- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുട്ടിൻ നിരവധി നിരപരാധികളെ കൊന്നൊടുക്കിയ ക്രൂര ഭരണാധികാരിയല്ലേയെന്ന് ഫോക്‌സ് ന്യൂസ് അവതാരകൻ; നമ്മുടെ രാജ്യമെന്താ കൊലയാളികൾ ഇല്ലാത്ത വിശുദ്ധരുടെ നാടാണോ എന്ന് ട്രംപ്; ആരെല്ലാം എന്തെല്ലാം പറഞ്ഞാലും റഷ്യയുമായി അടുത്ത ബന്ധം നിലനിർത്തുമെന്ന് തുറന്ന് പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ്
റഷ്യൻ വിരുദ്ധതയാണ് അമേരിക്കയുടെ ഇതുവരെയുണ്ടായിരുന്ന പ്രസിഡന്റുമാരുടെ മുഖമുദ്ര. എന്നാൽ, ഡൊണാൾഡ് ട്രംപ് ഇക്കാര്യത്തിൽ തീർത്തും വ്യത്യസ്തനാണ്. റഷ്യയുടോടുള്ള ഇഷ്ടവും പ്രസിഡന്റ് വഌദിമിർ പുട്ടിനോടുള്ള വിധേയത്വവും അടിക്കടി പ്രകടിപ്പിക്കുകയാണ് ട്രംപ്. ഫോക്‌സ് ന്യൂസിലെ ബിൻ ഒ'റീലിക്ക് നൽകിയ അഭിമുഖത്തിലും റഷ്യയെയും പുട്ടിനെയും ന്യായീകരിക്കാൻ ട്രംപ് മറന്നില്ല. പുട്ടിനെ 'കൊലയാളി' എന്ന് അഭിമുഖകാരൻ വിശേഷിപ്പിച്ചപ്പോഴാണ് ട്രംപിന് അരിശം കയറിയത്. 'നമ്മുടെ രാജ്യമെന്താ നിരപരാധിയാണെന്നാണോ നിങ്ങൾ കരുതുന്നതെന്നാ'യിരുന്നു ട്രംപിന്റെ മറുചോദ്യം. ഇവിടെയുമുണ്ട് കൊലയാളികൾ. ഞാൻ പുട്ടിനെ ബഹുമാനിക്കുന്നു'-ട്രംപ് അസന്ദിഗ്ധമായി പ്രഖ്യാപിച്ചു. താൻ പലരെയും ബഹുമാനിക്കാറുണ്ട്. എന്നുകരുതി അവരോടൊപ്പമാണ് എന്നല്ല അതിനർഥമെന്ന വിശദീകരണവും പ്രസിഡന്റ് നൽകി. മാദ്ധ്യമപ്രവർത്തകരെയും വിമതരെയും അടിച്ചൊതുക്കിയും കൊലപ്പെടുത്തിയുമാണ് പുട്ടിൻ ഭരിക്കുന്നതെന്ന ഒ'റീലിയുടെ പരാമർശമാണ് ട്രംപിനെ ചൊടിപ്പിച്ചത്. റഷ്യയുമായി നല്ല ബന്ധത്തിൽ പോകേണ്ടത് അമ
റഷ്യൻ വിരുദ്ധതയാണ് അമേരിക്കയുടെ ഇതുവരെയുണ്ടായിരുന്ന പ്രസിഡന്റുമാരുടെ മുഖമുദ്ര. എന്നാൽ, ഡൊണാൾഡ് ട്രംപ് ഇക്കാര്യത്തിൽ തീർത്തും വ്യത്യസ്തനാണ്. റഷ്യയുടോടുള്ള ഇഷ്ടവും പ്രസിഡന്റ് വഌദിമിർ പുട്ടിനോടുള്ള വിധേയത്വവും അടിക്കടി പ്രകടിപ്പിക്കുകയാണ് ട്രംപ്. ഫോക്‌സ് ന്യൂസിലെ ബിൻ ഒ'റീലിക്ക് നൽകിയ അഭിമുഖത്തിലും റഷ്യയെയും പുട്ടിനെയും ന്യായീകരിക്കാൻ ട്രംപ് മറന്നില്ല.
