- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാഗപത്ര ഉടമ്പടികൾക്കായി രജിസ്‌ട്രേഷൻ ഓഫീസുകളിൽ ആളുകൾ ഇടിച്ചുകയറുന്നു; കുടുംബ ബജറ്റ് തകർക്കുന്ന മുദ്രപത്ര വർധന പുനഃപരിശോധിക്കാൻ സമ്മർദ്ദം; പരിഷ്‌കാരം 18 മുതൽ നടപ്പിലാകും
തിരുവനന്തപുരം: കുടുംബസ്വത്ത് കൈമാറ്റത്തിനുള്ള ഭാഗപത്ര ഉടമ്പടികൾക്ക് ബജറ്റിൽ പ്രഖ്യാപിച്ച മുദ്രപത്ര നിരക്കും രജിസ്‌ട്രേഷൻ നിരക്കും വർധിക്കുന്നതിന് മുമ്പായി സ്വത്തുകൈമാറ്റം നടത്തുന്നതിന് രജിസ്‌ട്രേഷൻ ഓഫീസുകളിൽ വൻ തിരക്ക്. വെള്ളിയാഴ്ച ബജറ്റ് പ്രഖ്യാപനം വന്നതോടെയാണ് കഴിഞ്ഞദിവസം കുടുംബാംഗങ്ങൾ തമ്മിൽ സ്വത്തു കൈമാറുന്നതിന് ഏറെപ്പേർ രജിസ്‌ട്രേഷൻ ഓഫീസുകളിലെത്തുന്നത്. കുടുംബാംഗങ്ങൾ തമ്മിലുള്ള ഭാഗപത്രത്തിനു പരമാവധി 1000 രൂപ മുദ്രപ്പത്ര നിരക്കായി നൽകിയാൽ മതിയെന്ന ഇളവ് ബജറ്റിൽ എടുത്തു കളയുകയും സ്ഥലത്തിന്റെ ന്യായവിലയുടെ മൂന്നുശതമാനം മുദ്രവിലയായി നിശ്ചയിക്കുകയും ചെയ്തിരുന്നു. ഇതോടെ അച്ഛനമ്മമാർ മക്കൾക്ക് സ്വത്ത് വീതംവച്ചു നൽകണമെങ്കിൽ ആയിരങ്ങൾ മുടക്കേണ്ടിയിരുന്ന സ്ഥാനത്ത് ലക്ഷങ്ങൾ മുടക്കേണ്ട സ്ഥിതിയായി. ഇതിൽ വൻ പ്രതിഷേധം ഉയർന്നിട്ടുണ്ട്. ഇതോടെ പരിഷ്‌കാരം പുനഃപരിശോധിക്കാൻ സർക്കാരിൽ സമ്മർദ്ദമേറുകയാണ്. ഈ മാസം 18 മുതൽ പുതിയ നിരക്ക് നൽകേണ്ടിവരുമെന്നാണ് സൂചനകൾ. അതിനാൽ അതിനുമുമ്പ് സ്വത്ത് കൈമാറ്റം നടത്താൻ പലരും
തിരുവനന്തപുരം: കുടുംബസ്വത്ത് കൈമാറ്റത്തിനുള്ള ഭാഗപത്ര ഉടമ്പടികൾക്ക് ബജറ്റിൽ പ്രഖ്യാപിച്ച മുദ്രപത്ര നിരക്കും രജിസ്‌ട്രേഷൻ നിരക്കും വർധിക്കുന്നതിന് മുമ്പായി സ്വത്തുകൈമാറ്റം നടത്തുന്നതിന് രജിസ്‌ട്രേഷൻ ഓഫീസുകളിൽ വൻ തിരക്ക്. വെള്ളിയാഴ്ച ബജറ്റ് പ്രഖ്യാപനം വന്നതോടെയാണ് കഴിഞ്ഞദിവസം കുടുംബാംഗങ്ങൾ തമ്മിൽ സ്വത്തു കൈമാറുന്നതിന് ഏറെപ്പേർ രജിസ്‌ട്രേഷൻ ഓഫീസുകളിലെത്തുന്നത്.
