- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമല പ്രക്ഷോഭത്തിനിടെ വ്യാജപ്രചരണങ്ങളും ശക്തമാകുന്നു; പ്രതിഷേധ സമരവുമായി തെരുവിലിറങ്ങിയ വൃദ്ധനെ പൊലീസ് തല്ലിച്ചതച്ചതായും ഭക്തജനങ്ങളെ മാരകായുധങ്ങൾ ഉപയോഗിച്ച് നേരിടുന്നതായും പ്രചരണം; വ്യാജ ഫോട്ടോകൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച് പ്രതിഷേധം ആളിക്കത്തിക്കാൻ കുതന്ത്രവുമായി സംഘപരിവാർ
തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കുന്നതിനെതിരെ കേരളം മുഴുവനുമുള്ള അയ്യപ്പ ഭക്തർ പ്രതിഷേധവുമായി തെരുവിലിറങ്ങുമ്പോൾ അത് മുതലെടുത്ത് പ്രക്ഷോഭം ആളിക്കത്തിക്കാൻ സംഘപരിവാർ ശ്രമം. പിണറായി പൊലീസ് ഭക്തജനങ്ങളെ തല്ലിച്ചതയ്ക്കുന്നെന്നും മാരകായുധങ്ങൾ ഉപയോഗിച്ച് നേരിടുകയാണെന്നും വ്യാജ ഫോട്ടോകൾ അടക്കം സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചാണ് സംഘപരിവാർ പ്രക്ഷോഭം ആളിക്കത്തിക്കാൻ ശ്രമിക്കുന്നത്. ഇതിനായി ഇവർ മറ്റു സംഭവങ്ങളിൽ നടന്ന പൊലീസ് ലാത്തി ചാർജിന്റെയും മറ്റും ഫോട്ടോ ഉപയോഗിച്ച് അയ്യപ്പ ഭക്തരെ തല്ലിച്ചതയ്ക്കുന്നു എന്ന പേരിൽ സർക്കാരിനെതിരെ വ്യാജ പ്രചരണം നടത്തുകയാണ്. പ്രക്ഷോഭം ആളിക്കത്തിച്ച് സർക്കാരിനെതിരെ ഹിന്ദുക്കളെ ഒന്നടങ്കം ഇളക്കി വിടാനാണ് സർക്കാർ ശ്രമിക്കുന്നത്. അയ്യപ്പ ഭക്തരെ പൊലീസ് നേരിടുന്നു എന്ന പേരിൽ വികാരപരമായ ഫോട്ടോകളാണ് ഇവർ പ്രചരിപ്പിക്കുന്നത്. വ്യാജ ഫേസ്‌ബുക്ക് അക്കൗണ്ടുകളിലൂടെയാണ് സംഘപരിവാർ സർക്കാരിനെതിരെ വർഗീയ വിഷം ചീറ്റുന്നത്. കേരളം മുഴുവൻ ശരണ മന്ത്രങ്ങളുമായി സമാധാനപരമായി നടക്കുന്ന പ്
തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കുന്നതിനെതിരെ കേരളം മുഴുവനുമുള്ള അയ്യപ്പ ഭക്തർ പ്രതിഷേധവുമായി തെരുവിലിറങ്ങുമ്പോൾ അത് മുതലെടുത്ത് പ്രക്ഷോഭം ആളിക്കത്തിക്കാൻ സംഘപരിവാർ ശ്രമം. പിണറായി പൊലീസ് ഭക്തജനങ്ങളെ തല്ലിച്ചതയ്ക്കുന്നെന്നും മാരകായുധങ്ങൾ ഉപയോഗിച്ച് നേരിടുകയാണെന്നും വ്യാജ ഫോട്ടോകൾ അടക്കം സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചാണ് സംഘപരിവാർ പ്രക്ഷോഭം ആളിക്കത്തിക്കാൻ ശ്രമിക്കുന്നത്. ഇതിനായി ഇവർ മറ്റു സംഭവങ്ങളിൽ നടന്ന പൊലീസ് ലാത്തി ചാർജിന്റെയും മറ്റും ഫോട്ടോ ഉപയോഗിച്ച് അയ്യപ്പ ഭക്തരെ തല്ലിച്ചതയ്ക്കുന്നു എന്ന പേരിൽ സർക്കാരിനെതിരെ വ്യാജ പ്രചരണം നടത്തുകയാണ്.