പുട്ടിനെ 'കൊലയാളി' എന്ന് അഭിമുഖകാരൻ വിശേഷിപ്പിച്ചപ്പോഴാണ് ട്രംപിന് അരിശം കയറിയത്. 'നമ്മുടെ രാജ്യമെന്താ നിരപരാധിയാണെന്നാണോ നിങ്ങൾ കരുതുന്നതെന്നാ'യിരുന്നു ട്രംപിന്റെ മറുചോദ്യം. ഇവിടെയുമുണ്ട് കൊലയാളികൾ. ഞാൻ പുട്ടിനെ ബഹുമാനിക്കുന്നു'-ട്രംപ് അസന്ദിഗ്ധമായി പ്രഖ്യാപിച്ചു. താൻ പലരെയും ബഹുമാനിക്കാറുണ്ട്. എന്നുകരുതി അവരോടൊപ്പമാണ് എന്നല്ല അതിനർഥമെന്ന വിശദീകരണവും പ്രസിഡന്റ് നൽകി.
മാദ്ധ്യമപ്രവർത്തകരെയും വിമതരെയും അടിച്ചൊതുക്കിയും കൊലപ്പെടുത്തിയുമാണ് പുട്ടിൻ ഭരിക്കുന്നതെന്ന ഒ'റീലിയുടെ പരാമർശമാണ് ട്രംപിനെ ചൊടിപ്പിച്ചത്. റഷ്യയുമായി നല്ല ബന്ധത്തിൽ പോകേണ്ടത് അമേരിക്കന് താത്പര്യം കൂടിയാണെന്ന് ട്രംപ് പറഞ്ഞു. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർക്കെതിരായ പോരാട്ടത്തിൽ റഷ്യ തുണയ്ക്കുന്നുണ്ടെങ്കിൽ അതു നല്ല കാര്യമാണെന്നും അതിനെ പിന്തുണയ്ക്കുമെന്നും ട്രംപ് പറഞ്ഞു.
ട്രംപിന്റെ റഷ്യൻ അനുകൂല പരാമർശങ്ങൾ വൻതോതിലുള്ള വിമർശനം ക്ഷണിച്ചുവരുത്തിയിട്ടുണ്ട്. യാഥാസ്ഥിതിക പക്ഷത്തെയാണ് ഇത് ചൊടിപ്പിച്ചത്. ഒബാമയാണ് ഇങ്ങനെ പറഞ്ഞിരുന്നതെങ്കിൽ അദ്ദേഹത്തെ ഇംപീച്ച്‌മെന്റ് ചെയ്യണമെന്ന ആവശ്യവുമായി പലരും രംഗത്തിറങ്ങിയേനെയെന്ന് അമേരിക്കൻവാദികളിൽ പ്രമുഖനായ ജോൺ പോധോറെറ്റ്‌സ് പറഞ്ഞു.
വാൾ സ്ട്രീറ്റ് ജേണലിലെ മുതിർന്ന പത്രപ്രവർത്തകനായ ബ്രെറ്റ് സ്റ്റീഫൻസും ട്രംപിനെ വിമർശിച്ച് രംഗത്തെത്തി. അമേരിക്കൻ ചരിത്രത്തിൽ ഇകുവരെ ഒരു പ്രസിഡന്റ് ഈരീതിയില# രാജ്യത്തെ അടിയറവച്ചിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. അമേരിക്കൻ വിദേശനയതത്തിന്റെ കടുതത്ത വിമർശകനായ മാദ്ധ്യമപ്രവർത്തകൻ ഗ്ലെൻ ഗ്രീൻവാൾഡും ട്രംപിനെ വിമർശിച്ചു. അമേരിക്കയെ കൊലയാളി രാജ്യമാക്കി ചിത്രീകരിക്കുകയാണ് ട്രംപ് ചെയ്തതെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.