- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊലയാളി സംഘം എത്തിയത് വാടകയ്ക്ക് എടുത്ത ഇന്നോവാ കാറിൽ; ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന ബിജുവിനെ ഇടിച്ചു വീഴ്ത്തി തുരുതുരാ വെട്ടി; ആദ്യം വെട്ടിയത് രാമന്തളി സ്വദേശി റിനീഷ്; കൃത്യത്തിന് ശേഷം കാർ ഉപേക്ഷിച്ച് ഒളിവിൽ പോയി: കണ്ണൂരിലെ ആർഎസ്എസ് നേതാവിന്റെ കൊലപാതക രീതിയിൽ തെളിഞ്ഞു കാണുന്നത് 'ടി പി മോഡൽ'
കണ്ണൂർ: കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളിൽ പലപ്പോഴും സമാനതകൾ ഏറെയാണ്. മുഖത്തിനും കഴുത്തിനും വെട്ടി കൊലപ്പെടുത്തുന്ന രീതിയുടെ ഭീകരത കേരളം കണ്ടത് ആർഎംപി നേതാവ് ടി പി ചന്ദ്രശേഖരനെ വധിച്ച കൊടി സുനിയും സംഘവും കൃത്യം നടപ്പിലാക്കിയപ്പോഴാണ്. മുഖത്തിനും കഴുത്തിനും വെട്ടി മൃതദേഹം കണ്ടാൽ ആരും ഞെട്ടിപ്പോകുന്ന വിധത്തിൽ ഭീകരത ഈ കൊലപാതകത്തിൽ നിഴലിച്ചിരുന്നു. കണ്ണൂരിൽ സി.പി.എം വളർത്തിയ കൊലയാൡസംഘമാണ് ഈ കൊലപാതകത്തിന് പിന്നിലെന്ന് പിന്നീട് അന്വേഷണങ്ങളിലും തെളിഞ്ഞു. ഇപ്പോൾ കണ്ണൂരിൽ ആർഎസ്എസ് മണ്ഡലം കാര്യവാഹക് ആയ ബിജുവിനെ വെട്ടിക്കൊലപ്പെടുത്തിയപ്പോൾ കൊലപാതകം നടത്തിയ രീതിയിലും തെളിഞ്ഞു നിൽക്കുന്നത് ഈ 'ടി പി മോഡൽ' തന്നെയാണ്. കൃത്യമായ ആസൂത്രണത്തോടയാണ് ബിജുവിനെ കൊലപ്പെടുത്തിയത് എന്നാണ് പൊലീസ് നൽകുന്ന വിവരം. ഈ കൊലപാതക രീതി ടി പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയതിന് സമാനമായ വിധത്തിലാണ്. രണ്ട് കൊലപാതകങ്ങളിലും കൊലയാളികൾ സഞ്ചരിക്കാൻ ഉപയോഗിച്ചിരക്കുന്നത് ഇന്നോവാ കാർ തന്നെയാണ് എന്നതാണ് ഇതിനെ ഒന്നാമത്തെ സാമ്യത. കൊല ചെയ്യപ്പെട
കണ്ണൂർ: കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളിൽ പലപ്പോഴും സമാനതകൾ ഏറെയാണ്. മുഖത്തിനും കഴുത്തിനും വെട്ടി കൊലപ്പെടുത്തുന്ന രീതിയുടെ ഭീകരത കേരളം കണ്ടത് ആർഎംപി നേതാവ് ടി പി ചന്ദ്രശേഖരനെ വധിച്ച കൊടി സുനിയും സംഘവും കൃത്യം നടപ്പിലാക്കിയപ്പോഴാണ്. മുഖത്തിനും കഴുത്തിനും വെട്ടി മൃതദേഹം കണ്ടാൽ ആരും ഞെട്ടിപ്പോകുന്ന വിധത്തിൽ ഭീകരത ഈ കൊലപാതകത്തിൽ നിഴലിച്ചിരുന്നു. കണ്ണൂരിൽ സി.പി.എം വളർത്തിയ കൊലയാൡസംഘമാണ് ഈ കൊലപാതകത്തിന് പിന്നിലെന്ന് പിന്നീട് അന്വേഷണങ്ങളിലും തെളിഞ്ഞു. ഇപ്പോൾ കണ്ണൂരിൽ ആർഎസ്എസ് മണ്ഡലം കാര്യവാഹക് ആയ ബിജുവിനെ വെട്ടിക്കൊലപ്പെടുത്തിയപ്പോൾ കൊലപാതകം നടത്തിയ രീതിയിലും തെളിഞ്ഞു നിൽക്കുന്നത് ഈ 'ടി പി മോഡൽ' തന്നെയാണ്.
