- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രൂപയുടെ വിനിമയ നിരക്ക് 73ൽ എത്തിയത് തകർച്ചയുടെ പരമാവധി; നാട്ടിലേക്ക് പണം അയക്കുന്ന പ്രവാസികൾ അവസരം മുതലെടുത്ത് എത്രയും വേഗം പണം അയക്കുക; ആർബിഐ വീണ്ടും ഡോളർ വിൽപ്പന തുടങ്ങിയതും കേന്ദ്രത്തിന്റെ ഇടപെടലും തുടങ്ങിയതോടെ രൂപ വീണ്ടും ശക്തിപ്രാപിക്കും; വരും ദിവസങ്ങളിൽ സ്ഥിരതയാർജിച്ച് തിരിച്ച് 68-70 നിലവാരത്തിൽ എത്തിച്ചേരുമെന്ന് സാമ്പത്തിക വിദഗ്ദ്ധർ
തിരുവനന്തപുരം: ആഭ്യന്തര വിപണിയിൽ വിലക്കയറ്റത്തിനും ഇന്ധന വിലവർദ്ധനവിനും കാരണമായ രൂപയുടെ വിലത്തകർച്ച് ഇനിയും തുടരില്ലെന്ന് വിലയിരുത്തൽ. ഇപ്പോഴത്തെ രൂപയുടെ റെക്കോർഡ് വീഴ്‌ച്ച ഇറക്കുമതിക്ക് തിരിച്ചടിയായെങ്കിലും ഐടി മേഖലയ്ക്കും പ്രവാസികൾക്കും ഗുണകരമായിരുന്നു. ഇതോടെ വലിയ തോതിൽ പ്രവാസികൾ ഇന്ത്യയിലേക്ക് വലിയ തോതിൽ പണം അയച്ചു. കേരളത്തിനും ഇത് ഗുണകരമായി മാറുകയുണ്ടായി. പ്രളയകാലത്തിൽ വലിയ തോതിൽ പണം രൂപയുടെ വിലയിടിവുണ്ടാ ഘട്ടത്തിൽ കേരളത്തിലേത്തി. അതുകൊണ്ട് തന്നെ ഇപ്പോൾ ലഭിച്ചിരിക്കുന്ന അവസരത്തിൽ പരമാവധി വേഗം ഇന്ത്യയിലേക്ക് പ്രവാസികൾക്ക് പണം അയക്കാവുന്നതാണ്. നാട്ടിലേക്ക് പണമയയ്ക്കുന്ന പ്രവാസികൾ ഈ അവസരം മുതലെടുക്കണമെന്നാണ് ഒരു പ്രമുഖ സാമ്പത്തിക വിദഗ്ദ്ധർ മറുനാടൻ മലയാളിയോട് പറഞ്ഞത്. രൂപയുടെ വിലയിടിവ് തടയാനുള്ള ആർബിഐ ശ്രമങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഡോളർ വിറ്റഴിക്കാനാണ് ആർബിഐ ശ്രമം. കൂടാതെ കേന്ദ്രസർക്കാറും നടപടി സ്വീകരിച്ചിട്ടുണ്ട്. 73 രൂപ എന്നത് രൂപയുടെ പരമാവധി തകർച്ചയാണെന്നം ഇപ്പോഴത്തെ ഇ
തിരുവനന്തപുരം: ആഭ്യന്തര വിപണിയിൽ വിലക്കയറ്റത്തിനും ഇന്ധന വിലവർദ്ധനവിനും കാരണമായ രൂപയുടെ വിലത്തകർച്ച് ഇനിയും തുടരില്ലെന്ന് വിലയിരുത്തൽ. ഇപ്പോഴത്തെ രൂപയുടെ റെക്കോർഡ് വീഴ്‌ച്ച ഇറക്കുമതിക്ക് തിരിച്ചടിയായെങ്കിലും ഐടി മേഖലയ്ക്കും പ്രവാസികൾക്കും ഗുണകരമായിരുന്നു. ഇതോടെ വലിയ തോതിൽ പ്രവാസികൾ ഇന്ത്യയിലേക്ക് വലിയ തോതിൽ പണം അയച്ചു. കേരളത്തിനും ഇത് ഗുണകരമായി മാറുകയുണ്ടായി. പ്രളയകാലത്തിൽ വലിയ തോതിൽ പണം രൂപയുടെ വിലയിടിവുണ്ടാ ഘട്ടത്തിൽ കേരളത്തിലേത്തി. അതുകൊണ്ട് തന്നെ ഇപ്പോൾ ലഭിച്ചിരിക്കുന്ന അവസരത്തിൽ പരമാവധി വേഗം ഇന്ത്യയിലേക്ക് പ്രവാസികൾക്ക് പണം അയക്കാവുന്നതാണ്.
