- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സത്യപ്രതിജ്ഞാ ചടങ്ങിന് അനുവദിച്ചത് 49 ലക്ഷം രൂപ; തുക അനുവദിച്ചത് സെൻട്രൽ സ്റ്റേഡിയത്തിൽ പന്തൽ കെട്ടുന്നതിനും ഇലക്ട്രിക്കൽ വർക്കുകൾക്കും; പത്രപ്പരസ്യങ്ങൾക്ക് ചിലവഴിച്ച തുകയിൽ വ്യക്തതയില്ല
കൊച്ചി: എൽഡിഎഫ് സർക്കാർ അധികാരമേറിയപ്പോൾ ആദ്യം ഉയർന്ന വിമർശനം സത്യപ്രതിജ്ഞാ ചടങ്ങുകൾക്കായി ഖജനാവിൽ നിന്നും കോടികൾ ചിലവഴിച്ചു എന്നതായിരുന്നു. രാജ്യത്തെ പ്രമുഖ ഇംഗ്ലീഷ് ദിനപത്രങ്ങൾക്ക് കോടികളുടെ പരസ്യം നൽകിയ നടപടിയാണ് ഏറെ വിവാദങ്ങൾക്ക് വഴിവച്ചത്. എന്നാൽ, ഇക്കാര്യത്തിൽ മറ്റ് പാർട്ടികളുടെ കാര്യത്തിലും വ്യത്യാസങ്ങളൊന്നുമില്ലെന്ന് നേരത്തെ വ്യക്തമായ കാര്യമാണ്. രാജ്ഭവൻ ഒഴിവാക്കി സെൻട്രൽ സ്റ്റേഡിയത്തിൽ വച്ചാണ് പിണറായി വിജയൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. രാജ്ഭവനിൽ വച്ച് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടത്തുകയാണെങ്കിൽ തുച്ഛമായ തുകയേ ചെലവാകുകയായിരുന്നുള്ളൂ. എന്നാൽ, സെൻട്രൽ സ്റ്റേഡിയത്തിലേക്ക് മാറിയപ്പോൾ അത് അനാവശ്യ ചെലവായി എന്നായിരുന്നു ആക്ഷേപം. ഇങ്ങനെ സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിന് ഖജനാവിൽ നിന്നും ചിലവഴിച്ച പണത്തിന്റെ കണക്ക് പുറത്തുവന്നു. സത്യപ്രതിജ്ഞ ചടങ്ങിന് ചെലവാക്കാൻ അനുവദിച്ചത് നാല്പത്തി ഒൻപതു ലക്ഷത്തി പതിനായിരം രൂപയാണ് സർക്കാർ അനുവദിച്ചത്. കൊച്ചിയിലെ ഐടി ഉദ്യോഗസ്ഥനും വി
കൊച്ചി: എൽഡിഎഫ് സർക്കാർ അധികാരമേറിയപ്പോൾ ആദ്യം ഉയർന്ന വിമർശനം സത്യപ്രതിജ്ഞാ ചടങ്ങുകൾക്കായി ഖജനാവിൽ നിന്നും കോടികൾ ചിലവഴിച്ചു എന്നതായിരുന്നു. രാജ്യത്തെ പ്രമുഖ ഇംഗ്ലീഷ് ദിനപത്രങ്ങൾക്ക് കോടികളുടെ പരസ്യം നൽകിയ നടപടിയാണ് ഏറെ വിവാദങ്ങൾക്ക് വഴിവച്ചത്. എന്നാൽ, ഇക്കാര്യത്തിൽ മറ്റ് പാർട്ടികളുടെ കാര്യത്തിലും വ്യത്യാസങ്ങളൊന്നുമില്ലെന്ന് നേരത്തെ വ്യക്തമായ കാര്യമാണ്. രാജ്ഭവൻ ഒഴിവാക്കി സെൻട്രൽ സ്റ്റേഡിയത്തിൽ വച്ചാണ് പിണറായി വിജയൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.
