- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്നാം ലോകയുദ്ധത്തിന്റെ പ്രതീകമായിരുന്ന ഹിലാരി ക്ലിന്റണെ തോൽപിച്ചതിൽ നന്ദി പറഞ്ഞ് റഷ്യ; ചൈനീസ് ആധിപത്യ സമയത്ത് റഷ്യയും അമേരിക്കയും ചേർന്ന് പുത്തൻ സഖ്യം കെട്ടിപ്പെടുക്കുമെന്ന് കരുതുന്നവർ ഏറെ
ഹിലാരി ക്ലിന്റണെ പരാജയപ്പെടുത്തി ഡൊണാൾഡ് ട്രംപിനെ തിരഞ്ഞെടുത്തതോടെ അമേരിക്കൻ ജനത ലോകത്തെ സർവനാശത്തിൽനിന്ന് രക്ഷിച്ചിരിക്കുകയാണെന്ന് റഷ്യ. മൂന്നാം ലോകയുദ്ധത്തിന്റെ പ്രതീകമായിരുന്ന ഹിലാരിയെ പരാജയപ്പെടുത്തിയതിൽ റഷ്യക്കാർ അതീവ സന്തുഷ്ടരാണ്. പ്രസിഡന്റ് വ്‌ളാദിമിർ പുട്ടിന്റെ കടുത്ത ശത്രുവായ ഹിലാരി പരാജയപ്പെട്ടത് മോസ്‌കോയിൽ വലിയ ആഘോഷത്തിനാണ് വഴിയൊരുക്കിയത്. ബരാക് ഒബാമയുടെ ഭരണകാലത്ത് റഷ്യയും അമേരിക്കയുമായുള്ള ബന്ധം തീർത്തും തകർന്ന അവസ്ഥയിലായിരുന്നു. സിറിയയിലെ സൈനിക ഇടപെടലിനെച്ചൊല്ലി തീർത്തും അകന്ന ലോകത്തെ വൻശക്തികൾ മൂന്നാം ലോകയുദ്ധത്തിലേക്ക് നീങ്ങുമോ എന്ന ആശങ്കപോലും ഉയർന്നിരുന്നു. എന്നാൽ, പുട്ടിന്റെ ആരാധകൻ കൂടിയായ ട്രംപിന്റെ വിജയം റഷ്യ-അമേരിക്ക ബന്ധം കുറേക്കൂടി ഊഷ്മളമാക്കുമെന്ന് കരുതുന്നവരാണേറെയും. പാശ്ചാത്യ ശക്തികളെ മറികടന്ന് ചൈന ആഗോള ശക്തിയായി മുന്നേറുന്ന കാലത്ത് അമേരിക്കയും റഷ്യയും ചേർന്ന് പുതിയ സഖ്യത്തിന് രൂപം കൊടുക്കുമെന്നും കരുതുന്നവരേറെയാണ്. ട്രംപും പുട്ടിനുമായുള്ള അടുപ്പം അതിന് വഴിയൊരുക്
ഹിലാരി ക്ലിന്റണെ പരാജയപ്പെടുത്തി ഡൊണാൾഡ് ട്രംപിനെ തിരഞ്ഞെടുത്തതോടെ അമേരിക്കൻ ജനത ലോകത്തെ സർവനാശത്തിൽനിന്ന് രക്ഷിച്ചിരിക്കുകയാണെന്ന് റഷ്യ. മൂന്നാം ലോകയുദ്ധത്തിന്റെ പ്രതീകമായിരുന്ന ഹിലാരിയെ പരാജയപ്പെടുത്തിയതിൽ റഷ്യക്കാർ അതീവ സന്തുഷ്ടരാണ്. പ്രസിഡന്റ് വ്‌ളാദിമിർ പുട്ടിന്റെ കടുത്ത ശത്രുവായ ഹിലാരി പരാജയപ്പെട്ടത് മോസ്‌കോയിൽ വലിയ ആഘോഷത്തിനാണ് വഴിയൊരുക്കിയത്.
