- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുതിരസവാരി പരിശീലിപ്പിക്കാൻ എത്തിയ ഹെവിറ്റിൽ ജനിച്ചതാണോ പ്രിൻസ് ഹാരി? ഡയാനയുടെ മരണത്തിന് 20 വർഷത്തിന് ശേഷവും ഊഹാപോഹങ്ങൾക്ക് അന്ത്യമായില്ല; എല്ലാം നിഷേധിച്ച് മുൻ രഹസ്യ കാമുകൻ
അന്തരിച്ച ഡയാന രാജകുമാരി എന്നും വിവാദങ്ങളുടെ കളിത്തോഴിയാണ്. മരിച്ച് 20 വർഷങ്ങൾക്ക് ശേഷവും ഇന്നും അവരുമായി ബന്ധപ്പെട്ട നിറം പിടിപ്പിച്ച കഥകൾക്ക് യാതൊരു ക്ഷാമവുമില്ല. ഡയാനയുടെ പുത്രൻ ഹാരി രാജകുമാരന്റെ അച്ഛൻ കുതിരസവാരി പരിശീലിപ്പിക്കാൻ എത്തിയ ജെയിംസ് ഹെവിറ്റ് ആണോയെന്ന ഊഹാപോഹമാണിപ്പോൾ കൂടുതൽ ശക്തമായിരിക്കുന്നത്. ഡയാനയുടെ മരണത്തിന്റെ 20 വാർഷികം പ്രമാണിച്ച് ഓസ്ട്രേലിയൻ ചാനലായ ചാനൽ 7ന്റെ സൺഡേ നൈറ്റിൽ ഹെവിറ്റുമായി നടത്തിയ അഭിമുഖത്തിലാണിക്കാര്യം വീണ്ടും ഉയർന്ന് വന്നിരിക്കുന്നത്. താനും ഡയാനയും തമ്മിലുള്ള രഹസ്യ ബന്ധം ഈ ഷോയിൽ ഹെവിറ്റ് തുറന്ന് സമ്മതിക്കാൻ തയ്യാറാകുന്നുണ്ടെങ്കിലും ഹാരിയുടെ പിതാവ് താനാണെന്ന പ്രചാരണത്തെ അദ്ദേഹം ശക്തമായി നിഷേധിക്കുന്നുമുണ്ട്. ഇന്നും ഒറ്റയ്ക്ക് കഴിയുന്ന ഈ മുൻ പോലോ പ്ലെയർ സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ തന്റെ വീട്ടിൽ വച്ചായിരുന്നു മനസ് തുറന്നത്. ഹാരിയുടെ പിതാവ് താനാണെന്ന വാർത്ത വർഷങ്ങളായി നടക്കുന്ന വെറും കുപ്രചാരണമാണെന്നാണ് ഹെവിറ്റ് തറപ്പിച്ച് പറയുന്നത്. ഹാരി കൈക്കുഞ്ഞായ വേളയി
അന്തരിച്ച ഡയാന രാജകുമാരി എന്നും വിവാദങ്ങളുടെ കളിത്തോഴിയാണ്. മരിച്ച് 20 വർഷങ്ങൾക്ക് ശേഷവും ഇന്നും അവരുമായി ബന്ധപ്പെട്ട നിറം പിടിപ്പിച്ച കഥകൾക്ക് യാതൊരു ക്ഷാമവുമില്ല. ഡയാനയുടെ പുത്രൻ ഹാരി രാജകുമാരന്റെ അച്ഛൻ കുതിരസവാരി പരിശീലിപ്പിക്കാൻ എത്തിയ ജെയിംസ് ഹെവിറ്റ് ആണോയെന്ന ഊഹാപോഹമാണിപ്പോൾ കൂടുതൽ ശക്തമായിരിക്കുന്നത്. ഡയാനയുടെ മരണത്തിന്റെ 20 വാർഷികം പ്രമാണിച്ച് ഓസ്ട്രേലിയൻ ചാനലായ ചാനൽ 7ന്റെ സൺഡേ നൈറ്റിൽ ഹെവിറ്റുമായി നടത്തിയ അഭിമുഖത്തിലാണിക്കാര്യം വീണ്ടും ഉയർന്ന് വന്നിരിക്കുന്നത്. താനും ഡയാനയും തമ്മിലുള്ള രഹസ്യ ബന്ധം ഈ ഷോയിൽ ഹെവിറ്റ് തുറന്ന് സമ്മതിക്കാൻ തയ്യാറാകുന്നുണ്ടെങ്കിലും ഹാരിയുടെ പിതാവ് താനാണെന്ന പ്രചാരണത്തെ അദ്ദേഹം ശക്തമായി നിഷേധിക്കുന്നുമുണ്ട്.