പ്രക്ഷോഭം ആളിക്കത്തിച്ച് സർക്കാരിനെതിരെ ഹിന്ദുക്കളെ ഒന്നടങ്കം ഇളക്കി വിടാനാണ് സർക്കാർ ശ്രമിക്കുന്നത്. അയ്യപ്പ ഭക്തരെ പൊലീസ് നേരിടുന്നു എന്ന പേരിൽ വികാരപരമായ ഫോട്ടോകളാണ് ഇവർ പ്രചരിപ്പിക്കുന്നത്. വ്യാജ ഫേസ്‌ബുക്ക് അക്കൗണ്ടുകളിലൂടെയാണ് സംഘപരിവാർ സർക്കാരിനെതിരെ വർഗീയ വിഷം ചീറ്റുന്നത്. കേരളം മുഴുവൻ ശരണ മന്ത്രങ്ങളുമായി സമാധാനപരമായി നടക്കുന്ന പ്രക്ഷോഭത്തെ ഒരു വർഗീയ കലാപമാക്കി മാറ്റാനാണ് ഇതിലൂടെ സംഘപരിവാർ ലക്ഷ്യമിടുന്നത്. പൊലീസ് ഭക്തരെ ഉപദ്രവിക്കുന്നു എന്നതരത്തിൽ ഇത്തരം വ്യാജ പ്രചരണങ്ങൾ സർക്കാരിനെതിരെ അഴിച്ചു വിട്ടാൽ അത് ചിലപ്പോൾ സംഘർഷത്തിലേക്ക് നീങ്ങിയേക്കാം.
അതിനിടെ സുപ്രീംകോടതി വിധിയെ തുടർന്ന് കേരളത്തിൽ അയ്യപ്പഭക്തരുടെ രോഷം അണപൊട്ടി ഒഴുകുന്ന അവസ്ഥയാണ്. തെക്കൻ കേരളത്തിലാണ് ഈ രോഷപ്രകടനം വൻ റാലികളായി മാറുന്ന സ്ഥിതിയാണ്. ചങ്ങനാശ്ശേരി നഗരത്തെ പ്രകമ്പനം കൊള്ളിക്കുന്ന ഒരു പടുകൂറ്റൻ പ്രകടമാണ് ഇന്നലെ നടന്നത്. ആയിരക്കണക്കിന് സ്ത്രീകൾ അണിനിരന്ന അയ്യപ്പ നാമജപയാത്രയായിരുന്നു നടന്നത്. ചങ്ങനാശ്ശേരി നഗരം ചുറ്റി എൻഎസ്എസ് ആസ്ഥാനത്തിന് സമീപത്തായി അവസാനിക്കുന്ന വിധത്തിലായിരുന്നു യാത്ര സംഘടിപ്പിച്ചത്. ആയിരക്കണക്കിന് ഭക്തരാണ് ഓരോ സ്ഥലങ്ങളിലും സംഘടിപ്പിക്കുന്ന പ്രതിഷേധ റാലികളിൽ പങ്കെടുക്കുന്നത്. പ്രതിഷേധ മുദ്രാവാക്യങ്ങൾ ഒഴിവാക്കി ശരണം വിളികളുമായാണ് അയ്യപ്പ ഭക്തർ തെരുവുകൾ കീഴടക്കിയിരിക്കുന്നത്.
