- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കൊല്ലാം, കൊന്നോളൂ...പക്ഷേ തളർത്താൻ ആകില്ല... സമ്മതിക്കില്ല'; മരിച്ചാലും നിലപാട് നിലപാട് തന്നെ: മംഗളം ഹണിട്രാപ് കേസിൽ സർക്കാർ വക്കീൽ പപരിഹസിച്ചപ്പോൾ ഹുങ്കിനെതിരെ 'മൈൻഡ് യുവർ വേഡ്സ്' എന്ന് പ്രദീപിന്റെ തിരിച്ചടി; ജസ്റ്റിസ് പി.എസ്.ആന്റണി കമ്മീഷന് മുമ്പാകെ മൊഴി നൽകാൻ എത്തിയപ്പോഴും എസ്.വി.പ്രദീപ് ഉയർത്തിയത് നിലപാടിന്റെ രാഷ്ട്രീയം
തിരുവനന്തപുരം: എന്തും തുറന്നടിക്കുന്ന പ്രകൃതം. നേരിന് വേണ്ടി നിലകൊള്ളുമ്പോൾ സുഹൃത്തുക്കളായാലും മുഖം നോക്കാതെ വിമർശിക്കും. എസ്.വി.പ്രദീപ് അത്യുത്സാഹിയായ മാധ്യമപ്രവർത്തകൻ കൂടിയായിരുന്നു. വാർത്തകളോടും വിഷയങ്ങളോടും നിരന്തരം സംവദിച്ച് ആകാശവാണി മുതൽ ഓൺലൈൻ മാധ്യമരംഗം വരെ തന്റേതായ ശൈലിയിൽ കാര്യങ്ങൾ പറഞ്ഞുപോയ ഒരാൾ. അതുകൊണ്ട് തന്നെ നിരവധി ശത്രുക്കളെയും പള്ളിച്ചൽ സ്വദേശിയായ പ്രദീപ് സമ്പാദിച്ചുവെന്ന് പറയാം. മരിച്ചാലും നിലപാട് നിലപാട് തന്നെ ഇതായിരുന്നു പലപ്പോഴും പ്രദീപിന്റെ തൊഴിൽ മന്ത്രം.
'കൊല്ലാം, കൊന്നോളൂ...പക്ഷേ തളർത്താൻ ആകില്ല... സമ്മതിക്കില്ല''; മരിച്ചാലും നിലപാട് നിലപാട് തന്നെ എന്നായിരുന്നു പ്രദീപ് തന്നെ പലപ്പോഴും പറഞ്ഞിരുന്നത്. മംഗളം ഹണി്ര്രഗാപ് കേസിൽ മന്ത്രി എ.കെ.ശശീന്ദ്രൻ രാജി വയ്‌ക്കേണ്ടി വന്നിരുന്നു. ഇതിനെ തുടർന്നുള്ള കേസിൽ, മംഗളത്തിലെ അഞ്ച് മാധ്യമ പ്രവർത്തകരാണ് ആഴ്ചകളോളം ജയിലിൽ കിടന്നത്. തിരുവനന്തപുരത്തെ മുതിർന്ന മാധ്യമ പ്രവർത്തകർ ആരും തിരിഞ്ഞു നോക്കിയില്ല. മംഗളം ടെലിവിഷന്റെ ന്യൂസ് എഡിറ്ററായിരുന്ന പ്രദീപിന് ജസ്റ്റിസ് പി.എസ്. ആന്റണി കമ്മീഷന് മുമ്പിൽ ഹാജരാകേണ്ടി വന്നു.
്അന്വേഷണക്കമ്മീഷന്റെ മുൻപിൽ ഹാജരായപ്പോൾ നടന്ന സംഭവങ്ങൾ പ്രദീപ് തന്നെ ഫേസ്‌ബുക്കൽ വിവരിച്ചിട്ടുണ്ട്. ജസ്റ്റിസ് പി.എ. ആന്റണി തന്നെ 'താൻ' എന്ന വിളിച്ചപ്പോൾ കമ്മീഷനെ തിരുത്തിയതും സർക്കാർ വക്കീലിന്റെ ആക്ഷേപഹാസ്യത്തെ തന്റേതായ രീതിയിൽ നേരിട്ടതും ഒക്കെ പ്രദീപ് അന്ന് ഫേസ്‌ബുക്കിൽ കുറിച്ചു.
