- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പന്തളം കൊട്ടാരത്തിന്റെ ആശിർവാദത്തോടെയുള്ള ലോങ്ങ് മാർച്ചിൽ രാജകുടുംബാഗങ്ങളും തന്ത്രി കുടുംബാഗങ്ങളും സ്ഥിര അംഗങ്ങളാകും; ശരണ മന്ത്രങ്ങൾ മുഴക്കി, വിശ്വാസികൾക്ക് കാൽനടയായോ, ഇരുചക്ര വാഹനങ്ങളിലോ, മറ്റ് വാഹനങ്ങളിലോ അണിനിരക്കാം; പ്രകോപനപരമായ മുദ്രാവാക്യങ്ങൾ അനുവദിക്കില്ല; ശബരിമലയിൽ വിശ്വാസ സംരക്ഷണത്തിന് ലോങ് മാർച്ചുമായി ഹിന്ദു സംഘടനകൾ; രാഹുൽ ഈശ്വറിനേയും പ്രതീഷ് വിശ്വനാഥിനേയും കരുതൽ തടങ്കലിൽ എടുക്കാൻ സാധ്യത
കൊച്ചി: ഈ മാസം 14 ന് അഞ്ച് ലക്ഷം അയ്യപ്പഭക്തരെ അണിനിരത്തി ഭരണസിരാകേന്ദ്രം സ്തംഭിപ്പിക്കാനുള്ള പദ്ധതിയുമായി ഹൈന്ദവ സംഘടനകൾ. 11 ന് പന്തളം കൊട്ടാരത്തിൽ നിന്ന് ആരംഭിക്കുന്ന സേവ് ശബരിമല ലോങ്ങ് മാർച്ച് തിരുവനന്തപുരം നഗരത്തിലെത്തുമ്പോൾ, സർക്കാരിനെ കൂടുതൽ സമ്മർദ്ദത്തിലാക്കി റിവ്യു പെറ്റീഷൻ നൽകിക്കുകയും, ഓർഡിനൻസ് ഇറക്കിക്കുകയുമാണ് ഹൈന്ദവ സംഘടനകൾ ലക്ഷ്യമിടുന്നത്. ഇതിനകം തന്നെ 10 ഓളം പ്രധാനപ്പെട്ട സാമുദായിക സംഘടനകൾ മാർച്ചിൽ പങ്കെടുക്കുന്നതിൽ പൂർണ്ണസമ്മതം അറിയിച്ചിട്ടുണ്ടെന്നാണ് സംഘാടകർ അവകാശപ്പെടുന്നത്. പന്തളം കൊട്ടാരത്തിന്റെ ആശിർവാദത്തോടെ നടക്കുന്ന ലോങ്ങ് മാർച്ചിൽ കൊട്ടാരത്തിൽ നിന്നുള്ള അംഗങ്ങളും തന്ത്രി കുടുംബാഗങ്ങളും സ്ഥിരം അംഗങ്ങളാകും. അന്താരാഷ്ട്ര ഹിന്ദു പരിഷത്താണ് മാർച്ച് ആഹ്വാനം ചെയ്തിരിക്കുന്നത്. ദക്ഷിണേന്ത്യയിലെ മുഴുവൻ ഗുരുസ്വാമിമാരെയും മാർച്ചിന്റെ ഭാഗമായി അണിനിരത്താനാണ് എ.എച്ച്.പി തയ്യാറെടുക്കുന്നത്. ഒരു സംഘടനയുടേയും പേര് ഉണ്ടാകാത്ത ബാനർ മുൻ നിർത്തിയാകും ലോങ്ങ് മാർച്ച്. ശബരിമല രക്ഷായാത്ര
കൊച്ചി: ഈ മാസം 14 ന് അഞ്ച് ലക്ഷം അയ്യപ്പഭക്തരെ അണിനിരത്തി ഭരണസിരാകേന്ദ്രം സ്തംഭിപ്പിക്കാനുള്ള പദ്ധതിയുമായി ഹൈന്ദവ സംഘടനകൾ. 11 ന് പന്തളം കൊട്ടാരത്തിൽ നിന്ന് ആരംഭിക്കുന്ന സേവ് ശബരിമല ലോങ്ങ് മാർച്ച് തിരുവനന്തപുരം നഗരത്തിലെത്തുമ്പോൾ, സർക്കാരിനെ കൂടുതൽ സമ്മർദ്ദത്തിലാക്കി റിവ്യു പെറ്റീഷൻ നൽകിക്കുകയും, ഓർഡിനൻസ് ഇറക്കിക്കുകയുമാണ് ഹൈന്ദവ സംഘടനകൾ ലക്ഷ്യമിടുന്നത്.