ഇന്നും ഒറ്റയ്ക്ക് കഴിയുന്ന ഈ മുൻ പോലോ പ്ലെയർ സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ തന്റെ വീട്ടിൽ വച്ചായിരുന്നു മനസ് തുറന്നത്. ഹാരിയുടെ പിതാവ് താനാണെന്ന വാർത്ത വർഷങ്ങളായി നടക്കുന്ന വെറും കുപ്രചാരണമാണെന്നാണ് ഹെവിറ്റ് തറപ്പിച്ച് പറയുന്നത്. ഹാരി കൈക്കുഞ്ഞായ വേളയിലാണ് ഹെവിറ്റ് ആദ്യമായി ഡയാനയെ കാണുന്നതെന്നും അതിനാൽ ഈ പ്രചാരണം ഒരിക്കലും സത്യമല്ലെന്നാണ് ഡയാനയുടെ മുൻ ബട്ട്ലറായ പോൾ ബുറെൽ പ്രതികരിച്ചിരിക്കുന്നത്. 1986ൽ ഡയാനയെ കുതിരസവാരി പഠിപ്പിക്കാനെത്തിയതോടെ യായിരുന്നു ഹെവിറ്റും രാജകുമാരിയും തമ്മിലുള്ള രഹസ്യ ബന്ധം ആരംഭിച്ചതെന്നാണ് റിപ്പോർട്ട്.
പ്രത്യേക പ്രഭാവലയമുള്ള വ്യക്തിയായിരുന്നു ഡയാനയെന്നാണ് ഹെവിറ്റ് ഓർക്കുന്നത്. താൻ ഡയാനയുമായി സ്നേഹത്തിലായ നിമിഷങ്ങൾ ഹെവിറ്റ് ഈ അഭിമുഖത്തിൽ ഓർമിച്ച് ചിരിച്ചിരുന്നു. തങ്ങൾ ഒരുമിച്ച് ബീച്ചിലൂടെയോ മാളുകളിലൂടെയോ നടക്കാറുണ്ടായിരുന്നു വെന്നും ഡിന്നറുകൾ പാകപ്പെടുത്താറുണ്ടായിരുന്നുവെന്നും ഹെവിറ്റ് ഓർക്കുന്നു. 1991ൽ ഹെവിറ്റ് ഗൾഫ് യുദ്ധ സമയത്ത് ടാങ്ക് കമാൻഡറായി സേവന മനുഷ്ഠിക്കുമ്പോഴായിരുന്നു അവരുടെ ബന്ധം അവസാനിച്ചത്. ഈ അവസരത്തിൽ അവരുടെ ബന്ധം മാധ്യമങ്ങളിൽ നിറയുകയും ചെയ്തിരുന്നു. മുൻ ആർമി ഓഫീസറാണ് ഹെവിറ്റ്. ഡയാനയും താനുമായുള്ള ബന്ധത്തിൽ ഇതുവരെ പശ്ചാത്താപമോ കുറ്റബോധമോ തോന്നിയിട്ടില്ലെന്നും ഹെവിറ്റ് പറയുന്നു.