- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആനാവൂരിലെ സമാധാനം ആർഎസ്എസിന്റെ ഔദാര്യമെന്ന് ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എസ്. സുരേഷ്; ഔദാര്യം എന്ന് തീരുന്നുവോ അന്ന് ഞങ്ങളുടെ നേതാക്കളെയും പ്രവർത്തകരെയും തൊട്ട കരങ്ങളും തലകളും തേടിയിട്ടുള്ള മുന്നേറ്റം ഉണ്ടാകും; അതിനെ തടയാൻ ഡിവൈഎസ്‌പി എത്ര പൊലീസുകാരെ നിരത്തിയിട്ടും കാര്യമുണ്ടാകില്ലെന്നും ബിജെപി നേതാവിന്റെ കൊലവിളി
തിരുവനന്തപുരം: കൊലവിളിയുമായി ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷ്. പ്രവർത്തകരെ തൊട്ട കരങ്ങളും തലകളും തേടി മുന്നേറ്റമുണ്ടാകുമെന്നും ആ മുന്നേറ്റം തടയാൻ എത്ര പൊലീസുകാർ ഉണ്ടായാലും കഴിയില്ല എന്നുമാണ് സുരേഷ് ഭീഷണി മുഴക്കിയിരിക്കുന്നത്. വിവാദ പ്രസംഗത്തിൽ നെയ്യാറ്റിൻകര പൊലീസ് സുരേഷിനെതിരേ സ്വമേധയാ കേസെടുത്തു. തിരുവനന്തപുരം ആനാവൂരിൽ സമാധാനം നിലനിൽക്കുന്നത് ആർഎസ്എസിന്റെ ഔദാര്യമാണെന്നും അത് അവസാനിച്ചാൽ പിന്നെ പിടിച്ചാൽ പിടികിട്ടില്ലെന്നും ബിജെപി നേതാവ് പറഞ്ഞു. കണ്ണൂരിൽ ബിജെപി പ്രവർത്തകൻ വെട്ടേറ്റു മരിച്ചതിനും ആനാവൂരിൽ ആർഎസ്എസ് കാര്യവാഹകിന് നേരേ ആക്രമണമുണ്ടായതിനും പിന്നാലെയാണ് എസ്. സുരേഷിന്റെ ഭീഷണി പ്രസംഗം ഉണ്ടായിരിക്കുന്നത്. ആനാവൂരിൽ ആർഎസ്എസ് നേതാവിനു നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് സംഘപരിവാർ നടത്തിയ നെയ്യാറ്റിൻകര ഡിവൈഎസ്‌പി ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതികളെ പിടികൂടാൻ പൊലീസ് തയാറാകുന്നില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ആർഎസ
തിരുവനന്തപുരം: കൊലവിളിയുമായി ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷ്. പ്രവർത്തകരെ തൊട്ട കരങ്ങളും തലകളും തേടി മുന്നേറ്റമുണ്ടാകുമെന്നും ആ മുന്നേറ്റം തടയാൻ എത്ര പൊലീസുകാർ ഉണ്ടായാലും കഴിയില്ല എന്നുമാണ് സുരേഷ് ഭീഷണി മുഴക്കിയിരിക്കുന്നത്. വിവാദ പ്രസംഗത്തിൽ നെയ്യാറ്റിൻകര പൊലീസ് സുരേഷിനെതിരേ സ്വമേധയാ കേസെടുത്തു.
തിരുവനന്തപുരം ആനാവൂരിൽ സമാധാനം നിലനിൽക്കുന്നത് ആർഎസ്എസിന്റെ ഔദാര്യമാണെന്നും അത് അവസാനിച്ചാൽ പിന്നെ പിടിച്ചാൽ പിടികിട്ടില്ലെന്നും ബിജെപി നേതാവ് പറഞ്ഞു. കണ്ണൂരിൽ ബിജെപി പ്രവർത്തകൻ വെട്ടേറ്റു മരിച്ചതിനും ആനാവൂരിൽ ആർഎസ്എസ് കാര്യവാഹകിന് നേരേ ആക്രമണമുണ്ടായതിനും പിന്നാലെയാണ് എസ്. സുരേഷിന്റെ ഭീഷണി പ്രസംഗം ഉണ്ടായിരിക്കുന്നത്.
ആനാവൂരിൽ ആർഎസ്എസ് നേതാവിനു നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് സംഘപരിവാർ നടത്തിയ നെയ്യാറ്റിൻകര ഡിവൈഎസ്‌പി ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതികളെ പിടികൂടാൻ പൊലീസ് തയാറാകുന്നില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
ആർഎസ്എസിന്റെ ഒരു ജില്ലാ നേതാവിനെ ആക്രമിച്ചതിനുശേഷവും കഴിഞ്ഞ ഇരുപത് ദിവസമായി ആനാവൂരിൽ സമാധാനം നിലനിൽക്കുന്നുണ്ടെങ്കിൽ അത് ആർഎസ്എസും ബിജെപിയും നൽകിയ ഔദാര്യമാണെന്ന് സുരേഷ് പറഞ്ഞു. ഔദാര്യം എന്ന് തീരുന്നുവോ അന്ന് ഞങ്ങളുടെ നേതാക്കളെയും പ്രവർത്തകരെയും തൊട്ട കരങ്ങളും തലകളും തേടിയിട്ടുള്ള മുന്നേറ്റം ഉണ്ടാകും. അതിനെ തടയാൻ ഡിവൈഎസ്‌പി എത്ര പൊലീസുകാരെ നിരത്തിയിട്ടും കാര്യമുണ്ടാകില്ലെന്നു സുരേഷ് പ്രസംഗത്തിൽ മുന്നറിയിപ്പ് നൽകി.
ആർഎസ്എസ് നെയ്യാറ്റിൻകര താലൂക്ക് പ്രമുഖ് ആനാവൂർ ആവണി നിവാസിൽ വിനോദ് (37), സഹോദരൻ ബിജു (34) എന്നിവരെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചതിലെ പ്രതികളെ പിടികൂടുന്നതിൽ പൊലീസ് അലംഭാവം കാട്ടുന്നു എന്നാരോപിച്ചായിരുന്നു ബിജെപിയുടെ പ്രതിഷേധം. ആനാവൂർ മേഖലയിൽ കുറെ നാളുകളായി തുടർന്നു വരുന്ന സി.പി.എം-ആർഎസ്എസ് രാഷ്ട്രീയ വിരോധമാണ് ആക്രമണത്തിന് കാരണമെന്നാണു പൊലീസ് പറയുന്നത്. ആക്രമണം നടത്തിയ ആറംഗ സംഘത്തിലെ ഒരു സി.പി.എം പ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ആനാവൂർ, പാറശാല, നേമം തുടങ്ങി തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സി.പി.എംബിജെപി സംഘർഷമുണ്ടായിരുന്നു. ഇതുമായി യാതൊരു നടപടിയും ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും ഉണ്ടായില്ലെന്നും ബിജെപി ആരോപിക്കുന്നു.