ആ വാക്കുകളിലേക്ക് ഒരിക്കൽ കൂടി:
'ജസ്റ്റിസ് പി എ ആന്റണി കമ്മീഷന് മുന്നിൽ എസ് വി പ്രദീപ് എന്ന ഞാൻ സത്യം മാത്രം ബോധിപ്പിച്ചു കൊള്ളാം. ഇത് സത്യം'
14 07 2017 : രാവിലെ 11 മണി, ജസ്റ്റിസ് പി എ ആന്റണി കമ്മീഷന് മുന്നിലെ മൊഴി രേഖപ്പെടുത്തൽ ആരംഭം, എ കെ ശശീന്ദ്രന്റെ രാജിയുമായി ബന്ധപ്പെട്ട്....
പത്രപ്രവർത്തകരെ കളിയാക്കുന്ന ശശീന്ദ്രന്റെയും സർക്കാർ വക്കീലിന്റേയും വാക്കുകൾ..''ഇവരുടെയൊക്കെ തൊഴിൽ..... '
പൂർത്തീകരിക്കാൻ സമ്മതിക്കാതെ എസ് വി പ്രദീപ് എന്ന ഞാൻ :- 'MIND YOUR WORDS'....
ആ പ്രതികരണത്തിൽ കുപിതരായി ചാടി എണീറ്റ് മേശയിലടിച്ച് പ്രതികരിച്ച ശശീന്ദ്രന്റേയും സർക്കാരിന്റേയും വക്കീൽ ഹുങ്ക്...
അവരെ പിന്തുണച്ച് ഇരിപ്പിടത്തിൽ നിന്നും ചാടി എണീറ്റ് മേശയിലടിക്കുന്ന റിട്ട. ജസ്റ്റിസ് പി എ ആന്റണി....
പി എ ആന്റണി:- ''താനൊക്കെ എന്താ കരുതുന്നത് ''.....
ഓടിയടുക്കുന്ന പൊലീസുകാരനും പി എ ആന്റണിയുടെ പി എ യും... പുതിയകാല സിനിമയിൽ പോലും കാണാത്ത തീർത്തും നാടകീയ രംഗം... കൊളോണിയൽ കാലത്തെയും അടിയന്തരാവസ്ഥ കാലത്തേയും വായിച്ചറിവും കേട്ടറിവും മാത്രമായ ചിത്രം....
എസ് വി പ്രദീപ് എന്ന ഞാൻ:- COOL DOWN MY MOST RESPECTED COMMISSION, I THINK AM BEFORE AN INDEPENDENT, IMPARTIAL, JUDICIAL COMMISSION. IT'S BY BELIEF THAT I WILL GET JUSTICE FROM THIS FORUM.. WHOEVER MAY, INSULTING MY PROFESSON, CAN'T BE ALLOWED HERE. IF SO I WILL REACT. BECAUSE PRACTICING A PROFESSION IS ONE'S FUNDEMENTAL RIGHT AS PER CONSTITUTION ...
പി എ ആന്റണിക്ക് അപ്പോഴാവും അപകടം മണത്തത്... വിവേകം തിരികെ കിട്ടിയത്... നീതി ബോധം തിരികെ കിട്ടിയത്...ധർമ്മ ബോധം തിരിച്ചറിഞ്ഞത്.... പി എ ആന്റണി തന്റെ ഇരിപ്പിടത്തിൽ ശാന്തനായി ഉപവിഷ്ഠനായി..
പി എ ആന്റണി:- ''അങ്ങ് എന്നാണോ വിളിക്കേണ്ടത് '? ( കളിയാക്കൽ ധ്വനി )
എസ് വി പ്രദിപ് :- 'U CAN CALL ME MY NAME SV PRADEEP, ONLY THAT, OTHER WORDS CAN'T ENTERTAIN HERE AS THIS IS A JUDICIAL COMMISSION AND AM A WITNESS HERE '
കൈവിട്ട, വാവിട്ട, ''താൻ'' എന്ന വാക്കിന് SORRYരേഖപ്പെടുത്തി അടുത്ത ചോദ്യത്തിലേക്ക് കടന്ന പി എ ആന്റണി കമ്മീഷനോട് എസ് വി പ്രദീപ് :- k'MY MOST RESPECTED COMMISSION, ADVOCATES UNPARLIAMENTARY COMMENT AND MY OBJECTIONS SHOULD BE RECORDED HERE LEGALLY... INCLUDING THE WORD USED BY THE COMMISSION AS SUCH, IT'S A MUST AND ITS MY VERY HUMBLE REQUEST... THEN ONLY THIS PROCEEDINGS WILL CONTINUE ON MY PART '.....