ഇതിനകം തന്നെ 10 ഓളം പ്രധാനപ്പെട്ട സാമുദായിക സംഘടനകൾ മാർച്ചിൽ പങ്കെടുക്കുന്നതിൽ പൂർണ്ണസമ്മതം അറിയിച്ചിട്ടുണ്ടെന്നാണ് സംഘാടകർ അവകാശപ്പെടുന്നത്. പന്തളം കൊട്ടാരത്തിന്റെ ആശിർവാദത്തോടെ നടക്കുന്ന ലോങ്ങ് മാർച്ചിൽ കൊട്ടാരത്തിൽ നിന്നുള്ള അംഗങ്ങളും തന്ത്രി കുടുംബാഗങ്ങളും സ്ഥിരം അംഗങ്ങളാകും. അന്താരാഷ്ട്ര ഹിന്ദു പരിഷത്താണ് മാർച്ച് ആഹ്വാനം ചെയ്തിരിക്കുന്നത്. ദക്ഷിണേന്ത്യയിലെ മുഴുവൻ ഗുരുസ്വാമിമാരെയും മാർച്ചിന്റെ ഭാഗമായി അണിനിരത്താനാണ് എ.എച്ച്.പി തയ്യാറെടുക്കുന്നത്.
ഒരു സംഘടനയുടേയും പേര് ഉണ്ടാകാത്ത ബാനർ മുൻ നിർത്തിയാകും ലോങ്ങ് മാർച്ച്. ശബരിമല രക്ഷായാത്ര എന്ന് മലയാളത്തിലും, സേവ് ശബരിമല ലോങ്ങ് മാർച്ച് എന്ന് ഇംഗ്ലീഷിലും മാത്രമാകും ബാനറിലെ വാചകങ്ങൾ. ശബരിമല ആചാരങ്ങളെ സംരക്ഷിക്കുന്നതിന് സുപ്രീം കോടതി വിധിക്ക് ശേഷം നിരത്തിൽ ഇറങ്ങിയ മുഴുവൻ സംഘടനകളേയും, മതനേതാക്കളേയും സന്ന്യാസിവര്യന്മാരേയും മാർച്ചിന്റെ ഭാഗമാക്കാനാണ് ലോങ്ങ് മാർച്ച് സംഘാടകർ ലക്ഷ്യമിടുന്നത്.
അയ്യപ്പ സേവാ സംഘം, അയ്യപ്പ സേവാ സമാജം, അയ്യപ്പ ധർമ്മ പരിപാലന സംഘം, ക്ഷേത്ര സംരക്ഷണ സമിതി, റെഡി ടു വെയിറ്റ് അംഗങ്ങൾ, അയ്യപ്പ ധർമ്മ സേന, വിവിധ സാമുദായിക സംഘടനകൾ, തുടങ്ങി നിരവധി സംഘടന പ്രവർത്തകർ മാർച്ചിന്റെ ഭാഗമായി അണിനിരക്കും. ശരണ മന്ത്രങ്ങൾ മുഴക്കി, വിശ്വാസികൾക്ക് കാൽനടയായോ, ഇരുചക്ര വാഹനങ്ങളിലോ, മറ്റ് വാഹനങ്ങളിലോ ലോങ്ങ് മാർച്ചിന്റെ ഭാഗമായി അണിനിരക്കാം. പ്രകോപന മുദ്രാവാക്യങ്ങൾ മാർച്ചിൽ പങ്കെടുക്കുന്ന ആരും മുഴക്കരുതെന്നും എല്ലാവരും കറുപ്പണിഞ്ഞ് എത്തിച്ചേരണമെന്നുമാണ് ലോങ്ങ് മാർച്ച് സംഘാടകർ ആവശ്യപ്പെടുന്നത്.
