- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്ത് വയസുള്ള കുട്ടിയെ അയ്യപ്പന്റെ ബ്രഹ്മചര്യത്തെ ഭേദിക്കാൻ സാധ്യതയുള്ള ആളായി ചിത്രീകയ്ക്കുന്നത് അയ്യപ്പനെ അപമാനിക്കുന്നതിനും അപകീർത്തിപ്പെടുത്തുന്നതിനും തുല്യം; എൻ എസ് എസിന്റേത് ദൈവത്തിൽ ലൈംഗിക ആസക്തി ജനിപ്പിക്കാൻ കാരണമാകുമെന്ന ബോധം കുട്ടികളുടെ മനസിൽ ഉണ്ടാകുമെന്നും മറുവാദം; പുനപരിശോധനാ ഹർജിയിലെ വാദങ്ങൾക്കെതിരെ മറുനിലപാടുമായി സുപ്രീംകോടതിയിൽ ഹർജി; വിഗ്രഹത്തിന്റെ അവകാശം ഓർമ്മിപ്പിച്ച് തന്ത്രികുടുംബവും; ശബരിമലയിൽ നിയമപോരാട്ടം പുതിയ തലത്തിൽ
ന്യൂഡൽഹി: എൻഎസ്എസിന്റെ പുനഃപരിശോധന ഹർജിയിലെ വാദങ്ങൾക്കെതിരെ സുപ്രീം കോടതിയിൽ അപേക്ഷ. അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യം കണക്കിലെടുത്ത് 10നും 50 നും ഇടയിൽ പ്രായമുള്ള സ്ത്രീകളെ മാറ്റി നിർത്തണമെന്ന വാദം സ്ത്രീവിരുദ്ധമെന്നു കാട്ടിയാണ് അപേക്ഷ. 10 വയസുള്ള കുട്ടിയെ അയ്യപ്പന്റെ ബ്രഹ്മചര്യത്തെ ഭേദിക്കാൻ സാധ്യതയുള്ള ആളായി ചിത്രീകയ്ക്കുന്നത് അയ്യപ്പനെ അപമാനിക്കുന്നതിനും അപകീർത്തിപ്പെടുത്തുന്നതിനും തുല്യം. ഇതോടെ പുനപരിശോധനാ ഹർജിയിലെ നിയമ പോരാട്ടം പുതിയ തലത്തിലെത്തുകയാ്. അയ്യപ്പനെ അപമാനിക്കരുതെന്നാവശ്യപ്പെട്ട് 14 വയസുള്ള പെണ്കുട്ടിയുടെ അമ്മയായ സിന്ധു ടിപിയാണ് ഹർജി നൽകിയത്, അയ്യപ്പ ഭക്തയാണെന്നും ഈ വാദം അംഗീകരിക്കാൻ ആകില്ലെന്നും നിലപാട്. ലക്ഷക്കണക്കിന് അയ്യപ്പ ഭക്തരെ അപമാനിക്കുന്ന വാദമാണ് എൻഎസ്എസിന്റേത്. ഹിന്ദു മതത്തിൽ ഇങ്ങനെയൊരു കാഴ്ചപ്പാടില്ല. പെൺ കുട്ടികളെ ലൈംഗിക വസ്തുക്കളായി ചിത്രീകരിക്കുന്നത് നേടിയെടുത്ത സാമൂഹ്യ നിയമങ്ങൾക്ക് എതിരും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്കും എതിര്. എൻഎസ്എസ് നേതാക്കൾ പ്രതിഷേധ സ
ന്യൂഡൽഹി: എൻഎസ്എസിന്റെ പുനഃപരിശോധന ഹർജിയിലെ വാദങ്ങൾക്കെതിരെ സുപ്രീം കോടതിയിൽ അപേക്ഷ. അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യം കണക്കിലെടുത്ത് 10നും 50 നും ഇടയിൽ പ്രായമുള്ള സ്ത്രീകളെ മാറ്റി നിർത്തണമെന്ന വാദം സ്ത്രീവിരുദ്ധമെന്നു കാട്ടിയാണ് അപേക്ഷ. 10 വയസുള്ള കുട്ടിയെ അയ്യപ്പന്റെ ബ്രഹ്മചര്യത്തെ ഭേദിക്കാൻ സാധ്യതയുള്ള ആളായി ചിത്രീകയ്ക്കുന്നത് അയ്യപ്പനെ അപമാനിക്കുന്നതിനും അപകീർത്തിപ്പെടുത്തുന്നതിനും തുല്യം. ഇതോടെ പുനപരിശോധനാ ഹർജിയിലെ നിയമ പോരാട്ടം പുതിയ തലത്തിലെത്തുകയാ്.