രാജ്ഭവനിൽ വച്ച് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടത്തുകയാണെങ്കിൽ തുച്ഛമായ തുകയേ ചെലവാകുകയായിരുന്നുള്ളൂ. എന്നാൽ, സെൻട്രൽ സ്റ്റേഡിയത്തിലേക്ക് മാറിയപ്പോൾ അത് അനാവശ്യ ചെലവായി എന്നായിരുന്നു ആക്ഷേപം. ഇങ്ങനെ സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിന് ഖജനാവിൽ നിന്നും ചിലവഴിച്ച പണത്തിന്റെ കണക്ക് പുറത്തുവന്നു. സത്യപ്രതിജ്ഞ ചടങ്ങിന് ചെലവാക്കാൻ അനുവദിച്ചത് നാല്പത്തി ഒൻപതു ലക്ഷത്തി പതിനായിരം രൂപയാണ് സർക്കാർ അനുവദിച്ചത്.
കൊച്ചിയിലെ ഐടി ഉദ്യോഗസ്ഥനും വിവരാവകാശ പ്രവർത്തകനുമായ് ധൻരാജ് സത്യപ്രതിജ്ഞ ചടങ്ങിൽ ചെലവായ തുകയെ കുറിച്ചു സമർപ്പിച്ച വിവരാവകാശ അപേക്ഷക്കു ലഭിച്ച മറുപടിയിലാണ് ഈ കണക്കുകൾ വ്യക്തമായത്. അനുവദിച്ച തുക 49 ലക്ഷം ആണെങ്കിലും ചെലവായ തുക എത്രയെന്നത് വ്യക്തമല്ല. സത്യപ്രതിജ്ഞ ചടങ്ങിന് ആവശ്യമായ പന്തൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്‌സ് ജോലികൾക്കും മറ്റുമായി ചിലവഴിക്കാൻ ആണ് ഈ തുക അനുവദിച്ചത് എന്നാണ് വിവരാവകാശ രേഖയിൽ വ്യക്തമാക്കുന്നത്.
ഈ തുക അനുവദിച്ചു കൊണ്ട് കഴിഞ്ഞമാസം 24 തിയതി അനുമതി നൽകി. സത്യപ്രതിജ്ഞക്കായി ചെലവായ തുകയുടെ തരം തിരിച്ചുള്ള വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. ഇക്കാര്യം വിവിധ ഡിപ്പാർട്ടമെന്റ് അധികാരികൾക്ക് അയച്ചു കൊടുത്തതാണ് ധൻരാജിന് ലഭിച്ച വിവരാവകാശ രേഖയിൽ പറയുന്നു.
കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി പിണറായി വിജയൻ സത്യപ്രതിജ്ഞ ചെയ്ത മെയ് 25 നു ഇതുമായി ബന്ധപ്പെട്ടുള്ള പരസ്യങ്ങൾ പത്രങ്ങളിൽ വന്നിരുന്നു. ഈ ചെലവ് ഇപ്പോൾ ലഭിച്ച തുകയിൽ പെട്ടിട്ടില്ല. പ്രമുഖ പത്രങ്ങളിൽ വന്ന ഈ വലിയ കോളം പരസ്യത്തിനു അമിതമായ തുക ചെലവാക്കി എന്നാണ് സൂചന എങ്കിലും അത് എത്ര ആണെന്ന് ഇതുവരെ ലഭ്യമായിട്ടില്ല. ഇംഗ്ലീഷ് പത്രങ്ങളിൽ അടക്കം പരസ്യം നൽകിയത് ഖജനാവിൽ നിന്നുള്ള പണമെടുത്താണോ എന്ന് ചോദിച്ച് വിടി ബൽറാം എംഎൽഎ അടക്കമുള്ളവർ നേരത്തെ രംഗത്തുവന്നിരുന്നു. എന്നാൽ, ജനകീയ സർക്കാർ അധികാരമേൽക്കുമ്പോൾ ഇത്തരം പരസ്യങ്ങൾ നൽകിയതിൽ തെറ്റൊന്നുമില്ലെന്നാണ് ഇടതു നേതാക്കളുടെ വിശദീകരണം.