കുടുംബാംഗങ്ങൾ തമ്മിലുള്ള ഭാഗപത്രത്തിനു പരമാവധി 1000 രൂപ മുദ്രപ്പത്ര നിരക്കായി നൽകിയാൽ മതിയെന്ന ഇളവ് ബജറ്റിൽ എടുത്തു കളയുകയും സ്ഥലത്തിന്റെ ന്യായവിലയുടെ മൂന്നുശതമാനം മുദ്രവിലയായി നിശ്ചയിക്കുകയും ചെയ്തിരുന്നു. ഇതോടെ അച്ഛനമ്മമാർ മക്കൾക്ക് സ്വത്ത് വീതംവച്ചു നൽകണമെങ്കിൽ ആയിരങ്ങൾ മുടക്കേണ്ടിയിരുന്ന സ്ഥാനത്ത് ലക്ഷങ്ങൾ മുടക്കേണ്ട സ്ഥിതിയായി. ഇതിൽ വൻ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
ഇതോടെ പരിഷ്‌കാരം പുനഃപരിശോധിക്കാൻ സർക്കാരിൽ സമ്മർദ്ദമേറുകയാണ്. ഈ മാസം 18 മുതൽ പുതിയ നിരക്ക് നൽകേണ്ടിവരുമെന്നാണ് സൂചനകൾ. അതിനാൽ അതിനുമുമ്പ് സ്വത്ത് കൈമാറ്റം നടത്താൻ പലരും നീക്കംതുടങ്ങിയതോടെ രജിസ്ട്രഷൻ ഓഫീസുകളിൽ ആളുകൾ ഇടിച്ചുകയറുന്ന സാഹചര്യമായി. ഭാഗപത്രം, ഒഴിമുറി, ദാനം, ധനനിശ്ചയം എന്നീ ആധാരങ്ങളുടെ കാര്യത്തിൽ മുദ്രവിലയും രജിസ്‌ട്രേഷൻ ഫീസും ഇപ്പോൾ തീരെ കുറവാണ്.
ആയിരംരൂപയുടെ പരിധി എടുത്തുകളഞ്ഞ് മൂന്നുശതമാനം നികുതിയാണ് പുതിയ ബജറ്റിൽ ഏർപ്പെടുത്തിയത്. കേരളത്തിൽ കുടുംബപരമായുള്ള ഭൂമി കൈമാറ്റമാണ് ഭൂമി വിൽപനയേക്കാൾ കൂടുതൽ നടക്കുന്നത് എന്നതിനാൽ മാതാപിതാക്കൾ മക്കൾക്ക് സ്വത്ത് കൈമാറുന്നതും സ്വത്ത് ഭാഗംവയ്ക്കുന്നതും ചെലവേറിയതാകുമെന്ന സ്ഥിതി വന്നു. ഇതുകൊണ്ട് ചെറിയ വിഭാഗത്തിനേ ഗുണമുണ്ടായിട്ടുള്ളൂവെന്നാണ് ധനമന്ത്രി ബജറ്റിൽ നിരീക്ഷിച്ചതെങ്കിലും അതല്ല യാഥാർത്ഥ്യമെന്ന വാദമാണ് ഉയർന്നത്.
കുടുംബാംഗങ്ങൾ തമ്മിലുള്ള വസ്തു ഇടപാടിന് മുദ്രവില മൂന്നുശതമാനമായി വർദ്ധിപ്പിക്കുകയും മുദ്രവിലയിലും രജിസ്‌ട്രേഷൻ ഫീസിലും ഉണ്ടായിരുന്ന പരിധി ഒഴിവാക്കുകയുമാണ് ചെയ്തിട്ടുള്ളത്. സർക്കാർ വിവിധ പ്രദേശങ്ങൾക്കനുസരിച്ച് നിശ്ചയിച്ചിട്ടുള്ള ഭൂമിവില അനുസരിച്ച് എത്ര ഭൂമിയാണോ കൈമാറുന്നത് അതനുസരിച്ച് മുദ്രപത്രവിലയും രജിസ്‌ട്രേഷൻ ഫീസും ഇനി ഇഷ്ടദാനത്തിനും നൽകേണ്ടിവരും. വിലയാധാരങ്ങൾക്ക് മുദ്രവില ആറുശതമാനമായിരുന്നത് എട്ടുശതമാനമായി ഉയർത്തിയിട്ടുമുണ്ട്്. അഞ്ചുസെന്റും പത്തുസെന്റും ഉൾപ്പെടെ കൊച്ചു പുരയിടങ്ങളും മറ്റും മക്കൾക്കായി പകുത്തു നൽകുന്ന സാധാരണക്കാരെ ഈ പരിഷ്‌കാരം ഏറെ ദോഷകരമായി ബാധിക്കും.
