- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റബ്ബർ വില കൂടുമെന്ന പ്രതീക്ഷ വെറുതെയായി; വീണ്ടും വില ഇടിഞ്ഞു തുടങ്ങിയതോടെ പ്രതീക്ഷ നഷ്ടപ്പെട്ട് റബ്ബർ കർഷകർ
തൊടുപുഴ: റബ്ബർ മേഖല വീണ്ടും വൻപ്രതിസന്ധിയിലേക്ക്. വൻകിട ടയർകമ്പനികൾ സംഘടിതമായി വിലയിടിച്ചതോടെ ആഭ്യന്തര വിപണിയിൽ റബ്ബർ വില 15ദിവസത്തിനിടയിൽ കിലോയ്ക്ക് 13 രൂപ കുറഞ്ഞ് 131 രൂപയായി. റബ്ബർ ബോർഡ് നിശ്ചയിച്ച ഈ വില പോലും ലഭിക്കുന്നില്ല. അടുത്ത ദിവസങ്ങളിൽ വില 125ലും താഴെപ്പോകുമെന്നാണ് സൂചന. വിദേശത്ത് ഏറ്റവും കുറഞ്ഞ വിലയിൽ കിട്ടുന്ന ക്രമ്പ് റബ്ബറിന്റെ വിലയിൽ ഇവിടെനിന്ന് റബ്ബർ കിട്ടാനാണ് കമ്പനികൾ ശ്രമിക്കുന്നത്. ഓണമാകുന്നതോടെ കർഷകൻ കിട്ടുന്ന വിലയ്ക്ക് റബ്ബർ വിൽക്കുമെന്ന പ്രതീക്ഷയിലാണിവർ. ഇതോടെ വാങ്ങിയ വിലയ്ക്കു പോലും വിൽക്കാനാകാതെ വൻകിടചെറുകിട വ്യാപാരികളും പ്രതിസന്ധിയിലായി. ഓഗസ്ത് ഒമ്പതു വരെ ആർ.എസ്.എസ്.നാല് ഇനത്തിന് കിലോയ്ക്ക് 144രൂപയായിരുന്നു വില. രണ്ടാഴ്ചയായി ദിവസേന ചെറുതായി വില കുറയുകയായിരുന്നു. എന്നാൽ കമ്പനികൾ സംഘടിതമായി മാറിനിന്നതോടെ വില പെട്ടെന്ന് കൂപ്പുകുത്തി. വ്യാഴാഴ്ച ഒറ്റയടിക്കു മൂന്നു രൂപ കുറഞ്ഞ് 131രൂപയായി. അന്താരാഷ്ട്ര വിലയിലുണ്ടായ കുറവാണ് ഇവിടുത്തെ വിലക്കുറവിന് കാരണമെന്ന് പറയാനാകില്ല.
തൊടുപുഴ: റബ്ബർ മേഖല വീണ്ടും വൻപ്രതിസന്ധിയിലേക്ക്. വൻകിട ടയർകമ്പനികൾ സംഘടിതമായി വിലയിടിച്ചതോടെ ആഭ്യന്തര വിപണിയിൽ റബ്ബർ വില 15ദിവസത്തിനിടയിൽ കിലോയ്ക്ക് 13 രൂപ കുറഞ്ഞ് 131 രൂപയായി. റബ്ബർ ബോർഡ് നിശ്ചയിച്ച ഈ വില പോലും ലഭിക്കുന്നില്ല. അടുത്ത ദിവസങ്ങളിൽ വില 125ലും താഴെപ്പോകുമെന്നാണ് സൂചന.
വിദേശത്ത് ഏറ്റവും കുറഞ്ഞ വിലയിൽ കിട്ടുന്ന ക്രമ്പ് റബ്ബറിന്റെ വിലയിൽ ഇവിടെനിന്ന് റബ്ബർ കിട്ടാനാണ് കമ്പനികൾ ശ്രമിക്കുന്നത്. ഓണമാകുന്നതോടെ കർഷകൻ കിട്ടുന്ന വിലയ്ക്ക് റബ്ബർ വിൽക്കുമെന്ന പ്രതീക്ഷയിലാണിവർ. ഇതോടെ വാങ്ങിയ വിലയ്ക്കു പോലും വിൽക്കാനാകാതെ വൻകിടചെറുകിട വ്യാപാരികളും പ്രതിസന്ധിയിലായി.
ഓഗസ്ത് ഒമ്പതു വരെ ആർ.എസ്.എസ്.നാല് ഇനത്തിന് കിലോയ്ക്ക് 144രൂപയായിരുന്നു വില. രണ്ടാഴ്ചയായി ദിവസേന ചെറുതായി വില കുറയുകയായിരുന്നു. എന്നാൽ കമ്പനികൾ സംഘടിതമായി മാറിനിന്നതോടെ വില പെട്ടെന്ന് കൂപ്പുകുത്തി. വ്യാഴാഴ്ച ഒറ്റയടിക്കു മൂന്നു രൂപ കുറഞ്ഞ് 131രൂപയായി. അന്താരാഷ്ട്ര വിലയിലുണ്ടായ കുറവാണ് ഇവിടുത്തെ വിലക്കുറവിന് കാരണമെന്ന് പറയാനാകില്ല. ഓഗസ്റ്റ് ഒന്നിന് ബാങ്കോക്ക് വിപണിയിൽ ഇന്ത്യയിലെ ആർ.എസ്.എസ്.നാലിന് തുല്യമായ ആർ.എസ്.എസ്.മൂന്നിന് 119രൂപയായിരുന്നു വില.
അപ്പോൾ ഇന്ത്യയിൽ വില 144രൂപയായിരുന്നു. ഒമ്പതാം തിയ്യതി അന്താരാഷ്ട്ര വില 119 ആയപ്പോഴും ഇന്ത്യയിൽ വിലയിലെ വിലയിൽ മാറ്റമുണ്ടായില്ല. പിന്നീടാണ് വില കുത്തനെ കുറഞ്ഞുതുടങ്ങിയത്. 22ന് ബാങ്കോക്ക് വില 112ൽ തുടരുമ്പോൾ ഇവിടെ വില 136രൂപയായി കുറഞ്ഞു. വ്യാഴാഴ്ചയത് 131രൂപയാകുകയായിരുന്നു. ബാങ്കോക്ക് വില ഇപ്പോൾ 107രൂപയാണ്.