിന്റെ മുതിർന്ന പ്രചാരകനായ രംഗഹരി യുവതികളെ ശബരിമല ക്ഷേത്രത്തിൽ പ്രവേശിപ്പിക്കണമെന്ന് സംഘപരിവാർ പ്രസിദ്ധീകരണമായ കേസരിയിൽ ലേഖന പരമ്പരതന്നെ എഴുതി. ആർഎസ്എസ് അഖിലേന്ത്യ ബൗദ്ധിക് പ്രമുഖ്കൂടിയായ രംഗഹരി കാളിദാസകൃതികളും മഹാഭാരതവും ഉദ്ധരിച്ചാണ് വാദങ്ങൾ നിരത്തിയത്. എന്നാൽ, വിധി വന്നശേഷം ആർഎസ്എസ് നിലപാട് പടിപടിയായി മാറ്റി. ആർത്തവം അശുദ്ധിയാണെന്നതിനെ പരിഹസിച്ച് പോസ്റ്റിട്ട കെ സുരേന്ദ്രൻ അടക്കമുള്ള പ്രമുഖ ബിജെപി നേതാക്കളും ശബരിമല അയോധ്യയാവുമെന്ന് കണ്ടതോടെ നിലപാട് മാറ്റി.ടിജി മോഹൻദാസിന്റെയും ഭാരതീയ വിചാര കേന്ദ്രം ഡെ. ഡയറക്ടർ സഞ്ജയന്റെയും ജന്മഭൂമി എംഡി എം രാധാകൃഷ്ണന്റെയും ആർഎസ്എസ് പ്രാന്തപ്രചാരക് ഹരികൃഷ്ണ കുമാറിന്റെയും നിലപാടും യുവതീപ്രവേശനം അനുവദിക്കണമെന്നായിരുന്നു. ഇവരൊക്കെ പരസ്യമായി എടുത്ത നിലപാടുകൾ ഇപ്പോൾ ആവിയായിരിക്കയാണ്.
'എവിടെ പുരുഷന് പ്രവേശനമുണ്ടോ അവിടെ സ്ത്രീക്കും പ്രവേശനം കൊടുക്കണം'- ഇതാണ് ആർ.എസ്.എസിന്റെ പൊതുവായ നിലപാട് എന്നാണ് ഈയിടെയും ഒരു ടെലിവിഷൻ അഭിമുഖത്തിൽ ഭയ്യാജി ജോഷി വ്യക്തമാക്കിയത് .ഒരു ആചാരം തെറ്റാണെന്നു തോന്നിയാൽ അത് ഉപേക്ഷിക്കണം. നൂറുകണക്കിനു വർഷങ്ങളായി തുടരുന്നു എന്നതുകൊണ്ട് ആ ആചാരം ഇനിയും തുടരണം എന്ന നിലപാട് ആർ.എസ്.എസിന് സ്വീകാര്യമല്ലെന്ന് ഭയ്യാജി ജോഷി വ്യക്തമാക്കി. രാജ്യം മുഴുവനെടുത്താൽ ചില ക്ഷേത്രങ്ങളിൽ മാത്രമേ സ്ത്രീകൾക്ക് വിലക്കുള്ളൂ. അതും പാടില്ലെന്നാണ് ആർഎസ്എസ്സിന്റെ നിലപാട്. ശബരിമലയിൽ പത്തിനും അമ്പതിനുമിടയിൽ പ്രായമുള്ള സ്ത്രീകൾക്ക് പ്രവേശനമില്ലെന്ന് പണ്ടെപ്പോഴോ തീരുമാനിച്ചതിന്റെ കാരണങ്ങൾ പരിശോധിക്കപ്പെടണം.
പ്രായം തീരുമാനിച്ച കാലത്ത് അതിനെന്തെങ്കിലും കാരണമുണ്ടായിരുന്നിരിക്കാം. ആ കാരണങ്ങൾ വെളിച്ചത്തുവരട്ടെ. അത് ഇപ്പോഴും ആവശ്യമെന്നു തോന്നുകയാണെങ്കിൽ ചർച്ചയാവാം. അല്ലാതെ പണ്ടുമുതൽ നടന്നുവന്നിരുന്നതുകൊണ്ടുമാത്രം ഇനിയും തുടരണമെന്ന നിലപാട് അനുചിതമാണെന്ന് ഭയ്യാജി ജോഷി പറഞ്ഞു. എല്ലാ ക്ഷേത്രങ്ങളിലും സ്ത്രീകൾക്കും പ്രവേശനം നൽകണമെന്ന് മാസങ്ങൾക്കുമുമ്പ് നടന്ന ആർഎസ്എസ്സിന്റെ അഖില ഭാരതീയ പ്രതിനിധിസഭയിൽ അഭിപ്രായമുയർന്നിരുന്നു.അബ്രാഹ്മണരെ ക്ഷേത്രങ്ങളിൽ പൂജാരിമാരായി നിയമിക്കുന്നത് നല്ല കീഴ്‌വഴക്കമാണെന്ന് ടെലിവിഷൻ അഭിമുഖത്തിൽ ഭയ്യാജി ജോഷി അഭിപ്രായപ്പെട്ടു. പവിത്രത മനസ്സിനും ശരീരത്തിനുമുണ്ടെങ്കിൽ പൂജ ചെയ്യാം. അതിനു ജാതിയുമായി ഒരു ബന്ധവുമില്ല-അദ്ദേഹം പറഞ്ഞു.
ഇങ്ങനെ ചർച്ചകൾ പുരോഗമിക്കേ പൊടുന്നനേ ആർഎസ്എസ് അടക്കം നിലപാട് മാറ്റിയത് രാഷ്ട്രീയ നേട്ടം മുന്നിൽ കണ്ടുകൊണ്ടു തന്നെയാണെന്നാണ് സോഷ്യൽ മീഡിയയിലെ വിമർശനം. അയോധ്യാ മോഡലിൽ മതവികാരം കത്തിച്ച് കലക്കവെള്ളത്തിൽ മീൻ പി്ടിക്കാൻ കഴിയുമോ എന്നാണ് സംഘപരിവാർ നോക്കുന്നത്.