കൃത്യമായ ആസൂത്രണത്തോടയാണ് ബിജുവിനെ കൊലപ്പെടുത്തിയത് എന്നാണ് പൊലീസ് നൽകുന്ന വിവരം. ഈ കൊലപാതക രീതി ടി പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയതിന് സമാനമായ വിധത്തിലാണ്. രണ്ട് കൊലപാതകങ്ങളിലും കൊലയാളികൾ സഞ്ചരിക്കാൻ ഉപയോഗിച്ചിരക്കുന്നത് ഇന്നോവാ കാർ തന്നെയാണ് എന്നതാണ് ഇതിനെ ഒന്നാമത്തെ സാമ്യത. കൊല ചെയ്യപ്പെട്ട രണ്ട് പേരും ബൈക്കിൽ സഞ്ചരിക്കുന്ന വേളയിലാണ് കൃത്യം നിർവഹിച്ചത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ബിജുവിനെ പിന്നിൽ നിന്നും എത്തി ഇടിച്ചിട്ട ശേഷം വടിവാൾ കൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയാണ് കൊലയാളി സംഘം ചെയ്തത്. കൃത്യം നിർവഹിച്ച ശേഷം ഇതേകാറിൽ രക്ഷപെട്ട് കാർ ഉപേക്ഷിച്ച് ഒളിവിൽ പോകുകയും ചെയ്തു.
കണ്ണൂരിലെ പലയിടത്തും രാഷ്ട്രീയക്കാർ തീറ്റിപ്പോറ്റുന്ന കൊലയാളി സംഘങ്ങൾ ഉണ്ടെന്നത് നേരത്തെ തന്നെ വ്യക്തമായതാണ്. പലയിടത്തുമായി പ്രവർത്തിക്കുന്ന കൊലയാളി കൂട്ടങ്ങളുടെ ഓപ്പറേഷൻ രീതിയിലെ സമാനതയും കാണുന്നുണ്ട്. ഇത് പൊലീസിന് പ്രതികളിലേക്ക് എത്താൻ സഹായകമാകാറുമുണ്ട്. ടി പി വധക്കേസിൽ കൊടി സുനിയും കൂട്ടരിലേക്കും പൊലീസിനെ എത്തിച്ചത് മുഖത്ത് വെട്ടിയുള്ള കൊലപാതക രീതിയായിരുന്നു. പയന്നൂരിൽ ആർഎസ്എസ് പ്രവർത്തകൻ ബിജുവിനെ വെട്ടികൊലപ്പെടുത്തിയ കേസിൽ പ്രതികളെ തിരിച്ചറിയാനും ഒരു പരിധി വരെ ഈ രീതി സഹായിച്ചിട്ടുണ്ടെന്നാണ് അറിവ്.
ഏഴു പേരടങ്ങിയ സംഘമാണ് കൊല നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതികളായ പയ്യന്നൂർ സ്വദേശി അനൂപ്, റിനീഷ് എന്നിവരടങ്ങുന്ന സംഘമാണ് കൃത്യം നടത്തിയത്. രാമന്തളി സ്വദേശിയായ റിനീഷ് തന്നെയാണ് കൊലപാതകത്തിലെ മുഖ്യ ആസൂത്രകൻ എന്നാണ് പൊലീസ് നൽകുന്ന സൂചന. ബിജുവിനെ ആദ്യം വെട്ടിയത് റിനീഷാണെന്നും പൊലീസ് വ്യക്തമാക്കുന്നു. റിനീഷിനെ കൂടാതെ കൊലയാളി സംഘത്തിലുള്ള മറ്റൊരാൾ കൂടി വെട്ടിയിട്ടുണ്ട്. ഇതിനിടെ ബിജുവിന് ഒപ്പം സഞ്ചരിച്ചിരുന്ന മറ്റൊരാൾ ഓടി രക്ഷപെട്ടിരുന്നു. ടി പി സഞ്ചരിച്ചത് ഒറ്റയാക്കായിരുന്നു എന്നത് മാത്രമായിരുന്നു വ്യത്യസ്തമായ കാര്യം.