അയ്യപ്പനെ അപമാനിക്കരുതെന്നാവശ്യപ്പെട്ട് 14 വയസുള്ള പെണ്കുട്ടിയുടെ അമ്മയായ സിന്ധു ടിപിയാണ് ഹർജി നൽകിയത്, അയ്യപ്പ ഭക്തയാണെന്നും ഈ വാദം അംഗീകരിക്കാൻ ആകില്ലെന്നും നിലപാട്. ലക്ഷക്കണക്കിന് അയ്യപ്പ ഭക്തരെ അപമാനിക്കുന്ന വാദമാണ് എൻഎസ്എസിന്റേത്. ഹിന്ദു മതത്തിൽ ഇങ്ങനെയൊരു കാഴ്ചപ്പാടില്ല. പെൺ കുട്ടികളെ ലൈംഗിക വസ്തുക്കളായി ചിത്രീകരിക്കുന്നത് നേടിയെടുത്ത സാമൂഹ്യ നിയമങ്ങൾക്ക് എതിരും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്കും എതിര്. എൻഎസ്എസ് നേതാക്കൾ പ്രതിഷേധ സമരങ്ങളിൽ ഉടനീളം 10 വയസുള്ള കുട്ടികളുമായി ബന്ധപ്പെടുത്തി അയ്യപ്പന്റെ ലൈംഗികയെപ്പറ്റി പറയുകയാണ്. ദൈവത്തിൽ ലൈംഗിക ആസക്തി ജനിപ്പിക്കാൻ താൻ കാരണമാകുമെന്ന ബോധം ഇതിലൂടെ കുട്ടികളുടെ മനസിൽ ഉണ്ടാകും.
പുനഃപരിശോധന ഹർജി നൽകാനുള്ള അവകാശത്തെ ചോദ്യം ചെയ്യുന്നില്ല,പക്ഷെ ഇത്തരം വാദങ്ങൾ അംഗീകരിക്കാൻ ആകില്ലെന്നാണ് മറുവാദം. എൻഎസ്എസിന്റെ പുനഃപരിശോധന ഹർജി പരിഗണിക്കുമ്പോൾ അപേക്ഷ പരിഗണിക്കണമെന്നാണ് ആവശ്യം. അതിനിടെ സ്ത്രീ പ്രവേശന വിധിക്കെതിരെ തന്ത്രി കുടുംബവും സുപ്രീംകോടതിയിൽ പുനഃപരിശോധനാ ഹർജി നൽകി. കണ്ഠരര് മോഹനര്, കണ്ഠരര് രാജീവര് എന്നിവരാണ് ഹർജി നൽകിയത്. ഇരുവരും പ്രത്യേകം പ്രത്യേകമായിട്ടാണ് ഹർജി നൽകിയത്. സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിയിൽ ആചാരണങ്ങളും വിശ്വാസങ്ങളും കണക്കിലെടുത്തിട്ടില്ല. ക്ഷേത്രത്തിന്റെ ആചാര അനുഷ്ടാനങ്ങളിൽ അന്തിമ തീരുമാനങ്ങളെടുക്കാനുള്ള അവകാശം തന്ത്രി കുടുംബത്തിനാണെന്നാണ് ഇതിൽ പറയുന്നത്.
വിഗ്രഹാരാധന ഹിന്ദുമതത്തിൽ അനിവാര്യമാണ്. വിഗ്രഹത്തിന് അവകാശമുണ്ട്. ഭരണഘടനയുടെ 25(1) അനുഛേദപ്രകാരം വിഗ്രഹത്തിനുള്ള അവകാശം സുപ്രീംകോടതി കണക്കിലെടുത്തില്ലെന്നും ഇരുവരും നൽകിയ ഹർജിയിൽ പറയുന്നു. സുപ്രീംകോടതി വിധിക്കെതിരെ നേരത്തെ എൻഎസ്എസും പന്തളം കൊട്ടാരവും പുനഃപരിശോധന ഹർജി നൽകിയിരുന്നു. അതേ സമയം ഈ മാസം 28 ന് ശേഷം മാത്രമെ ഹർജികൾ സുപ്രീംകോടതി പരിഗണിക്കുകയുള്ളൂ. അടിയന്തരമായി പരിഗമിക്കണമെന്ന ഇവരുടെ ആവശ്യം കോടതി നേരത്തെ തള്ളിയിരുന്നു.
