- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മരണത്തെ മുന്നിൽ കൊണ്ട് സൗദിയിൽ ഒരു ഇന്ത്യൻ പെൺകുട്ടി; ഇരുപത്തിനാലുകാരിയുടെ ദേഹത്ത് തൊഴിലുടമ തിളച്ച എണ്ണ ഒഴിച്ചു; ക്രൂര പീഡനം നടക്കുന്നത് സൗദി അറേബ്യയിൽ; സബാ ഫാത്തിമ നേരിടുന്നതുകൊടിയ പീഡനം
ഹൈദരാബാദ്: ബ്യൂട്ടീഷ്യൻ ജോലി വാഗ്ദാനം ചെയ്ത് സൗദിയിലെത്തിയ പെൺകുട്ടി തൊഴിലുടമയുടെ പീഡനത്തിൽ ഗുരുതരാവസ്ഥയിൽ. സബാ ഫാത്തിമ എന്ന ഹൈദരബാദ് സ്വദേശിക്കാണ് ക്രൂര പീഡനമേൽക്കേണ്ടി വന്നത്. ഇരുപത്തിനാലുകാരിയായ സബ ഫാത്തിമയുടെ ദേഹത്ത് തൊഴിലുടമയായ അറബി തിളച്ച എണ്ണ ഒഴിച്ചു പരിക്കേൽപ്പിച്ചു.എണ്ണ വീണ് സബായുടെ ഇടത് കാലിലും വലതു കൈയിലും അടിവയറ്റിലും ഗുരുതര പൊള്ളലേറ്റിരിക്കുകയാണ്. ബ്യൂട്ടീഷ്യൻ ജോലി വാഗ്ദാനം ചെയ്ത് പ്രാദേശിക ഏജന്റാണ് സബാ ഫാത്തിമയെ ഒരു വർഷം മുൻപ് സൗദി അറേബ്യയിലേക്ക് കൊണ്ടുപോയത്. മാസങ്ങൾക്കു ശേഷമാണ് അവിടെ വീട്ടു ജോലിക്കാണ് ഫാത്തിമയെ കൊണ്ടുപോയതെന്നും കൊടിയ പീഡനമാണ് അവിടെ അനുഭവിക്കുന്നതെന്നും അറിഞ്ഞതെന്ന് സാബാ ഫാത്തിമയുടെ സഹോദരി പറഞ്ഞു. മകളെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കണമെന്നാവശ്യപ്പെട്ട് സബാ ഫാത്തിമയുടെ അമ്മ മെഹ്റാജ് ഉന്നൈസ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് നിവേദനം സമർപ്പിച്ചു.'എന്റെ മകൾ തിരിച്ചെത്തണമെന്നാണ് ഞങ്ങൾ എല്ലാവരും ആഗ്രഹിക്കുന്നതെന്ന് മെഹ്റാജ് ഉന്നൈസ പറഞ്ഞു.
ഹൈദരാബാദ്: ബ്യൂട്ടീഷ്യൻ ജോലി വാഗ്ദാനം ചെയ്ത് സൗദിയിലെത്തിയ പെൺകുട്ടി തൊഴിലുടമയുടെ പീഡനത്തിൽ ഗുരുതരാവസ്ഥയിൽ.
സബാ ഫാത്തിമ എന്ന ഹൈദരബാദ് സ്വദേശിക്കാണ് ക്രൂര പീഡനമേൽക്കേണ്ടി വന്നത്.
ഇരുപത്തിനാലുകാരിയായ സബ ഫാത്തിമയുടെ ദേഹത്ത് തൊഴിലുടമയായ അറബി തിളച്ച എണ്ണ ഒഴിച്ചു പരിക്കേൽപ്പിച്ചു.എണ്ണ വീണ് സബായുടെ ഇടത് കാലിലും വലതു കൈയിലും അടിവയറ്റിലും ഗുരുതര പൊള്ളലേറ്റിരിക്കുകയാണ്.
ബ്യൂട്ടീഷ്യൻ ജോലി വാഗ്ദാനം ചെയ്ത് പ്രാദേശിക ഏജന്റാണ് സബാ ഫാത്തിമയെ ഒരു വർഷം മുൻപ് സൗദി അറേബ്യയിലേക്ക് കൊണ്ടുപോയത്. മാസങ്ങൾക്കു ശേഷമാണ് അവിടെ വീട്ടു ജോലിക്കാണ് ഫാത്തിമയെ കൊണ്ടുപോയതെന്നും കൊടിയ പീഡനമാണ് അവിടെ അനുഭവിക്കുന്നതെന്നും അറിഞ്ഞതെന്ന് സാബാ ഫാത്തിമയുടെ സഹോദരി പറഞ്ഞു.
മകളെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കണമെന്നാവശ്യപ്പെട്ട് സബാ ഫാത്തിമയുടെ അമ്മ മെഹ്റാജ് ഉന്നൈസ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് നിവേദനം സമർപ്പിച്ചു.'എന്റെ മകൾ തിരിച്ചെത്തണമെന്നാണ് ഞങ്ങൾ എല്ലാവരും ആഗ്രഹിക്കുന്നതെന്ന് മെഹ്റാജ് ഉന്നൈസ പറഞ്ഞു.