കൃത്യം നിർവഹിച്ച ശേഷം പ്രതികൾ ഇന്നോവാ കാറിൽ തന്നെയാണ് രക്ഷപെട്ടത്. ഈ വാഹനം ഇന്ന് രാവിലെ കസ്റ്റഡിയിലെടുത്തിരുന്നു. പയ്യന്നൂരിനടുത്ത് മണിയറയിൽ നിന്നാണ് കാർ കണ്ടെടുത്തത്. വാഹന ഉടമയേയും ഡ്രൈവറെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവർ നൽകിയ വിവരത്തിൽ നിന്നാണ് ആരാണ് കുറ്റവാളികൾ എന്ന് പൊലീസ് കണ്ടെത്തിയത്. വെള്ളിയാഴ്‌ച്ച വൈകീട്ടാണ് ആർഎസ്എസ് മണ്ഡലം കാര്യാവാഹക് ആയ ചൂരക്കാട് ബിജു കൊല്ലപെടുന്നത്. കാറിലെത്തിയ സംഘം ബൈക്ക് ഇടിച്ചു വീഴ്‌ത്തിയ ശേഷം വെട്ടികൊലപ്പെടുത്തുകയായിരുന്നു. പാലക്കോട് പാലത്തിന് സമീപത്തുവച്ചാണ് ഇയാൾ കൊല്ലപ്പെട്ടത്. കഴുത്തിന് ആഴത്തിൽ മുറിവേറ്റ സംഭവസ്ഥലത്ത് തന്നെ രക്തം വാർന്ന് മരിച്ചു. ശരീരത്തിൽ നിരവധി വെട്ടുകളേറ്റിട്ടുണ്ട്.
അന്വേഷണ ഉദ്യോഗസ്ഥൻ തളിപ്പറമ്പ് സിഐ പി.കെ. സുധാകരന്റെ നേതൃത്വത്തിലുള്ള സംഘമാണു കാർ കണ്ടെടുത്തത്. സംഭവ ദിവസം മുട്ടം ടൗണിലൂടെ കടന്നുപോയ കാറുകളുടെ പട്ടിക പൊലീസ് ശേഖരിച്ചിരുന്നു. ഇതിൽനിന്നാണു സംശയത്തിലുള്ള ഇന്നോവ കാർ കണ്ടെത്തിയത്. ശനിയാഴ്ച രാത്രിയോടുകൂടിത്തന്നെ ഈ കാർ എവിടെയാണെന്നു പൊലീസിനു വ്യക്തമായിരുന്നു. ഉടമയുടെ വീട്ടിൽനിന്നാണു പൊലീസ് കാർ കണ്ടെടുത്തത്. കൊലപാതകം നടന്നതിനു സമീപ പ്രദേശങ്ങളിൽ കടകളിലും വീടുകളിലും സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറകളിൽനിന്നാണു കാർ കണ്ടെത്തിയത്.
സി.പി.എം പ്രവർത്തകനായ ധനരാജ് കൊല്ലപ്പെട്ട കേസിലെ പന്ത്രണ്ടാം പ്രതിയായ ബിജു രണ്ട് ദിവസം മുൻപാണ് ജാമ്യത്തിലിറങ്ങിയത്. ധനരാജ് കേസിലെ പ്രതികാരമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് മനസിലാക്കുന്നത്. 2016 ജൂലൈയിലാണ് രാമന്തളി കുന്നരുവിൽ സ്വദേശിയായ ധനരാജ് കൊല്ലപ്പെട്ടത്. മുഖം മൂടി ധരിച്ചെത്തിയ ഒരു സംഘം വീട്ടിൽ കയറി കുടുംബാംഗങ്ങളുടെ മുന്നിൽ വച്ചാണ് ധനരാജിനെ വെട്ടിക്കൊന്നത്.
ഏതാനും ദിവസങ്ങളായി കൊല്ലപ്പെട്ട ബിജുവിനെ ചിലർ നിരീക്ഷിക്കുന്നതായി സൂചന ലഭിച്ചിരുന്നു. ഇതേ തുടർനന് മാറി താമസിക്കാൻ മംഗളൂരുവിൽ ജോലി ശരിയാക്കി തിരുച്ചുവരുമ്പോഴാണ് കൊലപാതകം നടന്നത്. അതുകൊണ്ട് തന്നെ ബിജുവിന്റെ നീക്കം കൃത്യമായി മനസിലാക്കിയവരാണ് കൊല നടത്തിയതെന്ന ബിജെപി നേതാക്കളുടെ ആരോപണത്തിന് കരുത്തു പകരുന്നുമുണ്ട്. അതുകൊണ്ട് തന്നെ അന്വേഷണം ഊർജ്ജിതമാക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.