- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെക്കൻഡിൽ ഏഴ് കിലോമീറ്റർ വേഗത്തിൽ പറക്കും; 10,000 കിലോമീറ്റർ അകലെയുള്ള ശത്രുവിനെയും തകർക്കും; ഹിരോഷിമയിൽ വീണ ആറ്റംബോംബിന്റെ 2000 ഇരട്ടി പ്രഹരശേഷിയുള്ള ആയുധം പരസ്യമാക്കി റഷ്യ; ലോകത്തിന്റെ യുദ്ധഭീതി ഇരട്ടിച്ചു
എക്കാലത്തെയും വലിയതും വിനാശകാരിയായതുമായ ആണവമിസൈൽ റഷ്യ പരസ്യമാക്കി. ആർഎസ്-28സാർമാറ്റ് മിസൈൽ എന്നാണിതിന്റെ പേര്. എന്നാൽ സാത്താൻ 2 എന്നാണ് നാറ്റോ ഇതിനെ വിളിക്കുന്നത്. സെക്കൻഡിൽ ഏഴ് കിലോമീറ്റർ വേഗത്തിൽ പറക്കാൻ സാധിക്കുന്ന മിസൈലാണിത്. 10,000 കിലോമീറ്റർ അകലെയുള്ള ശത്രുവിനെയും തകർക്കാൻ ഇതിന് സാധിക്കും. ഹിരോഷിമയിൽ വീണ ആറ്റംബോംബിന്റെ 2000 ഇരട്ടി പ്രഹരശേഷിയുള്ള ആയുധമാണിത്. ഇത്തരത്തിൽ പരസ്യമായ പോർവിളി ആരംഭിച്ചതോടെ മുമ്പില്ലാത്ത വിധത്തിൽ യുദ്ധഭീതി ഇരട്ടിച്ചിരിക്കുകയാണ്. ആന്റി മിസൈൽ സംവിധാനങ്ങളെ പോലും അതിജീവിക്കാൻ സാധിക്കുന്ന മിസൈലാണിത്. 40 മെഗാടെണ്ണുള്ള വാർഹെഡാണ് പുതിയ സാർമാറ്റ് മിസൈലിനുള്ളത്. 1945ൽ ഹിരോഷിമയിലും നാഗസാക്കിയിലും വീണ ബോംബുകളേക്കാൾ 2000 ഇരട്ടി ശക്തിയാണിതിനുള്ളത്. പാശ്ചാത്യരാജ്യങ്ങളുമായുള്ള യുദ്ധ സാധ്യത മുമ്പില്ലാത്ത വിധം ശക്തമായ സാഹചര്യത്തിൽ റഷ്യയുടെ പഴയ എസ്എസ്-18 സാത്താൻ മിസൈലിന് പകരം പുതിയ മിസൈൽ ഉപയോഗിക്കാനാണ് പ്രസിഡന്റ് വ്ലാദിമെർ പുട്ടിൻ തീരുമാനിച്ചിരിക്കുന്നത്. മെയ്‌ക്കെയെവ് റോക്കറ്
എക്കാലത്തെയും വലിയതും വിനാശകാരിയായതുമായ ആണവമിസൈൽ റഷ്യ പരസ്യമാക്കി. ആർഎസ്-28സാർമാറ്റ് മിസൈൽ എന്നാണിതിന്റെ പേര്. എന്നാൽ സാത്താൻ 2 എന്നാണ് നാറ്റോ ഇതിനെ വിളിക്കുന്നത്.
സെക്കൻഡിൽ ഏഴ് കിലോമീറ്റർ വേഗത്തിൽ പറക്കാൻ സാധിക്കുന്ന മിസൈലാണിത്. 10,000 കിലോമീറ്റർ അകലെയുള്ള ശത്രുവിനെയും തകർക്കാൻ ഇതിന് സാധിക്കും. ഹിരോഷിമയിൽ വീണ ആറ്റംബോംബിന്റെ 2000 ഇരട്ടി പ്രഹരശേഷിയുള്ള ആയുധമാണിത്. ഇത്തരത്തിൽ പരസ്യമായ പോർവിളി ആരംഭിച്ചതോടെ മുമ്പില്ലാത്ത വിധത്തിൽ യുദ്ധഭീതി ഇരട്ടിച്ചിരിക്കുകയാണ്. ആന്റി മിസൈൽ സംവിധാനങ്ങളെ പോലും അതിജീവിക്കാൻ സാധിക്കുന്ന മിസൈലാണിത്.
40 മെഗാടെണ്ണുള്ള വാർഹെഡാണ് പുതിയ സാർമാറ്റ് മിസൈലിനുള്ളത്. 1945ൽ ഹിരോഷിമയിലും നാഗസാക്കിയിലും വീണ ബോംബുകളേക്കാൾ 2000 ഇരട്ടി ശക്തിയാണിതിനുള്ളത്. പാശ്ചാത്യരാജ്യങ്ങളുമായുള്ള യുദ്ധ സാധ്യത മുമ്പില്ലാത്ത വിധം ശക്തമായ സാഹചര്യത്തിൽ റഷ്യയുടെ പഴയ എസ്എസ്-18 സാത്താൻ മിസൈലിന് പകരം പുതിയ മിസൈൽ ഉപയോഗിക്കാനാണ് പ്രസിഡന്റ് വ്ലാദിമെർ പുട്ടിൻ തീരുമാനിച്ചിരിക്കുന്നത്. മെയ്‌ക്കെയെവ് റോക്കറ്റ് ഡിസൈൻ ബ്യൂറോയിലെ ചീഫ് ഡിസൈനറാണിതിന്റെ ചിത്രങ്ങൾ ഓൺലൈനിലൂടെ പുറത്ത് വിട്ടിരിക്കുന്നത്.