നാട്ടിലേക്ക് പണമയയ്ക്കുന്ന പ്രവാസികൾ ഈ അവസരം മുതലെടുക്കണമെന്നാണ് ഒരു പ്രമുഖ സാമ്പത്തിക വിദഗ്ദ്ധർ മറുനാടൻ മലയാളിയോട് പറഞ്ഞത്. രൂപയുടെ വിലയിടിവ് തടയാനുള്ള ആർബിഐ ശ്രമങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഡോളർ വിറ്റഴിക്കാനാണ് ആർബിഐ ശ്രമം. കൂടാതെ കേന്ദ്രസർക്കാറും നടപടി സ്വീകരിച്ചിട്ടുണ്ട്. 73 രൂപ എന്നത് രൂപയുടെ പരമാവധി തകർച്ചയാണെന്നം ഇപ്പോഴത്തെ ഇടപെടൽ കൊണ്ട് വിപണി വരും ദിവസങ്ങളിൽ കരകയറുമെന്നുമാണ് വിലയിരുത്തുന്നത്.
ഇപ്പോഴത്തെ ഇന്ധന വിലവർദ്ധനവ് രാഷ്ട്രീയമായി കേന്ദ്രസർക്കാറിന് കനത്ത തിരിച്ചടിയാണ്. രൂപയുടെ വിലയിടിവ് നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ ഇടപെടുന്നതിന്റെ പ്രധാന കാരണം വരാനിരിക്കുന്ന തിരഞ്ഞെടുപ്പാണ്. അതുകൊണ്ട് തന്നെ രൂപ ശക്തിപ്രാപിക്കാന ആവശ്യമായ ഇടപെടൽ കേന്ദ്രസർക്കാർ ചെയ്യുന്നുണ്ട്. ഇന്ധന വില വർദ്ധനവ് മൂലം ഉണ്ടാകുന്ന വിലക്കയറ്റം വഴി പലിശനിരക്കുകളും ഉയരാനുള്ള സാധ്യതയുണ്ട്. ഇതെല്ലാം രാജ്യം സാമ്പത്തിക തകർച്ചയിലേക്കെന്ന പ്രതീതി സൃഷ്ടിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ആർബിഐ ഇനിയും ഡോളറിനെ കരുത്താർജ്ജിക്കാൻ അനുവദിക്കില്ലെന്നുമാണ് കരുതുന്നത്.
രൂപയുടെ ഭാവിയെ കുറിച്ച് ഒരു പ്രമുഖ സാമ്പത്തിക വിദഗ്ധൻ മറുനാടനോട് വ്യക്തമാക്കിയത് ഇങ്ങനെയാണ്: കഴിഞ്ഞ ഒരു മാസത്തോളമായി ക്രമാനുഗതമായി മൂല്യത്തകർച്ച നേരിട്ട രൂപയുടെ വിനിമയമൂല്യം 73-ൽ ഒരു പീക്ക് എത്തിയെന്ന് കരുതാം. ഇതിന്റെ കാരണം പലതാണ് ഇതിന്റെ ഫിനാൻസ് ഭാഷയിൽ marlut getting ahead of itself എന്നു പറയും. അതായത് വിപണി ഓവർഷൂട്ട് ചെയ്യുന്ന അവസ്ഥ. ഇത് ട്രെൻഡ് റൈഡ് ചെയ്യുന്ന വലിയ ഊഹക്കച്ചവടക്കാർ ഉണ്ടാക്കുന്ന അവസ്ഥയാണ്. അത് മിക്കവാറും വിപണിയിലെ ബിഗ്ഗ് ഡാഡ്ഡി വന്ന് ഇടപെടുമ്പോൾ വിരാമമാകും.
