- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തുർക്കിയെക്കൊണ്ട് റഷ്യൻ വിമാനം വീഴ്ത്തി അമേരിക്കയുടെ പ്രതികാരം; പരാതികളില്ലാതെ റഷ്യ; സിറിയയെ ചൊല്ലിയുള്ള സംഘർഷം ഏത് നിമിഷവും വഴിതെറ്റുമെന്ന് ഭയന്ന് ലോകം
ഡമാസ്‌കസ്: സിറിയൻ കേന്ദ്രങ്ങളിലേക്കുള്ള റഷ്യൻ സൈനിക നീക്കം ശക്തമാകുന്നതിനിടെ, റഷ്യയുടെ ജെറ്റ് വിമാനത്തെ തുർക്കി വെടിവച്ചുവീഴ്‌ത്തി. രാജ്യത്തിന്റെ വ്യോമാതിർത്തി ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണിത്. അതിനിടെ, വടക്കൻ സിറിയയിലെ ഹുറായ്ട്ടണിൽ വലിയ സ്‌ഫോടനങ്ങളുണ്ടായതായും റിപ്പോർട്ടുകളുണ്ട്. സിറിയയെ മുൻനിർത്തി റഷ്യ നടത്തുന്ന സൈന
ഡമാസ്‌കസ്: സിറിയൻ കേന്ദ്രങ്ങളിലേക്കുള്ള റഷ്യൻ സൈനിക നീക്കം ശക്തമാകുന്നതിനിടെ, റഷ്യയുടെ ജെറ്റ് വിമാനത്തെ തുർക്കി വെടിവച്ചുവീഴ്‌ത്തി. രാജ്യത്തിന്റെ വ്യോമാതിർത്തി ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണിത്. അതിനിടെ, വടക്കൻ സിറിയയിലെ ഹുറായ്ട്ടണിൽ വലിയ സ്‌ഫോടനങ്ങളുണ്ടായതായും റിപ്പോർട്ടുകളുണ്ട്. സിറിയയെ മുൻനിർത്തി റഷ്യ നടത്തുന്ന സൈനിക നീക്കങ്ങളെച്ചൊല്ലി റഷ്യയും പടിഞ്ഞാറൻ രാജ്യങ്ങളും തമ്മിലുള്ള സ്പർദ്ധ വർധിക്കുന്നതിനിടെയാണ് ഈ സംഭവം.
ഇസ്ലാമിക് സ്റ്റേറ് ഭീകരരുടെ കേന്ദ്രങ്ങളിലേക്കാണ് മിസൈൽ ആക്രമണങ്ങൾ നടത്തുന്നതെന്നാണ് റഷ്യയുടെ വാദം. എന്നാൽ, ഭീകരരുടെ സാന്നിധ്യമില്ലാത്ത മേഖലകളിലാണ് മിസൈലുകൾ പതിക്കുന്നതെന്ന് പാശ്ചാത്യ ലോകം കുറ്റപ്പെടുത്തുന്നു. അമേരിക്കയുടെ സഹായത്തോടെ സിറിയയിൽ പ്രവർത്തിക്കുന്ന മറ്റ് ഏജൻസികളുടെ പ്രവർത്തനം തടസ്സപ്പെടുത്തുന്നതിനാണ് റഷ്യയുടെ ശ്രമമെന്ന് അമേരിക്ക കരുതുന്നു. എന്നാൽ ഐസിസിനെ തുടച്ചു നീക്കം വരെ സിറിയയിലെ ഇടപെടൽ തുടരാനാണ് റഷ്യൻ തീരുമാനം. നാറ്റോയുടെ പിന്തുണയോടെ ഇതിനെ തകർക്കാൻ ശ്രമിച്ചാൽ അനുവദിക്കില്ലെന്ന് റഷ്യൻ പ്രസിഡന്റ് വഌഡിമർ പുട്ടിൻ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ യുദ്ധം ആസന്നമാണെന്ന സ്ഥിതി വന്നു കഴിഞ്ഞു.
