- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റഷ്യയുടെ സ്പുട്നിക് കോവിഡ് വാക്സിൻ 91 ശതമാനം ഫലപ്രാപ്തി കാണിക്കുന്നുവെന്ന് റിപ്പോർട്ട്; ഒന്നും രണ്ടും ഡോസുകൾ ലഭിച്ച സന്നദ്ധപ്രവർത്തകരുടെ വിവരങ്ങൾ വിശകലനം ചെയ്തുള്ള റിപ്പോർട്ടെന്ന് കമ്പനി; റഷ്യയിൽ വ്യാപക വാക്‌സിനേഷൻ
മോസ്‌കോ: ക്ലിനിക്കൽ പരീക്ഷണങ്ങളിൽ റഷ്യയുടെ കോവിഡ് വാക്സിൻ സ്പുട്നിക് വി വാകിൻ 91.4 ശതമാനം ഫലപ്രാപ്തി കാണിക്കുന്നതായി റിപ്പോർട്ട്. സ്പുട്നിക്-വി വാക്സിന്റെ ആദ്യ നൽകി 21 ദിവസത്തിനുശേഷം ലഭിച്ച വിവരങ്ങളുടെ അന്തിമ വിശകലം പ്രകാരം 91.4 ശതമാനം ഫലപ്രാപ്തി സ്ഥിരീകരിച്ചുവെന്നാണ് റിപ്പോർട്ടുകൾ. പരീക്ഷണങ്ങളിൽ പങ്കെടുത്ത 22,714 പേരുടെ വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് പുതിയ ഫലങ്ങൾ. സ്പുട്നിക് വി വാക്സിന്റെ ഒന്നും രണ്ടും ഡോസുകൾ ലഭിച്ച സന്നദ്ധപ്രവർത്തകരുടെ വിവരങ്ങളുടെ വിശകലനത്തെ അടിസ്ഥാനമാക്കിയാണ് കണക്കുകൂട്ടലെന്ന് കമ്പനി പത്രക്കുറിപ്പിൽ വ്യക്തമാക്കി.
നേരത്തെ സ്പുട്നിക് വി വാക്‌സിൻ കോവിഡ് -19 നെതിരെ രണ്ട് വർഷം നീണ്ടുനിൽക്കുന്ന സംരക്ഷണം നൽകുമെന്ന് വാക്‌സിൻ വികസിപ്പിച്ച ഗമലേയ നാഷണൽ റിസർച്ച് സെന്റർ ഫോർ എപ്പിഡെമിയോളജി ആൻഡ് മൈക്രോബയോളജി മേധാവി അലക്‌സാണ്ടർ ജിന്റ്‌സ്ബർഗ് അവകാശപ്പെട്ടിരുന്നു. അലക്‌സാണ്ടർ ജിന്റ്‌സ്ബറിന്റെ അഭിപ്രായത്തിൽ 96 ശതമാനം കേസുകളിലും സ്പുട്‌നിക് വി ഫലപ്രദമാണ്.
ഓഗസ്റ്റ് 11ന് റഷ്യ രജിസ്റ്റർ ചെയ്ത സ്പുട്‌നിക് വി ലോകത്തിലെ ആദ്യത്തെ കൊറോണ വൈറസ് വാക്‌സിനാണ്. ഗമലേയ നാഷണൽ റിസർച്ച് സെന്റർ ഓഫ് എപ്പിഡെമിയോളജി ആൻഡ് മൈക്രോബയോളജിയാണ് വാക്‌സിൻ വികസിപ്പിച്ചെടുത്തത്. ഡിസംബർ രണ്ടിന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ രാജ്യവ്യാപകമായി വാക്‌സിനേഷൻ നടത്താൻ ഉത്തരവിട്ടിരുന്നു.
മറുനാടന് ഡെസ്ക്