എസ്എൻഡിപിയും എൻഎസ്എസും അടക്കം 17 ഹിന്ദു സംഘടനകളുടെ നേതൃത്വത്തിലാണ് നാമജപ ഘോഷയാത്ര നടത്തിയത്. സ്ത്രീകളുടെ വൻ പങ്കാളിത്തം തന്നെയായിരുന്നു ഈ യാത്രയുടെ പ്രത്യേകതയും. പ്രായഭേദമന്യേ സ്ത്രീകളും പുരുഷന്മാരും യാത്രയിൽ പങ്കാളികളായി. സേവ് ശബരിമല, റെഡി ടു വെയ്റ്റ് മുദ്രാവാക്യങ്ങൾ എഴുതിയ ബാനറുകളേന്തിയാണ് ആളുകൾ എത്തിയത്. ശരണം വിളികളും അയ്യപ്പന്റെ ചിത്രങ്ങളും ഏന്തി ആളുകളെത്തി. യാത്രയുടെ ഘട്ടത്തിൽ മൂന്ന് തവണ ശ്രീകൃഷ്ണ പരുന്ത് അകമ്പടിയായി എത്തിയത് ഭക്തജനങ്ങൾക്ക് ആവേശമായി മാറി.
വരും ദിവസങ്ങളിൽ കോട്ടയം ജില്ലയുടെ കൂടുതൽ ഭാഗങ്ങളിൽ സമരം സംഘടിപ്പിക്കാനാണ് തീരുമാനം. അയ്യപ്പ സമാജത്തിന്റെ നേതൃത്വത്തിലാണ് സമരം സംഘടിപ്പിക്കുന്നത്. അതേസമയം ഒരു വശത്ത് അയ്യപ്പഭക്തരെ അണിനിരത്തി ഭരണസിരാകേന്ദ്രത്തിലേക്കും മാർച്ച് നടത്താൻ ഹിന്ദു സംഘടനകൾ ആലോചിക്കുന്നുണ്ട്. ഈ മാസം 14 ന് അഞ്ച് ലക്ഷം അയ്യപ്പഭക്തരെ അണിനിരത്തി ഭരണസിരാകേന്ദ്രം സ്തംഭിപ്പിക്കാനുള്ള പദ്ധതിയുമായി ഹൈന്ദവ സംഘടനകൾ. സർക്കാരിനെ കൂടുതൽ സമ്മർദ്ദത്തിലാക്കി റിവ്യു പെറ്റീഷൻ നൽകിക്കുകയും, ഓർഡിനൻസ് ഇറക്കിക്കുകയുമാണ് ഹൈന്ദവ സംഘടനകൾ ലക്ഷ്യമിടുന്നത്.
അതേസമയം ഹിന്ദുക്കളുടെ പ്രതിഷേധം അണപൊട്ടിയൊഴുകിയതോടെ തന്ത്രികുടുംബവുമായി സമവായത്തിന് ശ്രമിച്ച സർക്കാർ നീക്കം പാളി.
മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള സമവായ ചർച്ചയിൽ നിന്നും തന്ത്രികുടുംബം പിന്മാറിയതോടെയാണ് വിഷയം കൂടുതൽ രാഷ്ട്രീയമാനം കൈവന്നത്. പുനപരിശോധനാ ഹർജിയിൽ തീരുമാനമായ ശേഷം ചർച്ചമതി എന്നാണ് തന്ത്രി കുടുംബത്തിന്റെ തീരുമാനമെന്ന് ശബരിമല തന്ത്രി കണ്ഠര് മോഹനര് പറഞ്ഞു. ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും എതിര് നിൽക്കുന്നവരുടെ മനസ്സ് മാറിയേ മതിയാകൂ. തുലാമാസ പൂജാസമയത്ത് വനിതാ പൊലീസിനെ മലകയറ്റുന്നത് ആചാരലംഘനമാണെന്ന് തന്ത്രി പറഞ്ഞു. എന്നാൽ തുലാമാസ പൂജയ്ക്ക് മുന്നോടിയായി 30 വനിതാ പൊലീസുകാരെ സന്നിധാനത്ത് എത്തിക്കാനാണ് സർക്കാർ നീക്കം.