- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സോവിയറ്റ് പ്രതാപകാലത്തേക്ക് വീണ്ടും എത്താൻ ഏത് നിമിഷവും പുട്ടിൻ യൂറോപ്യൻ രാജ്യങ്ങളുടെ മേൽ ആക്രമണം അഴിച്ച് വിടാം; ബ്രിട്ടൻ നേരിടുന്നത് യുദ്ധഭീതി; പുട്ടിന്റെ സേന വളരുന്നത് അമേരിക്കയെ വെല്ലുന്ന ശക്തിയോടെ; സാങ്കേതിക വിദ്യയിലും ശേഷിയിലും റഷ്യൻ സേന ഒന്നാമത്
റഷ്യൻ പ്രസിഡന്റ് വ്ലാദിമെർ പുട്ടിൻ പ്രതീക്ഷിക്കുന്നതിനേക്കാൾ വേഗത്തിൽ ബ്രിട്ടൻ അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങളെ ആക്രമിച്ചേക്കാമെന്ന കടുത്ത മുന്നറിയിപ്പുമായി ബ്രിട്ടീഷ് ആർമി ചീഫായ സർ നിക്ക് കാർട്ടർ രംഗത്തെത്തി. ഇത് പ്രകാരം സോവിയറ്റ് പ്രതാപകാലത്തേക്ക് വീണ്ടും എത്താൻ ഏത് നിമിഷവും പുട്ടിൻ യൂറോപ്യൻ രാജ്യങ്ങളുടെ മേൽ ആക്രമണം അഴിച്ച് വിടാമെന്നാണ് അദ്ദേഹം മുന്നറിയിപ്പേകുന്നത്. ഇതിനെ തുടർന്ന് ബ്രിട്ടൻ നേരിടുന്നത് കടുത്ത യുദ്ധഭീതിയാണ്. പുട്ടിന്റെ സേന വളരുന്നത് അമേരിക്കയെ തോൽപ്പിക്കുന്ന ശക്തിയോടെയാണെന്നും സാങ്കേതിക വിദ്യയിലും ശേഷിയിലും റഷ്യൻ സേന ഒന്നാമതെത്തിയെന്നും റിപ്പോർട്ടുണ്ട്. റഷ്യ ഇന്നുള്ളതിൽ വച്ച് ഏറ്റവും വ്യക്തമായതും ആക്രമണഭീഷണിയുയർത്തുന്നതുമായ ശക്തിയായി വളർന്ന് കൊണ്ടിരിക്കുന്നുവെന്നാണ് അദ്ദേഹം എടുത്ത് കാട്ടുന്നത്. ഇക്കാരണത്താൽ യുകെയുടെ മിലിട്ടറിയെ കലികമായി അഴിഞ്ഞ് പണിഞ്ഞില്ലെങ്കിൽ യുദ്ധമുണ്ടാവുകയാണെങ്കിൽ റഷ്യയോട് തോൽക്കാൻ തന്നെ സാധ്യതയേറെയാണെന്നും ആർമി ചീഫ് മുന്നറിയിപ്പ് നൽകുന്നു. ബ്രിട്ട
റഷ്യൻ പ്രസിഡന്റ് വ്ലാദിമെർ പുട്ടിൻ പ്രതീക്ഷിക്കുന്നതിനേക്കാൾ വേഗത്തിൽ ബ്രിട്ടൻ അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങളെ ആക്രമിച്ചേക്കാമെന്ന കടുത്ത മുന്നറിയിപ്പുമായി ബ്രിട്ടീഷ് ആർമി ചീഫായ സർ നിക്ക് കാർട്ടർ രംഗത്തെത്തി. ഇത് പ്രകാരം സോവിയറ്റ് പ്രതാപകാലത്തേക്ക് വീണ്ടും എത്താൻ ഏത് നിമിഷവും പുട്ടിൻ യൂറോപ്യൻ രാജ്യങ്ങളുടെ മേൽ ആക്രമണം അഴിച്ച് വിടാമെന്നാണ് അദ്ദേഹം മുന്നറിയിപ്പേകുന്നത്. ഇതിനെ തുടർന്ന് ബ്രിട്ടൻ നേരിടുന്നത് കടുത്ത യുദ്ധഭീതിയാണ്. പുട്ടിന്റെ സേന വളരുന്നത് അമേരിക്കയെ തോൽപ്പിക്കുന്ന ശക്തിയോടെയാണെന്നും സാങ്കേതിക വിദ്യയിലും ശേഷിയിലും റഷ്യൻ സേന ഒന്നാമതെത്തിയെന്നും റിപ്പോർട്ടുണ്ട്.
