- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോടതി വിധി നടപ്പിലാക്കാൻ ശ്രമിക്കുമ്പോഴും വിശ്വാസികളെ പ്രകോപിപ്പിക്കരുതെന്ന് സർക്കാരിന് കർശന നിർദ്ദേശം നൽകി പാർട്ടി; സന്നിധാനത്ത് പത്തിനും അമ്പതിനും ഇടയിൽ പ്രായമുള്ള വനിതാ പൊലീസിനെ ഒഴിവാക്കും; പാർട്ടി ബന്ധമുള്ള ആരും മലചവിട്ടാതിരിക്കാൻ ശ്രമിക്കും; വിശ്വാസികളുടെ രോഷത്തിൽ നിന്നും മുഖം രക്ഷിക്കാൻ സിപിഎം പിറകോട്ട് നടക്കുന്നത് ഇങ്ങനെ
തിരുവനന്തപുരം: ശബരിമലയിൽ കരുതലോടെ നീങ്ങാൻ സിപിഎം തീരുമാനം. വിശ്വാസികൾ ഒന്നടങ്കം സുപ്രീംകോടതി വിധിയെ എതിർക്കുന്ന സാഹചര്യത്തിലാണ് ഇത്. വലിയ തിരിച്ചടി ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വിഷയം മൂലം പാർട്ടിക്കുണ്ടാകുമെന്നാണ് സിപിഎം വിലയിരുത്തൽ. ഈ സാഹചര്യത്തിൽ ശബരിമലയിൽ യുവതി പ്രവേശ വിവാദത്തിൽ സൂക്ഷിച്ചുനീങ്ങാൻ സർക്കാരിനു സിപിഎം നിർദ്ദേശം നൽകി. സുപ്രീംകോടതിയുടെ വിധിയെ പിന്തുണയ്ക്കുകയാണ് സിപിഎം തുടക്കത്തിൽ ചെയ്തത്. ഇതോടെ നാമജപഘോഷയാത്രകൾ സിപിഎമ്മിനും പിണറായി സർക്കാരിനും എതിരായി. ഈ സാഹചര്യത്തിലാണ് കരുതലെടുക്കാൻ സിപിഎം തീരുമാനം. സുപ്രീംകോടി വിധി നടപ്പാക്കുന്നതിൽ നിന്നു സർക്കാരിനു പിന്നോട്ടുപോകാൻ കഴിയില്ല. അതേസമയം ശബരിമലയിലേക്കു സ്ത്രീകളെ എത്തിക്കാനും സർക്കാരോ പാർട്ടിയോ ഇല്ല. പ്രതിഷേധങ്ങളിലെ സ്ത്രീപങ്കാളിത്തം കരുതലോടെ കാണേണ്ടതാണെന്നു സിപിഎം സംസ്ഥാന കമ്മിറ്റി വിലയിരുത്തി. കോടതി വിധി നടപ്പിലാക്കാൻ ശ്രമിക്കുമ്പോഴും വിശ്വാസികളെ പ്രകോപിപ്പിക്കരുതെന്ന് സർക്കാരിന് കർശന നിർദ്ദേശം നൽകുകയാണ് പാർട്ടി. സന്നിധാനത്ത് പത്തി
തിരുവനന്തപുരം: ശബരിമലയിൽ കരുതലോടെ നീങ്ങാൻ സിപിഎം തീരുമാനം. വിശ്വാസികൾ ഒന്നടങ്കം സുപ്രീംകോടതി വിധിയെ എതിർക്കുന്ന സാഹചര്യത്തിലാണ് ഇത്. വലിയ തിരിച്ചടി ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വിഷയം മൂലം പാർട്ടിക്കുണ്ടാകുമെന്നാണ് സിപിഎം വിലയിരുത്തൽ. ഈ സാഹചര്യത്തിൽ ശബരിമലയിൽ യുവതി പ്രവേശ വിവാദത്തിൽ സൂക്ഷിച്ചുനീങ്ങാൻ സർക്കാരിനു സിപിഎം നിർദ്ദേശം നൽകി. സുപ്രീംകോടതിയുടെ വിധിയെ പിന്തുണയ്ക്കുകയാണ് സിപിഎം തുടക്കത്തിൽ ചെയ്തത്. ഇതോടെ നാമജപഘോഷയാത്രകൾ സിപിഎമ്മിനും പിണറായി സർക്കാരിനും എതിരായി. ഈ സാഹചര്യത്തിലാണ് കരുതലെടുക്കാൻ സിപിഎം തീരുമാനം.