ന്യായവില നിശ്ചയിച്ചതിൽത്തന്നെ പലയിടത്തും ഇപ്പോഴും ആക്ഷേപങ്ങളുണ്ട്. ഇത് പരിഹരിക്കുന്നതിന് ബജറ്റിൽ നിർദ്ദേശങ്ങളില്ലെങ്കിലും ന്യായവില കാലോചിതമായി പരിഷ്‌കരിക്കുമെന്ന് മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. വിഭജിക്കാത്ത ഓഹരിയുടെ കാര്യത്തിൽ ഭൂമിയുടെ ന്യായവിലയുടെ അടിസ്ഥാനത്തിൽ നികുതി ഉണ്ട്. ഇതുവരെ വീടുകൾക്ക് ബാധകമാക്കിയിരുന്നില്ലെങ്കിലും വീടുകൾക്കും പുതിയ ബജറ്റിൽ നികുതി കൊണ്ടുവന്നുവെന്നതും ഭൂമിദാനങ്ങൾക്ക് തിരിച്ചടിയാകും. ബജറ്റിൽ ധനമന്ത്രി പ്രഖ്യാപിച്ച പുതിയ നികുതികളും ഭൂമി റജിസ്‌ട്രേഷൻ ഫീസ് വർധനയും 18 മുതൽ പ്രാബല്യത്തിൽ വരുത്താൻ ധനകാര്യ ബിൽ അവതരിപ്പിക്കാനാണ് സർക്കാർ ഒരുങ്ങുന്നത്. സഭാസമ്മേളനം അവസാനിക്കുന്നതിന്റെ തലേ ദിവസമായ 18ന് ബിൽ അവതരിപ്പിച്ചാൽ 18നു തന്നെ വർധന നടപ്പിൽ വരും.
അന്നു സബ്ജക്ട് കമ്മിറ്റിക്കു വിടുന്ന ധനകാര്യ ബില്ലിനു 120 ദിവസത്തെ പ്രാബല്യം ലഭിക്കുമെന്നതിനാൽ ബിൽ അടുത്ത സമ്മേളനത്തിൽ പാസാക്കിയാൽ മതിയാകും. ബജറ്റിലുള്ള ചർച്ച നിയമസഭയിൽ പുരോഗമിക്കുകയാണ്. രജിസ്‌ട്രേഷൻ നിരക്കുവർധനയിൽ പ്രതിഷേധം വ്യാപകമാകുകയും ജനദ്രോഹപരമാണെന്ന് അഭിപ്രായമുയരുകയും ചെയ്തതോടെ നിരക്ക് കുറയ്ക്കാൻ സർക്കാരിൽ സമ്മർദ്ദമേറുകയാണ്. ജനക്ഷേമ ബജറ്റെന്ന് വിലയിരുത്തപ്പെട്ടെങ്കിലും മുദ്രപത്ര നിരക്കുവർധന ബജറ്റിന്റെ മാറ്റുകുറച്ചതായാണ് എൽഡിഎഫിന്റെയും വിലയിരുത്തൽ. ഇതോടെ നാളെ ചർച്ചയ്ക്കു മറുപടി പറയുന്ന മന്ത്രി തോമസ് ഐസക്, ഭൂമി റജിസ്‌ട്രേഷൻ നിരക്കിൽ ചില ഇളവുകൾ വരുത്തിയേക്കും.
യുഡിഎഫ് സർക്കാരിന്റെ കാലത്തും 1000 രൂപയെന്ന പരിധി എടുത്തുകളഞ്ഞെങ്കിലും പ്രതിഷേധത്തെ തുടർന്ന് പിൻവലിച്ചിരുന്നു. വിലയാധാരങ്ങളുടെ നിരക്കും ബജറ്റിൽ ആറിൽ നിന്ന് എട്ടു ശതമാനമായി ഉയർത്തിയിരുന്നു. വെളിച്ചെണ്ണ, പാചകം ചെയ്തു വിൽക്കുന്ന ബർഗർ, പീത്സ, ടാക്കോസ്, ഡോനട്‌സ്, സാൻഡ്‌വിച്ച്, ബർഗർ പാറ്റി, പാസ്ത, ബ്രെഡ് ഫില്ലിങ്ങുകൾ, വെളിച്ചെണ്ണ ഉപയോഗിച്ചു നിർമ്മിക്കുന്ന അലക്കുസോപ്പ്, തുണിത്തരങ്ങൾ, ഡിസ്‌പോസിബിൾ പ്ലാസ്റ്റിക് പ്ലേറ്റ്, കപ്പ്, പാക്കറ്റിലാക്കി വിൽക്കുന്ന ആട്ട, മൈദ, സൂജി, റവ, ബസ്മതി അരി എന്നിവയ്ക്ക് ബജറ്റിൽ നികുതി വർധനവ് പ്രഖ്യാപിച്ചിരുന്നു. വില കുറയുമെന്നു പ്രഖ്യാപിച്ചിരുന്ന തെർമോകോൾ പ്ലേറ്റുകൾക്കും കപ്പുകൾക്കും പഴയതുപോലെ 20% നികുതി തന്നെയായിരിക്കുമെന്ന് മന്ത്രി തോമസ് ഐസക് ഫേസ്‌ബുക്കിൽ കുറിച്ചിരുന്നു.