ബരാക് ഒബാമയുടെ ഭരണകാലത്ത് റഷ്യയും അമേരിക്കയുമായുള്ള ബന്ധം തീർത്തും തകർന്ന അവസ്ഥയിലായിരുന്നു. സിറിയയിലെ സൈനിക ഇടപെടലിനെച്ചൊല്ലി തീർത്തും അകന്ന ലോകത്തെ വൻശക്തികൾ മൂന്നാം ലോകയുദ്ധത്തിലേക്ക് നീങ്ങുമോ എന്ന ആശങ്കപോലും ഉയർന്നിരുന്നു. എന്നാൽ, പുട്ടിന്റെ ആരാധകൻ കൂടിയായ ട്രംപിന്റെ വിജയം റഷ്യ-അമേരിക്ക ബന്ധം കുറേക്കൂടി ഊഷ്മളമാക്കുമെന്ന് കരുതുന്നവരാണേറെയും.
പാശ്ചാത്യ ശക്തികളെ മറികടന്ന് ചൈന ആഗോള ശക്തിയായി മുന്നേറുന്ന കാലത്ത് അമേരിക്കയും റഷ്യയും ചേർന്ന് പുതിയ സഖ്യത്തിന് രൂപം കൊടുക്കുമെന്നും കരുതുന്നവരേറെയാണ്. ട്രംപും പുട്ടിനുമായുള്ള അടുപ്പം അതിന് വഴിയൊരുക്കുമെന്നും അവർ കരുതുന്നു. അമേരിക്കൻ തിരഞ്ഞെടിപ്പ് റഷ്യയ്ക്ക് വലിയ പ്രതീക്ഷ പകർന്നിട്ടുണ്ടെന്ന് പുട്ടിന്റെ ഉപദേഷ്ടാവ് സെർജി ഗ്ലാസ്യേവ് പറഞ്ഞു. ഹിലാരി ക്ലിന്റണെ മൂന്നാം ലോകയുദ്ധതത്തിന്റെ പ്രതീകമെന്നാണ് ഗ്ലാസ്യേവ് വിശേഷിപ്പിച്ചത്.
റഷ്യയുടെ ക്രിമിയ അധിനിവേശത്തെത്തുടർന്ന് അമേരിക്കയും യൂറോപ്യൻ യൂണിയനും റഷ്യക്കുമേൽ ഉപരോധമേർപ്പെടുത്തിയിരുന്നു. എന്നാൽ, ഉപരോധം ഭീരുക്കളുടെ നടപടിയാണെന്നാണ് റഷ്യ പ്രതികരിച്ചിരുന്നത്. ഇതിന് പിന്നാലെ സിറിയൻ സൈനിക നടപടിയുടെ പേരിലും ഒബാമ ഭരണകൂടം റഷ്യയെ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു.
എന്നാൽ, റഷ്യയുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കാനാണ് താൻ ശ്രമിക്കുകയെന്ന് ട്രംപ് തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പ്രഖ്യാപിച്ചിരുന്നു. ട്രംപ് തിരഞ്ഞെടുക്കപ്പെട്ടശേഷം ക്രെംലിനിൽ നടന്ന വിരുന്നിൽ പങ്കെടുക്കവെ, ബന്ധങ്ങൾ കൂടുതൽ ശക്തമാക്കുകയെന്നത് കൂടുതൽ സങ്കീർണമായ കാര്യമാണെന്നാണ് പുട്ടിൻ അഭിപ്രായപ്പെട്ടത്. എന്നാൽ, ട്രംപ് അതാഗ്രഹിക്കുന്നുവെങ്കിൽ അമേരിക്കയുമായി പൂർണാർഥത്തിൽ സഹകരിക്കാൻ റഷ്യ തയ്യാറാണെന്നും പുട്ടിൻ പറഞ്ഞു.