സുപ്രീംകോടി വിധി നടപ്പാക്കുന്നതിൽ നിന്നു സർക്കാരിനു പിന്നോട്ടുപോകാൻ കഴിയില്ല. അതേസമയം ശബരിമലയിലേക്കു സ്ത്രീകളെ എത്തിക്കാനും സർക്കാരോ പാർട്ടിയോ ഇല്ല. പ്രതിഷേധങ്ങളിലെ സ്ത്രീപങ്കാളിത്തം കരുതലോടെ കാണേണ്ടതാണെന്നു സിപിഎം സംസ്ഥാന കമ്മിറ്റി വിലയിരുത്തി. കോടതി വിധി നടപ്പിലാക്കാൻ ശ്രമിക്കുമ്പോഴും വിശ്വാസികളെ പ്രകോപിപ്പിക്കരുതെന്ന് സർക്കാരിന് കർശന നിർദ്ദേശം നൽകുകയാണ് പാർട്ടി. സന്നിധാനത്ത് പത്തിനും അമ്പതിനും ഇടയിൽ പ്രായമുള്ള വനിതാ പൊലീസിനെ ഒഴിവാക്കാനും സർക്കാരിന് നിർദ്ദേശം നൽകി. ദേവസം ജീവനക്കാരേയും വിശ്വാസത്തെ എതിർക്കുന്ന തരത്തിൽ ജോലിക്ക് നിയോഗിക്കില്ല.
വിശ്വാസികളെ പാർട്ടിക്കും സർക്കാരിനുമെതിരാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു. ആ കെണിയിൽ പെട്ടുപോയവരുമുണ്ട്. സമയമെടുത്തും ക്ഷമാപൂർവവും തെറ്റിദ്ധാരണകളകറ്റാൻ നോക്കണമെന്നാണു സിപിഎം സംസ്ഥാനകമ്മിറ്റിയുടെ നിർദ്ദേശം. സ്ത്രീതുല്യത ഉറപ്പുവരുത്തുന്ന വിധിയാണു സുപ്രീംകോടതിയിൽ നിന്നുണ്ടായത്. വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഭരണഘടനയ്ക്കു വിധേയമാണെന്നും വിധി വ്യക്തമാക്കുന്നു. സിപിഎമ്മിന്റെ നിലപാടുകളോടു പൂർണമായും പൊരുത്തപ്പെടുന്നതാണ് ഈ രണ്ടു കാര്യങ്ങളുമെന്നും വിലയിരുത്തുന്നു. എന്നാൽ സിപിഎമ്മിനെ പ്രതിരോധത്തിലാക്കാൻ ബിജെപി നടത്തുന്ന ശ്രമങ്ങൾ തിരിച്ചറിയണമെന്നാണ് പാർട്ടിയുടെ നിർദ്ദേശം.
വിധിക്കുശേഷമുള്ള ബിജെപിയുടെ നീക്കങ്ങൾ വ്യക്തമാക്കുന്നത് ഇവിടെ ഒരിടം കണ്ടെത്താനുള്ള അവസരമായി അവർ ഇതിനെ ഉപയോഗിക്കുന്നുവെന്നതാണ്. അതിനു പിന്നാലെ കോൺഗ്രസും പോയി. എൻ എസ് എസും സമരത്തിന്റെ മുന്നണിയിലുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിനെ എൻ എസ് എസ് സഹായിച്ചിരുന്നു. ഈ ബന്ധത്തിന് വിള്ളൽ വന്നതിനേയും ഗൗരവത്തോടെയാണ് സർക്കാർ കാണുന്നത്. ദേവസം ബോർഡ് പ്രസിഡന്റ് പത്മകുമാറിന്റെ ഇടപെടൽ ഫലപ്രദമായില്ലെന്നും അഭിപ്രായമുണ്ട്. അതുകൊണ്ട് ഇനിയെങ്കിലും കരുതലോടെ നീങ്ങാനാണ് തീരുമാനം. എല്ലാത്തിനും പരിഹാരം കേന്ദ്ര ഓർഡിനൻസാണെന്ന ചർച്ച സജീവമാക്കും.
ശബരിമല വിഷയത്തിൽ ആളുകൾ തെരുവിൽ നിൽക്കുമ്പോൾ മന്ത്രിമാർ വിദേശത്തേക്ക് പോകാനൊരുങ്ങുകയാണെന്നും പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർത്ത് പ്രശ്നം ചർച്ചചെയ്യണമെന്നും മുസ്ലിം ലീഗ് നേതാവ് കെ.എൻ.എ. ഖാദർ എംഎൽഎ. ആവശ്യപ്പെട്ടു.