സുപ്രീം കോടതി ഉത്തരവിനെതിരെ ദേശീയ അയ്യപ്പ ഭക്തജന കൂട്ടായ്മ സമർപ്പിച്ച പുനഃപരിശോധനാ ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം ഉന്നയിച്ചപ്പോഴാണ് ചീഫ് ജസ്റ്റീസ് നിലപാട് അറിയിച്ചത്. പൂജ അവധിക്ക് മുൻപ് ഹർജി പരിഗണിക്കണമെന്ന് അഭിഭാഷകൻ ചൂണ്ടിക്കാട്ടിയപ്പോൾ പൂജ അവധിക്ക് അടച്ചാലും വീണ്ടും തുറക്കുമല്ലോ എന്ന് ചീഫ് ജസ്റ്റീസ് മറുപടി നൽകി. ഇക്കാര്യത്തിൽ കോടതിയെ നിർബന്ധിക്കരുതെന്നും ക്രമപ്രകാരം മാത്രമേ ഹർജികൾ പരിഗണിക്കാൻ കഴിയൂ എന്നും അദ്ദേഹം വ്യക്തമാക്കി. പുനഃപരിശോധനാ ഹർജി സമർപ്പിക്കാൻ ഈ മാസം 28 വരെ സാവകാശം ഉണ്ടായിരിക്കേ കൂടുതൽ ഹർജികൾ വരാനിടയുണ്ട്. അതുവരെ ലഭിക്കുന്ന എല്ലാ ഹർജികളും ഒരുമിച്ച് പരിഗണിക്കാനാണ് സാധ്യത. കൂടാതെ ഭരണഘടനാ ബെഞ്ചിൽ നിന്നും ചീഫ് ജസ്റ്റീസ് ആയിരുന്ന ദീപക് മിശ്ര വിരമിച്ച സാഹചര്യത്തിൽ ബെഞ്ച് പുനഃസംഘടിപ്പിക്കേണ്ട സാഹചര്യവും കോടതിക്കു മുന്നിലുണ്ട്.
പുനഃപരിശോധനാ ഹർജി നൽകില്ലെന്ന സംസ്ഥാന സർക്കാറിന്റെയും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും നിലപാട് നിരാശാജനകമാണെന്ന് വിശദീകരിച്ചാണ് എൻ.എസ്.എസ് പുനപരിശോധനാ ഹർജി നൽകിയത്. ശബരിമലയുടെയും അതിനോടനുബന്ധിച്ചുള്ള 1200-ൽപരം ക്ഷേത്രങ്ങളുടെയും ആചാരങ്ങളും അനുഷ്ഠാനങ്ങളും വിശ്വാസങ്ങളും സംരക്ഷിച്ചുകൊള്ളാമെന്ന് പ്രതിജ്ഞയെടുത്ത് അധികാരത്തിലേറിയ ദേവസ്വം ബോർഡിനെ പോലെയുള്ള ഒരു സ്വതന്ത്ര സ്ഥാപനം ഇത്തരം തീരുമാനം എടുക്കാൻ പാടില്ലായിരുന്നു. വിശ്വാസികൾ കാണിക്ക അർപ്പിക്കുന്ന പണം കൊണ്ടാണ് ദേവസ്വങ്ങളുടെയും ബോർഡിന്റെയും ഭരണം നടത്തിവരുന്നത്. ഇതിൽ സർക്കാറിന്റെ പങ്ക് എന്തുണ്ട് എന്നുള്ളത് വിശ്വാസികൾക്ക് അറിയാം. വിശ്വാസികളെ ബാധിക്കുന്ന തരത്തിലുള്ള സുപ്രീംകോടതി വിധി നടപ്പാക്കുന്ന കാര്യത്തിൽ മറ്റൊന്നിലുമില്ലാത്ത വ്യഗ്രതയും തിടുക്കവും സംസ്ഥാന സർക്കാറിനള്ളത് എന്തുകൊണ്ടെന്ന് മനസ്സിലാകുന്നില്ലെന്നും സുകുമാരൻ നായർ വ്യക്തമാക്കിയിരുന്നു.
വിധിയിൽ നിയമപരമായി ഗുരുതര പിഴവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പുനഃപരിശോധന ഹരജി സമർപ്പിച്ചത്. അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയല്ലെന്ന കണ്ടെത്തൽ തെറ്റാണ്. അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയാണ് എന്നതിന് പൗരാണിക തെളിവുകളുണ്ടെന്ന് ഹരജിയിൽ പറയുന്നു. ശബരിമല വിഷയത്തിലെ എല്ലാ പുനഃപരിശോധന ഹരജികളും കോടതി ഒരുമിച്ചു പരിഗണിക്കാനാണ് സാധ്യത. പുനഃപരിശോധന ഹരജികൾ പരിഗണിക്കുന്നതിൽ കാലാതാമസമുണ്ടാകും. പൂജ അവധിയുടെ ഭാഗമായി ഈ മാസം 12ന് അടയ്ക്കുന്ന സുപ്രീംകോടതി ഒക്ടോബർ 22നാണ് തുറക്കുക. അതേസമയം ശബരിമല തുലാമാസ പൂജകൾക്കായുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ കർശന നിർദ്ദേശം നൽകി.
പമ്പയിലും നിലയ്ക്കലിലും ആവശ്യമായ ക്രമീകരണങ്ങളെല്ലാം തിങ്കളാഴ്ചയ്ക്കകം ഒരുക്കണം. മണ്ഡല മകരവിളക്ക് പൂജയ്ക്കുള്ള ഒരുക്കങ്ങൾ നവംബർ 15ന് മുൻപ് പൂർത്തിയാക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു. ദേവസ്വം ബോർഡുമായി നടത്തിയ ചർച്ചയിലാണു മുഖ്യമന്ത്രി നിർദ്ദേശം നൽകിയത്. ദേവസ്വം, വനം, ജല വിഭവ മന്ത്രിമാരും അവലോകന യോഗത്തിൽ പങ്കെടുത്തു.