ശബരിമലയിലേക്ക് അയ്യപ്പഭക്തരെത്തുന്ന എല്ലാ സംസ്ഥാനങ്ങളിലും ഇതിന്റെ ഭാഗമായി വിവിധ ഗൃഹസമ്പർഗ പരിപാടികളും മറ്റും സംഘടിപ്പിച്ചുകൊണ്ട്, അതാത് പ്രദേശത്തെ, ഹൈന്ദവ സംഘടനകളെ ഉപയോഗിച്ച് 14 ന് തലസ്ഥാനത്തേക്ക് ലക്ഷങ്ങളെ എത്തിക്കാനാണ് ശബരിമല സംരക്ഷണസ സമിതിയും എ.എച്ച്.പിയും ശ്രമിക്കുന്നത്. കേരളത്തിൽ താലൂക്കുകൾ തോറും സമാന മനസ്‌ക്കാരായ ആളുകളെ ചേർത്ത് പ്രക്ഷോഭ കമ്മിറ്റികൾ രൂപീകരിക്കും. തുടർന്ന് ഈ കമ്മിറ്റികൾ ക്ഷേത്രപരിസങ്ങളിലും സാമുദായിക സ്ഥാപനങ്ങളിലും കുടുംബ യോഗങ്ങൾ വിളിച്ചു ചേർക്കാനുമാണ് പദ്ധതി.
വിദേശങ്ങളിൽ നിന്നടക്കം അയ്യപ്പ വിശ്വാസികൾ ലീവ് എടുത്ത് വന്ന് ഈ സമരത്തിന്റെ ഭാഗമാകണമെന്നുള്ള ആഹ്വാനമാണ് സംഘാടകർ നൽകിയിരിക്കുന്നത്. അതേസമയം, സംസ്ഥാനത്ത് അയ്യപ്പപ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുന്ന അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് ദേശീയ സെക്രട്ടറി പ്രതീഷ് വിശ്വനാഥ്, രാഹൂൽ ഈശ്വർ അടക്കമുള്ള 12 പേരെ കരുതൽ തടങ്കലിൽ എടുക്കാനുള്ള ആലോചനയിലാണ് സംസ്ഥാന പൊലീസ്. ഇവരുടെ പ്രവർത്തനങ്ങൾ സദാസമയവും സ്പെഷ്യൽ ബ്രാഞ്ച് നിരീക്ഷിച്ച് വരുകയാണെന്നാണ് പൊലീസ് കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം.
അന്താരാഷ്ട്ര ഹിന്ദു പരിഷത്തിന്റെ പ്രതീഷ് വിശ്വനാഥ് അടക്കം അഞ്ച് നേതാക്കളാണ് പൊലീസിന്റെ കരുതൽ തടങ്കൽ ലിസ്റ്റിലുള്ളതെന്നാണ് വിവരം. രാഹൂൽ ഈശ്വറടക്കമുള്ള ശബരിമല പ്രക്ഷോഭം നയിക്കുന്നവരെ അടുത്ത മാസം ഒന്നിന് മുമ്പായി കരുതൽ തടങ്കലിൽ എടുക്കുമെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരിൽ നിന്ന് ലഭിക്കുന്ന വിവരം. നേരത്തെ പ്രതീഷ് വിശ്വനാഥിനെ കസ്റ്റഡിയിൽ എടുക്കാൻ ആലോചന നടത്തിയെങ്കിലും അദ്ദേഹം ഇടുക്കിയിലെ ആശുപത്രിയിൽ ചികിസത്സയിൽ ആയിരുന്നതിനാൽ വേണ്ടെന്ന് വെയ്ക്കുകയായിരുന്നുവെന്നാണ് സൂചന.
അതേസമയം, വരും ദിവസങ്ങളിൽ തീവ്ര ഹിന്ദു സ്വഭാവമുള്ള സംഘടനകളും പ്രക്ഷോഭവുമായി തെരുവിലേക്കിറങ്ങുമെന്നും രഹസ്യാന്വേഷണ വിഭാഗം സർക്കാരിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഏതാനം സംഘടന നേതാക്കളെയും സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം നിരീക്ഷിച്ച് വരുകയാണ്.