അൽപം തർക്കത്തിന് ശേഷം എതിർപ്പ് അതേപടി രേഖപ്പെടുത്താൻ സ്റ്റെനോക്ക് നിർദ്ദേശം നൽകിയ ജസ്റ്റിസ് പി എ ആന്റണി .... മൊഴിപകർപ്പിൽ അത് ഔദ്യോഗികമായി തെളിവായി രേഖപ്പെടുത്തി...ഇനി അത് പൊതു രേഖയാണ്... ആർക്കും പരിശോധിക്കാം.... അഭിഭാഷകരുടെ കമന്റ് അദ്ദേഹം കേട്ടില്ലെന്നും കൂട്ടിച്ചേർത്തു.... അതിനുള്ള എന്റെ മറുപടിയായ 'ചിരി ' അദ്ദേഹം അതിന്റേതായ അർത്ഥത്തിൽ വായിച്ചു എന്നുതന്നെയാണ് വിശ്വാസം.....
ശശീന്ദ്രന്റെ രാജിയിലേക്ക് കാരണമായ വാർത്തയെ കുറിച്ച് എസ് വി പ്രദീപ് :- ''ഭരണഘടനാ പദവി വഹിക്കുന്ന, ഭരണഘടനാപരമായി സത്യപ്രതിജ്ഞ ചെയ്ത് മന്ത്രി സ്ഥാനം വഹിക്കുന്ന, 70 വയസ്സ് പിന്നിട്ട, എ കെ ശശീന്ദ്രൻ, ഏത് സാഹചര്യത്തിലും, ഏത് പ്രലോഭനത്തിലും, അസഭ്യവും അപമാനവും അശ്ലീലവും നികൃഷ്ടവും ആയ നിലയിൽ ഇടപെടാൻ പാടില്ല. അത് അധർമ്മമാണ് ''...... ആ അധർമ്മത്തെ പത്രപ്രവർത്തകൻ ചോദ്യം ചെയ്യുക തന്നെ ചെയ്യും, ചെയ്യണം, അത് ഏത് ഭരണകൂടമായാലും......
ആ സംഭാഷണം ശശീന്ദ്രന്റെ ശബ്ദം അല്ലെന്ന് തെളിയുന്നത് വരെ,, എത്ര കൊടും പീഡനം ആരുടെ ഭാഗത്ത് നിന്ന് ഉണ്ടായാലും, ഇതാണ് വ്യക്തിപരവും തൊഴിൽപരവുമായ നിലപാട്... ആ വാർത്തയെകുറിച്ച്......
ശശീന്ദ്രന്റെ ശബ്ദം അല്ലെന്ന് തെളിഞ്ഞാൽ മുൻ പിൻ നോക്കാതെ വ്യക്തിപരമായി പ്രായശ്ചിത്തം ചെയ്യും, ഞാനില്ലെങ്കിൽ എന്റെ അടുത്ത തലമുറ...
ആ വാർത്തയുടെ ഓണെയർ മേക്കിങ്ങിലോ സംപ്രേഷണ തീരുമാനത്തിലോ വ്യക്തിപരമായോ തൊഴിൽപരമായോ എനിക്ക് ഒരുവിധ പങ്കുമില്ല....വാർത്ത അവതരിപ്പിച്ചത് ഒഴിച്ചാൽ..... ഇത് സത്യം.. മൊഴി വായിച്ചു കേട്ട് ഒപ്പ് .
11 am to 1.30 pm & 2.30 pm to 4.30 pm,
നാലര മണിക്കൂറത്തെ മൊഴി രേഖപ്പെടുത്തൽ പൂർത്തിയാകുന്ന ഘട്ടത്തിൽ ജസ്റ്റിസ് പി എ ആന്റണി കമ്മീഷൻ നീതിമാനായിരുന്നു... എന്റെ എല്ലാ നിയമപരമായ ആവശ്യങ്ങളും അംഗീകരിച്ച ധർമ്മിഷ്ഠനായിരുന്നു... പരസ്പരം കൈകൂപ്പി പിരിയുമ്പോൾ അദ്ദേഹം തന്ന ചിരി വാത്സല്യത്തിന്റേയും........
മറുനാടന് മലയാളി ബ്യൂറോ