ഇന്നലെ 73 വരെ എത്തിയ രൂപ ആർബിഐയുടെ വിൽപ്പനയും പരിഭ്രാന്തരായ കേന്ദ്രധനമന്ത്രാലയത്തിന്റെ ഇടപെടലും മൂലം ഡോളറിൽ വിൽപ്പന സമ്മർദമുണ്ടായി. ഇവരാണല്ലോ ഇന്ത്യൻ സാഹചര്യത്തിൽ ബിഗ്ഗ് ഡാഡ്ഡി. ഇതിനെ കൂളിങ് നേർവ്സ് എന്നു പറയും. എണ്ണ ഇറക്കുമതി നിയന്ത്രിക്കാനും കേന്ദ്രം പദ്ധതി തയ്യാറാക്കുന്ന വാർത്ത വന്നു. കുതിച്ചുയരുന്ന ഇന്ധന വിലയും തിരഞ്ഞെടുപ്പ് മുന്നിലുള്ളപ്പോൾ കേന്ദ്രസർക്കാരിനു രാഷ്ട്രീയ പ്രതിസന്ധി ഉണ്ടാക്കും. കൂടാതെ ഇന്ധന വില വർദ്ധനവ് മൂലം ഉണ്ടാകുന്ന ഇൻഫ്ളേഷൻ റിസ്‌ക് വഴി പലിശനിരക്കുകൾ ഉടനെ ഉയരുമെന്നും ഉറപ്പ്. ഇത് ഒരു സാമ്പത്തീക തകർച്ച മുന്നിലുള്ള വ്യവ്യസായ ലോകത്തിന് പ്രശ്നങ്ങൾ സൃഷ്ടിക്കും. ഇതെല്ലാം കണക്കിലെടുത്ത് ആർബിഐ ഇതിലേറെ ഡോളർ കരുത്താർജ്ജിക്കാൻ അനുവദിക്കില്ല.
വരും ദിവസങ്ങളിൽ രൂപ സ്ഥിരതയാർജിച്ച് തിരിച്ച് 68-70 നിലവാരത്തിൽ എത്തിച്ചേരാനാണ് സാധ്യത. അടുത്ത മൂന്നു മുതൽ ആറു മാസത്തേയ്ക്ക് ആ നിരക്കിൽ തുടർന്നേക്കാം, പ്രത്യേകിച്ച് വിനാശകരമായ വാർത്തകൾ ക്രൂഡ് ഓയിൽ സംബന്ധമായി ഉണ്ടായില്ലെങ്കിൽ. രൂപയുടെ മൂല്യം ഡോളറിനെക്കാൾ ഏറെ ക്രൂഡ് ഓയിലുമായി കോറിലേഷനിലാണ് ഇപ്പോൾ. അടുത്ത വർഷമാദ്യം നടക്കുന്ന പൊതു തിരഞ്ഞെടുപ്പാവും യഥാർത്ഥത്തിൽ രൂപയുടെ ഭാവി നിർണയിക്കുക എന്ന് ചുരുക്കിപ്പറയാം.
രൂപയുടെ മൂല്യത്തകർച്ച മൂലം നേട്ടമുണ്ടാക്കിയ പ്രവാസികൾക്കും കയറ്റുമതിക്കാർക്കും ഹ്രസ്വകാലത്തേക്ക പ്രോഫിറ്റ് ബുക്കിങിനു മികച്ച സമയമാണ് ഇപ്പോൾ. അടുത്ത കുറച്ചുനാൾ ഇതിനെക്കാൾ മെച്ചം റേറ്റ് കിട്ടാനിടിയില്ല. നാട്ടിലേക്ക് പണമയയ്ക്കുന്ന പ്രവാസികൾ ഈ അവസരം മുതലെടുക്കുക. ഏറിയാൽ 73.50 വരെ വീണ്ടും എത്തിയേക്കാം. പക്ഷേ അവിടെ ആർബിഐ വീണ്ടും ഡോളർ വിൽപ്പനയ്ക്കുണ്ടാകും.