ആർഎസ്-28 സാർമാറ്റ് മിസൈലിന് 16 ന്യൂക്ലിയർ വാർഹെഡുകളെ വഹിക്കാനുള്ള ശേഷിയുണ്ട്. ഇതിന് ഫ്രാൻസിന്റെയോ അല്ലെങ്കിൽ ടെക്സാസിന്റെയോ അത്ര വിസ്തീർണമുള്ള പ്രദേശത്തെ ഒറ്റയടിക്ക് നശിപ്പിക്കാനും ശക്തിയുണ്ടെന്നാണ് റഷ്യയുടെ പ്രതിരോധ മന്ത്രാലയത്തിന്റെ ഉടമസ്ഥതയിലുള്ള ന്യൂസ് നെറ്റ് വർക്കായ സ്വെസ്ദ വെളിപ്പെടുത്തുന്നത്. റഡാറുകളുടെ പിടിയിൽ നിന്ന് പോലും രക്ഷപ്പെടാൻ ഇതിന് സാധിക്കും.
10,000കിലോമീറ്റർ അകലെയുള്ള പ്രദേശത്തെ നശിപ്പിക്കാൻ ഇതിന് കഴിവുള്ളതിനാൽ മോസ്‌കോയിൽ നിന്നും ഈ മിസൈൽ അയച്ചാൽ അതിന് ലണ്ടനിലോ മറ്റ് യൂറോപ്യൻ നഗരങ്ങളിലോ എത്തി അനായാസം നാശം വിതയ്ക്കാനാവുമെന്ന് ചുരുക്കം. ഇതിന് പുറമെ അമേരിക്കയുടെ പടിഞ്ഞാറൻ തീരങ്ങളിലും കിഴക്കൻ തീരങ്ങളിലുമുള്ള നഗരങ്ങളെയും ഇതിന് തകർക്കാനാവും. എസ്എസ്-18 മിസൈലുകൾ സോവിയറ്റ് യൂണിയൻ കാലത്ത് അതായത് 1988ൽ ഡിസൈൻ ചെയ്തവയാണ്.
ഡ്നിപ്രോപെട്രോവ്സ്‌കിലെ ഫാക്ടറിയിൽ വച്ചാണിവ നിർമ്മിക്കപ്പെട്ടത്. അതിപ്പോൾ ഉക്രയിനിലാണ്. ഈ മിസൈലിന് അടിസ്ഥാനമിട്ട ഉക്രയിനിലെ എൻജിനീയർമാരെ പൂർണമായും വശത്താക്കാൻ റഷ്യക്ക്സാധിച്ചിട്ടില്ലെന്നും അതിനാൽ ഈ മിസൈലുകൾ ഇപ്പോൾ ക്രുനിചെവ് പ്ലാന്റിലാണ് നിർമ്മിക്കുന്നതെന്നും സൂചനയുണ്ട്.
സാർമാറ്റിനെ 2018 അവസാനം ഉപയോഗത്തിന് സന്നദ്ധമായി വിന്യസിക്കാനാണ് റഷ്യൻ പ്രതിരോധ മന്ത്രാലയം ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതോടെ പഴയ എസ്എസ് 18 2020ഓടെ നീക്കം ചെയ്യുകയും ചെയ്യുന്നതാണ്. 2009 മുതൽ സാർമാറ്റ് റഷ്യ വികസിപ്പിച്ച് കൊണ്ടേയിരിക്കുന്നുണ്ടായിരുന്നു. ഐസിബിഎം മിസൈലുകൾക്ക് പകരം ഇവ 2018 മുതൽ ഉപയോഗിക്കുകയും ചെയ്യുന്നതാണ്. പുതിയ മിസൈൽ റഷ്യയിലെ മിയാസിൽ വച്ച് പരീക്ഷിക്കുന്നുമുണ്ട്. കഴിഞ്ഞയാഴ്ച ബ്രിട്ടന്റെ തീരത്തെ തൊട്ടു തൊട്ടില്ലെന്ന മട്ടിൽ കടന്ന് പോയ റഷ്യൻ കപ്പൽപ്പടയെ റോയൽ നേവി സൂക്ഷ്മമായി നീരീക്ഷിക്കുകയും ആവശ്യമെങ്കിൽ പ്രതിരോധിക്കാനായി കപ്പലുകളെ വിന്യസിക്കുകയും ചെയ്തിരുന്നു.
മെഡിറ്ററേനിയനിലേക്ക് സിറിയൻ യുദ്ധത്തിൽ പങ്കെടുക്കാനാണ് റഷ്യ ഇവ ഇംഗ്ലീഷ് ചാനലിലൂടെ കൊണ്ട് പോകുന്നത്. നിലവിൽ ജിബ്രാൾട്ടറിനടുത്ത് കൂടി നീങ്ങുന്ന റഷ്യൻ കപ്പൽപ്പടയെ നാറ്റോ സൂക്ഷ്മമായും അതീവ ജാഗ്രതയോടെയും നിരീക്ഷിച്ച് വരുകയാണ്. സിറിയയിലെ റഷ്യയുടെ ഇടപെടലിനെ തുടർന്നാണ് അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളുമായുള്ള റഷ്യയുടെ ബന്ധം സമീപകാലത്ത് വഷളാകാൻ കാരണം. ഇതിനെ തുടർന്ന് കുറച്ച് ദിവസം മുമ്പ് റഷ്യ പോളണ്ട് അതിർത്തിയിൽ കടുത്ത മിസൈലുകളെയും സേനയെയും വിന്യസിക്കുകയും ചെയ്തിരുന്നു.