സിറിയൻ പ്രസിഡന്റ് ബാഷർ അൽ അസാദിനെ പിന്തുണയ്ക്കുന്ന റഷ്യ, ബാഷറിനെതിരെ പ്രവർത്തിക്കുന്ന വിമത ഗ്രൂപ്പുകളെയാണ് ലക്ഷ്യംവെക്കുന്നതെന്നാണ് അമേരിക്കയുടെ ആരോപണം. എന്നാൽ, കഴിഞ്ഞ 24 മണിക്കൂറിനിടെ 55 ഐസിസ് കേന്ദ്രങ്ങൾ തകർത്തുവെന്ന് റഷ്യ അവകാശപ്പെടുന്നു. റഷ്യൻ സൈന്യത്തിന്റെ സഹായത്തോടെ സിറിയൻ സേന ഒരു ഗ്രാമം തിരിച്ചുപിടിച്ചെന്നും അവർ അവകാശപ്പെടുന്നു. എന്നാൽ, ഈ ഗ്രാമത്തിൽ ഐസിസ് സാന്നിധ്യമുണ്ടായിരുന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്. അമേരിക്കയുടെ പിന്തുണയോടെയാണ് തുർക്കി സേന റഷ്യൻ വിമാനം വെടിവച്ചുവീഴ്‌ത്തിയതെന്നാണ് റിപ്പോർട്ടുകൾ. സോഷ്യൽ മീഡിയയിൽ ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് ഈ വാർത്ത പ്രചരിക്കുന്നുണ്ടെങ്കിലും റഷ്യ ഇതേക്കുറിച്ച് പരാതിപ്പെട്ടിട്ടില്ല. ഐസിസ് കേന്ദ്രങ്ങളിലേക്കുള്ള ആക്രമണം ശക്തമാക്കുമെന്നാണ് റഷ്യ പ്രഖ്യാപിച്ചിട്ടുള്ളത്.
റഷ്യയുടെ മിഗ് 29 ജെറ്റ് വിമാനങ്ങളിലൊന്നിനെ തുർക്കി വെടിവച്ച് വീഴ്‌ത്തിയതെന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. എന്നാൽ, ഇത്തരത്തിലൊരു സംഭവം ഉണ്ടായതായി അറിയില്ലെന്ന് നാറ്റോയും വ്യക്തമാക്കുന്നു. നാറ്റോയും റഷ്യയും ഇക്കാര്യത്തിൽ പുലർത്തുന്ന മൗനത്തെ ലോകം ആശങ്കയോടെയാണ് കാണുന്നത്. മറ്റൊരു ലോകയുദ്ധത്തിലേക്ക് ഇത് തിരിയുമോ എന്ന ആശങ്കയും ഇല്ലാതില്ല. സിറിയയിൽ റഷ്യ നടത്തുന്ന വ്യോമാക്രമങ്ങളിൽ വിവിധ രാജ്യങ്ങളുടെ വ്യോമ സുരക്ഷ ഉറപ്പാക്കുന്ന കാര്യത്തിൽ അമേരിക്കയുമായി ചർച്ചയ്ക്ക് റഷ്യ തയ്യാറായെന്ന സൂചനയുമുണ്ട്. മിക്കവാറും ഈയാഴ്ച തന്നെ ഇത്തരത്തിലൊരു ചർച്ച നടന്നേക്കും.
തുർക്കിയുടെ വ്യോമാതിർത്തി ലംഘിച്ച് റഷ്യ നടത്തുന്ന ആക്രമണങ്ങളിൽ നേരത്തെ നാറ്റോയും അമേരിക്കയും എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു ചർച്ച നടക്കുന്നത്. സിറിയയിൽ നടത്തുന്ന വ്യോമാക്രമണം നിർത്തിവെക്കാനും നാറ്റോ റഷ്യയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ വഴങ്ങില്ലെന്നാണ് റഷ്യയുടെ നിലപാട്. ഐസിസിനെ സംരക്ഷിക്കാനുള്ള അമേരിക്കൻ നീക്കമായും നറ്റോയുടെ നീക്കങ്ങളേയും പ്രസ്താവനകേളും വിലയിരുത്തുന്നുമുണ്ട്. റഷ്യയ്ക്ക് എതിരെ ആണവയുദ്ധ സാധ്യതകൾ ബ്രിട്ടണിന്റെ നേതൃത്വത്തിൽ തുടങ്ങിയെന്നതും ശ്രദ്ധേയമാണ്. ഏതായാലും സിറിയയിൽ റഷ്യയും ഇറാനും ചേർന്ന് നടത്തുന്ന പോരാട്ടങ്ങൾക്ക് പിന്തുണയുമായി ചൈന എത്തുമെന്നാണ് സൂചന.
ഇത് ഒഴിവാക്കാൻ കൂടിയാണ് നാറ്റോ റഷ്യയ്ക്ക് എതിരെ സമ്മർദ്ദം ശക്തമാക്കുന്നത്. അന്താരാഷ്ട്ര എതിർപ്പ് കൂട്ടി ചൈനയെ ഈ നീക്കത്തിൽ നിന്ന് പിന്തിരിപ്പിക്കാനാണ് ശ്രമമെന്നാണ് വിലയിരുത്തൽ.