റഷ്യ ഇന്നുള്ളതിൽ വച്ച് ഏറ്റവും വ്യക്തമായതും ആക്രമണഭീഷണിയുയർത്തുന്നതുമായ ശക്തിയായി വളർന്ന് കൊണ്ടിരിക്കുന്നുവെന്നാണ് അദ്ദേഹം എടുത്ത് കാട്ടുന്നത്. ഇക്കാരണത്താൽ യുകെയുടെ മിലിട്ടറിയെ കലികമായി അഴിഞ്ഞ് പണിഞ്ഞില്ലെങ്കിൽ യുദ്ധമുണ്ടാവുകയാണെങ്കിൽ റഷ്യയോട് തോൽക്കാൻ തന്നെ സാധ്യതയേറെയാണെന്നും ആർമി ചീഫ് മുന്നറിയിപ്പ് നൽകുന്നു. ബ്രിട്ടൻ പ്രതിരോധ ബജറ്റിൽ വൻ ചെലവ് ചുരുക്കൽ വരുത്തിയതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ ഈ പ്രവചനത്തിന് വൻ പ്രധാന്യമാണ് കൽപ്പിക്കപ്പെടുന്നത്.
റഷ്യ നോർത്തേൺ യൂറോപ്പിലുടനീളം വമ്പിച്ച ആക്രമണങ്ങൾക്ക് പദ്ധതിയിടുന്നതിനിടിയിലാണ് കരസേനാ തലവൻ ഈ താക്കീതുമായി രംഗത്തെത്തിയിരിക്കുന്നത്. തിങ്കളാഴ്ച റോയൽ യുണൈറ്റഡ് സർവീസസിൽ നടത്താനിരിക്കുന്ന പ്രഭാഷണത്തിലും അദ്ദേഹം ഈ മുന്നറിയിപ്പുയർത്തിയിരുന്നു. റഷ്യയുടെ പുതിയ സൈബർ ആക്രമണ ശേഷിയെക്കുറിച്ച് കനത്ത ജാഗ്രത പാലിക്കണമെന്നും കാർട്ടർ ഈ അവസരത്തിൽ കടുത്ത നിർദ്ദേശമേകുന്നു.2017ൽ റഷ്യൻ സൈന്യം വർധിച്ച അളവിലുള്ള മിലിട്ടറി ഡ്രില്ലുകളായിരുന്നു നടത്തിയിരുന്നത്. അവയെല്ലാം യുദ്ധത്തിന്റെ മുന്നൊരുക്കങ്ങളാണെന്നും കരുതിയിരിക്കണമെന്നും കാർട്ടർ മുന്നറിയിപ്പേകുന്നു.
കലിൻഗ്രാഡിൽ നിന്നും ലിത്വാനിയയിലേക്ക് റഷ്യ നടത്തിയ ആക്രമണങ്ങൾ ഇതിലൊന്ന് മാത്രമാണ്. റഷ്യൻ ആർമിയുടെ ലോംഗ് റേഞ്ചിലുള്ള മിസൈൽ ആക്രമണ സാധ്യതയെക്കുറിച്ചും കാർട്ടർ ആശങ്കപ്പെടുന്നുണ്ട്. സിറിയയിലേക്ക് റഷ്യ കടന്ന് കയറി ഇടപെട്ടപ്പോൾ 1500 കിലോമീറ്ററെത്തുന്ന റേഞ്ചിലുള്ള 26 മിസൈലുകൾ വിന്യസിച്ചിരുന്നു. കടുത്തആക്രമണം നടത്താൻ ശേഷിയുള്ള എക്സ്പെഡിക്ഷണറി ഫോഴ്സിനെ റഷ്യ പടുത്തുയർത്തുന്നുവെന്നും അതിനോട് പിടിച്ച് നിൽക്കാൻ ബ്രിട്ടൻ ബുദ്ധിമുട്ടുമെന്നും ആർമി ചീഫ് ജാഗ്രതാ നിർദ്ദേശമേകുന്നുണ്ട്.
ഈ വിധത്തിൽ റഷ്യ ബ്രിട്ടന് നേരെ ഉയർത്തുന്ന യുദ്ധക്കൊല്ലവിളി യൂറോപ്പിനടുത്തെത്തിയെന്നും കാർട്ടർ മുന്നറിയിപ്പേകുന്നു. നേരിട്ടുള്ള യുദ്ധങ്ങൾക്ക് പുറമെ റഷ്യ മറ്റ് രാജ്യങ്ങൾക്കെതിരെ കടുത്ത സൈബർ ആക്രമണത്തിനും ഓൺലൈൻ ചാരവൃത്തിക്കും നീക്കം നടത്തുന്നുണ്ടെന്നത് കഴിഞ്ഞ വർഷം ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് തന്നെ ജാഗ്രതാ നിർദ്ദേശമേകിയിരുന്നു. യുകെയുടെ ഡിഫെൻസ് ബജറ്റിൽ ഇനിയും വെട്ടിക്കുറയ്ക്കലുകൾ വരുത്തുന്നതിലുള്ള ആശങ്കകൾ ഉയർന്ന് വരുന്നതിനിടെയാണ് കരസേനാ തലവൻ കാർട്ടറിന്റെ ഇതുമായി ബന്ധപ്പെട്ട പ്രവചനങ്ങൾ ഉയർന്ന് വന്നിരിക്കുന്നതെന്നത് കടുത്ത ആശങ്കയാണ് ഉയർത്തിയിരിക്കുന്നത്.